കാരമല്‍കോക്കനട്ട് പുഡിങ്



കാരമല്‍കോക്കനട്ട് പുഡിങ്


ചേരുവകള്‍
1. പഞ്ചസാര -3 സ്പൂണ്‍
വെള്ളം - 3 സ്പൂണ്‍
2. വെണ്ണ - 1 സ്പൂണ്‍
പാല്‍ -2 കപ്പ്
റവ - 4 സ്പൂണ്‍
പഞ്ചസാര -7 സ്പൂണ്‍
3. അടിച്ച മുട്ട -3 എണ്ണം
വാനില എസന്‍സ് -1 ടീസ്പൂണ്‍
പൊടിയായി ചുരണ്ടിയ തേങ്ങ -7 സ്പൂണ്‍
4. കശുവണ്ടി -അലങ്കരിക്കാന്‍

ഉണ്ടാക്കുന്നവിധം:
പഞ്ചസാരയും വെള്ളവുംകൊണ്ട് കാരമല്‍ തയാറാക്കി, ചൂടുള്ള ഉണങ്ങിയ പാത്രത്തില്‍ നിരത്തുക. രണ്ടാമത്തെ ചേരുവ യോജിപ്പിച്ച് തിളപ്പിച്ച് കസ്റ്റാഡ് പരുവത്തിലാക്കുക. ചൂടാറിയ ശേഷം ഇതിലേക്ക് മുട്ട അടിച്ചതും തേങ്ങ ചുരണ്ടിയതും എസന്‍സും ചേര്‍ത്തിളക്കുക. ഈ മിശ്രിതം കാരമല്‍ പുരട്ടി വെച്ചിരിക്കുന്ന പാത്രത്തില്‍ ഒഴിക്കുക. ബട്ടര്‍ പേപ്പര്‍ കൊണ്ട് പാത്രം മൂടിക്കെട്ടിയ ശേഷം ഒരു മണിക്കൂര്‍ വരെ ആവിയില്‍ പുഴുങ്ങുക. തണുത്ത ശേഷം മറ്റൊരു പാത്രത്തിലേക്ക് കമഴ്ത്തി കശുവണ്ടികൊണ്ട് അലങ്കരിക്കുക.
[Read More...]


മിക്‌സഡ് ഫ്രൈഡ് റൈസ്‌



മിക്‌സഡ് ഫ്രൈഡ് റൈസ്‌


ചേരുവകള്‍

1. അരി (റോസ്) -നാല് കപ്പ്
2. വെള്ളം -ആറ് കപ്പ്
3. ഉപ്പ് -ആവശ്യത്തിന്
4. സെലറി -ഒരു ടീ സ്പൂണ്‍
5. സ്പ്രിങ് ഒനിയന്‍ -ഒരു ടേബ്ള്‍ സ്പൂണ്‍
6. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -അര ടേബ്ള്‍ സ്പൂണ്‍
7. സണ്‍ഫ്ളവര്‍ ഓയില്‍ -ഒരു കപ്പ്
8. ചെമ്മീന്‍ -ഒരു കിലോഗ്രാം
9. മുട്ട -അഞ്ച് എണ്ണം
10. കോഴിയിറച്ചി -അര കിലോഗ്രാം
11. സ്പ്രിങ് ഒനിയന്‍ -പത്തു തണ്ട്
12. സെലറി വലുത് -ഒന്ന്
13. കാരറ്റ് -100 ഗ്രാം
14. ബീന്‍സ് -100 ഗ്രാം
15. പച്ചമുളക് -നാല് എണ്ണം
16. കാപ്സിക്കം -നാല്
17. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -ഒരു ടേബ്ള്‍ സ്പൂണ്‍
തയാറാക്കുന്ന വിധം:
 കാരറ്റ്, ബീന്‍സ്, കാപ്സിക്കം, സെലറി, സ്പ്രിങ് ഒനിയന്‍ എന്നിവ ചെറുതായി അരിഞ്ഞുവെക്കുക. കോഴിയിറച്ചി വേവിച്ച് എല്ലുകളഞ്ഞ് ചെറുതായി മുറിക്കുക. ചെമ്മീന്‍ തൊലികളഞ്ഞ് വൃത്തിയാക്കുക. മുട്ട ഉപ്പുചേര്‍ത്ത് നന്നായി പതപ്പിക്കുക. അരി കഴുകി വെള്ളംകളഞ്ഞ് പത്തു മിനിറ്റ് വെക്കണം. കുക്കര്‍ ചൂടായശേഷം എണ്ണയൊഴിച്ച് നാലു മുതല്‍ ആറുവരെയുള്ള ചേരുവകളിട്ട് വഴറ്റിയശേഷം അതിലേക്ക് തയാറാക്കിവെച്ച അരിയിടുക. ഇതില്‍ ഉപ്പുചേര്‍ത്ത് നന്നായി ഇളക്കിയശേഷം മൂടിവെക്കുക. ആവി വന്നശേഷം കുക്കറിന്‍െറ വെയിറ്റിട്ട് അഞ്ചു മിനിറ്റ് ചെറുതീയില്‍ വേവിക്കുക. തീ ഓഫാക്കി പത്തു മിനിറ്റിനുശേഷം കുക്കര്‍ തുറക്കാം.
മസാല തയാറാക്കല്‍: ചൂടായ ചീനച്ചട്ടിയില്‍ ഒരു ടേബ്ള്‍ സ്പൂണ്‍ എണ്ണയൊഴിക്കുക. അതിലേക്ക് ചെമ്മീന്‍ ഉപ്പിട്ട് വേവിക്കുക. വെള്ളം വറ്റിയശേഷം മാറ്റിവെക്കുക. എല്ല് മാറ്റിയ കോഴിയിറച്ചി ഇതേപോലെ ഓരോന്നായി എണ്ണയൊഴിച്ച് വഴറ്റിമാറ്റുക. പിന്നീട് എല്ലാ ചേരുവകളും (ചെമ്മീന്‍, പച്ചക്കറി, മുട്ട, ചിക്കന്‍) കൂട്ടിയോജിപ്പിക്കുക. ഒരു വലിയ പാത്രത്തിലേക്ക് മാറ്റിയ ചോറിലേക്ക് ഈ കൂട്ട് ചേര്‍ത്താല്‍ സ്വാദിഷ്ഠമായ മിക്സഡ് ഫ്രൈഡ് റൈസ് തയാര്‍.
[Read More...]


നെത്തോലി തോരന്‍



നെത്തോലി തോരന്‍

ചേരുവകള്‍
1. നെത്തോലി വൃത്തിയാക്കിയത് - 250 ഗ്രാം
2. തേങ്ങ തിരുമ്മിയത് - ഒരു കപ്പ്
3. മുളകുപൊടി - ഒരു ടീസ്പൂണ്‍
4. കുരുമുളക് പൊടി - ഒരു ടീസ്പൂണ്‍
5. മല്ലിപ്പൊടി - ഒരു ടീസ്പൂണ്‍
6. ഉലുവപ്പൊടി - ഒരു ടീസ്പൂണ്‍
7. മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
8. ചെറിയഉള്ളി - അര കപ്പ്
9. പച്ചമുളക് - അഞ്ച് എണ്ണം
10. വെളുത്തുള്ളി - അഞ്ച് അല്ലി
11. കടുക് - ആവശ്യത്തിന്
12. കറിവേപ്പില -2 തണ്ട്
13. ഉപ്പ് - പാകത്തിന്
പാകം ചെയ്യുന്ന വിധം
പാത്രം ചൂടാകുമ്പോള്‍ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. കറിവേപ്പില ചേര്‍ക്കുക. ഇതിലേക്ക് ചെറിയുള്ളി, പച്ചമുളക്, വെളുത്തുള്ളി ചേര്‍ത്ത് നന്നായി വയറ്റിയെടുക്കുക. പിന്നീട് നെത്തോലി ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പും അല്‍പ്പം വെള്ളവും ചേര്‍ത്ത് അടച്ചുവെച്ച് വേവിക്കുക. തേങ്ങ, കുരുമുളക് പൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, മുളക് പൊടി, ഉലുവപ്പൊടി എന്നിവ ചേര്‍ത്ത് തരുതരുപ്പായി അരച്ചെടുക്കുക. മീന്‍കൂട്ടിലേക്ക് ചതച്ചെടുത്ത തേങ്ങ മിശ്രിതം ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. അല്‍പ്പസമയം കഴിഞ്ഞ് വിളമ്പാം....

[Read More...]


മാങ്ങാ കറി / അച്ചാര്‍




ദുഖവെള്ളിയാഴ്ച പള്ളിയില്‍ ഉണ്ടാക്കുന്ന മാങ്ങാ അച്ചാര്‍ .



ഇതിനാവശ്യമുള്ള സാധനങ്ങൾ:


നല്ല പുളിയുള്ള പച്ചമാങ്ങ :- അരക്കിലോ

എരിവു കുറവുള്ള മുളകുപൊടി :- ഏകദേശം 6-7 സ്പൂൺ. കാശ്മീരി മുളകുപൊടി(പിരിയൻ മുളകുപൊടി) ആണ് ഞാൻ എടുത്തിരിക്കുന്നത്. ഇതിന് എരിവ് കുറവാണെന്നു മാത്രമല്ല, കൊഴുപ്പും ചുവപ്പുനിറവും കൂടുതലാണ്.

ഉപ്പ് :- പാകത്തിന്. ഞാൻ ഒരു ആറ് സ്പൂൺ ഇട്ടു.

ഉലുവാപ്പൊടി(ഉലുവ വറുത്തു പൊടിച്ചത്) :- ഒന്നര സ്പൂൺ.

കായം‌പൊടി :- ഒന്നര സ്പൂൺ.

നല്ലെണ്ണ(എള്ളെണ്ണ) :- രണ്ട് ടേബിൾസ്പൂൺ.

ആവശ്യത്തിന് തിളപ്പിച്ചാറിയ വെള്ളം

ഉണ്ടാക്കുന്ന വിധം:


ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. ഫോട്ടോയിൽ കാണുന്നതുപോലെ മാങ്ങ ചെത്തിയെടുക്കുക.

കഷ്ണങ്ങളിൽ ഉപ്പിട്ട് യോജിപ്പിച്ച് ഒരുദിവസം അടച്ചുവയ്ക്കുക

അടുത്ത ദിവസം ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ നല്ലെണ്ണ ഒഴിച്ച് അടുപ്പത്തു വയ്ക്കുക. എണ്ണ ചൂടായാൽ തീ നല്ലവണ്ണം കുറച്ചതിനുശേഷം മുളകുപൊടി ഇട്ട് തുടരെ ഇളക്കുക. അധികനേരം വേണ്ട. മുളകുപൊടി മൂത്ത മണം വന്നാലുടൻ തീ അണയ്ക്കുക. കരിഞ്ഞുപോകാതെ ശ്രദ്ധിക്കണം. മുളകുപൊടി ആവശ്യത്തിലധികം മൂത്താൽ ചുവപ്പുനിറം മാറി ഇരുണ്ടുപോവുകയും ചെയ്യും. (പണ്ടത്തെ രീതി മുളക് വറുത്തുപൊടിച്ചെടുക്കുന്നതാണ്. മുളകുപൊടി മൂപ്പിക്കുന്നത് പണി എളുപ്പമാവാൻ വേണ്ടിയാണ്. ശരിയായ പാകത്തിന് മൂപ്പിച്ചെടുക്കാൻ പറ്റിയാൽ രണ്ടുരീതികളും തമ്മിൽ സ്വാദിന് വലിയ വ്യത്യാസമൊന്നും ഇല്ല).

മൂപ്പിച്ച മുളകുപൊടിയിലേയ്ക്ക് തലേദിവസം ഉപ്പിട്ടു വച്ച മാങ്ങാകഷ്ണങ്ങളും കായവും ഉലുവാപ്പൊടിയും ചേർത്ത് ഇളക്കുക. കഷ്ണങ്ങളിൽ ഉപ്പിന്റെ വെള്ളം കുറച്ച് ഉണ്ടാവുമെങ്കിലും വേറെ കുറച്ചു വെള്ളം കൂടി ചേർക്കേണ്ടിവരും. ഒരിക്കലും വെള്ളം ഒഴിച്ച് തിളപ്പിക്കരുത്. മാങ്ങ വെന്തുപോകും. തിളപ്പിച്ചാറിയ വെള്ളം ആവശ്യത്തിന് ഒഴിച്ച് എല്ലാം കൂടി നന്നായി യോജിപ്പിക്കുക.

------------------------------ ---------------------

ഒരു പച്ചമാങ്ങ കുനുകുനെ അരിയുക. ഉപ്പും ഒരു സ്പൂൺ എണ്ണയും കൊണ്ട് തിരുമ്മി വയ്ക്കുക. ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് കടുകുവറുക്കുക. അതിലേയ്ക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, ഉലുവപ്പൊടി, കായം‍പൊടി എന്നിവ ചേർക്കുക. ചേർക്കുമ്പോൾ കരിയാതിരിക്കാൻ ശ്രദ്ധിക്കണം. പൊടിയിടുമ്പോൾ അടുപ്പിൽ നിന്നും പാത്രം നീക്കിപ്പിടിയ്ക്കുകയാണ്‌ നല്ലത്. അതിലേയ്ക്ക് മാങ്ങ ഇടുക. കൂടെ, ഒരു ടീസ്പൂൺ വിനാഗിരി, ഉപ്പ്, അരസ്പൂൺ പഞ്ചസാര എന്നിവ അതിന്റെ രുചി നോക്കി ചേർക്കുക.
[Read More...]


ഗോതമ്പ് ഉപ്പുമാവ്



ഗോതമ്പ് ഉപ്പുമാവ്




ഉപ്പുമാവ് പെട്ടെന്നു തന്നെ തയ്യാക്കാവുന്ന ഒരു ഭക്ഷണമാണ്. ഇത് സാധാരണ റവ കൊണ്ടാണ് തയ്യാറാക്കാറെങ്കിലും സേമിയ, അവല്‍ തുടങ്ങിയവ ഉപയോഗിച്ചും ഇവ തയ്യാറാക്കാറുണ്ട്. ഇവയ്ക്കു പുറമെ ഗോതമ്പു നുറുക്ക് ഉപയോഗിച്ചും ഉപ്പുമാവ് തയ്യാറാക്കാം. ഇതെങ്ങനെയെന്നു നോക്കൂ. പ്രഭാത ഭക്ഷണമായി മാത്രമല്ല, വൈകീട്ട് സ്‌കൂളില്‍ നിന്നെത്തുന്ന കുട്ടികള്‍ക്കും ഇത് നല്‍കാം.

ആവശ്യമുള്ള സാധനങ്ങള്‍

ഗോതമ്പു നുറുക്ക്-അര കപ്പ്ഗ്രീന്‍പീസ്-അരക്കപ്പ
ക്യാരറ്റ്-1 
സവാള-1 
പച്ചമുളക്-2
ഇഞ്ചി-അര ടേബിള്‍ സ്പൂണ്‍
കടുക്-അര ടേബിള്‍സ്പൂണ്‍ 
എണ്ണ
ഉപ്പ്
മല്ലിയില 
കറിവേപ്പില 
വെള്ളം

തയ്യാറാക്കുന്ന വിധം

ഗോതമ്പു നുറുക്ക് നല്ലപോലെ കഴുകുക. ഇത് 2 കപ്പ് വെള്ളം ചേര്‍ത്ത് അഞ്ചു മിനിറ്റ് തിളപ്പിക്കുക. ബാക്കിയുള്ള വെള്ളം ഊറ്റിക്കളയണം. സവാളയും ക്യാരറ്റും ചെറുതായി അരിയണം. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കുക. കടുക് ഇതിലേക്കിട്ടു പൊട്ടിയ്ക്കണം. ഇതിലേക്ക് സവാള, പച്ചമുളക് എന്നിവ ചേര്‍ക്കണം. ഇത് രണ്ടു മിനിറ്റ് ഇളക്കുക. ഇഞ്ചി അരിഞ്ഞതും കറിവേപ്പിലയും ചേര്‍ത്തിളക്കാം. ഇതിനു ശേഷം ഗ്രീന്‍പീസ്, ക്യാരറ്റ് എന്നിവ ചേര്‍ക്കുക. ഇവ ചേര്‍ത്ത് നല്ലപോലെ ഇളക്കിച്ചേര്‍ക്കുക. ഇതിലേക്ക് ഗോതമ്പു നുറുക്കു ചേര്‍ക്കണം. ഒരു കപ്പു വെള്ളവും പാകത്തിന് ഉപ്പും ചേര്‍ക്കുക. ഇത് അടച്ചു വച്ച് വേവിയ്ക്കണം. ഗോതമ്പ് ഉപ്പുമാവ് വെന്തുകഴിഞ്ഞാല്‍ മല്ലിയില ചേര്‍ത്ത് വാങ്ങാം. മേമ്പൊടി പ്രഷര്‍ കുക്കറില്‍ ഇത് പെട്ടെന്നു തയ്യാറാക്കാം. രണ്ടു വിസില്‍ വന്നാല്‍ മതിയാകും. വെള്ളം നല്ലപോലെ വറ്റിച്ചെടുക്കാന്‍ ശ്രദ്ധിയ്ക്കണം.
[Read More...]


പാവക്ക തീയല്‍




 



ആവശ്യമുള്ള സാധനങ്ങള്‍

ഉള്ളി (ചെറിയ ഉള്ളിയാണ് ബെസ്റ്റ്) അരിഞ്ഞത് - 200 ഗ്രാം
അരമുറി ചുരണ്ടിയ തേങ്ങ
മുളക് പൊടി ഒരു സ്പൂണ്‍
മഞ്ഞ്ള് പൊടി അര സ്പൂണ്‍
മല്ലിപ്പൊടി ഒന്ന്നര സ്പൂണ്‍ഉപ്പ്വെളിച്ചെണ്ണ ഏകദേശം 50 മില്ലികടുക് ഒരു സ്പൂണ്‍കറിവേപ്പില രണ്ടിതള്‍വറ്റല്‍ മുളക് രണ്ടെണ്ണംവാളംപുളി ഒരു ചെറിയ ഉരുള വെള്ളത്തിലിട്ടത് (ഒരു ചെറുനാരങ്ങ വലിപ്പത്തില്‍ മതിയാകും)

തയ്യാറാക്കുന്ന വിധം


പാവക്ക കനം കുറച്ച് നീളത്തിലരിഞ്ഞത് - രണ്ടെണ്ണം
ഒരു ഫ്രൈപാനില്‍ തേങ്ങ ചുരണ്ടിയത് വറുക്കുക നന്നായി മൊരിഞ്ഞ് വരുമ്പോള്‍ അതിലേക്ക് മസ്സാല എല്ലാം ഇടുക പിന്നെയും വറുക്കുക, നല്ല ചുമന്ന കളറാകുമ്പോള്‍ വാങ്ങിയെടുത്ത് അരച്ച് വയ്ക്കുക. ഒരു പാത്രത്തിലെണ്ണ ഒഴിച്ച് ചൂടായി വരുമ്പോള്‍ അതിലേക്ക് പാവക്കയും ഉള്ളിയും ഇടുക ഒന്നു ചൂടായി പാവക്ക വാടി തുടങ്ങുമ്പോള്‍ ഉപ്പിടുക ചെറിയ ചൂടില്‍ വേവിക്കുക, വെന്ത് കഴിയുമ്പോള്‍ അതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന മസാല ഇട്ട് ഇളക്കി ചെറിയ തീയില്‍ വേവിക്കുക പുറകെ തയ്യാറാക്കി വച്ചിരിക്കുന്ന പുളിവെള്ളം ഒഴിക്കുക, ഈ കൂട്ട് ഒന്നു ചൂടായി കഴിയുമ്പോള്‍ തീ കെടുത്തി അതിലേക്ക് കടുകും, മുളകും, കറിവേപ്പിലയും താളിച്ച് ഇടുക, തീയല്‍ റെഡി

[Read More...]


ഹൈദരാബാദ് വെജ് ബിരിയാണി



ഹൈദരാബാദ് വെജ് ബിരിയാണി





ചേരുവകള്‍


ബസ്മതി റൈസ്-ഒന്നര കപ്പ്
ഏലയ്ക്ക-2
ഗ്രാമ്പൂ-2 
കറുവാപ്പട്ട-1
വയനയില-1 വെള്ളം ഉപ്പ
വെജിറ്റബിള്‍ ഗ്രേവിയ്ക്ക് 
കോളിഫഌവര്‍-പകുതി
സവാള-2
ക്യാരറ്റ്-1
ഉരുളക്കിഴങ്ങ്-1
ഫ്രെഞ്ച് ബീന്‍സ്-1 കപ്പ്
ഗ്രീന്‍പീസ്-അര കപ്പ്
ഇഞ്ചി-2 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി-1 ടേബിള്‍ സ്പൂണ്‍
ഏലയ്ക്ക-4
ഗ്രാമ്പൂ-2
കറുവാപ്പട്ട-1 കഷ്ണം
വയനില- തൈര്-100 ഗ്രാം 
മഞ്ഞള്‍പ്പൊടി-അര ടേബിള്‍ സ്പൂണ്‍
മുളകുപൊടി-അര ടേബിള്‍ സ്പൂണ്‍
കശുവണ്ടിപ്പരിപ്പ്-2 ടേബിള്‍ സ്പൂണ്‍
ഉണക്കമുന്തിരി-1 ടേബിള്‍ സ്പൂണ്‍
ബദാം-4 
നെയ്യ്-3 ടേബിള്‍ സ്പൂണ്‍
ഉപ്പ്




അരി കഴുകി അര മണിക്കൂര്‍ വെള്ളത്തിലിട്ടു വയ്ക്കുക. പിന്നീട് ഇത് വേവിയ്ക്കണം. മുക്കാല്‍ ഭാഗം വേവാകുന്നതാണ് നല്ലത്. അധികം വേവരുത്. അരിയ്‌ക്കൊപ്പം കൂടെ ചേര്‍ത്തിരിക്കുന്ന ചേരുവകളും ഒരുമിച്ചു ചേര്‍ത്തു വേണം വേവിയ്ക്കാന്‍. ഒരു പാത്രത്തില്‍ നെയ്യു ചൂടാക്കുക. ഇതിലേക്ക് ഏലയ്ക്ക്, ഗ്രാമ്പൂ, കറുവാപ്പട്ട, വയനയില തുടങ്ങിയവ ചേര്‍ക്കണം. ഇത് നല്ലപോലെ വറുക്കുക. ഇതിലേക്ക് സവാള ചേര്‍ക്കണം. ഇതിലേക്ക പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവയും ചേര്‍ക്കണം. സവാള ബ്രൗണ്‍ നിറമാകുന്നതു വരെ വറുക്കുക. മുകളിലെ കൂട്ടിലേക്ക് മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവ ചേര്‍ക്കണം. ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികള്‍ ചേര്‍ത്തിളക്കുക. പിന്നീട് തൈരും ചേര്‍ക്കണം. ഇതിലേക്ക് മുക്കാല്‍ കപ്പ് വെള്ളമൊഴിച്ച് ഉപ്പും ചേര്‍ത്ത് പാത്രം അടച്ചു വച്ച് വേവിയ്ക്കുക. പച്ചക്കറികള്‍ മുഴുവനായും വേവണം. വേണമെങ്കില്‍ കുക്കറിലും വേവിയ്ക്കാം. പാല്‍ ചൂടാക്കുക. ഇതിലേക്ക് കുങ്കുമപ്പൂ ചേര്‍ക്കണം. പിന്നീട് ഇതിലേക്ക് തൈരും ചേര്‍ത്തിളക്കുക. ഇതില്‍ പകുതി വേവിച്ചു വച്ചിരിക്കുന്ന പച്ചക്കറിക്കൂട്ടിനു മുകളില്‍ ഒഴിയ്ക്കണം. ഇതില്‍ അല്‍പം പുതിന, മല്ലിയില അരിഞ്ഞതു ചേര്‍ക്കണം. വേവിച്ചു വച്ചിരിക്കുന്ന പകുതി ചോറ് ഇതിനു മുകളില്‍ ഇടുക. ഇതിനു മുകളില്‍ ബാക്കിയുള്ള പാല്‍ മിശ്രിതം തളിയ്ക്കുക. ബാക്കിയുള്ള ചോറ് ഇതിലു മുകളില്‍ ഇടണം. പിന്നീട് ഇത് 10 മിനിറ്റ് വേവിയ്ക്കുക. വെന്ത ശേഷം ഇതില്‍ കശുവണ്ടിപ്പരിപ്പ്, ബദാം, മുന്തിരി, സവാള എന്നിവ വറുത്തു ചേര്‍ത്ത് അലങ്കരിക്കാം. ചോറും പച്ചക്കറികളും കൂട്ടിക്കലര്‍ത്തി ചൂടോടെ കഴിയ്ക്കാം.

[Read More...]


Baked Parmesan Tilapia




"A quick and yummy way to prepare crispy tilapia the whole family will love, without frying.


Servings 8


  • cooking spray 
  • 1/2 cup milk 
  • 1/2 cup prepared ranch dressing 
  • 1/2 cup all-purpose flour 
  • 1 cup dry bread crumbs 
  • 1/2 cup grated Parmesan cheese 
  • 1/2 teaspoon seasoned salt 
  • 1/2 teaspoon ground black pepper 
  • 1/2 teaspoon celery salt 
  • 1/2 teaspoon garlic powder 
  • 1/2 teaspoon onion powder 
  • 1/2 teaspoon ground paprika 
  • 1/2 teaspoon dried parsley 
  • 1/4 teaspoon dried basil 
  • cooking spray 
  • 8 (6 ounce) tilapia fillets 

Directions



1. Preheat an oven to 425 degrees F (220 degrees C).

2. Line an 11-17-inch baking sheet with aluminum foil and lightly spray with cooking spray. I use Renolds non stick foil, its a little pricey but you can wash the foil after your done cooking and use the same foil several times...oh yes leave it on the baking pan when you wash it and dry it and put the pan with the foil still on it for later use.

3. Mix milk and ranch dressing in a shallow bowl. Place flour in a separate shallow bowl; set aside.

4. Whisk together bread crumbs, Parmesan cheese, seasoned salt, black pepper, celery salt, garlic powder, onion powder, paprika, parsley, and basil in a bowl.

5. Spray bread crumb mixture with cooking spray until damp, then whisk bread crumbs. Repeat spraying and whisking 3 more times to lightly moisten crumb mixture with cooking spray.

6. Transfer crumb mixture to a large resealable plastic bag.

7. Gently press tilapia fillets into the flour to coat, and shake off the excess flour.

8. Dip the fillets into the ranch dressing mixture.

9. Place all the fillets into the resealable plastic bag; seal bag and shake to coat fish with bread crumb mixture.

10. Arrange tilapia on prepared baking sheet. Lightly spray the breaded fish with cooking spray. I have a spray bottle of olive oil instead of cooking spray.

11. Bake in the preheated oven until the fish is easily flaked with a fork, 20 to 25 minutes

12. IF your a lazy cook you can try shake and bake for pork chops lol
[Read More...]


 

Categories

Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38) ചമ്മന്തി (3) മീൻ (1)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs