ഗ്രില്‍ഡ്‌ പീനട്ട്‌ ബട്ടര്‍ ബനാന സാന്‍വിച്ച്‌



ആവശ്യമുള്ള സാധനങ്ങള്‍


  • വീറ്റ്‌ ബ്രെഡ്‌ - നാലെണ്ണം
  • പീനട്ട്‌ ബട്ടര്‍ - പാകത്തിന്‌
  • ഏത്തപ്പഴം (വട്ടത്തില്‍ അരിഞ്ഞത്‌) - മൂന്നെണ്ണം
  • തേന്‍ - രണ്ട്‌ ടേബിള്‍സ്‌പൂണ്‍

തയാറാക്കുന്നവിധം

വീറ്റ്‌ ബ്രെഡിന്‌ മുകളില്‍ പീനട്ട്‌ ബട്ടര്‍ തേയ്‌ക്കുക. ഏത്തപ്പഴം അരിഞ്ഞത്‌ ഇതിനുമുകളില്‍ നിരത്തുക. മുകളില്‍ തേന്‍ ഒഴിക്കുക. മറ്റൊരു ബ്രെഡുകൊണ്ട്‌ മൂടുക. നോണ്‍സ്‌റ്റിക്‌ പാനില്‍ ബട്ടര്‍ ഉരുക്കി ബ്രെഡ്‌ വയ്‌ക്കുക. നന്നായി അമര്‍ത്തി തിരിച്ചും മറിച്ചും ടോസ്‌റ്റ് ചെയ്യുക. കോണോടുകോണ്‍ മുറിച്ച്‌ വിളമ്പാം.


[Read More...]


ചിക്കന്‍ സാന്‍ഡ്‌വിച്ച്



ചേരുവകള്‍

  • ചിക്കന്‍ ( എല്ല് നീക്കിയത്) - ഒരെണ്ണം (ഇടത്തരം)
  • ബ്രെഡ് സ്ലൈസുകള്‍ - 8 എണ്ണം
  • സവാള വലുത് - ഒന്ന്
  • ഉപ്പ് - പാകത്തിന് 
  • കുരുമുളക് പൊടി - 1/2 ടീസ്പൂണ്‍
  • കടുക് (അരച്ചത്) - 1 ടീസ്പൂണ്‍
  • നെയ്യ് - രണ്ട് ടീസ്പൂണ്‍
  • മല്ലിയില - കുറച്ച്
  • പാചക എണ്ണ - ആവശ്യത്തിന്
  • മയോണിസ് - 5 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

കുഴിയുള്ള പാത്രത്തിന്‍ ചിക്കനും എണ്ണയും എടുത്ത് 6 മിനിറ്റ് ഓവനില്‍ വെച്ച് ചൂടാക്കുക. ശേഷം ചിക്കന്‍ ചെറിയ കഷണങ്ങളാക്കി നുറുക്കിയെടുക്കുക. ചിക്കന്‍ കഷണങ്ങളും മയോണിസ്, സവാള, കടുക് അരച്ചത്, കുരുമുളക് പൊടി ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വീണ്ടും ഓവനില്‍ വച്ച് 7 മിനിറ്റ് വേവിച്ചതിന് ശേഷം നന്നായി ഇളക്കി മാറ്റി വയ്ക്കുക. ബ്രഡിന്റെ ഒരു വശത്ത് ബട്ടര്‍ പുരട്ടി ചിക്കന്‍ മിശ്രിതം വെച്ച് മല്ലിയില വിതറി മറ്റൊരു കഷണം റൊട്ടികൊണ്ട് മൂടുക. അതിന് മുകളിലും നെയ് പുരട്ടുക. 

ഈ സാന്‍ഡ്‌വിച്ച് വയര്‍ റാക്കില്‍ വെച്ച് നന്നായി അമര്‍ത്തി 5 മിനിറ്റ് ഗ്രില്‍ ചെയ്യുക. ബ്രൗണ്‍ നിറമാകുമ്പോള്‍ തിരിച്ചു മറിച്ചും ഗ്രില്‍ ചെയ്‌തെടുത്ത് ഉപയോഗിക്കാം.
(സുമ മാക്‌സ്യമിന്‍)

[Read More...]


ചീസ്‌ സാന്‍വിച്ച്‌



ആവശ്യമുളള സാധനങ്ങള്‍


  • ബ്രഡ്‌- ആറ്‌ കഷണം
  • ബട്ടര്‍- രണ്ട്‌ ടേബിള്‍സ്‌പൂണ്‍
  • ചെഡ്‌ഡാര്‍ ചീസ്‌ ഗ്രേറ്റ്‌ ചെയ്‌തത്‌ -കാല്‍ കപ്പ്‌

തയാറാക്കുന്ന വിധം

ഫ്രയിംഗ്‌പാനില്‍ ബട്ടറിട്ട്‌ ചൂടാക്കി ബ്രഡ്‌ കഷണങ്ങള്‍ രണ്ട്‌ വശവും മൊരിച്ചെടുക്കുക. അതിനുമുകളില്‍ ഗ്രേറ്റ്‌ ചെയ്‌തുവച്ചിരിക്കുന്ന ചീസ്‌ വിതറാം. അതിനുമുകളില്‍ മൊരിച്ചുവച്ചിരിക്കുന്ന മറ്റൊരു കഷണം ബ്രഡ്‌ വച്ച്‌ ഒന്നു കൂടി ചൂടാക്കുക. ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുമ്പോള്‍ സോസ്‌പാനില്‍നിന്ന്‌ മാറ്റി ടുമാറ്റോ സോസിനൊപ്പം വിളമ്പാം.

[Read More...]


മുട്ട സാന്‍വിച്ച്




ചേരുവകള്‍:


  • റൊട്ടി (സ്ലൈസ് ചെയ്തത്) - ഒന്ന് കരിഞ്ഞഭാഗം മാറ്റണം
  • മുട്ട - രണ്ട്
  • പച്ചമുളക്- ചെറുതായി അരിഞ്ഞത് 
  • സവാള (കൊത്തിയരിഞ്ഞത്) - കാല്‍ കപ്പ്
  • ഇഞ്ചി (കൊത്തിയരിഞ്ഞത്) - 1/2 ടീസ്പൂണ്‍
  • കുരുമുളക് (തരുതരുപ്പായി പൊടിച്ചത്) - 1/2 ടീസ്പൂണ്‍
  • ഉപ്പ് - പാകത്തിന് 
  • പാല്‍ - ഒരു ടീസ്പൂണ്‍
  • വെണ്ണ - ഒരു ടീസ്പൂണ്‍
  • പാചക എണ്ണ - ഒരു ടേബിള്‍ സ്പൂണ്‍
  • മല്ലിയില അരിഞ്ഞത് - ഒരു ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ചൂടായ എണ്ണയില്‍ പച്ചമുളക്, സവാള (കൊത്തിയരിഞ്ഞത്), ഇഞ്ചി (കൊത്തിയരിഞ്ഞത്), കുരുമുളക് (തരുതരുപ്പായി പൊടിച്ചത്) എന്നിവ വഴറ്റുക. ഇതില്‍ മുട്ട പൊട്ടിച്ചൊഴിച്ച് ചിക്കിക്കൊണ്ടിരിക്കുന്ന സമയത്ത് പാലും വെണ്ണയും മല്ലിയിലയും ചേര്‍ക്കുക.

മുട്ട അയഞ്ഞ പരുവത്തില്‍ ചിക്കിയെടുത്ത് ഒരു കഷണം റൊട്ടിയില്‍ നിറയ്ക്കുക. മറ്റൊരു കഷണം കൊണ്ട് ഒട്ടിക്കുക. ഇങ്ങനെ ആവശ്യമുള്ളവ തയ്യാറാക്കി എടുക്കുക. റൊട്ടി സ്ലൈസുകളില്‍ ലേശം വെണ്ണ പുരട്ടിയാല്‍ ചേരുവ പൊഴിഞ്ഞ് പോകില്ല.
(സുമ മാക്‌സ്യമിന്‍)

[Read More...]


വെജിറ്റബിള്‍ സാന്‍വിച്ച്




ആവശ്യമായ സാധനങ്ങള്‍:


  • റൊട്ടി - ഒന്ന്
  • കാരറ്റ്, ബീന്‍സ്, കാബേജ് (ചെറുതായി അരിഞ്ഞത്) - ഒരു കപ്പ് (മൂന്ന് മിനിറ്റ് നിറം പോകാതെ ആവിയില്‍ വേവിക്കണം)
  • ഉരുളക്കിഴങ്ങ് (പുഴുങ്ങിപ്പൊടിച്ചത്)- 1 (അരക്കപ്പ് പാലും 2 ടീസ്പൂണ്‍ വെണ്ണയും ചേര്‍ത്ത് അയച്ചെടുക്കണം.)
  • മല്ലിയില (അരിഞ്ഞത്)-ഒരു ടീസ്പൂണ്‍
  • കുരുമുളക് പൊടി - അര ടീസ്പൂണ്‍
  • ഉപ്പ് - പാകത്തിന്
  • പാചക എണ്ണ - ഒരു ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ചൂടായ എണ്ണയില്‍ പച്ചക്കറികള്‍ ഇടുക. തയ്യാറാക്കിയ ഉരുളക്കിഴങ്ങും ബാക്കി ചേരുവകളും ചേര്‍ക്കുക. റൊട്ടി സ്ലൈസ് ചെയ്ത് മൊരിഞ്ഞ ഭാഗം നീക്കുക. ഒരു കഷണം റൊട്ടിയില്‍ ചേരുവ നിരത്തി മറ്റേ കഷണം കൊണ്ട് ഒട്ടിച്ച് ഉപയോഗിക്കുക.
(സുമ മാക്‌സ്യമിന്‍)

[Read More...]


കാരറ്റ്‌ സാന്‍വിച്ച്‌



ആവശ്യമുള്ള സാധനങ്ങള്‍


  • ബ്രഡ്‌- ആറ്‌ കഷണം
  • ബട്ടര്‍- ഒരു ടേബിള്‍ സ്‌പൂണ്‍
  • കാരറ്റ്‌ ഗ്രേറ്റ്‌ ചെയ്‌തത്‌- കാല്‍ കപ്പ്‌
  • പഞ്ചസാര- അര ടീസ്‌പൂണ്‍
  • വിനാഗിരി- അര ടീസ്‌പൂണ്‍
  • വെജിറ്റബിള്‍ ഓയില്‍- ഒരു ടേബിള്‍ സ്‌പൂണ്‍
  • കുരുമുളകുപൊടി- ഒരു നുള്ള്‌

തയാറാക്കുന്ന വിധം

ബ്രഡില്‍ ബട്ടര്‍ പുരട്ടുക. മറ്റ്‌ ചേരുവകളെല്ലാം ഒന്നിച്ചാക്കി ബ്രഡിനു മുകളില്‍ വച്ച്‌ മറ്റൊരു ബ്രഡുകൊണ്ട്‌ മൂടി ഇഷ്‌ടമുള്ള ആകൃതിയില്‍ മുറിച്ച്‌ വിളമ്പാം.


[Read More...]


 

Categories

Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38) ചമ്മന്തി (3) മീൻ (1)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs