ഫിഷ് ടെംപറാഡ് (ഗോവന്‍ ഫിഷ് കറി)



ചേരുവകള്‍ 

  • പ്രോണ്‍സ്  -  ഒരു കപ്പ്
  • കശ്മീരി ചില്ലി - മൂന്നെണ്ണം
  • കൊത്തമല്ലി -  ഒരു ടേബിള്‍ സ്പൂണ്‍
  • ജീരകം  -    ഒരു ടീ സ്പൂണ്‍
  • സവാള ചോപ് ചെയ്തത്  -  രണ്ട്
  • വെളുത്തുള്ളി  -   എട്ടല്ലി
  • ഇഞ്ചി  -   അരയിഞ്ച് കഷ്ണം
  • തേങ്ങ ചിരകിയത്  -   ഒരു കപ്പ്
  • മഞ്ഞള്‍പൊടി  -   അര ടീസ്പൂണ്‍
  • പഞ്ചസാര    -    ഒരു ടീസ്പൂണ്‍
  • പുളിയുടെ പള്‍പ്പ്  -   മൂന്ന് ടേബിള്‍ സ്പൂണ്‍
  • വെളിച്ചെണ്ണ   -   ഒരു ടേബിള്‍ സ്പൂണ്‍
  • ഉപ്പ്  - പാകത്തിന്

തയ്യാറാക്കേണ്ട വിധം 

ചെറുതീയില്‍ തവ ചൂടാക്കി ആദ്യം കശ്മീരി ചില്ലി, കൊത്തമല്ലി, ജീരകം എന്നിവയിട്ട് പൊട്ടുന്നതുവരെ ചൂടാക്കുക. ഇത് തണുത്തശേഷം
 തേങ്ങ ചിരകിയത്, സവാള,  ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് മയത്തിലരയ്ക്കുക. വെളിച്ചെണ്ണ ചൂടാക്കി അരച്ചുവെച്ചിരിക്കുന്ന
തേങ്ങയും മസാലയും ചേര്‍ത്ത് ഒരു മിനിട്ട് വഴറ്റിയശേഷം ഒരു കപ്പ് വെള്ളം, പുളി പിഴിഞ്ഞെടുത്ത പള്‍പ്പ്, ഉപ്പ്, പഞ്ചസാര എന്നിവ
ചേര്‍ത്ത് രണ്ടണ്ട് മിനിട്ട് തിളപ്പിക്കുക. ഇതിലേക്ക് വൃത്തിയാക്കിവെച്ചിരിക്കുന്ന പ്രോണ്‍സും ചേര്‍ത്ത് മൂടിവെച്ച് ചെറുതീയില്‍ വേവിക്കുക.
ചാറ് പാകത്തിന് കുറുകുമ്പോള്‍ വാങ്ങി ഉപയോഗിക്കുക.


(ലില്ലി ബാബുജോസ്)




[Read More...]


Lime pickle (Naranga Kari)




Ingredients 

  • 2 Wild Lemon / Vadukapuli Naranga 
  • 1/4 to 1/2 cup Coconut Oil 
  • 2 tbsps Kashmiri Chilly powder  
  • 1/4 tsp Turmeric 
  • 25 gm Jaggery  
  • 1/2 tsp Mustard seeds 
  • 1/2 tsp Fenugreek seeds 
  • pinch Asfoeitida A big
  • 1/4 cup Vinegar 
  • to taste Salt
  • 1 stalk Curry leaves

Preparation 

In a wok, heat oil and add one lemon at a time and saute....for sometime.
Strain and keep them to cool.
Cut into halves and extract the fleshy parts using  a spoon or fingers
Chop these thoroughly, and add salt  and keep aside
Heat oil in a wok, add mustard seeds, fenugreek seeds, asafoeitida  , and curry leaves.
Add the Kashmiri chilly powder, turmeric powder and stir continuously
Next add the jaggery
Then add vinegar and stir all together, switch off and allow to cool
Once this spice blend had cooled, mix it with the salted lemon
Add salt if needed and pour some coconut oil

(Via: www.warandcheese.com)


[Read More...]


ചൈനീസ്‌ ചില്ലിചിക്കന്‍




ആവശ്യമുള്ള സാധനങ്ങള്‍


  • എല്ലില്ലാത്ത ചിക്കന്‍- ഒരു കിലോ
  • ഇഞ്ചി-വെളുത്തുള്ളി പേസ്‌റ്റ്്‌- മൂന്ന്‌ ടേബിള്‍ സ്‌പൂണ്‍
  • കുരുമുളകുപൊടി- ഒരു ടേബിള്‍ സ്‌പൂണ്‍
  • നാരങ്ങാനീര്‌- ഒരു ടേബിള്‍ സ്‌പൂണ്‍
  • ഉപ്പ്‌- പാകത്തിന്‌
  • റിഫൈന്‍ഡ്‌ ഓയില്‍- ഒരു ടേബിള്‍ സ്‌പൂണ്‍
  • സവാള - ഒരെണ്ണം(ചതുരത്തില്‍ ചെറുതായരിഞ്ഞത്‌)
  • ക്യാപ്‌സിക്കം - ഒരെണ്ണം(ചതുരത്തില്‍ ചെറുതായരിഞ്ഞത്‌)
  • ടുമാറ്റോ സോസ്‌- മൂന്ന്‌ ടേബിള്‍ സ്‌പൂണ്‍
  • സോയാസോസ്‌- രണ്ടര ടേബിള്‍ സ്‌പൂണ്‍
  • കോണ്‍ഫ്‌ളോര്‍- ഒരു ടേബിള്‍ സ്‌പൂണ്‍
  • വെള്ളം- ആവശ്യത്തിന്‌

തയാറാക്കുന്ന വിധം

ചിക്കന്‍ കഴുകി വൃത്തിയാക്കി ഇഞ്ചി-വെളുത്തുള്ളി പേസ്‌റ്റ് കുരുമുളകുപൊടി, നാരങ്ങാനീര്‌ , ഉപ്പ്‌ ഇവ ചേര്‍ത്ത്‌ ഇളക്കി 30 മിനിട്ട്‌ വയ്‌ക്കുക. ചീനച്ചട്ടി അടുപ്പില്‍ വച്ച്‌ ചൂടാകുമ്പോള്‍ റിഫൈന്‍ഡ്‌ ഓയില്‍ ഒഴിച്ച്‌ സവാളയും ക്യാപ്‌സിക്കവും അല്‍പ്പം ഉപ്പും ചേര്‍ത്ത്‌ വഴറ്റുക. ഇതിലേക്ക്‌ ടുമാറ്റോ സോസും സോയാസോസും ഒഴിച്ച്‌ ഇളക്കി ചിക്കനും അല്‍പ്പം വെള്ളവും കൂടി ഇതിലേക്ക്‌ ചേര്‍ത്ത്‌ ചെറുതീയില്‍ വേവിക്കുക. കോണ്‍ഫ്‌ളോര്‍ അല്‍പ്പം വെള്ളത്തില്‍ കലക്കി അതും ഇതിനുമുകളില്‍ ഒഴിക്കാം. ഒന്നു കുറുകുമ്പോള്‍ അടുപ്പില്‍ നിന്ന്‌ വാങ്ങാം.


(റ്റോഷ്‌മ ബിജു വര്‍ഗീസ്‌)






[Read More...]


Special Fruit Salad



Ingredients 

  • 1 pack all purpose cream
  • 1 cup condensed milk (or 1 can if you want it sweeter)
  • 1 can fruit cocktail, drained
  • 1 can mandarin oranges, drained
  • 1 bottle nata de coco (optional)
  • 1 cup kaong

Preparation 

Combine all ingredients until well blended, chill overnight. Serve. You can also garnish with grated cheese and ground nuts if you want.



[Read More...]


മീന്‍ പുളിയില ചുട്ടത്





  • ദശ കട്ടിയുള്ള മീന്‍ വലിയ കഷ്ണമാക്കിയത്      അര കിലോ
  • പുളിയില     മൂന്ന് കപ്പ്
  • തേങ്ങ ചിരകിയത്      ഒരു കപ്പ്
  • ജീരകം     കാല്‍ടീസ്പൂണ്‍
  • ചുവന്നുള്ളി      മൂന്ന് എണ്ണം
  • ഇഞ്ചി      ചെറിയകഷ്ണം
  • കാന്താരി മുളക്      15എണ്ണം
  • മഞ്ഞള്‍ പൊടി      കാല്‍ ടീസ്പൂണ്‍
  • വെളിച്ചെണ്ണ      രണ്ട് ടീസ്പൂണ്‍
  • വാഴയില      ഒന്ന്
  • ഉപ്പ്      ആവശ്യത്തിന്


  •  പുളിയില നന്നായി അരച്ചെടുക്കുക. തേങ്ങ, ജീരകം, ചുവന്നുള്ളി, ഇഞ്ചി, മുളക് എന്നിവ മഞ്ഞള്‍പൊടി ചേര്‍ത്ത് വെള്ളം ചേര്‍ക്കാതെ നന്നായി അരച്ചെടുക്കുക.
  • പുളിയില അരച്ചതും, തേങ്ങ അരച്ചതും, ഉപ്പും യോജിപ്പിച്ച് മീനില്‍ തേച്ചു പിടിപ്പിച്ച് അരമണിക്കൂര്‍ വെയ്ക്കുക. വാഴയില വാട്ടിയെടുത്ത് അതില്‍ മീനും അരപ്പും നിരത്തി വാഴയില മടക്കി പൊതിയുക.
  • ശേഷം ചട്ടിയില്‍ വെച്ച് ചെറുതീയില്‍ ചുട്ടെടുക്കുക. ഇരു വശങ്ങളും മറിച്ചിട്ട് വേവിക്കുക. ചട്ടിയില്‍ നിന്നും എടുത്ത ശേഷം വാഴയില തുറന്ന് അല്പം വെളിച്ചെണ്ണ ചേര്‍ത്ത് വിളമ്പുക.
  • (ഈ രീതിയില്‍ ഏതു തരം മീനും തയ്യാറാക്കാം)



[Read More...]


ഇഡ്‌ഡലി ഉപ്പുമാവ്‌




ആവശ്യമുള്ള സാധനങ്ങള്‍

  • ഇഡ്‌ഡലി- പത്തെണ്ണം
  • വറ്റല്‍ മുളക്‌ അരിഞ്ഞത്‌- രണ്ടെണ്ണം
  • ക്യാരറ്റ്‌ പൊടിയായി അരിഞ്ഞത്‌- അരക്കപ്പ്‌
  • ഗ്രീന്‍പീസ്‌ വേവിച്ചത്‌-അരക്കപ്പ്‌
  • തക്കാളി പൊടിയായി അരിഞ്ഞത്‌-ഒന്ന്‌
  • കറിവേപ്പില- ഒരു തണ്ട്‌

തയാറാക്കുന്ന വിധം

ഇഡ്‌ഡലി പൊടിച്ചു വയ്‌ക്കുക. പാനില്‍ എണ്ണ ഒഴിച്ച്‌ കടുക്‌ പൊട്ടിച്ച ശേഷം വറ്റല്‍ മുളകും കറിവേപ്പിലയും ചേര്‍ക്കുക. ഇതില്‍ കാരറ്റ്‌ ചേര്‍ത്ത്‌ വഴന്നു വരുമ്പോള്‍ ഗ്രീന്‍പീസ്‌ ചേര്‍ക്കുക.

കാല്‍കപ്പ്‌ വെള്ളമൊഴിച്ച്‌ ഉപ്പും ചേര്‍ത്ത്‌ അടച്ചു വേവിക്കുക. വെന്തുവരുമ്പോള്‍ തക്കാളി ചേര്‍ത്ത്‌ വഴറ്റുക. ശേഷം ഇഡ്‌ഡലി ചേര്‍ത്ത്‌ വെളളം വറ്റി വരുമ്പോള്‍ വാങ്ങി ചൂടോടെ ഉപയോഗിക്കാം.

[Read More...]


പുതിന സംഭാരം




ആവശ്യമുള്ള സാധനങ്ങള്‍

  • ഇഞ്ചി അരിഞ്ഞത്  -  അര ടീസ്പൂണ്‍
  • പുതിനയില  - ഏഴ് തണ്ട്
  • ഉള്ളി  - രണ്ട്
  • പച്ചമുളക്  - ഒന്ന്
  • ജീരകപൗഡര്‍  - ഒരു നുള്ള്
  • ചാട്ട് മസാല  - ഒരു നുള്ള്
  • ഉപ്പ്  - ആവശ്യത്തിന്
  • പഞ്ചസാര  - ഒരു നുള്ള്
  • തൈര്  - അര ലിറ്റര്‍

തയ്യാറാക്കേണ്ട വിധം

തൈര് ഒഴിച്ചുള്ള ചേരുവയെല്ലാം യോജിപ്പിച്ച് നന്നായി അരയ്ക്കുക. ഇത് തൈരില്‍ ചേര്‍ത്തിളക്കി ഉപയോഗിക്കാം.


[Read More...]


ലെമണ്‍ റൈസ്



ചേരുവകള്‍


  • ഒരു കപ്പ് ബസുമതി അരി
  • ഒരു ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍
  • 12-14 കറിവേപ്പില
  • കഷണങ്ങളാക്കി വറുത്തെടുത്ത രണ്ട് വറ്റല്‍ മുളക്
  • ഒരു ചെറിയ കഷണം കറുവപ്പട്ട
  • രണ്ടോ മൂന്നോ ഗ്രാമ്പു
  • 4-6 ഏലക്കായ
  • കാല്‍ ടീസ്പൂണ്‍ ജീരകം
  • കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍
  • ഒരു വലിയ നാരങ്ങ പിഴിഞ്ഞെടുത്ത നീര്
  • അര കപ്പ് ചൂടുവെള്ളം
  • ആവശ്യത്തിന് ഉപ്പ്
  • ഒരി ടേബിള്‍ സ്പൂണ്‍ കടുക്
  • മല്ലിച്ചപ്പ്

ഉണ്ടാക്കുന്ന വിധം


അരി ഒരു പാത്രത്തിലെടുത്ത് നന്നായി കഴുകി വൃത്തിയാക്കുക. വെള്ളം വറ്റിച്ചശേഷം മാറ്റിവയ്ക്കുക.

ഒരു ചീനച്ചട്ടിയില്‍ എണ്ണയെടുത്ത് ചൂടാക്കുക. നല്ല വണ്ണം ചൂടായ ശേഷം അതില്‍ കറിവേപ്പിലയും മുളകും, കറുവപ്പട്ടയും, ഗ്രാമ്പുവും, എലക്കായയും, കടുകും മഞ്ഞളും ചേര്‍ക്കുക. 20-30 സെക്കന്റ് ഇളക്കുക. അതിലേക്ക് അരിചേര്‍ക്കുക. രണ്ടു മിനിറ്റ് ഇളക്കുക. അതിനുശേഷം നാരങ്ങാനീരും ചൂടുവെള്ളവും ചേര്‍ക്കുക.

തീ കുറച്ചശേഷം പാത്രം നന്നായി മൂടിവയ്ക്കുക. 10മുതല്‍ 12 മിനിറ്റുവരെ വേവിച്ചശേഷം ആവി പുറത്തുകളഞ്ഞ് ഇറക്കിവയ്ക്കുക. പത്ത് മിനിറ്റോളം ഒന്നും ചെയ്യാതെ വച്ചശേഷം ഒരു ഫോര്‍ക്ക് കൊണ്ട് റൈസ് ഇളക്കുക. അതില്‍ മല്ലിച്ചപ്പ് ഇടുക.

വിറ്റാമിന്‍ സിയുടെ പ്രധാന ഉറവിടമാണ് നാരങ്ങ. ഇത് പ്രതിരോധ വ്യവസ്ഥയെ ശക്തമാക്കും. ഹൃദ്രോഗത്തില്‍ നിന്നും സംരക്ഷണം നല്‍കും.





[Read More...]


 

Categories

Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38) ചമ്മന്തി (3) മീൻ (1)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs