ഫ്രഞ്ച് ടോസ്റ്





ചേരുവകൾ 


  • ബ്രെഡ് -5
  • പാല് -1 ഗ്ലാസ്‌ 
  • മുട്ട -2
  • പഞ്ചസാര -2 ടേബിൾ സ്പൂൺ
  • ഉപ്പ്‌ -ഒരു നുള്ള് 

തയാറാക്കുന്ന രീതി 

ഒരു പാത്രത്തിലേക്ക് മുട്ടകൾ പൊട്ടിച്ചൊഴിക്കുക. പാലും പഞ്ചസാരയും ഒരു നുള്ള് ഉപ്പും ഇതിലേക്ക് ചേർത്ത് നന്നായി അടിച്ചെടുക്കുക. ബ്രഡ് ഇഷ്ടമുള്ള രീതിയിൽ മുറിച്ച് തയാറാക്കിയ മാവിൽ മുക്കി ചൂടായ പാനിൽ ഫ്രൈ ചെയ്തെടുക്കാം.

.
[Read More...]


പൂരി മസാല





ആവശ്യമുള്ള സാധനങ്ങള്‍

  • ഗോതമ്പുപൊടി - ഒന്നര കപ്പ്‌
  • മൈദ -അര കപ്പ്‌
  • റിഫൈന്‍ഡ്‌ ഓയില്‍- ആവശ്യത്തിന്‌്്
  • ഉപ്പ്‌ ചേര്‍ത്ത വെള്ളം- കുഴയ്‌ക്കാന്‍ ആവശ്യത്തിന്‌
  • ഉരുളക്കിഴങ്ങ്‌ മസാലയ്‌ക്ക്
  • ഉരുളക്കിഴങ്ങ്‌- രണ്ടെണ്ണം
  • ഗ്രീന്‍പീസ്‌-കാല്‍ കപ്പ്‌
  • സവാള - ഒരെണ്ണം (കൊത്തിയരിയുക)
  • ഇഞ്ചി നീളത്തില്‍ അരിഞ്ഞത്‌- അര ടീസ്‌പൂണ്‍
  • പച്ചമുളക്‌- രണ്ടെണ്ണം(നെടുവെ കീറിയത്‌)
  • മഞ്ഞള്‍ പൊടി- കാല്‍ ടീസ്‌പൂണ്‍
  • വെളിച്ചെണ്ണ- രണ്ട്‌ ടേബിള്‍ സ്‌പൂണ്‍
  • കടുക്‌-കാല്‍ ടീസ്‌പൂണ്‍
  • ഉഴുന്നുപരിപ്പ്‌- അര ടീസ്‌പൂണ്‍
  • കറിവേപ്പില-രണ്ട്‌ തണ്ട്‌
  • ഉപ്പ്‌- പാകത്തിന്‌

തയാറാക്കുന്ന വിധം

ഗോതമ്പുപൊടിയും മൈദയും ഉപ്പും ഒരു ടേബിള്‍ സ്‌പൂണ്‍ റിഫൈന്‍ഡ്‌ ഓയിലും അല്‍പ്പാല്‍പ്പമായി വെള്ളവും തളിച്ച്‌് കുഴച്ച്‌് പൂരിക്കുള്ള മാവാക്കുക. അര മണിക്കൂര്‍ ഒരു പ്ലേറ്റ്‌ കൊണ്ട്‌ മൂടി വയ്‌ക്കുക. ഇതില്‍ നിന്ന്‌ മാവെടുത്ത്‌ ചെറിയ ഉരുളകളാക്കി വയ്‌ക്കുക. ഇവ ഓരോന്നും വട്ടത്തില്‍ അല്‍പ്പം കനത്തില്‍ പരത്തുക. ചീനച്ചട്ടിയില്‍ ഓയില്‍ ചൂടാകുമ്പോള്‍ പരത്തിവച്ച പൂരി ഇട്ട്‌ എണ്ണ പിടിക്കാതെ വറുത്തുകോരുക.

മസാല തയാറാക്കുന്നതിന്‌

 ഉരുളക്കിഴങ്ങ്‌ പുഴുങ്ങി തൊലികളഞ്ഞ്‌ പൊടിച്ചുവയ്‌ക്കുക. ഗ്രീന്‍പീസ്‌ വേവിക്കുക. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച്‌ ചൂടാകുമ്പോള്‍ കടുക്‌ പൊട്ടിച്ച്‌ ഉഴുന്നുപരിപ്പിട്ട്‌ ബ്രൗണ്‍ നിറമാകുന്നതുവരെ വഴറ്റുക.. ഇതിലേക്ക്‌ ഇഞ്ചിയും സവാളയും പച്ചമുളക്‌ കീറിയതും മഞ്ഞള്‍പ്പൊടിയും മൂപ്പിക്കുക. ഇതിലേക്ക്‌ ഗ്രീന്‍പീസും ഉരുളക്കിഴങ്ങും അല്‍പ്പം വെള്ളവും ഉപ്പും ചേര്‍ത്തിളക്കി വേവിക്കുക. മല്ലിയില വിതറി പൂരിയോടൊപ്പം വിളമ്പാം.

(റ്റോഷ്‌മ ബിജു വര്‍ഗീസ്‌)



[Read More...]


ഇഡ്‌ഡലി ഉപ്പുമാവ്‌




ആവശ്യമുള്ള സാധനങ്ങള്‍

  • ഇഡ്‌ഡലി- പത്തെണ്ണം
  • വറ്റല്‍ മുളക്‌ അരിഞ്ഞത്‌- രണ്ടെണ്ണം
  • ക്യാരറ്റ്‌ പൊടിയായി അരിഞ്ഞത്‌- അരക്കപ്പ്‌
  • ഗ്രീന്‍പീസ്‌ വേവിച്ചത്‌-അരക്കപ്പ്‌
  • തക്കാളി പൊടിയായി അരിഞ്ഞത്‌-ഒന്ന്‌
  • കറിവേപ്പില- ഒരു തണ്ട്‌

തയാറാക്കുന്ന വിധം

ഇഡ്‌ഡലി പൊടിച്ചു വയ്‌ക്കുക. പാനില്‍ എണ്ണ ഒഴിച്ച്‌ കടുക്‌ പൊട്ടിച്ച ശേഷം വറ്റല്‍ മുളകും കറിവേപ്പിലയും ചേര്‍ക്കുക. ഇതില്‍ കാരറ്റ്‌ ചേര്‍ത്ത്‌ വഴന്നു വരുമ്പോള്‍ ഗ്രീന്‍പീസ്‌ ചേര്‍ക്കുക.

കാല്‍കപ്പ്‌ വെള്ളമൊഴിച്ച്‌ ഉപ്പും ചേര്‍ത്ത്‌ അടച്ചു വേവിക്കുക. വെന്തുവരുമ്പോള്‍ തക്കാളി ചേര്‍ത്ത്‌ വഴറ്റുക. ശേഷം ഇഡ്‌ഡലി ചേര്‍ത്ത്‌ വെളളം വറ്റി വരുമ്പോള്‍ വാങ്ങി ചൂടോടെ ഉപയോഗിക്കാം.

[Read More...]


ബ്രഡ്‌ ഉപ്പുമാവ്‌




ആവശ്യമുളള സാധനങ്ങള്‍

  • ബ്രഡ്‌- അഞ്ച്‌ കഷണം
  • കാരറ്റ്‌- ഒരെണ്ണം
  • സവാള- ഒന്ന്‌
  • ബീന്‍സ്‌- മൂന്നെണ്ണം
  • തൈര്‌- കാല്‍കപ്പ്‌
  • തേങ്ങ ചിരകിയത്‌ - കാല്‍ കപ്പ്‌്
  • പച്ചമുളക്‌- ഒന്ന്‌
  • കടുക്‌- അര ടീസ്‌പൂണ്‍
  • ഉഴുന്നുപരിപ്പ്‌- അര ടീസ്‌പൂണ്‍
  • എണ്ണ- രണ്ട്‌ ടീസ്‌പൂണ്‍
  • ഉപ്പ്‌- ആവശ്യത്തിന്‌

തയാറാക്കുന്ന വിധം

ബ്രഡ്‌ ചതുര കഷണങ്ങളായി മുറിച്ച്‌ ഉടയ്‌ക്കാതെ തൈരില്‍ കലക്കുക. കാരറ്റ്‌,ബിന്‍സ്‌, പച്ചമുളക്‌,സവാള നീളത്തില്‍ അരിയുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഉഴുന്നുപരിപ്പ്‌ ,കടുക്‌ ചേര്‍ക്കുക. കടുക്‌ പൊട്ടുമ്പോള്‍ പച്ചക്കറികള്‍ ചേര്‍ക്കുക. ഉപ്പ്‌ ചേര്‍ത്ത്‌ കുറഞ്ഞ തീയില്‍ മൂടിവച്ച്‌ പച്ചക്കറികള്‍ വേവിക്കുക. വെള്ളം വറ്റി വെന്തുകഴിയുമ്പോള്‍ ഉടയാതെ കുതിര്‍ത്ത ബ്രഡ്‌ ചേര്‍ത്തിളക്കി വാങ്ങാം.

[Read More...]


ദാൽ പൂരി




ആവശ്യമുള്ള സാധനങ്ങൾ

  • ഗോതമ്പുപൊടി - ഒന്നര കപ്പ്
  • മൈദ - അര കപ്പ്
  • റിഫൈൻഡ് ഓയിൽ - ആവശ്യത്തിന് ഉപ്പ് ചേർത്ത വെള്ളം- കുഴയ്ക്കാൻ ആവശ്യത്തിന്
  • പരിപ്പ് - കാൽ കിലോ
  • ജീരകം - അര ടീസ്പൂൺ
  • ഏലയ്ക്ക - രണ്ടെണ്ണം
  • കറുവാപ്പട്ട - ഒരു കഷ്ണം
  • വറ്റൽമുളക് - രണ്ടെണ്ണം
  • ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം

പരിപ്പ് ഉപ്പ് ചേർത്ത് വേവിക്കുക. ജീരകം, ഏലയ്ക്ക,കറുവാപ്പട്ട, വറ്റൽമുളക് ഇവ വറുത്തുപൊടിക്കുക. പരിപ്പും വറുത്തുപൊടിച്ച മിശ്രിതവും ഒരുമിച്ച് യോജിപ്പിച്ച് വയ്ക്കുക. ഗോതമ്പുപൊടിയും മൈദയും റിഫൈൻഡ് ഓയിലുംപരിപ്പ് കൂട്ടും ഉപ്പ് ചേർത്ത വെള്ളവും ചേർത്ത് കുഴച്ച് ഒരു പാത്രംകൊണ്ട് മൂടി വയ്ക്കുക.

അരമണിക്കൂറിന് ശേഷം ഇതിൽ നിന്ന് മാവെടുത്ത് ചെറിയ ഉരുളകളാക്കി വയ്ക്കുക. ഇവ ഓരോന്നും വട്ടത്തിൽ അൽപ്പം കനത്തിൽ പരത്തുക. ചീനച്ചട്ടിയിൽ റിഫൈൻഡ് ഓയിൽ ചൂടാകുമ്പോൾ പരത്തിവച്ച പൂരി ഇട്ട് എണ്ണ പിടിക്കാതെ വറുത്തുകോരുക. 

(റ്റോഷ്‌മ ബിജു വര്‍ഗീസ്‌)


[Read More...]


Farmers Market Omelets



Ingredients

  • 4 eggs
  • 1/4 cup water
  • 2 tsp grated Parmesan cheese
  • 1/2 tsp dried basil leaves
  • 1/4 tsp garlic powder
  • 2 tsp butter
Filling
  • 1/2 cup sliced mushrooms
  • 1/2 cup thinly sliced yellow summer squash
  • 1/2 cup thinly sliced zucchini
  • 1/4 cup chopped red bell pepper
  • 2 Tbs water

Instructions 

Combine filling ingredients in 7 to 10-inch nonstick omelet pan or skillet. Cook and stir over medium heat until water has evaporated and vegetables are crisp-tender, 3 to 4 minutes. Remove from pan; keep warm. Clean pan.

Beat eggs, 1/4 cup water, cheese, basil and garlic powder in medium bowl until blended. Heat butter in same pan over medium-high heat until hot. Tilt pan to coat bottom. Pour in 1/2 of the egg mixture. Mixture should set immediately at edges.

Gently push cooked portions from edges toward the center with inverted turner so that uncooked eggs can reach the hot pan surface. Continue cooking, tilting pan and gently moving cooked portions as needed.

When top surface of eggs is thickened and no visible liquid egg remains, place 1/2 of the filling on one side of the omelet. Fold omelet in half with turner and slide onto plate; keep warm. Repeat with remaining egg mixture and filling to make second omelet. Serve immediately.

(via:Aisle7)


[Read More...]


ഇഡ്‌ഡലി





ആവശ്യമുള്ള സാധനങ്ങള്‍

  • ഇഡ്‌ഡലി അരി-രണ്ട്‌ കപ്പ്‌
  • കുത്തരി- ഒരു കപ്പ്‌
  • ഉഴുന്നുപരിപ്പ്‌- ഒരു കപ്പ്‌
  • ഉലുവ- ഒരു ടേബിള്‍ സ്‌പൂണ്‍
  • ഉപ്പ്‌- ആവശ്യത്തിന്‌
  • വെള്ളം- ആവശ്യത്തിന്‌

തയാറാക്കുന്ന വിധം


അരിയും ഉഴുന്നും ഉലുവയും വെള്ളത്തിലിട്ട് നാല് മണിക്കൂർ കുതിർക്കുക. ശേഷം ഗ്രൈൻഡറിൽ നല്ലതു പോലെ അരച്ചെടുക്കുക. ആറ് മണിക്കൂർ മാവ് പുളിക്കാൻ വയ്ക്കുക. പുളിച്ച ശേഷം പാകത്തിന് ഉപ്പ് ചേർത്തിളക്കുക. ഇഡ്ഡലിത്തട്ടിൽ നല്ലെണ്ണ പുരട്ടി അതിൽ മാവൊഴിച്ച് അപ്പച്ചെമ്പിൽ വച്ച് വേവിക്കുക. നല്ല ചൂട് മാറിയ ശേഷം തട്ടിൽ നിന്ന് ഇളക്കി ചട്ണിക്കോ സാമ്പാറിനോ ഒപ്പം വിളമ്പാം.



[Read More...]


 

Categories

Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38) ചമ്മന്തി (3) മീൻ (1)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs