Lime pickle (Naranga Kari)




Ingredients 

  • 2 Wild Lemon / Vadukapuli Naranga 
  • 1/4 to 1/2 cup Coconut Oil 
  • 2 tbsps Kashmiri Chilly powder  
  • 1/4 tsp Turmeric 
  • 25 gm Jaggery  
  • 1/2 tsp Mustard seeds 
  • 1/2 tsp Fenugreek seeds 
  • pinch Asfoeitida A big
  • 1/4 cup Vinegar 
  • to taste Salt
  • 1 stalk Curry leaves

Preparation 

In a wok, heat oil and add one lemon at a time and saute....for sometime.
Strain and keep them to cool.
Cut into halves and extract the fleshy parts using  a spoon or fingers
Chop these thoroughly, and add salt  and keep aside
Heat oil in a wok, add mustard seeds, fenugreek seeds, asafoeitida  , and curry leaves.
Add the Kashmiri chilly powder, turmeric powder and stir continuously
Next add the jaggery
Then add vinegar and stir all together, switch off and allow to cool
Once this spice blend had cooled, mix it with the salted lemon
Add salt if needed and pour some coconut oil

(Via: www.warandcheese.com)


[Read More...]


ചൈനീസ്‌ ചില്ലിചിക്കന്‍




ആവശ്യമുള്ള സാധനങ്ങള്‍


  • എല്ലില്ലാത്ത ചിക്കന്‍- ഒരു കിലോ
  • ഇഞ്ചി-വെളുത്തുള്ളി പേസ്‌റ്റ്്‌- മൂന്ന്‌ ടേബിള്‍ സ്‌പൂണ്‍
  • കുരുമുളകുപൊടി- ഒരു ടേബിള്‍ സ്‌പൂണ്‍
  • നാരങ്ങാനീര്‌- ഒരു ടേബിള്‍ സ്‌പൂണ്‍
  • ഉപ്പ്‌- പാകത്തിന്‌
  • റിഫൈന്‍ഡ്‌ ഓയില്‍- ഒരു ടേബിള്‍ സ്‌പൂണ്‍
  • സവാള - ഒരെണ്ണം(ചതുരത്തില്‍ ചെറുതായരിഞ്ഞത്‌)
  • ക്യാപ്‌സിക്കം - ഒരെണ്ണം(ചതുരത്തില്‍ ചെറുതായരിഞ്ഞത്‌)
  • ടുമാറ്റോ സോസ്‌- മൂന്ന്‌ ടേബിള്‍ സ്‌പൂണ്‍
  • സോയാസോസ്‌- രണ്ടര ടേബിള്‍ സ്‌പൂണ്‍
  • കോണ്‍ഫ്‌ളോര്‍- ഒരു ടേബിള്‍ സ്‌പൂണ്‍
  • വെള്ളം- ആവശ്യത്തിന്‌

തയാറാക്കുന്ന വിധം

ചിക്കന്‍ കഴുകി വൃത്തിയാക്കി ഇഞ്ചി-വെളുത്തുള്ളി പേസ്‌റ്റ് കുരുമുളകുപൊടി, നാരങ്ങാനീര്‌ , ഉപ്പ്‌ ഇവ ചേര്‍ത്ത്‌ ഇളക്കി 30 മിനിട്ട്‌ വയ്‌ക്കുക. ചീനച്ചട്ടി അടുപ്പില്‍ വച്ച്‌ ചൂടാകുമ്പോള്‍ റിഫൈന്‍ഡ്‌ ഓയില്‍ ഒഴിച്ച്‌ സവാളയും ക്യാപ്‌സിക്കവും അല്‍പ്പം ഉപ്പും ചേര്‍ത്ത്‌ വഴറ്റുക. ഇതിലേക്ക്‌ ടുമാറ്റോ സോസും സോയാസോസും ഒഴിച്ച്‌ ഇളക്കി ചിക്കനും അല്‍പ്പം വെള്ളവും കൂടി ഇതിലേക്ക്‌ ചേര്‍ത്ത്‌ ചെറുതീയില്‍ വേവിക്കുക. കോണ്‍ഫ്‌ളോര്‍ അല്‍പ്പം വെള്ളത്തില്‍ കലക്കി അതും ഇതിനുമുകളില്‍ ഒഴിക്കാം. ഒന്നു കുറുകുമ്പോള്‍ അടുപ്പില്‍ നിന്ന്‌ വാങ്ങാം.


(റ്റോഷ്‌മ ബിജു വര്‍ഗീസ്‌)






[Read More...]


Special Fruit Salad



Ingredients 

  • 1 pack all purpose cream
  • 1 cup condensed milk (or 1 can if you want it sweeter)
  • 1 can fruit cocktail, drained
  • 1 can mandarin oranges, drained
  • 1 bottle nata de coco (optional)
  • 1 cup kaong

Preparation 

Combine all ingredients until well blended, chill overnight. Serve. You can also garnish with grated cheese and ground nuts if you want.



[Read More...]


മീന്‍ പുളിയില ചുട്ടത്





  • ദശ കട്ടിയുള്ള മീന്‍ വലിയ കഷ്ണമാക്കിയത്      അര കിലോ
  • പുളിയില     മൂന്ന് കപ്പ്
  • തേങ്ങ ചിരകിയത്      ഒരു കപ്പ്
  • ജീരകം     കാല്‍ടീസ്പൂണ്‍
  • ചുവന്നുള്ളി      മൂന്ന് എണ്ണം
  • ഇഞ്ചി      ചെറിയകഷ്ണം
  • കാന്താരി മുളക്      15എണ്ണം
  • മഞ്ഞള്‍ പൊടി      കാല്‍ ടീസ്പൂണ്‍
  • വെളിച്ചെണ്ണ      രണ്ട് ടീസ്പൂണ്‍
  • വാഴയില      ഒന്ന്
  • ഉപ്പ്      ആവശ്യത്തിന്


  •  പുളിയില നന്നായി അരച്ചെടുക്കുക. തേങ്ങ, ജീരകം, ചുവന്നുള്ളി, ഇഞ്ചി, മുളക് എന്നിവ മഞ്ഞള്‍പൊടി ചേര്‍ത്ത് വെള്ളം ചേര്‍ക്കാതെ നന്നായി അരച്ചെടുക്കുക.
  • പുളിയില അരച്ചതും, തേങ്ങ അരച്ചതും, ഉപ്പും യോജിപ്പിച്ച് മീനില്‍ തേച്ചു പിടിപ്പിച്ച് അരമണിക്കൂര്‍ വെയ്ക്കുക. വാഴയില വാട്ടിയെടുത്ത് അതില്‍ മീനും അരപ്പും നിരത്തി വാഴയില മടക്കി പൊതിയുക.
  • ശേഷം ചട്ടിയില്‍ വെച്ച് ചെറുതീയില്‍ ചുട്ടെടുക്കുക. ഇരു വശങ്ങളും മറിച്ചിട്ട് വേവിക്കുക. ചട്ടിയില്‍ നിന്നും എടുത്ത ശേഷം വാഴയില തുറന്ന് അല്പം വെളിച്ചെണ്ണ ചേര്‍ത്ത് വിളമ്പുക.
  • (ഈ രീതിയില്‍ ഏതു തരം മീനും തയ്യാറാക്കാം)



[Read More...]


ഇഡ്‌ഡലി ഉപ്പുമാവ്‌




ആവശ്യമുള്ള സാധനങ്ങള്‍

  • ഇഡ്‌ഡലി- പത്തെണ്ണം
  • വറ്റല്‍ മുളക്‌ അരിഞ്ഞത്‌- രണ്ടെണ്ണം
  • ക്യാരറ്റ്‌ പൊടിയായി അരിഞ്ഞത്‌- അരക്കപ്പ്‌
  • ഗ്രീന്‍പീസ്‌ വേവിച്ചത്‌-അരക്കപ്പ്‌
  • തക്കാളി പൊടിയായി അരിഞ്ഞത്‌-ഒന്ന്‌
  • കറിവേപ്പില- ഒരു തണ്ട്‌

തയാറാക്കുന്ന വിധം

ഇഡ്‌ഡലി പൊടിച്ചു വയ്‌ക്കുക. പാനില്‍ എണ്ണ ഒഴിച്ച്‌ കടുക്‌ പൊട്ടിച്ച ശേഷം വറ്റല്‍ മുളകും കറിവേപ്പിലയും ചേര്‍ക്കുക. ഇതില്‍ കാരറ്റ്‌ ചേര്‍ത്ത്‌ വഴന്നു വരുമ്പോള്‍ ഗ്രീന്‍പീസ്‌ ചേര്‍ക്കുക.

കാല്‍കപ്പ്‌ വെള്ളമൊഴിച്ച്‌ ഉപ്പും ചേര്‍ത്ത്‌ അടച്ചു വേവിക്കുക. വെന്തുവരുമ്പോള്‍ തക്കാളി ചേര്‍ത്ത്‌ വഴറ്റുക. ശേഷം ഇഡ്‌ഡലി ചേര്‍ത്ത്‌ വെളളം വറ്റി വരുമ്പോള്‍ വാങ്ങി ചൂടോടെ ഉപയോഗിക്കാം.

[Read More...]


പുതിന സംഭാരം




ആവശ്യമുള്ള സാധനങ്ങള്‍

  • ഇഞ്ചി അരിഞ്ഞത്  -  അര ടീസ്പൂണ്‍
  • പുതിനയില  - ഏഴ് തണ്ട്
  • ഉള്ളി  - രണ്ട്
  • പച്ചമുളക്  - ഒന്ന്
  • ജീരകപൗഡര്‍  - ഒരു നുള്ള്
  • ചാട്ട് മസാല  - ഒരു നുള്ള്
  • ഉപ്പ്  - ആവശ്യത്തിന്
  • പഞ്ചസാര  - ഒരു നുള്ള്
  • തൈര്  - അര ലിറ്റര്‍

തയ്യാറാക്കേണ്ട വിധം

തൈര് ഒഴിച്ചുള്ള ചേരുവയെല്ലാം യോജിപ്പിച്ച് നന്നായി അരയ്ക്കുക. ഇത് തൈരില്‍ ചേര്‍ത്തിളക്കി ഉപയോഗിക്കാം.


[Read More...]


ലെമണ്‍ റൈസ്



ചേരുവകള്‍


  • ഒരു കപ്പ് ബസുമതി അരി
  • ഒരു ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍
  • 12-14 കറിവേപ്പില
  • കഷണങ്ങളാക്കി വറുത്തെടുത്ത രണ്ട് വറ്റല്‍ മുളക്
  • ഒരു ചെറിയ കഷണം കറുവപ്പട്ട
  • രണ്ടോ മൂന്നോ ഗ്രാമ്പു
  • 4-6 ഏലക്കായ
  • കാല്‍ ടീസ്പൂണ്‍ ജീരകം
  • കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍
  • ഒരു വലിയ നാരങ്ങ പിഴിഞ്ഞെടുത്ത നീര്
  • അര കപ്പ് ചൂടുവെള്ളം
  • ആവശ്യത്തിന് ഉപ്പ്
  • ഒരി ടേബിള്‍ സ്പൂണ്‍ കടുക്
  • മല്ലിച്ചപ്പ്

ഉണ്ടാക്കുന്ന വിധം


അരി ഒരു പാത്രത്തിലെടുത്ത് നന്നായി കഴുകി വൃത്തിയാക്കുക. വെള്ളം വറ്റിച്ചശേഷം മാറ്റിവയ്ക്കുക.

ഒരു ചീനച്ചട്ടിയില്‍ എണ്ണയെടുത്ത് ചൂടാക്കുക. നല്ല വണ്ണം ചൂടായ ശേഷം അതില്‍ കറിവേപ്പിലയും മുളകും, കറുവപ്പട്ടയും, ഗ്രാമ്പുവും, എലക്കായയും, കടുകും മഞ്ഞളും ചേര്‍ക്കുക. 20-30 സെക്കന്റ് ഇളക്കുക. അതിലേക്ക് അരിചേര്‍ക്കുക. രണ്ടു മിനിറ്റ് ഇളക്കുക. അതിനുശേഷം നാരങ്ങാനീരും ചൂടുവെള്ളവും ചേര്‍ക്കുക.

തീ കുറച്ചശേഷം പാത്രം നന്നായി മൂടിവയ്ക്കുക. 10മുതല്‍ 12 മിനിറ്റുവരെ വേവിച്ചശേഷം ആവി പുറത്തുകളഞ്ഞ് ഇറക്കിവയ്ക്കുക. പത്ത് മിനിറ്റോളം ഒന്നും ചെയ്യാതെ വച്ചശേഷം ഒരു ഫോര്‍ക്ക് കൊണ്ട് റൈസ് ഇളക്കുക. അതില്‍ മല്ലിച്ചപ്പ് ഇടുക.

വിറ്റാമിന്‍ സിയുടെ പ്രധാന ഉറവിടമാണ് നാരങ്ങ. ഇത് പ്രതിരോധ വ്യവസ്ഥയെ ശക്തമാക്കും. ഹൃദ്രോഗത്തില്‍ നിന്നും സംരക്ഷണം നല്‍കും.





[Read More...]


ഉന്നക്കായ



ആവശ്യമുള്ള സാധനങ്ങള്‍

  • നേന്ത്രപ്പഴം (പകുതി പഴുത്തത്‌) - മൂന്നെണ്ണം
  • മുട്ട- രണ്ടെണ്ണം
  • പഞ്ചസാര-മൂന്ന്‌ ടേബിള്‍ സ്‌പൂണ്‍
  • കിസ്‌മിസ്‌-പത്തെണ്ണം
  • അണ്ടിപ്പരിപ്പ്‌- പത്തെണ്ണം
  • നെയ്യ്‌- മൂന്ന്‌ ടേബിള്‍ സ്‌പൂണ്‍
  • ഏലക്കാപ്പൊടി- അര ടീസ്‌പൂണ്‍
  • എണ്ണ- വറുക്കാന്‍ ആവശ്യത്തിന്‌

തയാറാക്കുന്ന വിധം

നേന്ത്രപ്പഴം തൊലി കളയാതെ രണ്ട്‌ കഷണങ്ങളായി മുറിക്കുക. ഇത്‌ അപ്പച്ചെമ്പില്‍ വച്ച്‌ വേവിക്കുക. പഴം തൊലി കളഞ്ഞ്‌ വെള്ളം ചേര്‍ക്കാതെ മിക്‌സിയില്‍ അരച്ചെടുക്കുക. ഒരു പാത്രത്തില്‍ മുട്ടപൊട്ടിച്ചൊഴിച്ച്‌ അതില്‍ പഞ്ചസാര ചേര്‍ത്ത്‌ ഇളക്കുക. സോസ്‌പാനില്‍ നെയ്യ്‌ ഒഴിച്ച്‌ ചൂടാകുമ്പോള്‍ മുട്ട അടിച്ചത്‌ ചേര്‍ത്തിളക്കുക.

അല്‍പ്പം വെന്തുകഴിയുമ്പോള്‍ ഇറക്കിവച്ച്‌ കിസ്‌മിസും അണ്ടിപ്പരിപ്പും ഏലക്കാപ്പൊടിയും ചേര്‍ത്തിളക്കുക. കൈയ്യില്‍ അല്‍പ്പം എണ്ണ പുരട്ടി അരച്ചുവച്ചിരിക്കുന്ന പഴം ചെറിയ ഉരുളകളായി കൈവെള്ളയില്‍വച്ച്‌ പരത്തി അതില്‍ തയ്യാറാക്കി വച്ചിരിക്കുന്ന കൂട്ട്‌ അല്‍പ്പം വച്ച്‌ ഉന്നക്കായയുടെ ആകൃതിയില്‍ ഉരുട്ടി എടുക്കുക. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച്‌ ചൂടാകുമ്പോള്‍ ഉന്നക്കായ അതിലിട്ട്‌ ബ്രൗണ്‍ നിറമാകുന്നതുവരെ പൊരിച്ചെടുക്കാം.



[Read More...]


Aloo Poha




Ingredients:

  • 2 cups Poha (Beaten Rice)
  • 1 Potatoes
  • 1 Onions
  • 2 Green Chillies
  • 1 tsp Chana dal
  • 1 tsp Urad dal
  • 1/4 tsp Mustard Seeds
  • 1 sprig Curry leaves
  • 2 tsp Peanuts
  • 4 tblsp Oil
  • 1 pinch Turmeric powder
  • 1 Lemon
  • Few Corainder leaves
  • Salt to taste

How to make aloo poha:

Soak the poha in water. Wash and drain all the water.
Add some salt , turmeric powder , keep aside.
Peel and cut the potatoes into small cubes, chop the onions, chillies, corainder leaves.
Heat oil and put chana dal, urad dal, mustard seeds, peanuts, curry leaves and fry until they crackle.
Add potatoes , saute for few minutes, then add chopped onions, chillies.
Cook till they are done. Add the poha, corainder leaves and stir.
Keep it on slow flame for 5- 7 minutes.
Let it cool for sometime and add then lemon juice.




[Read More...]


ഗ്രില്‍ഡ്‌ ചിക്കന്‍



ആവശ്യമുള്ള സാധനങ്ങള്‍


  • ബ്രൗണ്‍ ഷുഗര്‍ - ഒരു കപ്പ്‌
  • ടുമാറ്റോ സോസ്‌ - മുക്കാല്‍ക്കപ്പ്‌
  • സോയാ സോസ്‌ -മുക്കാല്‍ക്കപ്പ്‌
  • ചിക്കന്‍ ബ്രോത്ത്‌ -കാല്‍ക്കപ്പ്‌
  • ഇഞ്ചി ചെറുതായി അരിഞ്ഞത്‌ - രണ്ട്‌ ടീസ്‌പൂണ്‍
  • ഉപ്പ്‌ - ആവശ്യമെങ്കില്‍ ചേര്‍ക്കാം.
  • കോഴിയിറച്ചി എല്ലില്ലാതെ നുറുക്കി എടുത്തത്‌ - ഒരു കിലോ

തയാറാക്കുന്ന വിധം

ഒരു ബൗളില്‍ മുകളില്‍ പറഞ്ഞ എല്ലാ ചേരുവകളും കോഴിയിറച്ചിയും എടുത്ത്‌ നല്ലവണ്ണം ഇളക്കുക. ഇത്‌ എട്ട്‌ മണിക്കൂര്‍ ഫ്രിഡ്‌ജില്‍ വയ്‌ക്കുക.

ഗ്രില്ലില്‍ എണ്ണ പുരട്ടി ഇറച്ചി കഷ്‌ണങ്ങള്‍ അതിനു മുകളില്‍ വച്ച്‌ കുറഞ്ഞ തീയില്‍ ഓരോ വശവും തിരിച്ചും മറിച്ചും ഇട്ട്‌ ഇറച്ചി വേവുന്നതുവരെ മൊരിച്ചെടുക്കാം.


[Read More...]


Crispy Fried Eggs



INGREDIENTS


  • 3 tablespoons (45ml) vegetable or olive oil
  • 2 eggs
  • Kosher salt and freshly ground black pepper

DIRECTIONS

Heat oil in a 10-inch cast iron, carbon steel, or nonstick skillet over medium-high heat until shimmering. (A small drop of water dropped into it should immediately sizzle.) Carefully break eggs into hot oil, dropping them from right above the surface to prevent hot oil from splashing. Season with salt and pepper.

Tilt the skillet toward you so oil pools against the side of the pan. Using a spoon, baste eggs with hot oil, aiming at the uncooked portions of the egg whites and avoiding the yolk. Continue basting until eggs are puffy and cooked, 45 seconds to 1 minute. Transfer to a plate and serve.

(seriouseats.com)

[Read More...]


പുഴുങ്ങിയ മുട്ട



ചേരുവകള്‍:


  • മുട്ട
  • വെള്ളം 

പാകം ചെയ്യുന്ന വിധം: 

മുട്ട തോടോടുകൂടി വെള്ളത്തിലിട്ടശേഷം തിളച്ച വെള്ളത്തിൽ 10 മിനിറ്റു വരെ പാകം ചെയ്താണ് എടുക്കുന്നത്. മുട്ടയുടെ മഞ്ഞക്കരുവിന്റെയും വെള്ളക്കരുവിന്റെയും ദൃഢത പാകം ചെയ്യുന്ന സമയത്തിനനുസരിച്ച് വ്യത്യാസപ്പെടുന്നതാണ്. രുചിയും ഇങ്ങനെ പാചകസമയം വ്യത്യാസപ്പെടുത്തുന്നതിലൂടെ മാറുമെന്നതിനാൽ കുട്ടികളുൾപ്പടെ പുഴുങ്ങിയ മുട്ട ഇഷ്ടപ്പെടുന്നവരാണ്.




[Read More...]


കാച്ചില്‍ പുഴുങ്ങിയത്



ചേരുവകള്‍ 

  • കാച്ചില്‍
  • ഉപ്പു
  • വെള്ളം

പാകം ചെയ്യുന്ന വിധം: 

കാച്ചില്‍എടുത്തു പുറംതൊലി ചെത്തി കഷ്ണങ്ങള്‍ആക്കി നന്നായി കഴുകിവയ്ക്കുക. ഇനി ഒരു പാത്രത്തില്‍ ആവശ്യത്തിന് വെള്ളം എടുത്തു തിളപ്പിക്കുക. തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് വൃത്തിയാക്കി വച്ചിരിക്കുന്ന കാച്ചില്‍ കഷ്ണങ്ങള്‍ ഇടുക. കാച്ചില്‍ കഷ്ണങ്ങള്‍ക്ക് മുകളില്‍ വെള്ളം നില്‍ക്കാന്‍ ശ്രദ്ധിക്കണം. കാച്ചില്‍ പകുതി വേവ് ആകുമ്പോള്‍ ആവശ്യത്തിനു ഉപ്പു ചേര്‍ക്കുക. കാച്ചില്‍ കഷ്ണങ്ങള്‍ നന്നായി വെന്തതിനു ശേഷം മുഴുവന്‍ വെള്ളവും ഊറ്റികളയുക. കാച്ചില്‍ പുഴുങ്ങിയത് റെഡി. ഇനി നല്ല കാ‍ന്താരി ചമ്മന്തി ഉടച്ചതോ മീന്‍ കറിയോ കൂട്ടി കഴിക്കാം.



(Shibu Alexander Kolath)



[Read More...]


കുടം പുളിയിട്ട കോട്ടയം മീന്‍കറി




ചേരുവകള്‍

  • ദശ കട്ടിയുള്ള മീൻ - ഒരു(1) കിലോ
  • വെളുത്തുള്ളി - 200 ഗ്രാം
  • ഇഞ്ചി - 2 വലിയ കഷണം
  • ചുവന്നുള്ളി - 100 ഗ്രാം
  • കുടം പുളി - 4 കഷണം
  • മുളകു പൊടി - 4 ടേബിള്‍ സ്പൂണ്‍
  • വെളിച്ചെണ്ണ - 4 സ്പൂണ്‍
  • കടുക്, ഉലുവ - അല്‍പം
  • കറിവേപ്പില - ആവശ്യത്തിനു 

ഉണ്ടാക്കുന്ന വിധം


 മീൻ വെട്ടി കഴുകി ചെറിയ കഷണങ്ങള്‍ ആക്കി വെക്കുക
ചുവന്നുള്ളി, വെളുത്തുള്ളി, ഒരു കഷണം ഇഞ്ചി എന്നിവ ചതച്ചു മാറ്റി വെക്കുക

കുടം പുളി അല്‍പം ഉപ്പു ചേര്‍ത്തു വെള്ളത്തില്‍ ഇട്ടു വെക്കുക. കാഞ്ഞ മണ്‍ ചട്ടിയില്‍ രണ്ടു സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ചു കടുക്, ഉലുവ ഇവ ഇട്ടു പൊട്ടിക്കുക. ഇതിലേക്കു ചതച്ചു വെച്ച കൂട്ടും, കറിവേപ്പിലയും ചേര്‍ത്തു നന്നായി വറുക്കുക.

വറുത്തെടുത്ത കൂട്ട് തണുക്കുമ്പോള്‍ നല്ല വെണ്ണ പോലെ അരച്ചെടുക്കുക.

ചട്ടിയില്‍ ഒരു സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ചു മുളകു പൊടി നന്നായി മൂപ്പിക്കുക, പിന്നീട് ചെറുതായരിഞ്ഞ ഇഞ്ചി, അരപ്പ് എന്നിവ കൂടി ചേര്‍ത്ത് മൂപ്പിക്കുക.

ഇതിലേക്ക് ഒരു കുപ്പ് വെള്ളം ഒഴിക്കുക. അരപ്പു തിളക്കുമ്പോള്‍ മീന്‍ കഷണങ്ങള്‍ ഇട്ടു പുളിയും ചേര്‍ത്ത് ചെറു തീയില്‍ നന്നായി വറ്റിച്ചെടുക്കുക.

വാങ്ങുമ്പോള്‍ ഒരു സ്പൂണ്‍ പച്ച വെളിച്ചെണ്ണ, കറി വേപ്പില ഇവ ചേര്‍ത്തു ചട്ടി ചുറ്റിച്ചു വാങ്ങുക.

നല്ല എരിവും പുളിയുമള്ള ഈ കോട്ടയം മീന്‍കറി തലേദിവസം ഉണ്ടാക്കി ചട്ടിയില്‍തന്നെ വെച്ചിട്ട് പിറ്റേദിവസം ഉപയോഗിച്ചാല്‍ സ്വാദേറും.


[Read More...]


കുഞ്ഞിക്കല്‍ത്തപ്പം




ചേരുവകള്‍:

  • ബിരിയാണി അരി -ഒരു കപ്പ്
  • പൊന്നി അരി -മൂന്ന് കപ്പ്
  • പഞ്ചസാര -രണ്ട് കപ്പ്
  • ഏലക്കായ പൊടിച്ചത് -അര ടീസ്പൂണ്‍
  • ഉപ്പ് -ഒരു നുള്ള്
  • എണ്ണ -വറുക്കാന്‍ ആവശ്യത്തിന്
  • തേങ്ങ ചിരവിയത് -ഒരു തേങ്ങയുടേത്
  • കടലപ്പരിപ്പ് -ഒരു കപ്പ്
  • പഞ്ചസാര -രണ്ട് കപ്പ്
  • ഏലക്കായ പൊടിച്ചത് -അര ചെറിയ ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം:

അപ്പത്തിന് അരി കുതിര്‍ത്ത് വെക്കുക. പഞ്ചസാരയും ഏലക്കായും ഉപ്പും ചേര്‍ത്ത് ഇഡ്ഡലി മാവിന്‍െറ അയവില്‍ അരച്ചെടുക്കുക. അടുപ്പില്‍ ഉരുളിയോ ചീനച്ചട്ടിയോ വെച്ച് അല്‍പം എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഈ കൂട്ട് ഒരു തവി കോരിയൊഴിക്കുക. ഒഴിച്ചു കഴിഞ്ഞാല്‍ ഇതിന്‍െറ ചുറ്റും സ്പൂണ്‍കൊണ്ട് എണ്ണ മുകളിലേക്ക് തട്ടി കൊടുത്തുകൊണ്ടിരിക്കണം. മറിച്ചിടാതെ എണ്ണയിങ്ങനെ മുകളിലേക്ക് തട്ടി കൊടുത്തു കൊണ്ടുവേണം വേവിക്കാന്‍. വെന്ത് കഴിഞ്ഞാല്‍ അരിപ്പ കൊണ്ട് കോരി എണ്ണ തോരാന്‍ ചരിച്ച് വെക്കണം. ഇങ്ങനെ മാവ് തീരുന്നത് വരെ ചുട്ടെടുക്കുക.

പണ്ടത്തിന്:

കടലപ്പരിപ്പ് വേവിച്ച് വെക്കുക. തേങ്ങ പഞ്ചസാരയും അല്‍പം വെള്ളവും ചേര്‍ത്ത് അടുപ്പില്‍ വെക്കുക. നല്ലവണ്ണം വെന്ത് വറ്റി ഒട്ടുന്നരൂപത്തിലായാല്‍ കടലപരിപ്പും ഏലക്കാ പൊടിച്ചതും ചേര്‍ക്കുക. ഇത് ഈ അപ്പത്തിന്‍െറ കൂടെ ചേര്‍ത്ത് കഴിക്കാം.

[Read More...]


Chicken Biriyani (Tamilnadu style)




Ingredients

  • Basmati Rice-2 cups
  • Water - 3 Cups
  • Onion - 1 large thinly sliced
  • Tomatoes - 2
  • Green chillies-4
  • Ginger garlic paste-2tbsp
  • Oil-3 tbsp
  • Required Salt

To Marinate Chicken

  • Chicken
  • Curd - 1/2 cup
  • Required salt
  • Mint leaves - Chopped
  • Coriander leaves - Chopped
  • Red chilli Powder-3tsp
  • Coriander powder - 2 tsp
  • Garam masala - 1 1/2 tsp
  • Cumin Powder - 1 tsp
  • Pepper Powder - 1 tsp

To Temper

  • Bayleaves - 2
  • Cinnamon - 2 inch
  • Star anise - 2
  • Cloves - 8
  • Cardamom - 5
  • Mace - 1
  • Black Stone Flower - 1
Cuisine: Indian Cooking time: 60 mins Serving: 6 people

Directions

wash and soak the rice before you start the preparation(minimum 30 minutes).

Marinate the chicken:In a bowl ,add chicken pieces,chilly powder,turmeric powder,coriander powder,garam masala powder,cumin powder,required salt,pepper powder,chopped mint,chopped coriander leaves and curd.Mix them well and allow the chicken to marinate minimum 1 to 2 hrs.

In a Pressure Cooker / Large pan, Add Oil and once it become hot ,add the spices Bayleaves ,Cinnamon sticks,cloves,star anise,Black Stone Flower,Cardamom and Mace.Saute for a minute

Add Green chillies and saute

Add Ginger Garlic paste and saute until the raw smell of ginger garlic goes.

Add the sliced Onions and saute until they become soft.

Add Chopped Tomato Pieces and soft until they become soft and mushy.

To that ,Add the marinated chicken and allow it to cook.

Once the chicken got cooked,add water (for 1 cup rice,1 1/2 cup water) and allow it to boil.

Add the soaked Basmathi rice and close the lid .Keep it in medium heat.Allow the water to get absorbed well by the rice.Dont Put Whistle.

Once the water get absorbed well,Reduce the heat to low and close the lid and put whistle.Cook it for 10 mins and switch off the heat .Dont wait for the whistle to come.Just the 10 mins cooking in low heat is enough.

Our Delicious Chicken Biryani is ready.Serve it with Raita and Chicken Fry.



(via: ALLRECIPESHUB)


[Read More...]


ഉണക്കമീന്‍ ഉപ്പേരി





ആവശ്യമുള്ള സാധനങ്ങള്‍

  • ഉണക്ക സ്രാവ് - ഒന്നിന്റെ പകുതി
  • ചുവന്ന ഉള്ളി - അഞ്ച് മുള
  • വെളുത്തുള്ളി - നാല് മുള
  • കറിവേപ്പില - 12 അല്ലി
  • പച്ചമുളക് - മൂന്ന്
  • തേങ്ങ ചിരകിയത് - കാല്‍കപ്പ്
  • മുളക്‌പൊടി - ഒരു സ്​പൂണ്‍
  • മഞ്ഞള്‍പ്പൊടി - കാല്‍ സ്​പൂണ്‍
  • വെളിച്ചെണ്ണ - അര കപ്പ്

തയാറാക്കുന്ന വിധം

ഉണക്കസ്രാവ് (അച്ചാറിലേക്കരിയുന്ന മാങ്ങവലുപ്പത്തില്‍) ചെറുതായരിഞ്ഞ് കുറച്ച് വെള്ളത്തില്‍ കടലാസ് കഷണങ്ങളിട്ട് രണ്ടു മണിക്കൂര്‍ അതില്‍ ഇട്ടുവെക്കുക. (കടലാസ് കഷണങ്ങളിട്ടതുകൊണ്ട് ഉപ്പ് നന്നായി വലിച്ചെടുക്കും). ശേഷം രണ്ട് അല്ലി കറിവേപ്പില, പച്ചമുളക്, വെളുത്തുള്ളി, ചുവന്ന ഉള്ളി എന്നിവ ചതച്ചെടുത്ത്, കഴുകിയെടുത്ത മീന്‍ കഷണങ്ങളില്‍ കൂട്ടിയോജിപ്പിക്കുക. കുറച്ച് മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ചേര്‍ക്കാം. ഒരു സ്​പൂണ്‍ വെളിച്ചെണ്ണയില്‍ തേങ്ങ (കുറച്ചു മുളകുപൊടിയും മഞ്ഞള്‍പ്പൊടിയുംകൂട്ടി) നന്നായി വറുത്തെടുക്കുക. ചീനച്ചട്ടിയില്‍ അര കപ്പ് വെളിച്ചെണ്ണ ഒഴിച്ച് ചൂടായതിനുശേഷം 10 അല്ലി കറിവേപ്പില ഇട്ട് പൊടിച്ച് ഈ മീന്‍ചേരുവ അതിലേക്കിടുക. നന്നായി ഇളക്കിയതിനുശേഷം മൂടിവെച്ച്, ഇടയ്ക്കിടയ്ക്ക് ഇളക്കി എണ്ണയില്‍ വറുത്ത് വറ്റിച്ചെടുക്കുക.
(ഷൈമ മുസ്തഫ)
[Read More...]


Smiley Fries




Prep Time: 1 hour
Cook Time: 30 minutes
Total Time: 1 hour 30 minutes
Servings: 3-4

Ingredients:

  • 2 potatoes
  • 3 tablespoons cornstarch
  • ¼ cup flour
  • 3 tablespoons breadcrumbs
  • 1 tablespoon salt
  • 1½ teaspoon pepper
  • 1 egg
  • 1 48-oz bottle vegetable oil

Directions:

  1. Peel the potatoes.
  2. Cut them into cubes.
  3. Put the potatoes in a pot and fill 3/4 with water. Boil for 15 minutes or until potatoes are soft.
  4. Mash the potato cubes with the cornstarch, flour, breadcrumbs, salt, and pepper.
  5. Add an egg and mix together. The dough will be very moist, but you can add more flour or breadcrumbs to dry it out.
  6. Put a sheet of parchment or plastic wrap on the counter and liberally sprinkle it with flour. Put the dough on the parchment, sprinkle it with more flour, and place another sheet of parchment or plastic wrap on top.
  7. Roll the dough between the parchment to about 1/4 inch thick. Carefully peel off the parchment on top.
  8. Cut out circles of dough.
  9. Use a straw to make the eyes and a spoon to make the mouth.
  10. Fry the circles in a pan filled with 2 inches of oil at 350°F for about 15-17 minutes or until crispy. Flip them once in the middle.
  11. Place them on paper towels to drain.
(by Arden Sarner via: Spoon University)



[Read More...]


ബ്രഡ്‌ ഉപ്പുമാവ്‌




ആവശ്യമുളള സാധനങ്ങള്‍

  • ബ്രഡ്‌- അഞ്ച്‌ കഷണം
  • കാരറ്റ്‌- ഒരെണ്ണം
  • സവാള- ഒന്ന്‌
  • ബീന്‍സ്‌- മൂന്നെണ്ണം
  • തൈര്‌- കാല്‍കപ്പ്‌
  • തേങ്ങ ചിരകിയത്‌ - കാല്‍ കപ്പ്‌്
  • പച്ചമുളക്‌- ഒന്ന്‌
  • കടുക്‌- അര ടീസ്‌പൂണ്‍
  • ഉഴുന്നുപരിപ്പ്‌- അര ടീസ്‌പൂണ്‍
  • എണ്ണ- രണ്ട്‌ ടീസ്‌പൂണ്‍
  • ഉപ്പ്‌- ആവശ്യത്തിന്‌

തയാറാക്കുന്ന വിധം

ബ്രഡ്‌ ചതുര കഷണങ്ങളായി മുറിച്ച്‌ ഉടയ്‌ക്കാതെ തൈരില്‍ കലക്കുക. കാരറ്റ്‌,ബിന്‍സ്‌, പച്ചമുളക്‌,സവാള നീളത്തില്‍ അരിയുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഉഴുന്നുപരിപ്പ്‌ ,കടുക്‌ ചേര്‍ക്കുക. കടുക്‌ പൊട്ടുമ്പോള്‍ പച്ചക്കറികള്‍ ചേര്‍ക്കുക. ഉപ്പ്‌ ചേര്‍ത്ത്‌ കുറഞ്ഞ തീയില്‍ മൂടിവച്ച്‌ പച്ചക്കറികള്‍ വേവിക്കുക. വെള്ളം വറ്റി വെന്തുകഴിയുമ്പോള്‍ ഉടയാതെ കുതിര്‍ത്ത ബ്രഡ്‌ ചേര്‍ത്തിളക്കി വാങ്ങാം.

[Read More...]


കള്ളപ്പം




ചേരുവകൾ: 

  • പച്ചരി - 2 1/2 കപ്പ്
  • ചോറ് - 1 /2 കപ്പ്
  • വെള്ളം - പാകത്തിന്
  • ഉപ്പ് - 1/2 ടീസ്പൂണ്‍
  • പഞ്ചസാര -2 1/2 ടീസ്പൂണ്‍
  • കള്ള് - 1കപ്പ്
  • തേങ്ങ ചിരവിയത് - 1/2 കപ്പ്

തയ്യാറാക്കുന്ന വിധം

വെള്ളത്തില്‍ കുതിര്‍ത്ത പച്ചരി ചോറും വെള്ളവും ചേര്‍ത്ത് അരച്ചെടുക്കുക. അതില്‍ പഞ്ചസാരയും കള്ളും ചേര്‍ത്ത് ആറ് മണിക്കൂര്‍ വെക്കുക. ശേഷം അരച്ചെടുത്ത തേങ്ങയും ഉപ്പും അതില്‍ ചേര്‍ത്ത് കാല്‍മണിക്കൂര്‍ വെക്കുക. പാനില്‍ എണ്ണ ചൂടാക്കി മാവൊഴിച്ച് ചെറുചൂടില്‍ ചുട്ടെടുക്കുക.

(പ്രിയ കുഞ്ചാക്കോ ബോബൻ)
[Read More...]


ആലപ്പി കരിമീന്‍ കറി




ചേരുവകൾ: 

  • കരിമീന്‍ - 3 എണ്ണം
  • സവാള - 2 എണ്ണം
  • ഇഞ്ചി - 1/2 ടീസ്പൂണ്‍
  • വെളുത്തുള്ളി - 1 1/2 ടീസ്പൂണ്‍
  • മുളക്‌പൊടി - 1 1/2 ടീസ്പൂണ്‍
  • മഞ്ഞള്‍പൊടി - 1/2 ടീസ്പൂണ്‍
  • തക്കാളി - 1 എണ്ണം
  • പച്ചമുളക് - 2 എണ്ണം
  • ഉപ്പ് - പാകത്തിന്
  • വെളിച്ചെണ്ണ - 3 ടീസ്പൂണ്‍

തയ്യാറാക്കുന്നവിധം: 

വൃത്തിയാക്കി അരിഞ്ഞ കരിമീനില്‍ മുളക് പൊടി, മഞ്ഞള്‍ പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത മിശ്രിതം പുരട്ടിവെക്കുക.
ഒരു പാന്‍ ചൂടാക്കി അതില്‍ അരിഞ്ഞ് വെച്ച തക്കാളി, സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, മഞ്ഞള്‍പൊടി, മുളക് പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. അതില്‍ കരിമീനും അല്പം വെള്ളവും ചേര്‍ത്ത് വേവിച്ച് വറ്റിച്ചെടുക്കുക.
(പ്രിയ കുഞ്ചാക്കോ ബോബൻ)


[Read More...]


വെജിന്‍ സോബിന്‍ മാര്‍ഗിരറ്റ



ചേരുവകൾ: 

  • മാങ്കോ, 
  • സ്‌ട്രോബറി, 
  • ഷമാമ്
  • ഐസ് 

തയാറാക്കുന്ന വിധം:

ഇത് വെല്‍ക്കം ഡ്രിങ്കാണ്. മാങ്കോ, സ്‌ട്രോബറി, ഷമാമ് എന്നിവ ചേര്‍ന്ന ഈ ജ്യൂസ് ഒാരോലെയറായിട്ടാണ് ഗ്ലാസിലുണ്ടാവുക. ആദ്യം മാങ്കോ ഐസിട്ട് അടിച്ച് ഗ്ലാസില്‍ ഒഴിക്കും. പിന്നെ സ്‌ട്രോബറി, ഷമാമ് എന്നിവ വെവ്വേറയായി അടിച്ചു ഓരോ ലെയറായി ഒഴിക്കും. ഓരോ ലെയറിനും പ്രത്യേക രുചിയായിരിക്കും. അല്ലാതെ എല്ലാം കൂടി സ്‌ട്രോയിട്ട് ഇളക്കിയിട്ട് കുടിച്ചാല്‍ പുതിയ ഒരു രുചി കിട്ടും.





[Read More...]


 

Categories

Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38) ചമ്മന്തി (3) മീൻ (1)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs