ചെമ്മീന്‍ ബിരിയാണി / Chemmeen Biriyani (1)




ചെമ്മീന്‍ ബിരിയാണി

Prawn Biriyani


കേരളീയര്‍ക്ക് ഒഴിച്ചുകൂടാന്‍ വയ്യാത്തവയാണ് കടല്‍ വിഭവങ്ങള്‍, ചെമ്മീനും, ഞണ്ടുമൊക്കെ കാണുമ്പോഴേ വായില്‍ വെള്ളമൂറുന്നവരാണ് നമ്മളിലെ മാംസാഹാരികള്‍.

ചെമ്മീന്‍ വിലയില്‍ അല്‍പം മുന്നിലാണെങ്കിലും ഇതുകൊണ്ടുണ്ടാക്കാന്‍ കഴിയുന്ന വിഭവങ്ങള്‍ക്ക് കയ്യും കണക്കുമില്ല. മുളകിട്ട് കറിവച്ചും, തേങ്ങയരച്ചുവച്ചും പൊരുച്ചും വറുത്തമെല്ലാം നമ്മള്‍ ചെമ്മീന്‍ കഴിയ്ക്കാറുണ്ട്.

അതുപോലെതന്നെ ബിരിയാണിയുണ്ടാക്കാനും ചെമ്മീന്‍ മുമ്പനാണ്. പുറത്തുനിന്നും കഴിച്ച ചെമ്മീന്‍ ബിരിയാണിയുടെ രുചി നാവിലൂറുന്നില്ലേ, മടിക്കേണ്ട വീട്ടില്‍ പരീക്ഷിച്ചുകളയാം. എല്ലാ സാധനങ്ങളുമുണ്ടെങ്കില്‍ വെറും 30മിനിറ്റുകൊണ്ട് ചെമ്മീന്‍ ബിരിയാണിറെഡി

ആവശ്യമുള്ള വസ്തുക്കള്‍

1 ചെമ്മീന്‍ 500 ഗ്രാം
2 ബസ്മതി അരി(ബിരിയാണി അരി) 3 കപ്പ്
3 നെയ്യ്- 5 ടീസ്പൂണ്‍
4 സവോള- 1 വലുത്
5 തക്കാളി 1 വലുത്
6 പച്ചമുളക്- അഞ്ചെണ്ണം
7 ഇഞ്ചി- ഒരു ചെറിയ കഷണം
8 വെളുത്തുള്ളി - 4അല്ലി
9 മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
10 മുളക് പൊടി- ഒരു ടീസ്പൂണ്‍
11 കശുവണ്ടിപ്പരിപ്പ് -10എണ്ണം
12 തേങ്ങാപ്പാല്‍ 1കപ്പ്
13 മല്ലിയില- ആവശ്യത്തിന്
14 പുതിനയില -ആവശ്യത്തിന്
15 വെള്ളം- 5കപ്പ്
16 ഏലയ്ക്ക -2എണ്ണം
17 കറുവപ്പട്ട - രണ്ടു കഷണം
18 ഗ്രാമ്പൂ- 3 എണ്ണം

തയ്യാറാക്കുന്ന വിധം

ചെമ്മീന്‍ നന്നായി തൊലികളഞ്ഞ് കഴുകി വെള്ളം വാര്‍ത്ത് വയ്ക്കുക. അരിയും നന്നായി കഴുകി വെള്ളം വാര്‍ത്ത് വയ്ക്കണം.

പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നവ ഒരുമിച്ച് പേസ്റ്റാക്കുക. പ്രഷര്‍ കുക്കര്‍ ചൂടാകുമ്പോള്‍ 5ടീസ്പൂണ്‍ നെയ്യ് ഒഴിയ്ക്കുക ഇതിലേയ്ക്ക ഏലയ്്ക, ഗ്രാമ്പൂ, കശുവണ്ടിപ്പരിപ്പ്്, കറുവപ്പട്ട കഷണങ്ങള്‍ എന്നിവ ഇട്ട്, കുറച്ച് നേരം വറുക്കുക. ഇതിലേയ്ക്ക് അരിഞ്ഞുവച്ച സവോളയിട്ട് വീണ്ടും നന്നായി ഇളക്കുക.

സവോള നന്നായി വഴന്നാല്‍ അതിലേയ്ക്ക് തക്കാളി കഷണങ്ങള്‍ ചേര്‍ത്ത് ഉപ്പും ചേര്‍ത്ത് വീണ്ടും ഇളക്കുക. ഇവ നന്നായി ചേര്‍ന്നുകളിഞ്ഞാല്‍ അതിലേയ്ക്ക് കഴുകിവച്ച ചെമ്മീനും തയ്യാറാക്കിവച്ച പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും, മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവയും ചേര്‍ക്കുക. ചെമ്മീനിന്റെ പച്ചമണം മാറുന്നതുവരെ നന്നായി ഇളക്കിക്കൊടുക്കുക.

പച്ചമണം മാറുമ്പോള്‍ ഇതിലേയ്ക്ക് അരി ചേര്‍ത്ത് നന്നായി ഇളക്കണം. പിന്നീട് തേങ്ങാപ്പാല്‍, വെള്ളം, മല്ലിയില, പുതിനയില എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി കുക്കര്‍ അടച്ച് വെയ്റ്റ് ഇട്ട് വെയ്ക്കുക. രണ്ട് വിസിലുകള്‍ വന്ന് കഴിയുമ്പോള്‍ മാറ്റിവച്ച് ചൂട് മാറിയശേഷം എടുത്ത് നന്നായി ഇളക്കി വിളമ്പുക

മേമ്പൊടി
  
ചെമ്മീന്‍ വേണമെങ്കില്‍ പകുതി വേവച്ചശേഷവും ഇതില്‍ ചേര്‍ക്കാവുന്നതാണ്, എണ്ണയില്‍ പൊരിച്ച ചെമ്മീന്‍ ചേര്‍ത്താല്‍ രുചിയില്‍ വ്യത്യാസം വരുത്താന്‍ കഴിയും.

ബിരിയാണി ഉണ്ടാക്കാന്‍ നല്ല വലുപ്പമുള്ള ചെമന്ന നിറത്തിലുള്ള ചെമ്മീന്‍ തിരഞ്ഞെടുക്കുക. ഇതിന് രുചി കൂടും.
[Read More...]


Mango Pudding





Ingredients

01. Mango pulp - 1 ½ cup
02. Sugar - ¾ cup
03. Water - ¾ cup
04. Galatin - 1 ½ tea spoon
05. Water - 4 tea spoon
06. Egg white - of 3 eggs
07. Sugar - 4 tea spoon
08. Fresh mango slices and roasted chopped nuts to garnish.

Preparation 

01. Boil sugar and water to a syrup.
02. Add mango pulp and cook till a thick like custard formed .
03. Soak gelatin in 4 tbsp water & melt over hot water.
04. Mix with mango mixture and keep cool in an oiled bowl in fridge .
05. While whipping egg white well, add sugar little by little continuously .
06. Mix the whipped cream gently in the mango mixture & add the mixture of egg white. Keep in fridge till set.
07. Decorate with piped cream, mango slices and roasted chopped nuts. To serve : 4 to 6 persons
കടപ്പാട്: മനോരമ 
[Read More...]


ഞണ്ട് ഫ്രൈ





[Read More...]


ഓട്‌സ് - വെജിറ്റബിള്‍ ദോശ




ഓട്‌സ്-വെജിറ്റബിള്‍ ദോശ

1. ഓട്‌സ് രണ്ട് കപ്പ്
2. പച്ചരിമാവ് കാല്‍ കപ്പ്
3. വറുത്ത റവ രണ്ട് ടീസ്​പൂണ്‍
4. ഗോതമ്പു പൊടി രണ്ട് ടീ സ്്പൂണ്‍
5. സവാള അരിഞ്ഞത് ഒരു കപ്പ്
6. കാരറ്റ് ചെറുതായി അരിഞ്ഞത് അര കപ്പ്
7. ഇഞ്ചി, വെളുത്തുള്ളി അരച്ചത് ഒരു ടീ സ്​പൂണ്‍
8. കുരുമുളകു പൊടി രണ്ട് ടീ സ്​പൂണ്‍
9. ജീരകപ്പൊടി രണ്ട് ടീ സ്​പൂണ്‍
10. പച്ച മുളക് രണ്ട്എണ്ണം
11. മല്ലിയില രണ്ട്ഇതള്‍
12. ഉപ്പ് ആവശ്യത്തിന്

ചേരുവകള്‍ നന്നായി ഇളക്കി യോജിപ്പിക്കുക. ആവശ്യത്തിന് വെള്ളം ചേര്‍ത്ത് മാവ് നന്നായ് നേര്‍പ്പിക്കുക. ദോശക്കല്ലില്‍ എണ്ണ പുരട്ടി സാധാരണ ദോശ പോലെ ചുട്ടെടുക്കുക, ചട്ണിയോടൊപ്പം വിളമ്പുക.

[Read More...]


ചെമ്മീന്‍ ബിരിയാണി / Chemmeen Biriyani







(കേരളീയര്‍ക്ക് ഒഴിച്ചുകൂടാന്‍ വയ്യാത്തവയാണ് കടല്‍ വിഭവങ്ങള്‍, ചെമ്മീനും, ഞണ്ടുമൊക്കെ കാണുമ്പോഴേ വായില്‍ വെള്ളമൂറുന്നവരാണ് നമ്മളിലെ മാംസാഹാരികള്‍.

ചെമ്മീന്‍ വിലയില്‍ അല്‍പം മുന്നിലാണെങ്കിലും ഇതുകൊണ്ടുണ്ടാക്കാന്‍ കഴിയുന്ന വിഭവങ്ങള്‍ക്ക് കയ്യും കണക്കുമില്ല. മുളകിട്ട് കറിവച്ചും, തേങ്ങയരച്ചുവച്ചും പൊരുച്ചും വറുത്തമെല്ലാം നമ്മള്‍ ചെമ്മീന്‍ കഴിയ്ക്കാറുണ്ട്.

അതുപോലെതന്നെ ബിരിയാണിയുണ്ടാക്കാനും ചെമ്മീന്‍ മുമ്പനാണ്. പുറത്തുനിന്നും കഴിച്ച ചെമ്മീന്‍ ബിരിയാണിയുടെ രുചി നാവിലൂറുന്നില്ലേ, മടിക്കേണ്ട വീട്ടില്‍ പരീക്ഷിച്ചുകളയാം. എല്ലാ സാധനങ്ങളുമുണ്ടെങ്കില്‍ വെറും 30മിനിറ്റുകൊണ്ട് ചെമ്മീന്‍ ബിരിയാണിറെഡി
)
[Read More...]


ചിക്കന്‍ ജീരകം കറി / Chicken Jeerakam Curry







കടപ്പാട്: മനോരമ 
[Read More...]


റെഡ് ചില്ലി ചിക്കന്‍




റെഡ് ചില്ലി ചിക്കന്‍

Red Chilli Chicken


ചിക്കന്‍ മസാലയും മഞ്ഞളും ചേര്‍ക്കാതെയുണ്ടാക്കുന്ന ചിക്കന്‍ കറി.

ആവശ്യമുള്ള സാധനങ്ങള്‍

1 കോഴിയിറച്ചി 1 കിലോഗ്രാം
2 ഉണക്കമുളക് ഒരു പിടി(തീരെ പൊടിഞ്ഞുപോകാതെ നുറുക്കുപാകത്തില്‍ പൊടിച്ചത്)
3 തേങ്ങ ചെറിയ കഷണങ്ങളാക്കി നുറുക്കിയത് 1കപ്പ്
4 സവോള നനുക്കെ അറിഞ്ഞത് 4 എണ്ണം
5 തക്കാളി മൂന്നെണ്ണം(മിക്‌സിയില്‍ അടി്ച്ച് ജ്യൂസ് പരുവത്തിലാക്കുക)
6 വെളുത്തുള്ളി-10 അല്ലി
ഇഞ്ചി ഇടത്തരം കഷണം ഒന്ന്
7 കറുവപ്പട്ട മൂന്ന് കഷണം ചെറുത്
ഗ്രാമ്പൂ 2 എണ്ണം
ഏലയ്ക്ക 1
വലിയ ജീരകം- 1 ടേബിള്‍ സ്പൂണ്‍
8 കുരുമുളക് പൊടി- 3ടേബിള്‍ സ്പൂണ്‍
9 മല്ലിയില ഒരു പിടി(നന്നായി ജ്യൂസ് ആക്കിയത്)
10 കറിവേപ്പില 2കതിര്
11 ഉപ്പ് ആവശ്യത്തിന്
12 വെളിച്ചെണ്ണ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആറാമത്തെ ചേരുവകള്‍ നന്നായി ചതച്ച് പേസ്റ്റാക്കുക, ഏഴാമത്തെ ചേരുവയും നന്നായി പൊടിച്ചുവയ്ക്കുക. ചിക്കന്‍ കഷണങ്ങളില്‍ അല്‍പം ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്ത് കുഴച്ച് മാറ്റിവയ്ക്കുക.

കുക്കര്‍ ചൂട്ടാക്കി വെളിച്ചെണ്ണയൊഴിച്ച് വെളുത്തുള്ളി, ഇഞ്ചി പേസ്റ്റ് ഇട്ട് മൂപ്പിയ്ക്കുക, പകുതി മൂപ്പാകുമ്പോള്‍ തേങ്ങാക്കഷണങ്ങള്‍ ചേര്‍ത്ത് ഇളക്കുക, തേങ്ങ ഇളം ചുവപ്പ് നിറമാകുമ്പോള്‍ ആറാമത്തെ ചേരുവ ചേര്‍ത്ത് വീണ്ടും ഇളക്കുക.

ഇവയുടെ പച്ചമണം മാറുമ്പോള്‍ അരിഞ്ഞുവച്ച സവോള ചേര്‍ത്ത് നന്നായി വളറ്റുക, ഒപ്പം മുളക് നുറുക്കും ചേര്‍ക്കുക. സവോള നന്നായി വഴന്ന് കഴിയുമ്പോള്‍ തക്കാളി ജ്യൂസും ഉപ്പും ചേര്‍ക്കുക ഈ ഗ്രേവി നന്നായി തിളച്ചശേഷം മാറ്റിവയ്ക്കുക.

ഇതേ കുക്കറില്‍ ചിക്കന്‍ കഷണങ്ങള്‍ നിരത്തി വച്ച് അതിന് മുകളില്‍ തയ്യാറാക്കി വച്ചിരിക്കുന്ന ഗ്രേവിയും നേരത്തേ തയ്യാറാക്കിവച്ച മല്ലിയില ജ്യൂസും കറിവേപ്പലയും ചേര്‍ക്കുക.

കുക്കര്‍ അടച്ച് വെയ്റ്റ് ഇട്ട് അടുപ്പിന്റെ തീ കുറച്ചിടുക. രണ്ട് വിസില്‍ വന്നുകഴിഞ്ഞ് മാറ്റിവയ്ക്കാം

ആവി പോയി കുക്കര്‍ തുറന്നശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി മുകളില്‍ അല്‍പം വെളിച്ചെണ്ണയും ഒഴിച്ച് വിളമ്പാം.

മേമ്പൊടി

ഉരുളക്കിഴങ്ങ് ചേര്‍ത്താല്‍ കറിയ്ക്ക് പ്രത്യേക രുചി ലഭിയ്ക്കും, മാത്രമല്ല ആവശ്യമുള്ളവര്‍ക്ക് വേണമെങ്കില്‍ രണ്ട് ടീസ്പൂണ്‍ ചിക്കന്‍ മസാലയും ആവശ്യത്തിന് മഞ്ഞളും ചേര്‍ക്കാം. കോഴിയുടെ വേവിനനുസരിച്ച് വിസിലിന്റെ എണ്ണവും സമയവും നിശ്ചയിക്കാം.

ഗ്രേവിയില്‍ ആവശ്യത്തിന് വെള്ളമുണ്ടെങ്കില്‍ കറിയില്‍ വേറെ വെള്ളം ചേര്‍ക്കേണ്ടതില്ല. അതല്ല തീരെ കുറുകിയിരുക്കുകയാണെങ്കില്‍ ഒരു കപ്പ് വെള്ളംചേര്‍ക്കാം
[Read More...]


ഫിഷ് മോളി / Fish Molly




 

ഫിഷ് മോളി

Fish Molee
മീന്‍ കറിയെന്ന് കേട്ടാല്‍ വായില്‍വെള്ളമൂറാത്തവരില്ല, പലതരത്തിലുള്ള മീന്‍ കറികളുണ്ട്, ഓരോ മീനിനും പലരീതികളാണ്. മാത്രവുമല്ല കേരളത്തിന്റെ ഒരു തലയ്ക്കില്‍ നിന്നും മറ്റൊരു തലയ്ക്കലെത്തുമ്പോഴേയ്ക്കും മീന്‍ കറി വയ്ക്കുന്ന രീതിയില്‍ വളരെ വൈവിധ്യം കാണാന്‍ സാധിയ്ക്കും. ഇതില്‍ ഒരു തരം മീന്‍ കറിയാണ് ഫിഷ് മോളി, ഇതു തയ്യാറാക്കാന്‍ റെഡിയായിക്കോളൂ

ആവശ്യമുള്ള സാധനങ്ങള്‍
1 കഷണം മീന്‍ 500 ഗ്രാം(അയ്ക്കൂറ, ആവോലി, നെയ്മീന്‍ തുടങ്ങി എന്തെങ്കിലും ആവാം)
2 സവോള അധികം ചെറുതല്ലാതെ അരിഞ്ഞത് -2
3 തക്കാളി - 3എണ്ണം
4 പച്ചമുളക് - 5എണ്ണം
5 ഇഞ്ചി - ചെറിയ കഷണം(ചതച്ചത്)
6 വെളുത്തുള്ളി - 4അല്ലി(ചതച്ചത്)
7 ഉണക്ക മുളക്- 3(വറുത്ത് പൊടിക്കുക)
8 തേങ്ങാപ്പാല്‍- 2കപ്പ് തേങ്ങയില്‍ നിന്നുള്ളത്
9 വിനാഗിരി -1 ടേബിള്‍ സ്പൂണ്‍
10 കശുവണ്ടിപ്പരിപ്പ് - 5എണ്ണം(അരച്ചത്)
11 മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍
12 കറിവേപ്പില- ആവശ്യത്തിന്
13 ഉപ്പ് - പാകത്തിന്
14 ഓയില്‍- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
മീന്‍ വൃത്തിയാക്കി മുറിച്ച് വെള്ളം വാര്‍ത്ത് വയ്ക്കുക. ചുവട് കട്ടിയുള്ള പാത്രത്തില്‍ എണ്ണ നന്നായി തിളയ്ക്കുമ്പോള്‍ അതിലേയ്ക്ക് സവാളയിട്ട് വഴറ്റുക. ഇതിനൊപ്പം വെളുത്തുള്ള ചതച്ചതും ചേര്‍ക്കുക. നന്നായി വഴന്നുവന്നാല്‍ പച്ചമുളക് കീറയിത് ഇട്ട് ഇളക്കുക. പിന്നാലെ തക്കാളി മുറിച്ചതും ഇടുക(തക്കാളി മുഴുവന്‍ ഇടാതെ ഒന്നിന്റെ പകുതി മാറ്റിവയ്ക്കുക).

ഇതിലേയ്ക്ക് മുളക് പൊടിയും മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്തിളക്കുക. ഇവയുടെ പച്ചമണം മാറി കുറുകുമ്പോള്‍ ഇതിലേയ്ക്ക് തേങ്ങാപ്പാലും അരച്ചുവച്ച് കശുവണ്ടിപ്പരിപ്പും ചേര്‍ത്തിളക്കുക, ഒപ്പം വിനാഗിരിയും ചേര്‍ക്കുക. ഇത് നന്നായി തിളയ്ക്കാന്‍ വിടുക. ഇവ നന്നായി തിളച്ച് രുചിവരുമ്പോള്‍ വൃത്തിയാക്കിവച്ചിരിക്കുന്ന മീന്‍ ചേര്‍ത്ത് ഇളക്കി വീടും തിളപ്പിക്കുക.

തീ കുറച്ച് പാത്രം അടച്ചുവച്ച് വേവിയ്ക്കുക. ചാറ് നന്നായി കുറുകി മീന്‍ വേവുന്നതുവരെ ഇങ്ങനെ തിളപ്പിക്കണം. ചാറ് വല്ലാതെ കുറുകിയിരിക്കുന്നുവെങ്കില്‍ അല്‍പം വെള്ളം ചേര്‍ത്ത് പാകത്തിന് അയവു വരുത്താം. നന്നായി തിളച്ചുവരുമ്പോള്‍ നേരത്തേ മാറ്റിവച്ച കഷണം തക്കാളി ചെറുതായി നുറുക്കി ചേര്‍ത്ത് ഒന്നുകൂടി തിളപ്പിക്കുക മീന്‍ വെന്തുകഴിഞ്ഞുവെന്ന് ഉറപ്പായാല്‍ കറിവേപ്പില ചേര്‍ത്ത് ഇറക്കി വയ്ക്കുക

മേമ്പൊടി
ചോറ് പത്തിരി എന്നിവയ്‌ക്കൊപ്പമെല്ലാം ഫിഷ് മോളി കഴിയ്ക്കാം, തക്കാളി അരിഞ്ഞ് ചേര്‍ക്കുന്നതിന് പകരം മിക്‌സിയില്‍ നന്നായി അടിച്ചെടുത്ത് ചേര്‍ത്താലും നല്ല രുചിയുണ്ടാകും. ഈ കറിയില്‍ പുളി ചേര്‍ക്കുന്നില്ല, തക്കാളിയുടെ പുളി മാത്രമാണ് ഉപയോഗിക്കുന്നത്. തേങ്ങാപ്പാലിന് പകരം തേങ്ങാ അരച്ചത് ചേര്‍ത്തും കറി ഉണ്ടാക്കി പരീക്ഷിക്കാവുന്നതാണ്.

 
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
 

 

[Read More...]


മലബാര്‍ ഗ്രില്‍ഡ് ചിക്കന്‍




മലബാര്‍ ഗ്രില്‍ഡ് ചിക്കന്‍


ഫാഷനിലും സംഗീതത്തിലുമെന്നപോലെ പാചകത്തിലും ഫ്യൂഷനാണിപ്പോഴത്തെ ട്രെന്‍ഡ്. നമ്മുടെ നാടന്‍ മസാലകളും ഗ്രില്‍ഡ് ചിക്കനും ചേര്‍ത്താല്‍ സ്വാദേറിയ ഒരു പുതുവിഭവമാകുമെന്ന് കണ്ടെത്തിയത് കൊയിലാണ്ടി സ്വദേശി ഉസ്മാനാണ്. കോഴിക്കോട് മിനിബൈപ്പാസില്‍ മിംസ് ആസ്​പത്രിക്ക് സമീപമുള്ള മെസ്ബാന്‍ റസ്റ്റോറന്റിലെ ഷെഫാണ് ഉസ്മാന്‍. മലബാര്‍ ഗ്രില്‍ഡ് ചിക്കന്‍ എന്ന ഈ പുതുവിഭവം തേടി എറെപേരെത്തുന്നുണ്ടെന്ന് റസ്റ്റോറന്റ് ഓപ്പറേഷന്‍സ് മാനേജര്‍ ഷിനോയ് പറയുന്നു. വീടുകളില്‍ എളുപ്പം പാകം ചെയ്യാവുന്ന കൃത്രിമനിറങ്ങളോ ചേരുവകളോ ഒന്നും ചേര്‍ക്കാത്ത ഫ്യൂഷന്‍ ഡിഷ് ആണിത്.

ചേരുവകള്‍

1. ബോണ്‍ലെസ് ചിക്കന്‍- 200 ഗ്രാം
2. ഇഞ്ചി അരച്ചത്- കാല്‍ ടീസ്​പൂണ്‍
3. വെളുത്തുള്ളി അരച്ചത്- കാല്‍ ടീസ്​പൂണ്‍
4. ഉപ്പ്-പാകത്തിന്
5. നാരങ്ങാനീര്- അര ടീസ്​പൂണ്‍
6. മുളകുപൊടി- ഒരു ടീസ്​പൂണ്‍
7. മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്​പൂണ്‍
8. പെരുംജീരകം-കാല്‍ ടീസ്​പൂണ്‍ (പൊടിച്ചത്)
9. ജീരകം- കാല്‍ ടീസ്​പൂണ്‍ (പൊടിച്ചത്)
10. ചുവന്ന മുളക്- അര ടീസ്​പൂണ്‍ (ചതച്ചത്)
11. വെളിച്ചെണ്ണ- ഒരു ടീസ്​പൂണ്‍
12. കറിവേപ്പില- മൂന്ന് തണ്ട് (നന്നായി ഞെരടിയത്)

തയ്യാറാക്കുന്ന വിധം

ക്യൂബായി മുറിച്ചെടുത്ത ചിക്കനില്‍ രണ്ടുമുതല്‍ അഞ്ചുവരെ ചേരുവകള്‍ ചേര്‍ത്ത് നന്നായി ഇളക്കി അരമണിക്കൂര്‍ വെക്കുക. ബാക്കി ചേരുവകളില്‍ വെളിച്ചെണ്ണ ചേര്‍ത്ത് മസാല തയ്യാറാക്കി നേരത്തെ മാറ്റിവെച്ച ചിക്കനുമായി ചേര്‍ത്തിളക്കുക. അതിനുശേഷം ഗ്രില്ലര്‍ ഉപയോഗിച്ച് നന്നായി ഗ്രില്‍ ചെയ്‌തെടുക്കുക. വീട്ടില്‍ ഗ്രില്ലറില്ലെങ്കില്‍ ദോശക്കല്ലിലും ചിക്കന്‍ അനായാസം ഗ്രില്‍ ചെയ്‌തെടുക്കാവുന്നതാണ്.

[email protected]
(Courtesy: Mathrubhumi)
 
[Read More...]


ഡെവിള്‍ ചിക്കന്‍ (Devil Chikken)




ഡെവിള്‍ ചിക്കന്‍
പി.എസ്.രാകേഷ്‌


ചെകുത്താനും ചിക്കനും തമ്മിലെന്താണ് ബന്ധം? ചോദ്യം നേപ്പാള്‍ സ്വദേശിയായ ശിവയോടായിരുന്നു. അരയിടത്തുപാലം ജങ്ഷനിലെ ഹോട്ടല്‍ മെട്രോ മാനറില്‍ ഷെഫായി ജോലി നോക്കുന്ന ശിവ കൃത്യമായ മറുപടി പറഞ്ഞില്ല. ഡെവിള്‍ ചിക്കന് ആ പേരു ലഭിച്ചതിനുപിന്നിലെ രഹസ്യം വെളിപ്പെടുത്താന്‍ ശിവ ഒരുക്കമല്ലെന്നര്‍ഥം. ആഭിചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും നാടായ നേപ്പാളില്‍ പിറവി കൊണ്ട വിഭവമായതിനാലാകാം ഇങ്ങനെയൊരു പേരെന്ന് സമാധാനിക്കാം. എന്തായാലും മെട്രോ മാനറില്‍ ഭക്ഷണം കഴിക്കാനെത്തുന്നവരുടെ 'ഫേവറിറ്റ് ചോയിസ്' ആയി ഡെവിള്‍ ചിക്കന്‍ മാറിക്കഴിഞ്ഞിട്ടുണ്ട്.

ചേരുവകള്‍


1. കോഴി ഇറച്ചി - എട്ടു കഷ്ണം
2. കാപ്‌സിക്കം - ഒരെണ്ണം കഷ്ണങ്ങളാക്കിയത്
3. സവാള - രണ്ടെണ്ണം (ഒരെണ്ണം വലുതായി
അരിഞ്ഞതും ഒരെണ്ണം ചെറുതായി
അരിഞ്ഞതും)
4. തക്കാളി- ഒരെണ്ണം കഷ്ണങ്ങളാക്കിയത്
5. സെലറി, ഉള്ളിത്തണ്ട്, മല്ലിയില - പത്ത് ഗ്രാം
വീതം വലുതായി മുറിച്ചത്
6. റെഡ് ചില്ലി പേസ്റ്റ് - രണ്ട് സ്​പൂണ്‍
7. ടുമാറ്റോ സോസ് - രണ്ട് സ്​പൂണ്‍
8. ചില്ലി സോസ് - ഒരു സ്​പൂണ്‍
9. വെള്ള കുരുമുളകുപൊടി - 10 ഗ്രാം
10. പഞ്ചസാര - 15 ഗ്രാം
11. വെളുത്തുള്ളി, ഇഞ്ചി - 50 ഗ്രാം
വീതം ചെറുതായി
അരിഞ്ഞത്
12. പച്ചമുളക് - മൂന്നെണ്ണം
ചെറുതായി അരിഞ്ഞത്
13. ബദാം എണ്ണ - 50 മില്ലി
14. അജിനാമോട്ടോ - എട്ട് ഗ്രാം
15. ഉപ്പ് - പാകത്തിന്

പാകം ചെയ്യുന്ന വിധം


പാത്രത്തില്‍ ബദാം എണ്ണ ഒഴിക്കുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ചെറുതായി അരിഞ്ഞ ഉള്ളി എന്നിവ ബ്രൗണ്‍ നിറമാകുന്നതുവരെ ചൂടാക്കുക. റെഡ് ചില്ലി പേസ്റ്റ് ഇറച്ചിയില്‍ പുരട്ടിയശേഷം പാത്രത്തിലിട്ട് രണ്ട് മിനിറ്റ് ചൂടാക്കുക. കാപ്‌സിക്കം, വലിയ കഷ്ണങ്ങളാക്കിയ ഉള്ളി, തക്കാളി എന്നിവയിട്ട് മൂന്ന് മിനിറ്റ് ഇളക്കുക. ചില്ലി സോസ്, ടുമാറ്റോ സോസ്, വെളുത്തുള്ളി, ഇഞ്ചി എന്നിവ ചേര്‍ത്ത് ഒരു മിനിറ്റ് ഇളക്കുക. അരലിറ്റര്‍ വെള്ളമൊഴിച്ച് വറ്റുന്നതുവരെ ഇളക്കുക. പഞ്ചസാര, അജിനാമോട്ടോ എന്നിവചേര്‍ത്ത് നാല് മിനിറ്റ് നേരം ഡ്രൈ ആക്കുക. മല്ലിയിലയും സെലറിയും ഉപയോഗിച്ച് ഗാര്‍ണിഷ് ചെയ്തശേഷം ചപ്പാത്തി, പൊറോട്ട എന്നിവയ്‌ക്കൊപ്പം ചൂടോടെ വിളമ്പാം.
(Courtesy: Mathrubhumi)
[Read More...]


ചില്ലി ചിക്കന്‍ ...........




ചില്ലി ചിക്കന്‍

[Read More...]


Egg Fritters




Egg fritters are also made in the same way as ' Pazham porichchathu ' ( Plantain fritters ). It is one of the most simplest of fritters ideal with evening tea or coffee.

Ingredients


01. Eggs - 3
02. Spring onion chopped - 1 tsp
03. Celery chopped - 1 tsp
04. Pepper & salt to taste
05. Soya sauce - 1 tsp
06. Maida - 2 tbsp
07. Corn flour - 2 tbsp
08. Water as required
09. Oil as required to fry

Preparation


Beat the egg well. Into this add the onions, celery, soy sauce, pepper and salt and mix well. Make omelets with this mixture. Cut the omelet into small square pieces. Make a thick batter with maida, corn flour and water. Dip each omelet piece into this batter and fry till golden brown. To Serve : 4 - 6

Recipe Courtesy : "Starters & Desserts" by Kottayam Ladies Circle - 4
[Read More...]


എഗ്ഗ് റോള്‍ (Egg Roll)




എഗ്ഗ് റോള്‍
അഞ്ജലി.പി

1. മുട്ട നാല്
2. സവാള രണ്ട്
3. പച്ചമുളക്,ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ഒരു കരണ്ടി
4. ഉരുളക്കിഴങ്ങ് രണ്ടു കപ്പ്
കാരറ്റ് ഒരു കപ്പ്
5. ടൊമാറ്റോ സോസ് ഒന്നര ടീസ്​പൂണ്‍
സോയാ സോസ് ഒരു ടീസ്​പൂണ്‍
കറിവേപ്പില, മല്ലിയില കുറച്ച്
6. മഞ്ഞള്‍പ്പൊടി അര ടീസ്​പൂണ്‍
ചിക്കന്‍ മസാല രണ്ട് ടീസ്​പൂണ്‍
മുളകുപൊടി ഒരു ടീസ്​പൂണ്‍
ഉപ്പ് പാകത്തിന്
7. മൈദ മൂന്നു കപ്പ്
ഓയില്‍ ആവശ്യത്തിന്
റസ്‌ക് പൊടി ആവശ്യത്തിന്
കുരുമുളകപൊടി അര ടീസ്​പൂണ്‍

മുട്ട ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്ത് ചിക്കിപൊരിച്ചെടുക്കുക. വെളിച്ചെണ്ണ ഒഴിച്ച് സവാള വഴറ്റുക. അതിലേക്ക് മൂന്നാമത്തെയും നാലാമത്തെയും ചേരുവകള്‍ ചേര്‍ക്കുക. ആറാമത്തെ ചേരുവകളും ചേര്‍ത്ത് വഴറ്റി അഞ്ചാമത്തെ ചേരുവകള്‍ ചേര്‍ത്ത് മുട്ടയും ചേര്‍ത്ത് വാങ്ങിവെക്കുക. മൈദ പാകത്തിന് ഉപ്പും ചേര്‍ത്ത് ചപ്പാത്തി പോലെ പരത്തുക. അതിലേക്ക് മസാലക്കൂട്ട് നിറച്ച് റോളാക്കി കോഴിമുട്ടയുടെ വെള്ളയും റസ്‌ക് പൊടിച്ചതില്‍ മുക്കി പൊരിച്ചെടുക്കുക.
 
 
[Read More...]


മിക്സ് വെജ് കോഫ്ത....






റെസിപ്പീം കൂടി ഇടാം. നിങ്ങക്കു വേണ്ടീട്ടു മാത്രമല്ല, എനിക്കു വേണ്ടി കൂടിയാണ്. ഓരോ  സമയത്ത് തോന്നുന്നതു പോലെ ചെയുന്നതാണ്. ഇനിയൊന്നൂടെ ഉണ്ടാക്കാം‌ന്നു വച്ചാല്‍ ഓര്‍‌ത്തെടുത്ത് ഇതേ കോലത്തിലാക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല :-D

ഇത്തിരി മയമുള്ള പച്ചക്കറീസ്- ഇവിടെ ഞാന്‍ ഉപയോഗിച്ചത് ലോകി (bottle guord),പാലക് (spinach),കാരറ്റ്,കാപ്സിക്കം- ഗ്രേറ്റ് ചെയ്തോ കുഞ്ഞു കുഞ്ഞായി അരിഞ്ഞോ ഒക്കെ എടുത്ത് ഇഞ്ചി,വെളുത്തുള്ളി, മുളക്,മല്ലി,കുരുമുളക്,ഗരം മസാലാസ് ചേര്‍ത്ത് ഉപ്പും പിന്നെ എല്ലാത്തിനെം
കൂടി ബൈന്‍‌ഡ് ചെയ്യാന്‍ ഇത്തിരി കടലമാവും ചേര്‍ത്ത് നാരങ്ങാ/നെല്ലിക്കാ വലിപ്പത്തില്‍ കുഞ്ഞു കുഞ്ഞ് ഉരുളകളാക്കി. ആ ഉരുളകളെ ഒരു പരന്ന പ്ലേറ്റില്‍ നിരത്തി മൈക്രോവേവില്‍ ഒര്‍ഞ്ചു മിനിട്ട് വച്ച് ഒരു മാതിരി വേവിച്ചെടുത്തു.


അതു വേവുന്ന സമയം കൊണ്ട് അടുപ്പില്‍ ഗ്രേവി ഉണ്ടാക്കാം. നോണ്‍‌സ്റ്റിക്ക് പാനില്‍ സവാള കൊത്തിയരിഞ്ഞത് മൂപ്പിച്ച് ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് മസാലപ്പൊടി,ഉപ്പുകളൊക്കെ ഇട്ട്
പച്ചമണം മാറ്റി. എന്നിട്ട് രണ്‍റ്റു തക്കാളി നന്നായി അരച്ച് അതിലേക്കു ചേര്‍‌ത്തു. അതു നന്നായി വെന്ത് എല്ലാം കൂടെ മിക്സ് ആയപ്പോള്‍ കുറച്ച് വെള്ളവും ഒഴിച്ച് ഒരല്പം തൈരും ഒരു നുള്ള് ശര്‍‌ക്കരയും (ഇത് എന്റെ ടേസ്റ്റിന് ഇട്ടതാണ്, വേറാരും ചെയ്യാറില്ല) ഇട്ട് നന്നായി തിള വരുന്നതു വരെ വെയ്റ്റ് ചെയ്യണം. കുളുകുളാന്ന് തിലയ്ക്കുമ്പോള്‍ മൈക്രോവേവീന്ന് ഉരുളകളെടുത്ത് ഈ ഗ്രേവിയില്‍ പൂഴ്ത്തി വെയ്ക്കുക. ഒരു രണ്ടു-മൂന്ന് മിനിട്ട് ചെറുതീയില്‍ വേവിച്ചിട്ട് സ്റ്റൗ ഓഫാക്കി മല്ലിയിലയും വിതറിയാല്‍ യെല്ലാം റെഡി.

ലേബല്‍: ഹെല്‍‌ത്തി റെസിപ്പീസ്)

(കൊച്ചു ത്രേസ്യ)
[Read More...]


എരിപൊരി മധുരക്കിഴങ്ങും മുക്കിക്കഴിക്കാന്‍ പേരയ്ക്കാ സോസും..






മധുരക്കിഴങ്ങ് ഉണ്ടായതിങ്ങനെ:

ഇഷ്ടമുള്ള  കോലത്തില്‍ മുറിച്ച് കഷ്ണങ്ങളാക്കി മുളകുപൊടീം ഉപ്പും ഇട്ട് നന്നായ് ടോസ് ചെയ്ത് മൈക്രേവേവിലേക്കു വച്ചു. വെന്തു കഴിഞ്ഞപ്പോ എടുത്ത് മിക്സ് ഹെര്‍ബ്‌സും വിതറി


പേരയ്ക്കാ സോസ്:

പഴുത്ത പേരയ്ക്ക (എന്റേതു വാടിപ്പഴുത്തതായിരുന്നു. എന്നാലും വല്യ കുഴപ്പമില്ല) തൊലി കളഞ്ഞ് , കുരു കളഞ്ഞ് (അതിനു ക്ഷമയുണ്ടെങ്കില്‍ മതി, ഞാന്‍ കുരു കളഞ്ഞില്ല :-D )നന്നായി അരച്ച് പേസ്റ്റു പോലാക്കി. അതിന്റെ കൂടെ ഉണക്കമുന്തിരി അരച്ചതും ചേര്‍ത്ത്. പിന്നെ ശകേലം ചുക്കുപൊടി, കറുവാപ്പട്ടാപൊടി,മുളകു പൊടി, ജീരകം വറുത്തുപൊടിച്ചത്,ഉപ്പ്, തരി ശര്‍ക്കര ഇട്ട് നന്നായി ഇളക്കി വെള്ളം വറ്റിച്ച് സോസ് പരുവമായപ്പോള്‍ എടുത്ത് തണുക്കാന്‍ വച്ചു.

(ആ പേരക്കകളോട് വാടല്ലേ വാടല്ലേ എന്ന് ഞാന്‍ ആവത് പറഞ്ഞതാ. കേട്ടില്ല. എന്നോട്  അനുസരണക്കേടു കാണിച്ചാ ഈ കോലത്തിലാവും‌ംന്ന് ഇനിയെങ്കിലും മനസിലാക്കട്ടെ)

(ലേബല്‍: ഹെല്‍‌ത്തി റെസിപ്പീസ്)


(കൊച്ചു ത്രേസ്യ)
[Read More...]


ഹെല്‍‌തി ഉന്നക്കായ..






കുട്ടിക്കാലത്ത്  നോമ്പുതുറയ്ക്ക് അടുത്തുള്ള മുസ്ലീം വീട്ടില്‍ ചെന്നാല്‍ കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്നത് ഇതിന്റെ വരവും നോക്കിയാണ്. കുട്ടിക്കാലം പോട്ടെ, ഇപ്പം ചെന്നാലും യാതൊരു നാണവുമില്ലാതെ 'ഉമ്മാ  ഉന്നാക്കാപ്പം ഇല്ലേ..' എന്ന് ആക്രാന്തത്തോടെ ചോദിക്കാനും തയ്യാറ്. ഒരുബാല്യകാലനൊസ്റ്റിപലഹാരം.

ഞാനുണ്ടാക്കീത്:


നേന്ത്രപ്പഴം  പുഴുങ്ങി ഒരു സ്പൂണ്‍ ഗോതമ്പു പൊടീം ചേര്‍‌ത്ത് നന്നായി കുഴച്ചു.  (പഴത്തിന്റെ അകത്തെ ആ കറുപ്പ് നാരൊക്കെ എടുത്തുകളയേണ്ടതാണ്. പിന്നേ..ഇത്രേമൊക്കെ മെനക്കെടാന്‍ വെറെ ആളെ നോക്കണം). എന്നിട്ട് അതിനെ  കൊഴുക്കട്ടക്ക് ഉരുട്ടുന്നതു പോലെ ഉരുട്ടി കുഴിച്ച് ഫില്ലിംഗ് നിറച്ച് ഉന്നക്കയുടെ (പഞ്ഞിക്കാ) ഷേപ്പില്‍ നല്ല സ്റ്റൈലില്‍ ആക്കിയെടുക്കുക. (ന്നിട്ട് ഈ പടത്തില്‍ കാനുന്ന സാധനത്തിന്റെ ഷേപ്പ് വേറെയാണല്ലോ എന്നൊക്കെ ചോദിച്ച് എന്നെ വേദനിപ്പിക്കരുത് പ്ലീസ്).ആ ഉന്നക്കകളെ എടുത്ത് ഒരു പരന്ന  പ്ലേറ്റില്‍ നിരത്തി മൈക്രോവേവില്‍ വച്ച് പുറം ഒന്ന് കട്ടിയാക്കി എടുക്കുക. ഓവറാക്കണ്ട. അതിന്റെ വയറു പൊട്ടി പണ്ടം പുറത്തു വരും. ശരിക്കും ഇത് ഗോള്‍ഡന്‍ ബ്രൗണ്‍ കളറാകുന്നതു വരെ എണ്ണയില്‍ ഡീപ്ഫ്രൈ ചെയ്യുകയാണു വേണ്ടത്. അങ്ങനത്തെ മഹാപാപമൊന്നും ചെയ്യാന്‍ എനിക്ക് താല്പര്യമില്ലാത്തതു കൊണ്ടാണ് മൈക്രോവേവ് പ്രയോഗം.


ഫില്ലിംഗിന് മുട്ടവെള്ള നന്നായി ചിക്കിപ്പൊരിച്ച്, തേങ്ങയും ശര്‍ക്കരയും ജീരകവും കരുവാപ്പട്ട പൊടിയും,പിന്നെ അണ്ടിപ്പരിപ്പ്,കശുവണ്ട്യാദികളും ചേര്‍ത്ത് നന്നായി ചൂടാക്കി മിക്സ് ചെയ്തെടുത്തു 
ശരിക്കും ഇതു രണ്ടായി മുറിക്കുമ്പോള്‍  പഞ്ഞിക്കായില്‍ നിന്ന് പഞ്ഞി പുറത്ത് ചാടുന്നതു പോലെ നല്ല വെളുത്ത  ഫില്ലിംഗ് പുറത്തേക്കു വരണമെന്നാണ്. അതിന് ശര്‍ക്കരയ്ക്ക് പകരം പഞ്ചസാര തന്നെ ഉപയോഗിക്കണം. പഞ്ചാരവിരോധിയായതു കൊണ്ട് തല്‍ക്കാലം ഇത്തിരി മുഷിഞ്ഞ  പഞ്ഞി പുറത്തുവനനല്‍ മതിയെന്ന് ഞാനങ്ങു തീരുമാനിച്ചു. ഹല്ല പിന്നെ!

(ആരൊടും പറയണ്ട. ഒരിത്തിരി കറുമുറു ആവാന്‍ വേണ്ടി ഞാനാ കുഴച്ചതില്‍ ശകലം അവലോസ് പൊടീം ചേര്‍‌ത്തിട്ടുണ്ട് :-D)


(കൊച്ചു ത്രേസ്യ)
[Read More...]


റാഗി-ഓട്സ് പുട്ട് + പഴം-പപ്പായ കുഴമ്പ്..






പുട്ടുണ്ടായത്:


റാഗിപ്പൊടീ  ഓട്സും ഓട്സ്ബ്രാനും കാരറ്റ് ഗ്രേറ്റ് ചെയ്തതുമൊക്കെ കൂടി മിക്സ് ചെയ്ത് അതിലെക്ക് തേങ്ങയും ജീരകവും (ഓക്കെ. സത്യം പറയാം. അന്നുണ്ടാക്കിയ  ഉന്നക്കാപ്പത്തിന്റെ ഫില്ലിം‌ഗിനുണ്ടാക്കീത് കുറച്ചു ബാക്കിയുണ്ടാരുന്നു. അതെടുത്ത് കൊട്ടി) ചേര്‍‌ത്ത്  വെള്ളോമൊഴിച്ച് നല്ല അയവില്‍ കലക്കി (ഒരു മാതിരി വട്ടയപ്പം പരുവത്തില്‍). തരി കുക്കിം‌ഗ് സോഡയുമിട്ടു. എന്നിട്ട്
മൈക്രോവേവില്‍ വച്ച് 4-5 മിനിട്ട്. പുറത്തു വന്ന സാധനം ലുകില്‍ വട്റ്റേപ്പം  പോലുണ്ടായിരുന്നു. അതോണ്ട് കട്ട് ചെയ്തേക്കം എന്നു കരുതി ഒരു  പാത്രത്തിലേക്ക് മറിച്ചിട്ടു. ക്ഷമ. ഒരു പാചകരത്നത്തിന് അത്യാവശ്യം വേണ്ട  ഗുണമാണെന്ന് ഒന്നു കൂടെ തെളിയിച്ചു കൊണ്ട് അതു ഗം‌പ്ലീറ്റ് പൊടിഞ്ഞു  പൊടിഞ്ഞു വീണു. ഇത്തിരീം കൂടി നേരം തണുക്കാന്‍ വെയ്ക്കണമായിരുന്നു. പിന്നെ  കിട്ടീത് ഊട്ടി എന്നും വിചാരിച്ച് അതിനെ നന്നായി പൊടിച്ച് പുട്ടു  പരുവത്തിലാക്കി മാറ്റി.
(ഇത്രെമൊന്നും ചെയ്യാതെ ഈ ചേരുവകളൊക്കെ  പുട്ടിന്റെ പാകത്തിന് നനച്ച് പുട്റ്റുകുറ്റീല്‍ സ്റ്റീം ചെയ്തെടുത്താലും  മതി. ഇതിപ്പോ കിട്ടാന്‍ പോകുന്ന സാധനം പുട്ടാണെന്ന് കുക്കിംഗ്  തുടങ്ങുമ്പോള്‍ എനിക്കൊരു മുന്നറിയിപ്പും ഇല്ലാരുന്നല്ലോ. ഇല്ലെല്‍ ഞാനും  സ്റ്റീം ചെയ്തേനേ..)


ടേസ്റ്റ് ഏതാണ്ട് നമ്മടെ അരി വറുത്ത് പൊടിച്ച്  നിറയെ തേങ്ങയും ശര്‍കരയുമിട്ട് നനച്ചെടുക്കുന്ന ഒരു സംഭവമില്ലേ.  വായിലിടുമ്പോള്‍ നല്ല സോഫ്റ്റായി അലിഞ്ഞു പോവുന്നതു പോലുള്ളത്. ഏതാണ്ട്
അതുമാതിരിയാണ്.

പഴം-പപ്പായ കുഴമ്പ്:

ഇത്തിരി ശര്‍ക്കര  ഉരുക്കി വെളമൊഴിച്ച് നല്ല പഴുത്ത പപ്പായ അരച്ചു ചേര്‍ത്ത നന്നായി വിളയിച്ചു. അതിലേക്ക് ഇത്തിരി ചുക്കുപൊടീം ഒരു നേന്ത്രപ്പഴം കുനുകുനാ അരിഞ്ഞതും ചേര്‍ത്ത് ഇത്തിരി നേരം ചൂടാക്കി ഇളക്കി വാങ്ങി.

(കൊച്ചു ത്രേസ്യ

[Read More...]


മധുരക്കിഴങ്ങ്-ചീരോംലെറ്റ്+ സ്പൈസി വഴുതിനങ്ങ...




മധുരക്കിഴങ്ങു  ഗ്രേറ്റ് ചെയ്തതു ചീര കുഞ്ഞുകുഞ്ഞായി അരിഞ്ഞതും പിന്നെ ശകലം കാരറ്റ്, ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തതും( പാവങ്ങളല്ലേ, വല്യ ഉപദ്രവമൊന്നുമില്ലാതെ അവടെ കിടന്നോളും‌ന്നേ :-D) മുട്ടവെള്ളയും കുരുമുളകു പൊടീം ഉപ്പും ഇട്ട് അന്തം വിട്ട് ഇളക്കി യോജിപ്പിക്കുക. ന്നിട്ട് പാനിലൊഴിച്ച് ഓംലെറ്റ് ആക്കിയെടുക്കുക.

(പ്ലീസ് നോട്ടേ: ഓംലെറ്റും അടുപ്പത്തു വച്ചിട്ട് 'മന്ത്രികൊച്ചമ്മ വരുന്നുണ്ടേ ആര്‍പ്പോ ഇറ്‌റോ' എന്ന പാട്ട് ലയിച്ചു നിന്ന്  പാടിക്കൊണ്ടിരുന്നാല്‍ ഓംലെറ്റ് എപ്പം കരിഞ്ഞൂന്നു ചോദിച്ചാല്‍ മതി. ഞാനാ പാട്ടു പാടി ഒരു ഓംലെട്ടിനെ വിജയകരമായി കരിച്ചേടുത്താരുന്നു)

സ്പൈസി
വഴുതിനങ്ങയ്ക് കുഞ്ഞി കുഞ്ഞി ക്യൂട്ട് ക്യൂട്ട് വഴുതനങ്ങകളെടുത്ത്  നെടുകയും കുറുകയും ഒന്നു കീറുക. അങ്ങ്ന ആത്മാര്‍‌ത്ഥമായിട്ടു കീറണ്ട, അറ്റം  ഒട്ടിപ്പിടിച്ചു തന്നെ ഇരുന്നോട്ടേ. ന്നിട്ട് മുളകുപൊടി,മല്ലിപ്പൊടി,  ജീരകപ്പൊടി,ഗരം മസാല, ചാട് മസാല, ഉപ്പ്, നാരങ്ങാനീന് എല്ലാം കൂടി മിക്സ്  ചെയ്ത് കുഴമ്പു രൂപത്തിലാക്കി വഴുതിനങ്ങാസിനെ അതിലിട്ട് ഉരുട്ടിയെടുക്കുക. ആ  കീറിയതിനുള്ളിലും തേച്ചു പിടിപ്പിക്കണം. അതിന് വല്യ മല്‍‌പ്പിടിത്തമൊന്നും വേണ്ട. ഉന്തുവണ്ടി പേരയ്ക്കാചേട്ടന്‍‌മാരും മാങ്ങാചേട്ടന്മാരുമൊക്കെ  കത്തീം കൊണ്ട് മസാല എടുത്ത് പേരയ്ക്കാ/മാങ്ങാ വിള്ളലില്‍ തേച്ചു  പിടിപ്പിക്കുന്നതു കണ്ടിട്ടില്ലേ. അതു പോലെ. മസാലാധാരിയായി കുറച്ചു സമയം  ഇരുത്തീട്ട് വഴുതിനങ്ങാസിനെ എടുത്ത് മൈക്രോവേവില്‍ വച്ച് ഒരു 4-5 മിനിട്ട്  വേവിച്ചെടുക്കുക. അതിന്റെ ഉള്ള് നല്ലോണം ജ്യൂസി ആയിരിക്കും. നല്ല ടേസ്റ്റീം
:-D :-D

(കൊച്ചു ത്രേസ്യ)

[Read More...]


ചക്ക കലത്തപ്പം...





മഴയും നനഞ്ഞ് വീട്ടിലേക്ക് കയറിചെല്ലുമ്പോള്‍ നല്ല ചക്കപ്പഴത്തിന്റെ മണം. ആ
പരിസരത്തെല്ലാം കൂഴച്ചക്ക മാത്രം. ആര്‍‌ക്കും വേണ്ടാതെ വീണു ചീയുന്നു.
ന്നാലും ചക്ക ഫാമിലീല്‍ പെട്ടതു തന്നല്ലേ, അങ്ങനെ തഴഞ്ഞു കളയാന്‍ പാടുണ്ടോ
എന്ന സഹതാപത്തോടെ തലച്ചോറു പ്രവര്‍‌ത്തിപ്പിച്ചു നോക്കി. കൂഴച്ചക്ക
വച്ച്  എന്തേലും ഒരു വിഭവമുണ്ടാക്കി- അതും സാധാരണ അട,പെട,ചക്കവരട്ടിയൊന്നുമല്ലാതെ-
അതിനെ ജനപ്രിയമാക്കണം. തലയില്‍ ബള്‍ബിട്ട പോലെ തെളിഞ്ഞത് ഞങ്ങ
കണ്ണൂക്കാരുടെ സ്വന്തം കലത്തപ്പം (ഗ്ലും ഗ്ലും). ചക്കക്കെന്താ
കലത്തപ്പത്തിനകത്തു കേറിയിരുന്നാല് എന ചോദ്യം അവസാനിച്ചത് ഈ വിഭവത്തിലാണ്.

ഉണ്ടായ വഴി:


പച്ചരി
(ബിരിയാണി അരിയാ ഒന്നൂടെ നല്ലത്) നന്നായി കുതിര്‍‌ത്ത് ശകലം ചോറും
ഏലയ്ക്കായും ചേര്‍‌ത്ത് നന്നായി അരച്ചെടുക്കുക. അതിനകത്തേക്ക് ചക്ക
അരച്ചതും ശര്‍ക്കര ഉരുക്കിയതും (മധുരത്തിനനുസരിച്ച്) ശകലം ഉപ്പും
സോഡാപ്പൊടിയും പിന്നെ ഇത്തിരി നെയ്യില്‍ മൂപ്പിച്ച തേങ്ങാക്കൊത്തും
ചുവന്നുള്ളിയും ചേര്‍ക്കുക (ഇതു പിശുക്കാതെ ലാവിഷായി ഉപയോഗിച്ചോ). ഇത്
ഏകദേശം വട്ടയപ്പത്തിന്റെ അയവില്‍ കലക്കണം. ന്നിട്ട് ഒരു പ്രഷര്‍കുകറില്‍
എണ്ണ തടവി(ഇല്ലേല്‍ എല്ലാം കുക്കറിന്റെ ഭിത്തിയില്‍ നിന്നും മാന്തിയെടുത്തു
തിന്നേണ്ടി വരും) ഈ കൂട്ട് അതിലേക്കൊഴിച്ച് മുകളില്‍ പിന്നേം കുറെ
ചെറിയുള്ളി-തേങ്ങാക്കൊത്ത് മൂപ്പിച്ചത് വിതറി വെയ്റ്റ് ഇടാതെ ചെറുതീയില്‍
ഒരു ഇരുപതു മിനിട് വേവിക്കുക. (ഈ സമയത്ത് മൂക്കു കൊണ്ടു പോയി അടുക്കളയില്‍
വച്ചാല്‍ ചുവന്നുളീടെ ഹൃദ്യമായ സുഗന്ധം പിടിച്ചെടുക്കാം). നന്നായി തണുത്തു
കഴിഞ്ഞേ തുറക്കാവൂ. അതിനെയെടുത്ത് പ്ലേറ്റിലെക്കിട്ട് ഇഷ്ടമുള്ള ഷേപ്പില്‍
മുറിച്ചെടുക്കുക. (സീക്രട്ട്- എനിക്കതിന്റെ ഏറ്റോം അടിയിലത്തെ ആ കട്ടി കൂടി
മൊരിഞ്ഞിരികുന്ന ഭാഗമാണ് ഏറ്റോം ഇഷ്ടം. ദാ പടത്തില്‍ മുകളില്‍ കാണുന്ന
ഭാഗം)


എന്റെ ഈ കലത്തപ്പത്തിന്റെ ടെക്സ്ചര്‍ വിചാരിച്ചത്ര
ശരിയായില്ല. ശരിക്കും ഇതിന്റെ ഫ്ലഫി ആയ ഭാഗം പാളി പാളിയായി വരേണ്ടതാണ്.
ഏതാണ്ട് കേക്കിനും അടക്കും ഇടയിലുള്ള ടെക്സ്ചര്‍. ഞാന്‍ കലക്കിയതില്‍
വെള്ളം കുറഞ്ഞു പോയതാണ് ഇതിനു കാരണം എന്ന് പിന്നീടു നടത്തിയ
വിദഗ്ദാന്വേഷണത്തില്‍ തെളിഞ്ഞു. ഇതുണ്ടക്കാന്‍ പോവുന്നോര് ഇതൊന്നു
ശ്രദ്ധിച്ചാല്‍ കൊള്ളാം.

(കൊച്ചു ത്രേസ്യ

[Read More...]


കഡീ + ചില്ലി-ലോക്കി പക്കോഡ..








കഡി
നമ്മടെ കാളന്റെ നോര്‍ത്തി-സഗോദരനാണ്. തേങ്ങ അരച്ചതിനു പകരം കടലമാവിടും . ഈ
കഡിക്ക് പ്രാദേശികമായി പല വ്യത്യാസവുമുണ്ടു കേട്ടോ. ഗുജറാത്തി കഡി,
പന്ചാബി കഡി ഒകെ തമ്മില്‍ ചെറിയ മാറ്റങ്ങളുണ്ട്. സിന്ധി കഡി ആണെങ്കില്‍
തൈരേ ഇല്ല. പകരം പരിപ്പ് വേവിച്ച് ഇടുകയാണു ചെയ്യുന്നത്. അതിനു
കാളനേക്കാള്‍ സാമ്യം നമ്മടെ സാമ്പാറീനോടായിരിക്കുംന്നു തോന്നുന്നു.
ഞാനിപ്പോ ഇത്രെം മഹാഭാരതം ഇവിടെ പറഞ്ഞതെന്തിനാന്നു വച്ചാല്, ഞാനീ
ഉണ്ടാക്കിയ കഡി ഏതു നാട്ടുകാരുടെ കഡി ആണെന്ന് എനിക്കറിയില്ല എന്ന സത്യം
അറിയിക്കാനാണ് :-D


കഡീനെ ഉണ്ടാക്കീത് ഇങ്ങനെ:

നോണ്‍സ്റ്റിക്ക്
പാനില്‍ ഇത്തിരി എണ്ണയൊഴിച്ച് ശകലം ഉലുവയും ജീരകവും കടുകും കറിവെപ്പിലയും
ഇട്ട് എല്ലാം നല്ല കലിപ്പിലാവുമ്പോള്‍ ഒരു 3-4 സ്പൂണ്‍ കടലമാവിട്ട്
ഇളക്കിയെടുക്കുക. ആദ്യത്തെ ആ മസിലുപിടുത്തമൊക്കെ പോയി പച്ചമണമൊക്കെ മാറി
ഒന്നു മര്യാദയ്ക്കാവുന്നതു വരെ ഇളക്കിയാല്‍ മതി.ന്നിട്ട് ഇത്തിരി മഞ്ഞള്‍
പൊടിയും മുളകുപൊടിയും ഇട്ട് ഇളക്കി കുറച്ച് വെള്ളവുമൊഴിച്ച് എല്ലാം കൂടെ
മിക്സ് ചെയ്യുക. ഇതിലേക്ക് ഉപ്പും ഒരു കപ് തൈരും (കട്ടയൊക്കെ പൊട്ടിച്ച്
ഇട്ടോണം ) ഇട്ട് ഒന്നു തിളച്ചു കഴിഞ്ഞാല്‍ തീ ഓഫ് ചെയ്തോ. ഇനി ധൈര്യമായി ആ
ഉണ്ടായ സാധനത്തിന്റെ മുഖത്ത്തു നോക്കി 'കഡീ..' എന്നു വിളിക്കാം .


പക്കോഡാ
മേക്കിംഗിലെ ഏറ്റോം വല്യ വെല്ലുവിളി എണ്ണ തൊടാതെ അതിനെ എങ്ങനെ ക്രിസ്പി
ആക്കി എടുക്കാം എന്നതായിരുന്നു. ആ വെല്ലുവിളിയില്‍ ഞാന്‍ മനോഹരമായി
പരാജയപ്പെടുകയും ചെയ്തു. ക്രിസ്പി ഒന്നും ആവാതെ നല്ലോണം സ്പോന്ചി ആയ പക്കോഡ
ആണു ഉണ്ടായി വന്നത്. ങാ പോട്ട്. അല്ലെലും ലുക്കിലൊന്നും ഒരു
കാര്യവുമില്ലാ, ടേസ്റ്റിലാണൂ കാര്യം എന്ന് പണ്ടാരോ പറഞ്ഞിട്ടില്ലേ.(എന്നു
വച്ച്, എണ്ണ തൊടാതെ ഈ സംഭവത്തെ ക്രിസ്പി ആക്കാന്‍ വല്ല വഴിയും അറിയുന്നവര്‍
മടിച്ചു നില്ക്കാതെ ആ വിദ്യ പങ്കുവെയ്ക്കണം കേട്ടോ)

നമ്മടെ ബജീടെ മുളകില്ലേ, അതും കാരറ്റും ലോക്കിയും(bottle gourd) തീപ്പെട്ടിള്ളീടെടെ കോലത്തില്മുറിച്ച് (Julienne (http://frenchfood.about.com/od/frenchcookingtechniques/ss/julienne.htm)
എന്ന് സായിപ്പു പറയുമ് ) കുറച്ച് കടലമാവും (ഞാന്‍ ഗോതമ്പും ചേര്‍ത്ത് ,
എന്റെ കടലമാവ് തീര്ന്നു പോയാരുന്നു) മുളക്,മല്ലി,ജീരക,മഞ്ഞള്‍ പൊടീസ്
ചേര്ത്ത്, ഉപ്പുമിട്ട് നന്നായി മിക്സ് ചെയ്യണം . വേണമെങ്കില്‍ ശകലം വെള്ളം
ചേര്തോ. നല്ല തിക്ക് ആയിരിക്കണമ്. ഒരു മാതിരി മഴവെള്ളം പോലെ ഒലിക്കുന്ന
പരുവത്തിലാവരുത്. അതിനെ ഓരോ പിടി വാരിയെടുത്ത് കൈയില്‍ മൈലാന്ന്ചി ഇടുന്നതു
പോലെ പ്ളേറ്റില്‍ അവിടിവിടെയായി പറ്റിച്ചു വച്ച് മൈക്രോവേവിനു വിട്ടു
കൊടുക്കുക. ആയി..അമീബയുടെ ഷേപ്പിലുള്ള പക്കോഡകള്‍ ഇതാ റെഡിയായിക്കഴിഞ്ഞു.
ഇത്തറേയുള്ളൂ കാര്യം .

(കൊച്ചു ത്രേസ്യ

[Read More...]


ഗോതമ്പ്-റാഗി വട്ടേപ്പം..





എളുപ്പവഴിയില്‍ ക്രിയ ചെയ്തത്:


ഗോതമ്പു
പൊടീം റാഗിപൊടീം (അല്ലെങ്കില്‍ അരച്ചു ചേര്‍ത്താലും മതി)ഇത്തിരി
ശര്‍ക്കരേം തേങ്ങേം ശകലം ബേക്കിം‍ഗ് പൗഡറും ഉപ്പും ഇട്ട് ഇഡലീടെ അയവില്‍
കലക്കുക. ന്നിട്ട് അതിന്റെ പകുതി വട്ടെപ്പപ്പാത്രത്തില്‍ ഒഴിച്ച് ഇത്തിരി
നേരം സ്റ്റീം ചെയ്യുക. ഒന്നു ശകലം കട്ടിയായാല്‍ അതിനു മുകളിലേക്ക് എന്റെ
ഡിസ്കോ ഫില്ലിം‍ഗ് (കാരറ്റ്, ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തത്
ശര്‍ക്കരപ്പാനിയില്‍ വഴറ്റിയത്. ഇതില്‍ ഞാന്‍ ഒരു മുട്ടവെള്ള കൂടി
ചേര്‍ട്ടുണ്ട്) ഒരു ലെയര്‍ വിതറി അതിനു മുകളിലേക്ക് ബാക്കിയുള്ള മാവ്
ഒഴിക്കുക.പിന്നെം സ്റ്റീം ചെയ്ത് നന്നായി വെന്തു കഴിയുമ്പോള്‍ എടുത്തു
മുറിച്ച് ശാപ്പിടുക.

(ഫോടോ ഞാന്‍ മനപൂര്‍വ്വം ബ്ളര്‍ ആക്കി എടുത്തതാ. അല്ലാതെ നിങ്ങള്‍ വിചാരിക്കുമ്പോലെ പറ്റിപ്പോയതല്ല :-D)
(കൊച്ചു ത്രേസ്യ
[Read More...]


സ്പൈസി വെജ് റോൾ..



സ്പൈസി വെജ് റോൾ..

എന്റെ അടുക്കളയിലെ ഒരു സ്ഥിരം പ്രൊഡക്ട്. ഒരു അലുമിനിയം ഫോയിലിൽ പൊതിഞ്ഞങ്ങെടുത്താൽ യാതൊരു അലമ്പുമില്ലാതെ കഴിക്കാം. എവിടെലും ചുറ്റിക്കറങ്ങുകാണെങ്കിലോ, ബസിലിരുന്നോ, ഓഫീസിലിരുന്നോ ഇനി അതൊന്നുമല്ല വല്ലോം വായിച്ചോണ്ട് കട്ടിലിൽ ചുരുണ്ടു കിടക്കുകയാണെങ്കിലും നല്ല നീറ്റായി കഴിക്കാൻ പറ്റും. നല്ലോണം ഫില്ലിം‌ഗും ആണ്. പിന്നൊരു കാര്യം. കഴിച്ചു കഴിഞ്ഞാൽ ഒരു രണ്ടുമൂന്നു കുപ്പി വെള്ളം കുടിക്കേണ്ടി വരും. അതും ഞാനും മുളകും തമ്മിൽ ജന്മാന്തരങ്ങളായുള്ള പ്രേമം കൊണ്ടാണ്. നിങ്ങക്കങ്ങനെ പ്രത്യേകിച്ചു പ്രേമമൊന്നുമില്ലെങ്കിൽ എരിവ് ഇത്തിരി മയത്തിലിട്ടാൽ മതി.

ഇതിന്റെ ഫില്ലിം‌ഗ് മനോധർമ്മം പോലെ എന്തുമാകാം. ഫ്രിഡ്ജിൽ ബാക്കിയിരിക്കുന്ന പൂർവകാല കറികളെയും ഇതിൽ വലിച്ചു കേറ്റാം. ആരും ചോദിക്കാൻ വരില്ല. ഞാനിപ്പോ ചെയ്തത് കാബേജ്, ബജീടെ മുളക്,കാരറ്റ്, ബീറ്റ്‌റൂട്ട്, കാപ്സിക്കം,സവാള ഒക്കേം കുറച്ചു കുഞ്ഞുകുഞ്ഞായും കുറച്ചു നീളത്തിലും അരിഞ്ഞ് നോൺ‌സ്റ്റിക്കിലിട്ട് വഴറ്റി നിറയെ മസാലപ്പൊടികളും രണ്ടുമൂന്ന് തക്കാളിയും ഇത്തിരി നാരങ്ങാനീരും ഒരു പൊടിക്ക് ശർക്കരയും ചേർത്ത് നന്നായി കുഴകുഴാന്നാക്കിയെടുത്തു.


ഇനി ഇതിനെ തെറുത്തു നിറയ്ക്കാനുള്ള റോൾ വേണം. അതിനു നമ്മടെ ചപ്പാത്തീടെ മാവിൽ ഇത്തിരി പാലും ശകേലം മൈദയും (അതിത്തിരി റബ്ബറി ആവാനാണ്) ചേർത്ത് നന്നായി കുഴച്ച് ചപ്പാത്തിയെക്കാളും ഇത്തിരീം കൂടെ കട്ടി കൂട്ടി പരത്തി ചുട്ടെടുക്കും. ഒരുപാടങ്ങു മൊരിയണ്ട. റോളിനെ ചുരുട്ടുമ്പോൾ പൊട്ടിപ്പോകും. ഇങ്ങനെ ആയ ചപ്പാത്തിയിൽ മോളിൽത്തെ ഫില്ലിം‌ഗ് വച്ച് തെറുത്ത് റോളാക്കി ടിഫിൻ ബോക്സിന്റെ വലിപ്പത്തിനനുസരിച്ചു മുറിച്ച് അലൂമിനിയം ഫൊയിലിൽ പൊതിഞ്ഞ് അങ്ങെടുക്കുക. പണി കഴിഞ്ഞെന്നേ..
(കൊച്ചു ത്രേസ്യ)
[Read More...]


 

Categories

Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38) ചമ്മന്തി (3) മീൻ (1)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs