ചിക്കന്‍ ഫ്രൈഡ് റൈസ്‌





I. ചേരുവകൾ 

  • ചിക്കന്‍ പീസ് ആക്കിയത് - 300 ഗ്രാം (ബോണ്‍ലെസ്സ് ചിക്കന്‍ ആണ് വേണ്ടത് ..അത് ഇത്തിരി നീളത്തില്‍ മുറിച്ചത്)
  • സോയ സോസ് - 2 ടേബിള്‍ സ്പൂണ്‍
  • കോണ്‍ ഫ്‌ലോര്‍ - 3 സ്പൂണ്‍
  • കുരുമുളക് പൊടി - ആവശ്യത്തിനു
  • ഉപ്പു - ആവശ്യത്തിനു
ഇത്രേം ചേരുവകൾ ചിക്കനില്‍ പുരട്ടി 20 മിനിറ്റ് വെക്കുക. അതിനു ശേഷം ഇത്തിരി ഓയില്‍ ഒഴിച് ഫ്രൈ ചെയ്തു മാറ്റി വെക്കുക .

II. ചേരുവകൾ 

  • ബസ്മതി റൈസ് - 2 കപ്പ് 
  • ചെറുതായി കട്ട് ചെയ്ത പച്ചക്കറി - കാരറ്റ് ,കാബജ്, കാപ്‌സികം ,ബീന്‍സ്, സ്പ്രിംഗ് ഒനിയന്‍ ഓരോ കപ്പ് വീതം.
  • സവോള അരിഞ്ഞത് - 1 വലുത്
  • വെളുത്തുള്ളി കൊത്തി അരിഞ്ഞത് - ഒന്നര സ്പൂണ്‍
  • സോയ സോസ് - 2 ടേബിള്‍ സ്പൂണ്‍
  • വിനാഗിരി - 1 ടേബിള്‍ സ്പൂണ്‍
  • വെള്ള കുരുമുളക് പൊടി - (ആവശ്യത്തിനു)
  • മുട്ട - 2 ( ഉപ്പ് ചേര്‍ത്ത് ചിക്കി പൊരിച്ചു വെക്കണം)

നന്നായി വാഷ് ചെയ്ത 2 കപ്പ് ബസ്മതി റൈസ് അര മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കുക. അതിനു ശേഷം വേവിച് അധികം വെന്തു പോകാതെ വാര്‍ത്തെടുക്കുക. എന്നിട്ട് തണുക്കാന്‍ വെക്കുക.

ഫ്രൈഡ് റൈസ് ഉണ്ടാക്കുന്നതിനു മുന്‍പേ എല്ലാ ചേരുവകളും അടുത്ത് റെഡി ആക്കി വെക്കണം. പിന്നെ നല്ല ഹൈ ഹീറ്റില്‍ സ്പീഡില്‍ വേണം മിക്‌സ് ചെയ്യാന്‍.

പാചകം ചെയ്യുന്ന വിധം


പാനില്‍ 2 സ്പൂണ്‍ സൺഫ്ലവർ  ഓയില്‍ ഒഴിച് വെളുത്തുള്ളി വഴറ്റിയ ശേഷം സവോള , പച്ചക്കറി, പകുതി സ്പ്രിംഗ് ഒനിയൻ ചേര്‍ത്തു ഒന്ന് വഴറ്റുക. ഒന്നും വെന്തു പോകരുത്. അതിനു ശേഷം സോയ സോസ , റൈസ്, മുട്ട, ചിക്കന്‍, കുരുമുളക് പൊടി, വിനാഗിരി എല്ലാം ചേര്‍ത്ത് പെട്ടന്ന് മിക്‌സ് ചെയ്ത് എടുക്കുക. തീ ഓഫ് ചെയ്യുക. ലാസ്റ്റ് ബാക്കിയുള്ള സ്പ്രിംഗ് ഒനിയന്‍ കൂടി ചേര്‍ക്കാം. 






[Read More...]


ചിക്കന്‍ റോസ്റ്റ് (iii)





ചേരുവകള്‍

  • ചിക്കന്‍ – 500 ഗ്രാം
  • സവാള – അഞ്ച് എണ്ണം
  • പച്ചമുളക് – നാല് എണ്ണം
  • ഇഞ്ചി – സാമാന്യം വലിയ കഷ്ണം
  • വെളുത്തുള്ളി – ഒന്നര ടീസ്പൂണ്‍
  • തക്കാളി – ഒന്നു വലുത്
  • ചെറുനാരങ്ങാനീര് – ഒരു ടീസ്പൂണ്‍
  • കറിവേപ്പില – രണ്ട് തണ്ട്
  • കറുവപ്പട്ട– ഒരു കഷണം
  • ഗ്രാംപൂ – മൂന്ന് എണ്ണം
  • പെരുംജീരകം– രണ്ട് നുള്ള്
  • കുരുമുളക് – അര ടീസ്പൂണ്‍
  • ഏലക്ക – മൂന്ന് എണ്ണം
  • മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍
  • മുളകുപൊടി – ഒന്നര ടീസ്പൂണ്‍
  • കുരുമുളകുപൊടി – അര ടീസ്പൂണ്‍
  • മല്ലിപ്പൊടി – രണ്ട് ടീസ്പൂണ്‍
  • ചിക്കന്‍ മസാല – ഒരു ടീസ്പൂണ്‍
  • തേങ്ങാക്കൊത്ത്– നാലു ടീസ്പൂണ്‍
  • ഉപ്പ്, എണ്ണ – പാകത്തിന് 

തയാറാക്കുന്ന വിധം:

ചിക്കന്‍ കഷണങ്ങള്‍ അല്പം മഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഉപ്പ്, നാരങ്ങാനീര് ഇവ പേസ്റ്റ് ആക്കി മാരിനെറ്റ് ചെയ്തു ഫ്രിഡ്ജില്‍ വയ്ക്കുക. പാനില്‍ എണ്ണ ചൂടാക്കി കറുവപ്പട്ട, ഗ്രാംപൂ, കുരുമുളക്, പെരുംജീരകം, ഏലക്ക ഇവ ചേര്‍ത്തു മൂപ്പിക്കുക. ചേരുവകള്‍ ചതച്ചെടുത്താല്‍ കൂടുതല്‍ നന്നാകും. മസാല മൂത്തുകഴിഞ്ഞു സവാള നീളത്തില്‍ അരിഞ്ഞത് ഇതിലേക്കു ചേര്‍ത്തു വഴറ്റുക.
നിറം മാറി വരുമ്പോള്‍ പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില ഇവയും കൂടി ചേര്‍ക്കണം. ശേഷം, തക്കാളി അരിഞ്ഞത് തേങ്ങാക്കൊത്ത്, മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ചിക്കന്‍ മസാല ഇവ ചേര്‍ത്തു ഇളക്കി യോജിപ്പിക്കുക. പച്ചമണം മാറി വരുമ്പോള്‍ ചിക്കന്‍ കഷണങ്ങളും പാകത്തിനു ഉപ്പും ബാക്കി നാരങ്ങാനീരും ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിച്ച് വളരെ കുറച്ചു വെള്ളവും ചേര്‍ത്ത് അടച്ചുവച്ച് വേവിക്കുക. ചിക്കനിലെ വെള്ളം ഇറങ്ങി വറ്റിവരുമ്പോള്‍, മസാല ചിക്കന്‍ കഷണളില്‍ നന്നായി പിടിച്ചിരിക്കുന്ന പരുവം ആകുമ്പോള്‍ തീ അണയ്ക്കുക. മറ്റൊരു പാനില്‍ എണ്ണ ചൂടാക്കി ഒരു സവാള കനം കുറച്ച് അരിഞ്ഞത് വറുത്തെടുക്കണം. ഇത് തയാറാക്കിയിരിക്കുന്ന ചിക്കനു മേല്‍ വിതറി ഉപയോഗിക്കാം. ആവശ്യമെങ്കില്‍ മല്ലിയില കൂടി തൂകാവുന്നതാണ്.


[Read More...]


താറാവ് റോസ്റ്റ് (ii)





ചേരുവകള്‍

  • താറാവ്    ഒന്ന് 
  • ചുവന്നുള്ളി    50 ഗ്രാം
  • ഇഞ്ചി    രണ്ട് കഷ്ണം
  • വെളുത്തുള്ളി    ഒരു തുടം
  • മഞ്ഞള്‍പൊടി    ഒരു ടീസ്പൂണ്‍
  • മസാലപ്പൊടി    രണ്ട് ടീസ്പൂണ്‍
  • മുളകുപൊടി    രണ്ട് ടേ.സ്പൂണ്‍
  • കുരുമുളകുപൊടി    ഒരു ടീസ്പൂണ്‍
  • കറിവേപ്പില    ഒരു തണ്ട്
  • സവാള, പച്ചമുളക്    രണ്ടെണ്ണം വീതം
  • കറിവേപ്പില    ഒരു തണ്ട്
  • ഉരുളക്കിഴങ്ങ് (വട്ടത്തില്‍ അരിഞ്ഞത്) ഒരെണ്ണം

തയ്യാറാക്കുന്ന വിധം

വലിയ കഷ്ണങ്ങളാക്കിയ താറാവിറച്ചിയില്‍ ചുവന്നുള്ളി, പകുതി ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍പൊടി, മസാലപ്പൊടി, പകുതി മുളകുപൊടി, കുരുമുളകുപൊടി, ഉപ്പ്, കറിവേപ്പില എന്നിവ യോജിപ്പിച്ച് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് മുക്കാല്‍ വേവില്‍ വേവിക്കുക. താറാവിന്റെ നെയ്യ് ഊറ്റിയെടുത്ത് അതില്‍ താറാവ് കഷ്ണങ്ങള്‍ വറുക്കുക. 

ബാക്കിയുള്ള നെയ്യില്‍ ഉരുളക്കിഴങ്ങ് വറുക്കുക. അതില്‍ തന്നെ നീളത്തിലരിഞ്ഞ സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ വഴറ്റുക. ശേഷം  മുളകുപൊടിയും മല്ലിപ്പൊടിയും കുരുമുളകുപൊടിയും കറുവാപ്പട്ട, ഗ്രാമ്പൂ എന്നിവ പൊടിച്ചതും ചേര്‍ക്കുക. 

ഇതില്‍ ഇറച്ചിയുടെ ഗ്രേവി ഒഴിക്കുക. തിളയ്ക്കുമ്പോള്‍ വറുത്ത കഷ്ണങ്ങള്‍ ചേര്‍ത്ത് ചെറുതീയില്‍ മൂടിവെച്ച് വേവിക്കുക. ഗ്രേവി അല്‍പം കുറുകുമ്പോള്‍ അടുപ്പില്‍നിന്ന് വാങ്ങാം. വറുത്ത ഉരുളക്കിഴങ്ങ് കഷ്ണങ്ങളിട്ട് അലങ്കരിക്കുക.

[Read More...]


കുരുമുളക്‌ കോഴിറോസ്‌റ്റ്



ആവശ്യമുള്ള സാധനങ്ങള്‍

  • കോഴി(കാലും തുടയും)- 6 കഷണം
  • വെളിച്ചെണ്ണ- 1/2 കപ്പ്‌
  • സവാള (അരിഞ്ഞത്‌)- 8 എണ്ണം
  • വെളുത്തുള്ളി- 6 അല്ലി
  • ചുവന്നമുളക്‌ - (രണ്ടായി മുറിച്ചത്‌)- 8 എണ്ണം
  • ഉപ്പ്‌- 1 ടീസ്‌പൂണ്‍
  • കുരുമുളക്‌ (പൊടിച്ചത്‌)- 1 ടേബിള്‍ സ്‌പൂണ്‍
  • കറുവാപ്പട്ട(ഒരിഞ്ചുനീളമുള്ളത്‌)- 2 കഷണം
  • വറുത്ത ഉരുളക്കിഴങ്ങ്‌- അര കപ്പ്‌

തയ്യാറാക്കുന്നവിധം

വലിയ ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള നേരിയ ബ്രൗണ്‍ നിറമാകുന്നതുവരെ വഴറ്റുക. ഇതില്‍ വെളുത്തുള്ളി ചേര്‍ത്ത്‌ അതും ബ്രൗണ്‍ നിറമാകുന്നതു വരെ വഴറ്റുക. പിന്നീട്‌ ചുവന്നുമുളക്‌ ചേര്‍ത്ത്‌ ചെറുതായി വഴറ്റിയ ശേഷം കോഴിയും ഉപ്പ്‌, കുരുമുളക്‌, കറുവാപ്പട്ട എന്നിവ നന്നായി യോജിപ്പിച്ച ശേഷം തീ കുറച്ച്‌ ഇരുപതുമിനിട്ട്‌ വേവിക്കുക.
ചിക്കന്‍ കഷണങ്ങള്‍ വെന്ത്‌ ഉള്ളിയും കുരുമുളകും നന്നായി പിടിക്കുന്നതുവരെ അഞ്ചു മിനിറ്റ്‌ ഇടവിട്ട്‌ പാത്രത്തിന്റെ അടപ്പുമാറ്റി ഇളക്കുക. ചൂടോടെ വറുത്ത ഉരുളക്കിഴങ്ങു ചേര്‍ത്ത്‌ ചോറിനൊപ്പം വിളമ്പാം.



[Read More...]


വെള്ളെപ്പവും കോഴികറിയും




വെള്ളയപ്പം 

ആവശ്യമുള്ള സാധനങ്ങൾ

  • പച്ചരി - 2 കപ്പ്‌
  • തേങ്ങ - അര കപ്പ്‌
  • ഈസ്റ്റ്‌ - അര ടീസ്പൂണ്‍
  • പശുവിൻ പാല്‍ - കാല്‍ കപ്പ്‌ 
  • പഞ്ചസാര - 6 ടീസ്പൂണ്‍
  • ഉപ്പ്‌ - പാകത്തിന്‌

തയ്യാറാക്കുന്ന വിധം:

1. പച്ചരി ഏകദേശം 8 മണിക്കൂര്‍ കുതിര്‍ക്കുക.

2. കുതിര്‍ത്ത 1 കപ്പ്‌ അരിയും അര കപ്പ്‌ തേങ്ങായും മിക്സ്‌ ചെയ്തു നല്ലത്‌ പോലെ അരക്കുക.

3. ബാക്കി അരി അരച്ച്‌ , അതില്‍ നിന്നും 2 സ്പൂണ്‍ എടുത്ത്‌ കപ്പു കാച്ചുക (കുറുക്കുക)

4. അര ടീസ്‌ സ്പൂണ്‍ ഈസ്റ്റും 3 ടീസ്‌ സ്പൂണ്‍ പഞ്ചസരയും ചെറു ചൂടു വെള്ളത്തില്‍ കലക്കി 15 മിനിറ്റ്‌ വയ്ക്കുക.

4. കപ്പു കാച്ചിയതു തണുത്തതിനു ശേഷം, അരച്ചമാവും, കപ്പ്‌ കാച്ചിയതും ഈസ്റ്റ്‌ കലക്കിയതും നല്ലതുപോലെ മിക്സ്‌ ചെയ്ത്‌ 10 മണിക്കൂര്‍ വയ്ക്കുക.

5. 10 മണിക്കൂറിനു ശേഷം കാല്‍ കപ്പ്‌ പാലും, 3 ടീസ്സ്പൂണ്‍ പഞ്ചസാരയും മിക്സുചെയ്ത്‌ അര മണിക്കൂര്‍ വയ്ക്കുക.

6. അര മണിക്കൂറിനു ശേഷം പാകത്തിനു ഉപ്പ്‌ ചേര്‍ത്ത്‌, അപ്പം ചുടാം. (ഒരു തവി മാവ്‌ ചൂടായ അപ്പച്ചട്ടിയിലോ ഫ്രയിങ് പാനിലോ) ഒഴിച്ച്‌, 15 സെക്കന്റിനു ശേഷം അപ്പച്ചട്ടി ഒന്നു ചുറ്റിച്ചു അടച്ചു വയ്ക്കുക

കുറിപ്പ്: മാവ്‌ അരക്കുന്ന സമയത്ത്‌, പരമാവധി വെള്ളം കുറച്ച്‌ അരയ്ക്കുക.


നാടന്‍ കോഴി കറി

ആവശ്യമുള്ള സാധനങ്ങൾ


  • ചിക്കന്‍ (ചെറിയ കക്ഷണം ആക്കി മുറിച്ചത്) - ഒരു കിലോ
  • ഇഞ്ചി- ചെറിയ കക്ഷണം ആയി മുറിച്ചത്
  • വെളുത്തുള്ളി - 5 അല്ലി, ചെറുതായി കീറി എടുത്തത്
  • പച്ചമുളക് - 4 , രണ്ടായി കീറിയത്
  • ചെറിയ ഉള്ളി - 500 ഗ്രാം,രണ്ടായി കീറിയത്
  • തക്കാളി - ഒരെണ്ണം
  • തേങ്ങാ - ചെറിയ കക്ഷണങ്ങള്‍ ആയി മുറിച്ചത്
  • തേങ്ങാപാല്‍ , അല്ലെങ്കില്‍ , തൈര് - 1/2 ഗ്ലാസ്സ്
  • കറിവേപ്പില - 2 ഇതള്‍
  • മസാല കൂട്ട്, പട്ട ,ഗ്രാമ്പു തുടങ്ങിയവ
  • മുളകു പൊടി - രണ്ട് സ്പൂണ്‍
  • മല്ലി പൊടി - രണ്ട് സ്പൂണ്‍
  • മഞ്ഞള്‍ പൊടി - 1/2 സ്പൂണ്‍
  • കുരുമുളകു പൊട - 1 സ്പൂണ്‍
  • മസാല പൊടി - 1 സ്പൂണ്‍

ഇതെല്ലാം നന്നായി മിക്സ് ചൈയ്തു ഒരു പേസ്റ്റ് ഉണ്ടാക്കുക.

ഉണ്ടാക്കേണ്ട വിധം

ആദ്യം, ഒരു പാത്രത്തില്‍ വെളിച്ചെണ്ണ ചൂടായി വരുമ്പോള്‍ അതില്‍ മുറിച്ചു വച്ച ചിക്കന്‍ ഇട്ടു നന്നായി ഇളക്കുക, ഒരു ചെറിയ ചൂടില്‍ ഒരു 10 മിനിറ്റ് ഇളക്കുക, ചിക്കന്‍ നല്ല വെള്ള നിറം ആകുന്ന വരെ ഇത് തുടരണം.ഇനി, വേറൊരു പാത്രത്തില്‍ എണ്ണ ഒഴിച്ച് അതു ചൂടാകുമ്പോല്‍ ഇഞ്ചിയും വെളുത്തുള്ളിയും ഇടുക, ഒന്നു നിറം മാറി വരുമ്പോള്‍, പച്ച മുളക്, തേങ്ങ മുറിച്ചതും, കറിവ്വേപ്പിലയും ഇട്ട് ഇളക്കി തേങ്ങയുടെ നിറം മാറി വരുംപ്പോള്‍ ഉള്ളി അരിഞ്ഞതു ഇടുക.നന്നായി വഴറ്റി, നല്ല ബ്രൌണ്‍ നിറം ആകുമ്പോൾ, ഉപ്പ് ആവശ്യത്തിനു ചേർക്കുക .പിന്നെ തക്കാളിയും, പട്ടയും, ഗ്രാമ്പുവും ചേര്‍ത്ത് ഇളക്കി അല്പ നേരം അടച്ചു വൈക്കുക. അതില്‍ ചിക്കനും മസാല പേസ്റ്റും ചേര്‍ത്തു ഇളക്കി, അടച്ചു വച്ചു വേവിക്കുക, വെള്ളം ചേര്‍ക്കരുത്.

ചിക്കന്‍ നന്നായി വെന്തു കഴിയുമ്പോള്‍ തേങ്ങാപലോ , തൈരോ ചേര്‍ത്തു ഇളക്കുക.ഇനി ചൂടോടെ പാത്രത്തിലേക്ക് വിളമ്പി ആവശ്യാനുസരണം കഴിക്കാം.


[Read More...]


റോസ്റ്റഡ് ചിക്കന്‍ (ഫുൾ)





ആവശ്യമുള്ള സാധനങ്ങള്‍ 

  • കോഴി - 1 എണ്ണം 
  • സവാള - 5 എണ്ണം 
  • ക്യാരറ്റ് - 4 എണ്ണം 
  • വെളുത്തുള്ളി - 3 എണ്ണം 
  • കറുവാപ്പട്ടയുടെ ഇല - 4 എണ്ണം 
  • തൈം - 25 ഗ്രാം 
  • റോസ്മേരി - 30 ഗ്രാം 
  • ഡിജോണ്‍ മസ്റ്റാര്‍ഡ് പേസ്റ്റ് - 30 ഗ്രാം 
  • ഒലിവ് ഓയില്‍ - 150 മില്ലി ലിറ്റര്‍ 
  • നാരങ്ങ - 1 എണ്ണം 
  • ഉപ്പ് - പാകത്തിന് 
  • ബട്ടര്‍ - 400 ഗ്രാം 
  • ഓറഞ്ച് ജ്യൂസ് - രണ്ട് ഓറഞ്ചിന്റേത്

തയാറാക്കുന്ന വിധം 

ചിക്കന്‍ നന്നായി കഴുകി വെള്ളം വാലാന്‍ വയ്ക്കുക. ശേഷം ചിക്കനില്‍ ഉപ്പും കുരുമുളകും തേച്ചുപിടിപ്പിച്ചുവയ്ക്കുക. മസ്റ്റാര്‍ഡ് പേസ്റ്റ് നാരങ്ങാനീര്, ഓറഞ്ച് ജ്യൂസ്, തൈം, റോസ്മേരി, ഒലിവ് ഓയില്‍ എന്നിവ ബട്ടറുമായി യോജിപ്പിച്ച് ചിക്കനില്‍ തേച്ച് പിടിപ്പിക്കുക.

സവാള, ക്യാരറ്റ്, വെളുത്തുള്ളി, കറുവാപ്പട്ടയില, ഇവ വലിയ കഷണങ്ങളായി മുറിച്ച് ഒരു ട്രേയില്‍ നിരത്തി അതിനു മുകളില്‍ ചിക്കന്‍ വച്ച് ഓവനില്‍ 170 ഡിഗ്രി സെല്‍ഷ്യസില്‍ 40 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം. റോസ്റ്റഡ് പൊട്ടറ്റയോടൊപ്പമോ, ഗ്രില്‍ഡ് വെജിറ്റബിള്‍സിനൊപ്പമോ വിളമ്പാവുന്നതാണ്...

ഫിലോ വര്‍ഗ്ഗീസ് 
എക്‌സിക്യുട്ടീവ് ഷെഫ് , സൂരി കുമരകം  


[Read More...]


നവാബി പുലാവ്



ആവശ്യമുള്ള ചേരുവകള്‍


  • ചിക്കന്‍ - 1/2 കിലോ 
  • മട്ടണ്‍ - 1/4 കിലോ 
  • അരി-ബിരിയാണി/ബസ്മതി - 1/2 കിലോ 
  • തൈര് - 1 കപ്പ് 
  • പാല്‍ - 1 കപ്പ് 
  • സവാള - 3 എണ്ണം 
  • മുട്ട - 2 എണ്ണം 
  • ഗ്രീന്‍ പീസ് - 1/2 കപ്പ് 
  • ഇഞ്ചി - 1 വലിയ കഷണം 
  • പനിനീര്‍ - 1 ടീസ്പൂണ്‍ 
  • നെയ്യോ എണ്ണയോ - വറുക്കാനാവശ്യമായത്
  • ഉപ്പ് - ആവശ്യത്തിന്

ഉണ്ടാക്കുന്ന രീതി


  • അരി കഴുകി 15 മിനിറ്റ് വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുക.
  • പകുതി വേവിച്ച ശേഷം ഇറക്കി അടച്ചു വയ്ക്കുക.
  • ചിക്കനും മട്ടണും കഴുകി വൃത്തിയാക്കി വയ്ക്കുക.
  • മുട്ട പുഴുങ്ങിയെടുക്കുക.
  • സവാള നീളത്തിലരിയുക.
  • ഇഞ്ചിയും വെളുത്തുള്ളിയും പേസ്റ്റായി അരച്ചെടുക്കുക.
  • ചുവടു കട്ടിയുള്ള പാത്രത്തില്‍ നെയ്യോ എണ്ണയോ ഒഴിച്ചു ചൂടാക്കിയ ശേഷം സവാളയും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും നന്നായി വഴറ്റുക.
  • ഇതില്‍ ഇറച്ചി ചേര്‍ത്ത് നന്നായി ഇളക്കുക.
  • മൂന്നു കപ്പ് വെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്ത് ചെറുതീയില്‍ വേവിക്കുക.
  • വെള്ളം മൂന്നിലൊന്നായി വറ്റുമ്പോള്‍ അതിലേക്ക് കുറച്ച് നെയ്യും തൈരും ചേര്‍ക്കുക.
  • തൈര് നന്നായി ഇറച്ചിയിലേക്ക് പിടിക്കുന്നതു വരെ ചെറിയ തീയില്‍ വേവിക്കുക.
  • വേവിച്ചതിനു ശേഷം ഇറക്കി വച്ച് തണുത്താല്‍ ഒരു ടീസ്പൂണ്‍ പനിനീര്‍ ചേര്‍ക്കുക.
  • നല്ലവണ്ണം അടി കട്ടിയുള്ള പാത്രത്തില്‍ അടുക്കടുക്കായി ചോറും ഇറച്ചിയും ക്രമീകരിക്കുക.
  • അടിയിലും മുകളിലും ചോറിന്റെ അടുക്ക് തന്നെയായിരിക്കാന്‍ ശ്രദ്ധിക്കണം.
  • അതിനു ശേഷം ചെറു തീയില്‍ 15-20 മിനിറ്റ് വേവിക്കുക.
  • വറുത്തു കോരിയ സവാള,പുഴുങ്ങിയ മുട്ട മുറിച്ചത്,ഗ്രീന്‍ പീസ് വേവിച്ചത് എന്നിവ കൊണ്ട് അലങ്കരിച്ച് വിളമ്പാം.



[Read More...]


പ്രഷര്‍കുക്കര്‍ മസാല റൈസ്‌





ആവശ്യമുള്ള സാധനങ്ങള്‍

  • ബട്ടര്‍ - ഒരു ടേബിള്‍ സ്‌പൂണ്‍
  • പച്ച, ചുവപ്പ്‌, മഞ്ഞ നിറങ്ങളിലുള്ള ക്യാപ്‌സിക്കം - ഓരോന്നിന്റെയും പകുതി വീതം ചെറിയ ചതുരകഷ്‌ണങ്ങളാക്കിയത്‌.
  • കുരുമുളകുപൊടി - ഒരു ടേബിള്‍ സ്‌പൂണ്‍
  • ചിക്കന്‍ ക്യൂബ്‌സ് - നാലെണ്ണം
  • ബസുമതി അരി - രണ്ട്‌ കപ്പ്‌
  • ഉപ്പ്‌ - പാകത്തിന്‌

തയാറാക്കുന്ന വിധം

കുക്കറില്‍ ബട്ടര്‍ ഇട്ട്‌ ചൂടാകുമ്പോള്‍ ക്യാപ്‌സിക്കം വഴറ്റുക. ഇതിലേക്ക്‌ കുരുമുളക്‌ പൊടിയും ചിക്കന്‍ ക്യൂബ്‌സും ചേര്‍ക്കുക. ശേഷം അരിയും വെള്ളവും ചേര്‍ത്തിളക്കി ഒരു വിസില്‍ വരുന്നതുവരെ വേവിക്കുക. കുക്കര്‍ അടുപ്പില്‍ നിന്ന്‌ ഇറക്കി ആവി പോയശേഷം തുറന്ന്‌ പാകത്തിന്‌ ഉപ്പും ചേര്‍ത്ത്‌ ചൂടോടെ ഉപയോഗിക്കാം.


(റ്റോഷ്‌മ ബിജു വര്‍ഗീസ്‌)




[Read More...]


ചിക്കൻ അനാർക്കലി




ആവശ്യമായ സാധനങ്ങൾ

  • ഇഞ്ചി - ഒരു സ്പൂൺ (അരിഞ്ഞത്)
  • വെളുത്തുള്ളി - രണ്ട് സ്പൂൺ (അരിഞ്ഞത്)
  • തക്കാളി - രണ്ട് സ്പൂൺ  (അരിഞ്ഞത്) + രണ്ട് കഷ്ണം
  • പച്ചമുളക് - രണ്ട്  (അരിഞ്ഞത്)
  • സവാള - രണ്ട് ടീസ്പൂൺ
  • കസ്തൂരി മേത്തി - ആവശ്യത്തിന്
  • മുളക് പൊടി - ഒരു സ്പൂൺ
  • കുരുമുളക് പൊടി - 1/2 സ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • ഖരം മസാല - 1/2 സ്പൂൺ
  • മഞ്ഞൾപ്പൊടി - 1/2 സ്പൂൺ
  • തൊണ്ടൻ മുളക് - രണ്ട് എണ്ണം 
  • പാം ഓയിൽ - 50 ഗ്രാം
  • ചിക്കൻ - 300 ഗ്രാം 

തയ്യാറാക്കുന്ന വിധം 

ഒരു പാൻ അടുപ്പിൽ വെച്ച് അതിലേക്ക് പാം ഓയിൽ ഒഴിക്കുക.  സവാള,  വെളുത്തുള്ളി അരിഞ്ഞത്, ഇഞ്ചി അരിഞ്ഞത്,  പച്ചമുളക് അരിഞ്ഞത് എന്നിവ അതിലേക്ക് ഇടുക. അതിനുശേഷം  കസ്തൂരി മേത്തി,  തക്കാളി അരിഞ്ഞതും അതിലേക്ക് ചേർത്ത് വഴറ്റുക. അതിനുശേഷം അതിലേക്ക് 300 ഗ്രാം ചിക്കൻ ഇട്ട് ഇളക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക,  മഞ്ഞൾപ്പൊടി,  മുളക് പൊടി, കുരുമുളക് പൊടി, ഗരം മസാലയും ഒരു നുള്ള്. രണ്ട് തൊണ്ടൻ മുളക് തുടങ്ങിയവയും വേണം. തക്കാളിയുടെ രണ്ട് കഷ്ണം ആവാം. പാകത്തിന് വെള്ളം. അഞ്ച് മിനിട്ട് വേവിക്കുക. 
ചിക്കൻ അനാർക്കലി റെഡി.
[Read More...]


ഫ്രൈഡ് മട്ടണ്‍ ലിവര്‍



ആവശ്യമുള്ള സാധനങ്ങള്‍


  • മട്ടണ്‍ ലിവര്‍ കഷണങ്ങളാക്കിയത് - ഒരു കിലോ 
  • സവാള -1/2 കിലോ (ചെറിയ ചതുര കഷണങ്ങളാക്കിയത്) 
  • ഇഞ്ചി ചതച്ചത് - ഒരു കഷണം 
  • വെളുത്തുള്ളി ചതച്ചത് - 3 ടീസ്പൂണ്‍ 
  • പച്ചമുളക് നീളത്തില്‍ കീറിയത് - 5 എണ്ണം 
  • മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്, കറിവേപ്പില - ആവശ്യത്തിന് 
  • കുരുമുളക് ചതച്ചത് - ആവശ്യത്തിന് 
  • ഗരംമസാല - ഒരു ടീസ്പൂണ്‍ 
  • മല്ലിപ്പൊടി - ഒരു ടീസ്പൂണ്‍

തയാറാക്കുന്ന വിധം

ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് സവാള, ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി ഇവ വഴറ്റുക. ഈ സമയം കരള്‍ അല്‍പ്പം മഞ്ഞള്‍പ്പൊടി, മുളകുപൊടി കുറച്ച് വെള്ളം ഇവ ചേര്‍ത്ത് വേവിക്കുക. (കരള്‍ ഉപ്പിടാതെ വേണം വേവിക്കാന്‍. ഉപ്പിട്ടാല്‍ കല്ലിക്കും). വഴറ്റിയ  ചേരുവയില്‍ പൊടികളും ഇട്ട് വഴറ്റുക. ഇവ ബ്രൗണ്‍ നിറമാകുമ്പോള്‍ വെന്ത കരളും ചേര്‍ത്തിളക്കുക. പിന്നെയും വേകാനുണ്ടെങ്കില്‍ അല്‍പ്പം ചൂടുവെള്ളംകൂടി ചേര്‍ത്ത് ചെറുതീയില്‍ വേവിക്കുക.

വെന്ത ഇറച്ചിയില്‍ പച്ചമുളകും, ചതച്ച കുരുമുളകും ഉപ്പും കറിവേപ്പിലയും ഇട്ട് നന്നായി ഇളക്കി യോജിപ്പിച്ച് ഉലര്‍ത്തിയെടുക്കുകയോ ചെറിയ പിരളനാക്കിയെടുക്കുയോ ചെയ്യാം. ഇളക്കി ഒടുവില്‍ അല്‍പ്പം പച്ചവെളിച്ചെണ്ണയും ഒഴിച്ച് തട്ടിപ്പൊത്തി മൂടി വയ്ക്കുക.


(ആന്‍സമ്മ ഐസക് , വെട്ടൂര്‍)
[Read More...]


കടായി ചിക്കൻ





ആവശ്യമുള്ള സാധനങ്ങൾ


  • കോഴി - അര കിലോ(ചെറിയ കഷണങ്ങളാക്കിയത്)
  • വെളിച്ചെണ്ണ - രണ്ട് ടേബിൾ സ്പൂൺ
  • വെളുത്തുള്ളി - എട്ട് അല്ലി(ചെറുതായി അരിഞ്ഞത്)
  • ചിക്കൻ മസാല - രണ്ട് ടേബിൾ സ്പൂൺ
  • തക്കാളി - മൂന്നെണ്ണം(ചെറുതായി അരിഞ്ഞത്)
  • ഇഞ്ചി - ഒരു കഷണം(ചെറുതായി അരിഞ്ഞത്)
  • മല്ലിയില - കാൽ കപ്പ്(ചെറുതായി അരിഞ്ഞത്)
  • ഉപ്പ് - പാകത്തിന്
  • കസൂരിമേത്തി - ഒരു ടേബിൾ സ്പൂൺ
  • മല്ലിയില - ഒരു ടീസ്പൂൺ

തയാറാക്കുന്ന വിധം

ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് വഴറ്റി ചിക്കൻ മസാലപ്പൊടി ചേർത്തിളക്കാം. ശേഷം തക്കാളിയും മല്ലിയിലയും ചേർത്ത് വഴറ്റുക.

തക്കാളി വാടുമ്പോൾ ചിക്കനും പാകത്തിന് ഉപ്പും ചേർത്തിളക്കാം. വെള്ളം ചേർക്കാതെ പാത്രം അടച്ച് ചെറുതീയിൽ വേവിക്കുക. ചിക്കൻ വെന്തശേഷം കസൂരി മേത്തിയും മല്ലിയിലയും ചേർത്തിളക്കി വാങ്ങി വയ്ക്കാം.

(mangalam.com)



[Read More...]


ചിക്കന്‍ ഫ്രൈ




ചേരുവകൾ:

  • കോഴി (ഇടത്തരം വലുപ്പമുള്ളത്) - ഒന്ന്
  • ഇഞ്ചി (അരച്ചത്) - ഒന്നര കഷണം
  • വെളുത്തുള്ളി (അരച്ചത്) - എട്ട് അല്ലി
  • മുട്ട - നാലെണ്ണം (അടിച്ചത്)
  • റൊട്ടിപ്പൊടി - ആവശ്യത്തിന്
  • ഉപ്പ്-പാകത്തിന്
  • എണ്ണ - വറുക്കാന്‍
  • കുരുമുളക് പൊടി - ഒരു ടേ.സ്പൂണ്‍

പാകം ചെയ്യുന്ന വിധം:

അരച്ചുവെച്ച ഇഞ്ചിയും വെളുത്തുള്ളിയും ഉപ്പും തമ്മില്‍ യോജിപ്പിക്കുക.  കോഴിയിറച്ചി ഇടത്തരം വലുപ്പമുള്ള കഷണങ്ങളാക്കി കഴുകി വൃത്തിയാക്കി ഈ അരപ്പും ചേര്‍ത്ത് പിടിപ്പിച്ച് കുരുമുളക് പൊടി വിതറി നന്നായിളക്കി വെക്കുക. ആവശ്യത്തിന് വെള്ളമൊഴിച്ച് വേവിച്ചു വാങ്ങുക. കഷണങ്ങള്‍ കോരിയെടുത്ത് മുട്ടയില്‍ മുക്കി, റൊട്ടിപ്പൊടിയില്‍ ഉരുട്ടി ചൂടെണ്ണയില്‍ വറുത്ത് കരുകരുപ്പാക്കി കോരുക.


[Read More...]


ക്രിസ്പി ലീവ്സ് വിത്ത് റോസ്റ്റഡ് ബീഫ് സലാഡ്




ചേരുവകൾ:

  • ബീഫ് അണ്ടര്‍കട്ട് - 100 ഗ്രാം
  • ഐസ് ബര്‍ഗ് ലെറ്റ്യൂസ് - 50 ഗ്രാം
  • റോമന്‍ ലെറ്റ്യൂസ് - 50 ഗ്രാം
  • പാര്‍സ്ലി ലീവ്സ് - 10 ഗ്രാം
  • ബ്ളാക്  ഒലിവ് - പത്ത് എണ്ണം
  • ചെറി ടൊമാറ്റോ നടുമുറിച്ചത് - അഞ്ച്
  • ചതച്ച കുരുമുളക് - ഒരു ടീസ്പൂണ്‍
  • ഉപ്പ് - പാകത്തിന്

പാകം ചെയ്യുന്ന വിധം:

കുരുമുളക് ചതച്ചതിന്‍െറ പകുതിയും ഉപ്പും ബീഫ് അണ്ടര്‍കട്ടില്‍ നന്നായി പുരട്ടിവെക്കുക. ഓവന്‍ 150 ഡിഗ്രി ചൂടാക്കുക. അതില്‍ തയാറാക്കിവെച്ച ബീഫ് പത്ത് മിനിറ്റ് റോസ്റ്റ് ചെയ്യുക. തണുക്കാനായി പുറത്തുവെക്കുക. അതിനുശേഷം രണ്ടുമുതല്‍ ആറു വരെയുള്ള ചേരുവകള്‍ പ്ലേറ്റില്‍വെച്ച് അലങ്കരിക്കുക. ഓവനില്‍ നിന്നെടുത്ത ബീഫ് ചെറുതായരിഞ്ഞ് പാത്രത്തില്‍വെക്കുക. അതിനുമുകളില്‍ കുരുമുളക് ചതച്ചത് വിതറി ഡ്രസിങ് തളിച്ച്  വിളമ്പാം.

ഡ്രസിങ്ങിന്

  • ബാള്‍സമിക് വിനീഗര്‍ - രണ്ട്  ടീസ്പൂണ്‍
  • ഒലിവ് ഓയില്‍ - രണ്ട് ടീസ്പൂണ്‍
  • വെളുത്തുള്ളി ചെറുതായരിഞ്ഞത് - കാല്‍ ടീസ്പൂണ്‍
  • മസ്റ്റാര്‍ഡ് പേസ്റ്റ് - കാല്‍ ടീസ്പൂണ്‍
  • ഉപ്പ് - പാകത്തിന്

ചേരുവകളെല്ലാം ഒന്നിച്ചാക്കി ഇളക്കി ചേര്‍ത്താല്‍ ഡ്രസിങ് റെഡിയായി.

[Read More...]


റോസ്‌റ്റഡ്‌ ചിക്കന്‍



ആവശ്യമുള്ള സാധനങ്ങള്‍

  • ചിക്കന്‍ -250 ഗ്രാം(ഇടത്തരം കഷണങ്ങളാക്കിയത്‌)
  • സവാള- രണ്ടെണ്ണം(ചെറുത്‌)
  • ഇഞ്ചി- വെളുത്തുള്ളി പേസ്‌റ്റ് (ഒന്നര ടേബിള്‍ സ്‌പൂണ്‍)
  • മുളകുപൊടി - നാല്‌ ടേബിള്‍ സ്‌പൂണ്‍
  • മല്ലിപ്പൊടി - രണ്ടര ടേബിള്‍ സ്‌പൂണ്‍
  • മഞ്ഞള്‍പൊടി - ഒരു ടേബിള്‍ സ്‌പൂണ്‍
  • കുരുമുളകുപൊടി - രണ്ട്‌ ടീസ്‌പൂണ്‍
  • ചിക്കന്‍മസാല - ഒന്നര ടീസ്‌പൂണ്‍
  • റിഫൈന്‍ഡ്‌ ഓയില്‍ -രണ്ട്‌ ടേബിള്‍ സ്‌പൂണ്‍
  • പച്ചമുളക്‌ -മൂന്നെണ്ണം
  • കറിവേപ്പില- മൂന്ന്‌ തണ്ട്‌
  • തൈര്‌- ആവശ്യത്തിന്‌
  • ഉപ്പ്‌- പാകത്തിന്‌

തയാറാക്കുന്ന വിധം

ചിക്കന്‍ കഴുകി വൃത്തിയാക്കി ഇഞ്ചി വെളുത്തുള്ളി പേസ്‌റ്റ് പുരട്ടി വയ്‌ക്കുക. മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി,കുരുമുളകുപൊടി, ചിക്കന്‍ മസാല ഇവ അരച്ചു വയ്‌ക്കുക. അല്‍പ്പ സമയം കഴിഞ്ഞ്‌ അരച്ചുവച്ച ചേരുവകളും തൈരും ഉപ്പും ചിക്കനില്‍ പുരട്ടി അരപ്പ്‌ പിടിക്കുന്നതിനായി അര മണിക്കൂര്‍ വയ്‌ക്കുക. ഒരു ചീനച്ചട്ടിയില്‍ ഓയില്‍ ചൂടാക്കിസവാളയും കറിവേപ്പിലയും ചേര്‍ത്ത്‌ വഴറ്റി ചിക്കനും വറുത്ത്‌ കോരിയെടുക്കാം.


 (റ്റോഷ്‌മ ബിജു വര്‍ഗീസ്‌)


[Read More...]


ചിക്കന്‍ ബട്ടര്‍ മസാല





ചേരുവകൾ 

  • എല്ലില്ലാത്ത ചിക്കന്‍ - അരക്കിലോ,
  • ബട്ടര്‍ - 100 ഗ്രാം,
  • ഇഞ്ചി - 2 ടീസ്‌പൂണ്‍,
  • വെളുത്തുള്ളി പേസ്റ്റ്‌ - 2 ടീസ്‌പൂണ്‍,
  • ഇഞ്ചി - 1 കഷ്‌ണം അരിഞ്ഞത്‌,
  • തക്കാളി - 3 എണ്ണം 
  • മുളകുപൊടി - 1 ടീസ്‌പൂണ്‍
  • മഞ്ഞള്‍പ്പൊടി - 1 ടീസ്‌പൂണ്‍
  • കസൂരി മേത്തി - 4 ടേബിള്‍സ്‌പൂണ്‍
  • ഫ്രഷ്‌ ക്രീം - 1 കപ്പ്‌
  • ഉപ്പ്‌ - ആവശ്യത്തിന് 

തയാറാക്കുന്ന വിധം: 

ഒരു പാനില്‍ എണ്ണ ചൂടാക്കുക.
ഇതിലേയ്‌ക്ക്‌ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്‌, ചിക്കന്‍ എന്നിവയിട്ട്‌ ഇളക്കണം. ചിക്കന്‍ ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുമ്പോള്‍ ബട്ടര്‍ ചേര്‍ത്തിളക്കുക. ഇതിലേയ്‌ക്ക്‌ തക്കാളി അരച്ചു ചേര്‍ക്കുക. ഇത്‌ നല്ലപോലെ ഇളക്കുക. ഇതിലേയ്‌ക്ക്‌ മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്‌ എന്നിവ ചേര്‍ത്തിളക്കണം.

ചിക്കന്‍ വെന്തു കഴിയുമ്പോള്‍ കസൂരി മേത്തി ചേര്‍ത്തിളക്കുക. പിന്നീട്‌ ഫ്രഷ്‌ ക്രീം, ഇഞ്ചി അരിഞ്ഞത്‌ എന്നിവ ചേര്‍ത്തിളക്കണം. ചിക്കന്‍ ബട്ടര്‍ മസാല തയ്യാര്‍. 

[Read More...]


റോസ്റ്റ് മസാല ചിക്കന്‍ (മലബാര്‍ സ്റ്റൈല്‍)




ചേരുവകള്‍:                                 

  • കോഴിയിറച്ചി (കഴുകി കഷണങ്ങളാക്കിയത്) -ഒരു കിലോ
  • തേങ്ങാപാല്‍ (വെള്ളം ചേര്‍ക്കാത്തത്) -ഒരു കപ്പ്
  • വലിയ ഉള്ളി (നേര്‍മയായി അരിഞ്ഞത്) -ഒന്ന്
  • ഇഞ്ചി (ചെറുതായി അരിഞ്ഞത്) -ഒരു വലിയ കഷ്ണം
  • പച്ചമുളക് (ചെറുതായി അരിഞ്ഞത്) -അഞ്ചെണ്ണം
  • വിനഗര്‍ -ഒരു ടീസ്പൂണ്‍
  • തിളച്ച വെള്ളം -നാല് കപ്പ്
  • മഞ്ഞള്‍പൊടി -ഒന്നര ടീസ്പൂണ്‍
  • ഉപ്പ് -പാകത്തിന്

മസാലക്കൂട്ട്:

  • കുരുമുളക് -അര ടീസ്പൂണ്‍
  • ചുവന്ന മുളക് -എട്ടെണ്ണം
  • മഞ്ഞള്‍പൊടി -ഒരു ടീസ്പൂണ്‍
  • വെളുത്തുള്ളി -അഞ്ച് അല്ലി
  • ചെറിയ ഉള്ളി -പത്തെണ്ണം
  • മല്ലിപ്പൊടി -ഒന്നര ടീസ്പൂണ്‍
  • ഉപ്പ് -ആവശ്യത്തിന്

തയാറാക്കുന്ന വിധം:

മഞ്ഞള്‍പൊടി വൃത്തിയാക്കി വെച്ച ഇറച്ചിക്കഷണങ്ങളില്‍ പുരട്ടി അര മണിക്കൂര്‍ നേരം വെക്കുക. ശേഷം അരച്ചുവെച്ച മസാലക്കൂട്ടുകള്‍ ചേര്‍ത്ത് കുഴച്ച് ഇറച്ചിക്കഷണങ്ങളില്‍ പിടിപ്പിച്ച ് ഒരു മണിക്കൂര്‍ കൂടി വെക്കുക. നെയ്യ് ചൂടായി വരുമ്പോള്‍ ഇറച്ചക്കഷണങ്ങള്‍ അതിലിട്ട് ബ്രൗണ്‍ നിറമാകുന്നതുവരെ വറക്കുക. പിന്നീട് ഇറച്ചിക്കഷണങ്ങള്‍ ഒരു വശത്തേക്ക് മാറ്റി തീ കുറച്ച് മിച്ചം വന്ന മസാലക്കൂട്ടുകള്‍ ആ നെയ്യില്‍ തന്നെ വഴറ്റുക. തിളപ്പിച്ച വെള്ളം അതിലേക്കൊഴിച്ച് അരിഞ്ഞുവെച്ച  വലിയ ഉള്ളിയും പച്ചമുളകും ഇഞ്ചിയും എല്ലാം ഇട്ട് ഇളം തീയില്‍ തന്നെ വേവിക്കല്‍ തുടരുക. വെള്ളം വറ്റിത്തുടങ്ങുമ്പോള്‍ തേങ്ങാപാല്‍ ചേര്‍ത്ത് പതിനഞ്ച് മിനിറ്റോളം കഴിഞ്ഞാല്‍ വിനഗര്‍ ചേര്‍ത്ത് ഇളക്കി കുറച്ചുനേരം കൂടി ഇളം തീയില്‍ വെച്ചശേഷം ഇറക്കിവെച്ച് മല്ലിയില തൂകി ഇളം ചൂടോടെ കഴിക്കാം.

(താഹിറ ഷറഫുദ്ദീന്‍, ബഹ്റൈന്‍)



[Read More...]


കോഴി നിറച്ചത് ii




ആവശ്യമുള്ള സാധനങ്ങള്‍


  • ചിക്കന്‍ - 800 ഗ്രാം
  • സവാള - മൂന്നെണ്ണം
  • തക്കാളി - രണ്ട്
  • പേരും ജീരകം, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - രണ്ട് ടേബിള്‍ സ്പൂണ്‍
  • പച്ചമുളക് - മൂന്ന്
  • കുരുമുളക് പൊടി - അര ടീസ്പൂണ്‍
  • ഗരം മസാല പൊടിച്ചത് - അര ടീസ്പൂണ്‍
  • മുളക് പൊടി - ഒരു ടീസ്പൂണ്‍
  • മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
  • മല്ലിപ്പൊടി - ഒന്നര ടീസ്പൂണ്‍
  • ഉപ്പ് - ആവശ്യത്തിന്
  • വേപ്പില,മല്ലിയില - ആവശ്യത്തിന്
  • ഓയില്‍ - രണ്ട് ടേബിള്‍ സ്പൂണ്‍
  • കോഴിമുട്ട - രണ്ടെണ്ണം പുഴുങ്ങിയത്

തയ്യാറാക്കുന്ന വിധം

ചിക്കന്‍ മുഴുവനോടെ വൃത്തിയാക്കി വയറിന്റെ ഭാഗമെല്ലാം ക്ലീന്‍ ചെയ്തു വെക്കുക. വെള്ളം വാര്‍ന്ന ചിക്കനില്‍ പാകത്തിന് മുളകും മഞ്ഞളും ഉപ്പും അല്‍പം വെള്ളത്തില്‍ കുഴച്ചു പേസ്റ്റ് രൂപത്തിലാക്കി നന്നായി പുരട്ടി അര മണിക്കൂര്‍ വെക്കണം. ശേഷം ഒരു കുക്കറില്‍ ചിക്കനും അല്‍പം വെള്ളവും ഒഴിച്ച് വേവിക്കുക. വെന്തു കഴിഞ്ഞാല്‍ തീ അണക്കുക. ചുവടു കട്ടിയുള്ള ഒരു പാത്രത്തില്‍ ഓയില്‍ ഒഴിച്ച് അരിഞ്ഞു വെച്ച സവാളയും പച്ചമുളകും വഴറ്റുക. ഇത് പെട്ടന്നാവാന്‍ അല്‍പ്പം ഉപ്പ് ചേര്‍ക്കാം. തുടര്‍ന്ന് ഇഞ്ചി, വെളുത്തുള്ളി, പെരുംജീരകം പേസ്റ്റ്, വേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. മൂത്ത് കഴിഞ്ഞാല്‍ തക്കാളി ചേര്‍ത്ത് ഉടഞ്ഞു ചേരും വരെ നന്നായി വഴറ്റി കൊടുക്കണം.

മുളകുപൊടി, മല്ലിപൊടി, മഞ്ഞള്‍ പൊടി എന്നിവ ചേര്‍ത്തും പച്ചമണം പോകുന്നത് വരെ വഴറ്റണം. ശേഷം അല്‍പം വെള്ളം ഒഴിച്ച് നല്ല പോലെ മിക്‌സ് ചെയ്തു പുഴുങ്ങിയ കോഴിമുട്ട ചേര്‍ത്ത് കൊടുക്കണം. ഇതിലേക്ക് മല്ലിയില അരിഞ്ഞതും ഗരം മസാല പൊടിയും ചേര്‍ത്ത് കൊടുക്കുക. ശേഷം ഇതില്‍ നിന്നും കോഴിമുട്ടകളും മസാലയും കുറച്ചെടുത്തു മാറ്റി വെക്കണം. പിന്നീട് വേവിച്ചു വെച്ച ചിക്കന്റെ വയറിലേക്ക് കോഴിമുട്ടയും മസാലയും നിറയ്ക്കുക. ശേഷം ചിക്കന്റെ വയറു തുന്നിക്കെട്ടുകയോ, കാലുകള്‍ പിരിച്ചു വെക്കുകയോ ആവാം. ഉള്ളില്‍ നിന്നും മസാല പുറത്തേക്കു വരാതെ സൂക്ഷിക്കണം. ഉണ്ടാക്കി വെച്ച മസാലയില്‍ ചിക്കന്‍ വേവാനുള്ള ഒന്നര കപ്പ് വെള്ളം കൂടി ഒഴിച്ച് ചെറു തീയില്‍ തിളപ്പിക്കുക. ഇതിലേക്ക് ചിക്കന്‍ ശ്രദ്ധിച്ചു മാറ്റുക.

ശേഷം മൂടി വെച്ച് വേവിക്കുക. ഇടയ്ക്കിടെ മൂടി മാറ്റി ചിക്കന്റെ എല്ലാ ഭാഗവും ഒരേ പോലെ തിരിച്ചും മറിച്ചുമിട്ടു വേവിക്കുക. ചിക്കന്‍ വെന്തു കറി പാകത്തിന് ആയാല്‍ കുരുമുളക് പൊടി ആവശ്യത്തിനു ഇട്ടു കൊടുക്കാം. മല്ലിയില അരിഞ്ഞതും വിതറി കൊടുക്കാം. ഇത് ചൂടോടെ പത്തിരി, ചപ്പാത്തി എന്നിവയുടെ കൂടെ കഴിക്കാം.


[Read More...]


ചിക്കന്‍ റോസ്റ്റ് (ii)



ചേരുവകള്‍


  • കോഴി - 1 കിലോ
  • തക്കാളി - 5 എണ്ണം
  • സവാള - 500 ഗ്രാം
  • പച്ചമുളക് - 8 എണ്ണം
  • മഞ്ഞള്‍പ്പൊടി - ഒരു നുള്ള്
  • മുളക്‌പൊടി - 1 ടേബിള്‍ സ്പൂണ്‍
  • കുരുമുളക് പൊടി - 1/2ടീസ്പൂണ്‍
  • ഉപ്പ് - പാകത്തിന്
  • കറാമ്പൂ, കറാമ്പട്ട, ഏലക്കായ - 5 ഗ്രാം വീതം

തയ്യാറാക്കുന്നവിധം

കോഴി വൃത്തിയാക്കി കഴുകി ചെറിയ കഷ്ണമാക്കു. അതില്‍ ഉപ്പ് മഞ്ഞള്‍പ്പൊടി അല്പം മുളക് പൊടി എന്നിവ പുരട്ടി അരമണിക്കൂര്‍ മാരിനേറ്റ് ചെയ്യുക. തക്കാളി വട്ടത്തില്‍ അരിഞ്ഞ് സവാള നേര്‍മയായും അരിഞ്ഞ് വെക്കുക. പച്ചമുളക് നീളത്തില്‍ ചീന്തിവെക്കുക. കറാമ്പൂ, പട്ട, ഏലക്കായ എന്നിവ പൊടിക്കുക. ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ച് തക്കാളി, സവാള, പച്ചമുളക് എന്നിവ വഴറ്റുക. അതിലേക്ക് രണ്ടുകപ്പ് വെള്ളമൊഴിച്ച് തിളപ്പിച്ച് വെളുത്തുള്ളി ചതച്ചത് മുളക്‌പൊടി, മഞ്ഞള്‍പ്പൊടി, എന്നിവയും പാകത്തിന് ഉപ്പും ചേര്‍ത്ത് വെള്ളം വറ്റിച്ച് വേവിക്കുക. അതിലേക്ക് കോഴി ചേര്‍ക്കുക. കറാമ്പൂ, പട്ട, ഏലക്കാ എന്നിവ പൊടിച്ചതും കറിവേപ്പിലയും മല്ലിയില അരിഞ്ഞതും ചേര്‍ത്തിളക്കി വെളിച്ചെണ്ണ കുരുമുളക് പൊടി എന്നിവയും ചേര്‍ത്ത് ഉലര്‍ത്തി വാങ്ങിയാല്‍ കോഴി റോസ്റ്റ് റെഡി. 


[Read More...]


സ്‌പൈസി ചിക്കന്‍ ഫ്രാങ്കി



ആവശ്യമായ സാധനങ്ങള്‍:


  • ചിക്കന്‍ - ബോണ്‍ലെസ്സ് 4 ഇടത്തരം കഷ്ണങ്ങള്‍ (വെജ് ഫ്രാങ്കിയാണ് ആവശ്യമെങ്കില്‍ പനീര്‍ ഉപയോഗിക്കാം)
  • സവാള - 3 എണ്ണം
  • പച്ചമുളക് - 3 എണ്ണം
  • ഇഞ്ചി - ഒരു ചെറിയ കഷണം
  • വെളുത്തുള്ളി - 25 എണ്ണം
  • കാപ്‌സികം - ഒന്നിന്റെ പകുതി
  • കാരറ്റ് - 1 എണ്ണം
  • ഉരുളക്കിഴങ്ങ് -1 (ഫ്രഞ്ച് ഫ്രൈസിന് എന്ന പോലെ മുറിച്ചത്)
  • ശേസ്വാന്‍ ചട്‌നി - 4 ടീസ്പൂണ്‍
  • കാശ്മീരി ചില്ലി പൌഡര്‍ - 1 ടീസ്പൂണ്‍
  • മഞ്ഞള്‍ പൊടി -  അര ടീസ്പൂണ്‍
  • ചീസ് സ്‌പ്രെഡ് - 6 ടേബിള്‍ സ്പൂണ്‍
  • ഗാര്‍ലിക് മയോണൈസ് - 4 ടേബിള്‍ സ്പൂണ്‍
  • മല്ലിച്ചപ്പ് - ഒരു പിടി
  • ഉപ്പ് - ആവശ്യത്തിന്
  • മുട്ട - 3 എണ്ണം
  • പാല്‍ - 4 ടേബിള്‍ സ്പൂണ്‍
  • ഓയില്‍ - 3 ടേബിള്‍ സ്പൂണ്‍ + ചിക്കന്‍ പൊരിക്കാന്‍ ആവശ്യത്തിന്
  • ബ്രെഡ് - 5 എണ്ണം പൊടിച്ചത്
  • ഫോയില്‍ പേപ്പര്‍ / ബട്ടര്‍ പേപ്പര്‍

പൊറാട്ട:


  • മൈദ/ ഗോതമ്പ് പൊടി - 2 കപ്പ്
  • വെള്ളം - ആവശ്യത്തിന്
  • ഓയില്‍ - ആവശ്യത്തിന്
  • ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കേണ്ട വിധം :

പൊറാട്ട:

മൈദ/ ഗോതമ്പ് പൊടി ഉപ്പും ആവശ്യത്തിന് ഉപ്പും വെള്ളവും ഓയിലും ചേര്‍ത്ത് പൊറാട്ടയ്ക്ക് കുഴക്കുന്ന പോലെ പാകപ്പെടുത്തുക. അല്പ്പ സമയം വെച്ച ശേഷം പോരാട്ട പരുവത്തില്‍ പരത്തി ചുട്ടെടുക്കുക. ഈ സമയം ഒരു പാത്രത്തില്‍ മുട്ട പൊട്ടിച്ച് അതിലേക്ക് എടുത്തു വെച്ച പാലും അല്പ്പം ഉപ്പും നന്നായി ചേര്‍ത്ത് ഇളക്കി വെക്കുക. ഈ കൂട്ട് പാനില്‍  ഒരു ചെറിയ ഓംലെറ്റിന് എന്ന പോലെ ഒഴിക്കുക. അതിനു മീതെ ആയി ഉണ്ടാക്കി വെച്ചിരിക്കുന്ന പൊറാട്ട വെച്ച് രണ്ടും വശവും മറിച്ചിട്ടു വേവിക്കുക.

ഫില്ലിംങ്ങിന്:

ചിക്കന്‍ അല്പ്പം നീളത്തില്‍ മുറിച്ച് കുറച്ചു വെള്ളവും ആവശ്യത്തിന് മഞ്ഞള്‍ പൊടിയും ചേര്‍ത്ത് വേവിക്കുക. ഓവര്‍ വെന്തു പോകാതെ നോക്കണം. പാകമായാല്‍ അടുപ്പില്‍ നിന്നും വാങ്ങി വെക്കുക. ശേഷം വേറെ ഒരു പാന്‍ അടുപ്പില്‍ വെച്ച് ചിക്കന്‍ പൊരിക്കാന്‍ ആവശ്യമായ എണ്ണ ഒഴിച്ചു ചൂടാക്കുക. ഈ സമയം ഒരു പാത്രത്തില്‍ മുട്ട പൊട്ടിച്ചു സ്പൂണ്‍ കൊണ്ട് അടിച്ചു വെക്കണം. ബ്രെഡ് പൊടിക്കുകയും വേണം. ഇനി വേവിച്ച് വെച്ചിരിക്കുന്ന ചിക്കന്‍ ആദ്യം മുട്ടയില്‍ മുക്കി പിന്നെ ബ്രെഡില്‍ പൊതിഞ്ഞ് വറുത്ത് കോരുക. പുറമേ ഒന്ന് പൊരിഞ്ഞു കിട്ടിയാല്‍ മാത്രം മതി.

(പനീര്‍ ആണെങ്കില്‍, അവ നീളത്തില്‍ മുറിച്ച് അല്പ്പം കോണ്‍ ഫ്‌ലോര്‍ തൂകി പൊരിച്ചെടുക്കാം.ബ്രൌണ്‍ കളര്‍ ആകാതെ സൂക്ഷിക്കണം)

ഉരുളക്കിഴങ്ങ് ഫ്രഞ്ച് ഫ്രൈസിന് എന്നാ പോലെ നീളത്തില്‍ മുറിച്ച് ഒരു പത്രം ഉപ്പു വെള്ളത്തില്‍  കുതിര്‍ത്ത് ഫ്രിഡ്ജില്‍ വെക്കുക. അര മണിക്കൂറിന് ശേഷം എടുത്ത് വെള്ളം പോക്കി എണ്ണയില്‍ വറുത്തു കോരുക.

 ചുവടു കട്ടിയുള്ള ഒരു പാത്രം അടുപ്പില്‍ വെച്ച് അല്പ്പം ഓയില്‍ ഒഴിച്ച് ചൂടാകുമ്പോള്‍ അതിലേക്ക് ചെറുതാക്കി മുറിച്ച സവാള ഇടുക. സവാളയുടെ പച്ചമണം മാറി ഒന്ന് നന്നായി വെന്ത് വരുമ്പോള്‍ വെളുത്തുള്ളിയും ഇഞ്ചിയും പച്ചമുളകും വളരെ നേര്‍മയാക്കി അരിഞ്ഞു  ചേര്‍ക്കുക. എന്നിട്ട് കാപ്‌സികം മുറിച്ചതും കാരറ്റ് മുറിച്ചതും കൂടെ ചേര്‍ത്ത് വഴറ്റുക. പാകമായി വരുമ്പോള്‍ കാശ്മീരി മുളക് പൊടിയും ശേസ്വാന്‍ ചട്‌നിയും ചേര്‍ത്ത് ഇളക്കുക. ഈ കൂട്ടിലേക്ക് ചിക്കന്‍ പൊരിച്ചതും ഉരുളക്കിഴങ്ങ് പൊരിച്ചതും കൂടെ ചേര്‍ത്ത്  ഇളക്കുക. ഉപ്പ് പാകപ്പെടുത്തിയ ശേഷം  മല്ലിച്ചപ്പ് ചെറുതാക്കി മുറിച്ചത് കൂടെ ചേര്‍ത്ത ശേഷം മാത്രം മൂടി വെക്കുക.

ഒരു കഷ്ണം ഫോയില്‍ പേപ്പര്‍ / ബട്ടര്‍ പേപ്പര്‍  നീളത്തില്‍ മുറിച്ച് അതിനു മുകളില്‍ പൊറാട്ട വെച്ച് അതിനു നടുവിലായി നീളത്തില്‍ തയ്യാറാക്കി വെച്ചിരിക്കുന്ന ഫില്ലിംഗ് കൂട്ട് വെക്കുക. അതിനു മുകളിലായി ഒരു സ്പൂണ്‍ മയോണൈസും ഒരു സ്പൂണ്‍ ചീസും ഇടുക(എല്ലാ ഭാഗത്തും ഇവ എത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം). ശേഷം പൊറാട്ട കോണ്‍ ആകൃതിയില്‍ മടക്കുക. താഴെ വെച്ചിരുന്ന ഫോയില്‍ പേപ്പര്‍ ഉപയോഗിച്ച് നല്ലപോലെ പൊതിഞ്ഞു വെക്കുക. ചൂടോടെ കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

via: ഷാജിന (mb4)

[Read More...]


വറുത്തരച്ച കോഴിക്കറി



ചേരുവകള്‍


  • കോഴിയിറച്ചി (കഷണങ്ങളാക്കിയത്)– ഒരു കിലോ
  • തേങ്ങ ചിരവിയത് – രണ്ട് കപ്പ്
  • തക്കാളി– രണ്ട് എണ്ണം
  • പച്ചമുളക്– നാല് എണ്ണം
  • മഞ്ഞള്‍പൊടി– മുക്കാല്‍ ടീസ്പൂണ്‍
  • മല്ലിപ്പൊടി– നാല് ടേബിള്‍സ്പൂണ്‍
  • മുളകുപൊടി – നാല് ടേബിള്‍സ്പൂണ്‍
  • ഇഞ്ചി– സാമാന്യം വലിയ കഷണം
  • വെളുത്തുള്ളി– എട്ട് അല്ലി
  • ചെറിയ ഉള്ളി– അഞ്ച് എണ്ണം
  • എണ്ണ– മൂന്നര ടേബിള്‍സ്പൂണ്‍
  • കറിവേപ്പില– മൂന്ന് തണ്ട്
  • കടുക് – ഒരു ടീസ്പൂണ്‍
  • ഉപ്പ്– ആവശ്യത്തിന്.   

തയാറാക്കുന്ന വിധം

കോഴിയിറച്ചി കഷണങ്ങളാക്കിയതു നന്നായി കഴുകി വെള്ളം വാര്‍ത്തുവയ്ക്കുക. പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി, ചെറിയ ഉള്ളി, തക്കാളി എന്നിവ ചെറുതായി അരിയുക. ചിരവിയ തേങ്ങ മിക്‌സിയിലിട്ട് ചെറുതായി ഒതുക്കുക (വെള്ളം ചേര്‍ക്കാതെ). നോണ്‍സ്റ്റിക് പാനില്‍ അര ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് മിക്‌സിയില്‍ ഒതുക്കിയെടുത്ത തേങ്ങയും അഞ്ച് ചെറിയ ഉള്ളിയും ഒരു ഇതള്‍ കറിവേപ്പിലയും ചേര്‍ത്ത് വറുക്കുക. ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നതുവരെ വറുക്കേണ്ടതാണ്. 

ചൂടാറുമ്പോള്‍, വെള്ളം തളിച്ച് മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക. ചട്ടിയില്‍ ഒരു ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, കറിവേപ്പില (ഒരു ഇതള്‍), ചെറിയ ഉള്ളി എന്നിവ വഴറ്റുക. ഇതിലേക്ക് മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവയും ചേര്‍ത്ത് ഇളക്കുക. 

ഒരു മിനിറ്റ് കഴിയുമ്പോള്‍ തക്കാളി ചേര്‍ത്ത് അല്‍പനേരം ഇളക്കുക. അതിനുശേഷം വൃത്തിയാക്കിവച്ച കോഴിയിറച്ചിയും ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. നാല്–അഞ്ച് മിനിറ്റ് ഇളക്കുക. ചട്ടി അടച്ചുവച്ച് ചെറുതീയില്‍ വേവിക്കുക. വെന്തു കഴിയുമ്പോള്‍ വറുത്തരച്ച തേങ്ങ വെള്ളത്തില്‍ കലക്കിച്ചേര്‍ക്കുക. തിളയ്ക്കുമ്പോള്‍ തീയണച്ച് കടുക് പൊട്ടിച്ച് കറിവേപ്പിലയും ഉള്ളിയും മൂപ്പിച്ചു ചേര്‍ക്കാം.

[Read More...]


 

Categories

Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38) ചമ്മന്തി (3) മീൻ (1)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs