സ്‌പൈസി ന്യൂഡില്‍സ്‌ വിത്ത്‌ ടൊമാറ്റോ




ആവശ്യമുള്ള സാധനങ്ങള്‍


  • ന്യൂഡില്‍സ്‌ - 2 പാക്കറ്റ്‌
  • ഉള്ളി (ചെറുതായി അരിഞ്ഞത്‌)- അര കപ്പ്‌
  • തക്കാളി(ചെറുതായി അരിഞ്ഞത്‌)- 4 എണ്ണം
  • ഇഞ്ചി (അരച്ചത്‌)- ഒരു ടീസ്‌പൂണ്‍
  • വെളുത്തുള്ളി (അരച്ചത്‌)- 2 ടീസ്‌പൂണ്‍
  • കാപ്‌സിക്കം (നീളത്തില്‍ അരിഞ്ഞത്‌)- അര കപ്പ്‌
  • മുളകുപൊടി- 3 ടീസ്‌പൂണ്‍
  • മല്ലിയില (അരിഞ്ഞത്‌)- 2 ടീസ്‌പൂണ്‍
  • തക്കാളി സോസ്‌- 2 ടീസ്‌പൂണ്‍
  • ചീസ്‌ (അരിഞ്ഞത്‌)- കാല്‍ ടീസ്‌പൂണ്‍
  • എണ്ണ, ഉപ്പ്‌- ആവശ്യത്തിന്‌

തയാറാക്കുന്ന വിധം

പാനില്‍ വെള്ളമൊഴിച്ച്‌ തിളച്ച ശേഷം ന്യൂഡില്‍സിട്ട്‌ വേവിക്കുക. ചൂടായ പാനില്‍ എണ്ണയൊഴിച്ച്‌ ഇഞ്ചിയും വെളുത്തുള്ളിയും ഇളക്കുക. മൂത്ത മണം വരുമ്പാള്‍ ഉള്ളി, കാപ്‌സിക്കം ഇട്ട്‌ വഴറ്റുക. തക്കാളിയിട്ട്‌ നന്നായി വഴറ്റുക. മുളകുപൊടി ഇട്ട്‌ നന്നായി ഇളക്കുക. തീ കുറച്ച്‌ തക്കാളി സോസ്‌ ഒഴിച്ച്‌ മല്ലിയിലയും ഉപ്പുമിട്ട്‌ ഇളക്കുക. വേവിച്ച ന്യൂഡില്‍സും ഗരംമസാലയുമിട്ട്‌ നന്നായി ഇളക്കുക. അരിഞ്ഞ ചീസിട്ട്‌ അലങ്കരിച്ച്‌ വിളമ്പാം.


[Read More...]


വെജിറ്റേറിയന്‍ നൂഡില്‍സ് / Veg. Noodles



വെജിറ്റേറിയന്‍ നൂഡില്‍സ്


ആവശ്യമായ സാധനങ്ങള്‍

1. പാകം ചെയ്ത വെജിറ്റേറിയന്‍ നൂഡില്‍സ് – 200 ഗ്രാമിന്റെ ഒരു പായ്ക്കറ്റ്
2. മുളപ്പിച്ച ഉള്ളി 1 ഇഞ്ച് നീളത്തില്‍ മുറിച്ചത് – 1/2 കപ്പ്
3. അരിഞ്ഞ കൂണ്‍ , ക്യാരറ്റ്, കാബേജ് എന്നിവ കനം കുറച്ചരിഞ്ഞത് – 2 കപ്പ്
4. സോയസോസ് – 3 ടേബിള്‍സ്പൂണ്‍
5.വിനാഗിരി – 2 ടേബിള്‍സ്പൂണ്‍
6.മുളക് അരച്ചത് – 1 ടേബിള്‍സ്പൂണ്‍
7.ഉപ്പും പഞ്ചസാരയും – 1 ടേബിള്‍സ്പൂണ്‍ വീതം
8.വെജിറ്റബിള്‍ ഓയില്‍ – 3 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

നൂഡിലിന്റെ പാക്കറ്റില്‍ പറഞ്ഞിരിക്കുന്നതു പ്രകാരം അതു തയ്യാറാക്കുക. 3 ടേബിള്‍സ്പൂണ്‍ വെജിറ്റബിള്‍ എണ്ണ ചൂടാക്കി ഉള്ളി വഴറ്റുക. പിന്നീട് അരിഞ്ഞ കൂണ്‍ , ക്യാരറ്റ്, കാബേജ് എന്നിവ ചേര്‍ത്ത് വഴറ്റുക. സോയസോസ് ,വിനാഗിരി ,മുളക് അരച്ചത് ,ഉപ്പും പഞ്ചസാരയും , വെജിറ്റബിള്‍ എണ്ണ എന്നിവ ചേര്‍ത്ത് തോരുന്നതുവരെ ഇളക്കുക. ഇതിലേക്കു വേവിച്ച നൂഡില്‍സും 1/4 കപ്പ് വെള്ളവും കൂടി ചേര്‍ത്ത് ഏകദേശം 2 മിനിറ്റോളം ഇളക്കി ചൂടോടെ വിളമ്പുക.
[Read More...]


മഷ്റൂം-നൂഡില്‍സ് സ്പെഷല്‍



മഷ്റൂം-നൂഡില്‍സ് സ്പെഷല്‍


ചേരുവകള്‍:
മഷ്റൂം, നൂഡില്‍സ് -200 ഗ്രാം വീതം
എണ്ണ -രണ്ട് ടേബ്ള്‍പൂണ്‍
സോയാസോസ് -ഒരു ടേബ്ള്‍പൂണ്‍
ചെറിയ തക്കാളി -50 ഗ്രാം
ഉപ്പ് -പാകത്തിന്
ഉണക്കമുളക് -എട്ടെണ്ണം
കല്‍ക്കണ്ടം പൊടിച്ചത് -ഒരു ടീസ്പൂണ്‍
തയാറാക്കുന്ന വിധം:
നൂഡില്‍സ് ഉപ്പും അല്‍പം എണ്ണയും ചേര്‍ത്ത് വെള്ളത്തില്‍ ഇട്ട് പാകത്തിന് വേവിച്ചു വാങ്ങുക. വെള്ളം തോര്‍ത്തി തണുത്ത വെള്ളത്തില്‍ കഴുകി, വീണ്ടും വെള്ളം തോര്‍ത്തിവെക്കുക. മിച്ചമുള്ള എണ്ണയില്‍ മഷ്റൂം ഇട്ട് രണ്ട് മിനിറ്റ് വറുക്കുക. ഇത് നൂഡില്‍സുമായി ചേര്‍ക്കുക. എല്ലാംകൂടി പതിയെ ഇളക്കിവാങ്ങി. ചെറിയ തക്കാളി മീതെയിട്ട് അലങ്കരിച്ച് വിളമ്പുക.
[Read More...]


 

Categories

Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38) ചമ്മന്തി (3) മീൻ (1)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs