ലെമൺ ടീ




ലെമൺ ടീ




ആവശ്യമുള്ള സാധനങ്ങള്‍

തേയിലപ്പൊടി- അര ടീ സ്പൂണ്‍,
ചെറുനാരങ്ങ- 1,
കറുവാപ്പട്ട- ചെറിയ കഷ്ണം,
തേന്‍- ഒരു ടീ സ്പൂണ്‍

തയാറാക്കുന്ന വിധം

ഒരു  ഗ്ളാസ് വെള്ളം തിളപ്പിച്ച് തേയിലപ്പൊടി, കറുവപ്പട്ട എന്നിവ ചേര്‍ക്കുക. തേയില അരിച്ചെടുത്ത ശേഷം ചെറുനാരങ്ങ പിഴിഞ്ഞൊഴിക്കുക. തേനും ചേര്‍ക്കാം.


[Read More...]


മീന്‍ മുളകിട്ടത്



മീന്‍ മുളകിട്ടത്


ചേരുവകൾ

അയല-അരക്കിലോ
തക്കാളി-2
സവാള-പകുതി
ചെറുയുള്ളി-10
വെളുത്തുള്ളി-5
ഇഞ്ചി-ഒരു കഷ്ണം
പച്ചമുളക്-5
മല്ലിപ്പൊടി-ഒന്നര ടേബിള്‍ സ്പൂണ്‍
മുളകുപൊടി-ഒരു ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
പുളി-ചെറുനാരങ്ങാവലിപ്പത്തില്‍
ഉപ്പ്
വെളിച്ചെണ്ണ
കറിവേപ്പില

പാകം ചെയ്യുന്ന വിധം 

മീന്‍ കഴുകി ഇടത്തരം കഷ്ണങ്ങളാക്കി മുറിയ്ക്കുക. കഴുകി വൃത്തിയാക്കി ഇതില്‍ മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ പുരട്ടി 1 മണിക്കൂര്‍ വയ്ക്കുക. ഒരു മീന്‍ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കുക. ഇതില്‍ വെളുത്തുള്ളി ചതച്ചത്, ചുവന്നുള്ളി നീളത്തില്‍ അരിഞ്ഞത്, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്തു വഴറ്റുക. ഇത് നല്ലപോലെ വഴുന്ന വരുമ്പോള്‍ സവാള നീളത്തില്‍ അരിഞ്ഞതും തക്കാളി അരിഞ്ഞതും ചേര്‍ത്തു നല്ലപോലെ വഴറ്റണം. തക്കാളി നല്ലപോലെ ഉടഞ്ഞു ചേരണം. ഇതിലേയ്ക്ക് പുളി പിഴിഞ്ഞ വെള്ളം ചേര്‍ക്കണം. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചേര്‍ക്കാതെ മല്ലിപ്പൊടി, മുളകുപൊടി എന്നിവ ഇട്ടു ചൂടാക്കിയെടുക്കുക. മുകളിലെ കൂട്ടു തിളച്ചു വരുമ്പോള്‍ ഇതിലേയ്ക്ക് ചൂടാക്കി വച്ച പൊടികള്‍ ചേര്‍ത്തിളക്കുക. ഇത് അല്‍പം തിളച്ചു കഴിയുമ്പോള്‍ മീന്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കണം. പാകത്തിന് ഉപ്പും ചേര്‍ക്കുക. മീന്‍ വെന്ത് കറി ഒരുവിധം കുറുകിക്കഴിയുമ്പോള്‍ കറിവേപ്പില മുകളിലിട്ടു വെളിച്ചെണ്ണ മുകളില്‍ തൂകി വാങ്ങി വയ്ക്കാം. തണുത്തു കഴിഞ്ഞാല്‍ മീന്‍ മുളകിട്ടത് കൂടുതല്‍ രുചികരമാകും. എരിവ് കൂടുതല്‍ വേണമെന്നുള്ളവര്‍ ഇതനുസരിച്ച് പച്ചമുളകോ മുളകുപൊടിയോ കൂടുതല്‍ ചേര്‍ക്കാം. കപ്പയ്‌ക്കൊപ്പം കഴിയ്ക്കാന്‍ ഏറെ നല്ലതാണ് ഈ മീന്‍ മുളകിട്ടത്.

[Read More...]


മുട്ട ഉള്ളിവട



മുട്ട ഉള്ളിവട




ചേരുവകള്‍

മുട്ട-നാലെണ്ണം
ഉള്ളി അരിഞ്ഞത്- ഒരു കപ്പ്
പച്ചമുളക് മുറിച്ചത്-ആറെണ്ണം
ഇഞ്ചി ചതച്ചത്- ഒരു ടീസ്പൂണ്‍
വെളുത്തുള്ളി ചതച്ചത്-ഒരു ടീസ്പൂണ്‍
കറിവേപ്പില- രണ്ടെണ്ണം
കടലമാവ്- 100 ഗ്രാം
ഉപ്പ്-ആവശ്യത്തിന്
വെളിച്ചെണ്ണ- ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

മുട്ട പുഴുങ്ങി തൊടുകളഞ്ഞശേഷം ഒരോന്നും നാലു കക്ഷണം വീതമാക്കുക, ഒരു പാത്രത്തില്‍ പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, കടലമാവ്, ഉള്ളി , വെളിച്ചെണ്ണ എന്നിവ ചേര്‍ത്ത് നന്നായി കുഴയ്ക്കുക, അതിനുശേഷം ചെറുനാരങ്ങാവലുപ്പത്തില്‍ ചേരുവ എടുത്തു കൈവെള്ളയില്‍ പരത്തി അതില്‍ മുട്ടവച്ചു പൊതിയുക, ചൂടായ എണ്ണയില്‍ വറുത്തെടുക്കുക.

[Read More...]


Egg Roast



Egg Roast

(Mrs. K. M. Mathew)

Ingredients 

3 eggs
1½ tsp chilli powder
1½ tsp coriander powder 
1 tsp pepper powder 
½ tsp aniseed 
1” cinnamon 
2 Cloves 
1 cardamom pod
6 tsp refined vegetable oil
1 cup onion, sliced
¼ cup tomato, chopped
Salt to taste 
¼ cup water

Preparation 

Hard boil and shell the eggs. Keep aside. 
Grind to a paste the chilli powder, coriander powder, pepper powder, aniseed and all the spices. 
Heat the oil and fry onion till transparent. 
Add the ground paste and on low heat fry until oil oozes out. 
Stir in the tomatoes and continue frying on low heat. 
After the tomatoes are blended well, add salt and ½ cup water. 
Cover and simmer till the gravy is thick. 
Halve the eggs and arrange on a serving dish. 
Pour the gravy over. Serve hot.

To serve 6

[Read More...]


ചില്ലി ചിക്കൻ





ചേരുവകള്‍


  • കാപ്സികം മൂന്ന്എണ്ണം,
  • സവാള മൂന്ന് എണ്ണം,
  • മുട്ട മൂന്ന് എണ്ണം,
  • കോണ്‍ഫ്ലോര്‍ അഞ്ചു ടി സ്പൂണ്‍,
  • തക്കാളി സോസ് അമ്പതു മില്ലി,
  • സോയ സോസ് നൂറു മില്ലി,
  • ചില്ലി സോസ് ആവശ്യത്തിന്,
  • ചിക്കന്‍ വളരെ ചെറുതായി നുറുക്കിയത് അരകിലോ,
  • ഫുഡ്‌ കളര്‍ ചുമപ്പ്,
  • മൈദാ മാവ്.


ഉണ്ടാക്കുന്ന വിധം

കാപ്സികം ,സവാള എന്നിവ തുല്യ വലിപ്പത്തില്‍ മുറിക്കുക, ചതുരത്തില്‍ആയാല്‍ വളരെ നന്ന് സവാള പാളികളായി പൊളിച്ചാല്‍ വളരെ എളുപ്പത്തില്‍ നല്ല ആകൃതിയില്‍ കട്ട്‌ ചെയ്ത് എടുക്കാം.

അതിനു ശേഷം ഒരു ചെറിയ പാത്രത്തില്‍ മുട്ടകള്‍ പൊട്ടിച്ചു കോണ്‍ ഫ്ലോറും മൈദയും ചേര്‍ത്ത് നന്നായി മിക്സ്‌ ചെയ്യുക.

ചുമന്ന കളര്‍ചേര്‍ത്ത്അതിനകത്ത് ചെറുതായി നുറുക്കിയ ചിക്കെന്‍ കഷണങ്ങള്‍ ഇട്ടു വയ്കുക.

കുറച്ചു സമയത്തിന് ശേഷം മുക്കിവെച്ച ചിക്കന്‍ തിളച്ച എണ്ണയില്‍ വറുത്തു കോരി മാറ്റി വെക്കുക.

അതിനു ശേഷം മുറിച്ചു വച്ച കാപ്സികം ഒരു ഫ്രയിംഗ് പാനില്‍ കുറച്ചു എന്നയെടുത്തു വഴറ്റി എടുക്കുക കാപ്സികം ചെറുതായി ഒന്ന് വാടുക മാത്രമേ ചെയ്യാവൂ.

അതിനു ശേഷം സവാളയും ഇത് പോലെതന്നെ വഴറ്റി എടുക്കുക.

ഇനി വലിയ ഒരു പാത്രത്തില്‍ നാനൂറു മില്ലി വെള്ളമെടുത്തു അതില്‍ അഞ്ചു ടേബിള്‍ സ്പൂണ്‍ കോണ്‍ ഫ്ലോര്‍ ചേര്‍ത്ത് തീയില്‍ വച്ചു ഇളക്കി ക്കൊണ്ടിരിക്കുക അത് ചെറുതായി കുറുകാന്‍ തുടങ്ങുമ്പോള്‍ വറുത്തു മാറ്റി വച്ചിരിക്കുന്ന ചിക്കെന്‍ അതിലേക്കു ഇടുക ശേഷം മാറ്റി വച്ചിരുക്കുന്ന കാപ്സിക്കവും സവാളയും അതില്‍ ചേര്‍ത്ത് മെല്ലെ ഇളക്കുക.

ഇനി ഇതിനകത്ത് ചില്ലി സോസ് ,സോയ സോസ് ,തക്കാളി സോസ് എന്നിവ ചേര്‍ത്ത് ഒന്നുകൂടി മിക്സ്‌ ചെയ്യുക ,ഉപ്പു പോരെങ്ങില്‍ ആവശ്യത്തിന് ഉപ്പ് ചേര്ക്കുക.  

[Read More...]


ചീര തോരന്‍



ചീര തോരന്‍


ചേരുവകള്‍


ചീര – അര കിലോ
തേങ്ങ ചിരവിയത് – ഒരു കപ്പ്
പച്ചമുളക് ചെറുതായി അരിഞ്ഞത് – മൂന്ന്
സവാള ചെറുതായി അരിഞ്ഞത് – രണ്ട്
ചുവന്നുള്ളി – 4 എണ്ണം
വെളുത്തുള്ളി – 3 അല്ലി
മുളക്പൊടി – ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
കടുക് – ആവശ്യത്തിന്
കറിവേപ്പില – ആവശ്യത്തിന്
എണ്ണ – രണ്ട് ടേബിള്‍ സ്പൂണ്‍
ഉപ്പ് – പാകത്തിന്

തയാറാക്കുന്ന വിധം


ചീര ചെറുതായി അരിഞ്ഞെടുക്കുക. എണ്ണ ചൂടാക്കി കടുക് വറക്കുക. ഇതിലേക്ക് കറിവേപ്പില, ചുവന്നുള്ളി, വെളുത്തുള്ളി, പച്ചമുളക് എന്നിവ അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് മുളകുപൊടിയും മഞ്ഞള്‍പൊടിയും ചേര്‍ക്കുക. പൊടികള്‍ മൂത്തു കഴിയുമ്പോള്‍ ചെറുതായി ഒന്ന് ചതച്ച തേങ്ങയും അരിഞ്ഞ സവാളയും ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് ചീരയിലയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കി മൂടി വച്ച് വേവിക്കുക. പാകത്തിന് ചീര വെന്തുകഴിഞ്ഞാല്‍ വാങ്ങി വയ്ക്കാം.


[Read More...]


വെണ്ടയ്ക്കാ മസാല



വെണ്ടയ്ക്കാ മസാല


ചേരുവകള്‍

വെണ്ടയ്ക്ക ഒരിഞ്ചു നീളത്തില്‍ നുറുക്കിയത് – അര കിലോ
സവാള – ഒരു വലുത് നീളത്തില്‍ അരിഞ്ഞത്
തക്കാളി – ഒരു വലുത് നീളത്തില്‍ അരിഞ്ഞത്
ഇഞ്ചി – ഒരിഞ്ചു കഷ്ണം ചെറുതായി അരിഞ്ഞത്
വെളുത്തുള്ളി – 5-6 അല്ലി ചെറുതായി അരിഞ്ഞത്
പച്ചമുളക് – 2 എണ്ണം നെടുകെ പിളര്‍ന്നത്
മുളകു പൊടി – 2 ടീസ്പൂണ്‍
മല്ലിപ്പൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
വെജിടബില്‍/എഗ്ഗ്/മീറ്റ്‌ മസാല – ഒരു ടീസ്പൂണ്‍ (ഉണ്ടെങ്കില്‍ / വേണമെങ്കില്‍ മാത്രം)
വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍
കറിവേപ്പില – 2 തണ്ട്
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം


ഒരു നോണ്‍ സ്റ്റിക് പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് ഇളം ബ്രൌണ്‍ നിറമാകുന്നതു വരെ വഴറ്റുക. ഇതിലേക്ക് തക്കാളി ചേര്‍ത്ത് വഴന്നു കഴിയുമ്പോള്‍ പൊടികളും മസാലയും ചേര്‍ത്ത് പച്ചമണം മാറുന്ന വരെ വഴറ്റുക. മുറിച്ചു വച്ചിരിക്കുന്ന വെണ്ടയ്ക്കാ ഇതിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കി, (കുഴയരുത്) മൂടി വച്ച് വേവിക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കണം. വെന്തു കഴിയുമ്പോള്‍ മൂടി മാറ്റി തുറന്നു വച്ച്, ചെറുതീയില്‍ 5 മിനുറ്റ് കൂടി വഴറ്റി എടുക്കുക. ചപ്പാത്തിക്കും ചോറിനും നല്ലതാണ്.


[Read More...]


ഉണക്ക അയലയും ചേമ്പും തേങ്ങാ അരച്ചുകറി



ഉണക്ക അയലയും ചേമ്പും തേങ്ങാ അരച്ചുകറി



ആവശ്യമുള്ള സാധനങ്ങള്‍

ഉണക്ക അയല വൃത്തിയാക്കിയത്‌- 10 എണ്ണം
വെള്ളം- 1 1/2 കപ്പ്‌
ചെറിയ ചേമ്പ്‌ - കാല്‍ കിലോ (നാലായി മുറിച്ചത്‌)
ഉപ്പ്‌ - പാകത്തിന്‌
പച്ചമുളക്‌ കീറിയത്‌ - 4 എണ്ണം
കുടംപുളി രണ്ടായി കീറിയത്‌ - 6 കഷണം
തേങ്ങ - 1 1/2 കപ്പ്‌
മഞ്ഞള്‍പ്പൊടി - 1 ടീസ്‌പൂണ്‍
വെളുത്തുള്ളി - 4 അല്ലി
ചുവന്നുള്ളി - 2 അല്ലി
കടുക്‌- ഒരു ടീസ്‌പൂണ്‍
വെളിച്ചെണ്ണ - 2 ടേബിള്‍സ്‌പൂണ്‍
ചുവന്നുള്ളി വട്ടത്തില്‍ അരിഞ്ഞത്‌ - 1 ടീസ്‌പൂണ്‍
കറിവേപ്പില - രണ്ട്‌ തണ്ട്‌

തയാറാക്കുന്നവിധം

ഉണക്ക അയല വൃത്തിയാക്കിയ ശേഷം പത്തുമിനിറ്റ്‌ വെള്ളത്തലിടുക. ചേമ്പ്‌, ഉണക്ക അയലമുറിച്ചത്‌ , കുടംപുളി, പച്ചമുളക്‌ കീറിയത്‌, പാകത്തിന്‌ ഉപ്പും വെള്ളവും ചേര്‍ത്ത്‌ അടുപ്പില്‍വച്ച്‌ വേവിക്കുക. തേങ്ങ, മഞ്ഞള്‍പ്പൊടി, വെളുത്തുള്ളി, ചുവന്നുള്ളി ഇവ ഒരുമിച്ച്‌ നല്ല മയത്തില്‍ അരയ്‌ക്കുക. ഉണക്കഅയലയും ചേമ്പും പാകത്തിന്‌ വെന്തു കഴിയുമ്പോള്‍ അരപ്പുചേര്‍ത്ത്‌ മീന്‍ പൊടിഞ്ഞുപോവാതെ സാവധാനം ഇളക്കുക. ആവശ്യമെങ്കില്‍ മാത്രം ഉപ്പു ചേര്‍ക്കുക. ചാറിന്‌ നീട്ടം വേണമെങ്കില്‍ അല്‌പ, വെള്ളം കൂടി ഒഴിച്ച്‌ ഇളക്കി ചൂടാക്കുക. അരപ്പു തിളയ്‌ക്കുന്നതിന്‌ തൊട്ടുമുമ്പ്‌ അടുപ്പില്‍നിന്നു വാങ്ങിവയ്‌ക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുകിട്ട്‌ പൊട്ടിക്കുക. ചുവന്നുള്ളി ചേര്‍ത്ത്‌ മൂപ്പിച്ചശേഷം കറിവേപ്പിലയുംഇട്ട്‌ മൂപ്പിക്കുക. ഇത്‌ ഉണക്കഅയലക്കറിയില്‍ ഒഴിച്ച്‌ ചെറുതായി ഇളക്കിവയ്‌ക്കുക. ചൂടോടെ ചോറിനൊപ്പം വിളമ്പാം.

(റ്റോഷ്‌മ ബിജു വര്‍ഗീസ്‌  via:mangalam)
[Read More...]


കൂണ്‍ തോരന്‍



കൂണ്‍ തോരന്‍


ചേരുവകള്‍

കൂണ്‍  - അര കിലോ
തേങ്ങാ – ഒരു മുറി
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
കാന്താരി മുളക് – 12 എണ്ണം അല്ലെങ്കില്‍ പച്ചമുളക് 4-5 എണ്ണം
ചെറിയ ഉള്ളി – 6 എണ്ണം
വെളുത്തുള്ളി – 3 അല്ലി
കറിവേപ്പില – 2 തണ്ട്
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കൂണ്‍ മണ്ണ് കളഞ്ഞു നന്നായി കഴുകി പിഴിഞ്ഞ് എടുക്കുക. ഇതിലേക്ക് മഞ്ഞള്‍പ്പൊടി, ഉപ്പ്, കറിവേപ്പില എന്നിവ ചേര്‍ത്ത് ഇളക്കി ഒരു ചട്ടിയില്‍ ചെറുതീയില്‍ വേവിക്കുക. വെള്ളം ചേര്‍ക്കരുത്. തേങ്ങാ, കാന്താരി മുളക്, ചെറിയ ഉള്ളി, വെളുത്തുള്ളി എന്നിവ ഒതുക്കി എടുക്കുക. ഇത് വെന്ത കൂണിലേക്ക് ചേര്‍ത്ത് ഇളക്കി വെള്ളം വറ്റുന്നത് വരെ ചെറുതീയില്‍ വേവിച്ച്‌ എടുക്കുക. വെള്ളം വറ്റി കഴിയുമ്പോള്‍ വാങ്ങുക. കൂണ്‍ തോരന്‍ തയ്യാര്‍.

[Read More...]


Liver Cleanse Juice (Beetroot Juice)




Here are a few health benefits of the wonder juice:

• A cup of beetroot juice helps reduce blood pressure level.

• Drinking a glass of beetroot juice daily actually aids blood flow to the brain and halts age-related ailments like dementia.

• It is an amazing antioxidant and helps prevent the formation of cancerous tumours.

• Beetroot juice detoxifies liver and also cures diseases related to digestive system.

• It is a very good source of folic acid and hence helps in providing protection against birth defects.

If you're unfamiliar with drinking beetroot juice, start with a small amount as it can be rather potent and might cause reactions for some individuals
[Read More...]


 

Categories

Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38) ചമ്മന്തി (3) മീൻ (1)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs