ക്രിസ്പി ലീവ്സ് വിത്ത് റോസ്റ്റഡ് ബീഫ് സലാഡ്



ക്രിസ്പി ലീവ്സ് വിത്ത് റോസ്റ്റഡ് ബീഫ് സലാഡ്
പോഷക സമൃദ്ധമായ ഇലകളും ബീഫും ചേര്‍ന്ന എളുപ്പം തയാറാക്കാവുന്ന സലാഡാണിത്. ഭക്ഷണത്തിനൊരു നല്ല തുടക്കം നല്‍കാന്‍ കേമന്‍.

ചേരുവകള്‍

1. ബീഫ് അണ്ടര്‍കട്ട് -100 ഗ്രാം
2. ഐസ് ബര്‍ഗ് ലെറ്റ്യൂസ് -50 ഗ്രാം
3. റോമന്‍ ലെറ്റ്യൂസ് -50 ഗ്രാം
4. പാര്‍സ്ലി ലീവ്സ് -10 ഗ്രാം
5. ബ്ളാക് ഒലിവ് -പത്ത് എണ്ണം
6. ചെറി ടൊമാറ്റോ നടുമുറിച്ചത് -അഞ്ച്
7. ചതച്ച കുരുമുളക് -ഒരു ടീസ്പൂണ്‍
8. ഉപ്പ് -പാകത്തിന്

തയാറാക്കുന്നവിധം:

കുരുമുളക് ചതച്ചതിന്‍െറ പകുതിയും ഉപ്പും ബീഫ് അണ്ടര്‍കട്ടില്‍ നന്നായി പുരട്ടിവെക്കുക. ഓവന്‍ 150 ഡിഗ്രി ചൂടാക്കുക. അതില്‍ തയാറാക്കിവെച്ച ബീഫ് പത്തു മിനിറ്റ് റോസ്റ്റ് ചെയ്യുക. തണുക്കാനായി പുറത്തുവെക്കുക. അതിനുശേഷം രണ്ടുമുതല്‍ ആറു വരെയുള്ള ചേരുവകള്‍ പ്ളേറ്റില്‍വെച്ച് അലങ്കരിക്കുക. ഓവനില്‍ നിന്നെടുത്ത ബീഫ് ചെറുതായരിഞ്ഞ് പാത്രത്തില്‍വെക്കുക. അതിനുമുകളില്‍ കുരുമുളക് ചതച്ചത് വിതറി ഡ്രസിങ് തളിച്ച് വിളമ്പാം.
ഡ്രസിങ്ങിന്
1. ബാള്‍സമിക് വിനീഗര്‍ -രണ്ട് ടീസ്പൂണ്‍
2. ഒലിവ് ഓയില്‍ -രണ്ട് ടീസ്പൂണ്‍
3. വെളുത്തുള്ളി ചെറുതായരിഞ്ഞത് -കാല്‍ ടീസ്പൂണ്‍
4. മസ്റ്റാര്‍ഡ് പേസ്റ്റ് -കാല്‍ ടീസ്പൂണ്‍
5. ഉപ്പ് -പാകത്തിന്
ചേരുവകളെല്ലാം ഒന്നിച്ചാക്കി ഇളക്കിചേര്‍ത്താല്‍ ഡ്രസിങ് റെഡിയായി.
[Read More...]


ചിക്കന്‍ ഫ്രൈ



ചിക്കന്‍ ഫ്രൈ

കോഴി (ഇടത്തരം വലുപ്പമുള്ളത്) -ഒന്ന്
ഇഞ്ചി (അരച്ചത്) -ഒന്നര കഷണം
വെളുത്തുള്ളി (അരച്ചത്) -എട്ട് അല്ലി
മുട്ട -നാലെണ്ണം (അടിച്ചത്)
റൊട്ടിപ്പൊടി -ആവശ്യത്തിന്
ഉപ്പ് -പാകത്തിന്
എണ്ണ -വറുക്കാന്‍
കുരുമുളക് പൊടി -ഒരു ടേ.സ്പൂണ്‍

പാകംചെയ്യുന്ന വിധം:
അരച്ചുവെച്ച ഇഞ്ചിയും വെളുത്തുള്ളിയും ഉപ്പും തമ്മില്‍ യോജിപ്പിക്കുക. കോഴിയിറച്ചി ഇടത്തരം വലുപ്പമുള്ള കഷണങ്ങളാക്കി കഴുകി വൃത്തിയാക്കി ഈ അരപ്പും ചേര്‍ത്ത് പിടിപ്പിച്ച് കുരുമുളക് പൊടി വിതറി നന്നായിളക്കി വെക്കുക. ആവശ്യത്തിന് വെള്ളമൊഴിച്ച് വേവിച്ചു വാങ്ങുക. കഷണങ്ങള്‍ കോരിയെടുത്ത് മുട്ടയില്‍ മുക്കി, റൊട്ടിപ്പൊടിയില്‍ ഉരുട്ടി ചൂടെണ്ണയില്‍ വറുത്ത് കരുകരുപ്പാക്കി കോരുക.

[Read More...]


ചീസ് കേക്ക്



ചീസ് കേക്ക്

1. കേക്ക് (ഗീ കേക്ക്) -500 ഗ്രാം
2. ഓറഞ്ച് ജ്യൂസ് -അരക്കപ്പ്
3. ഫ്രഷ് ക്രീം -400 ഗ്രാം
4. ചീസ് സ്പ്രെഡ് -400 ഗ്രാം
5. പാല്‍ -അരക്കപ്പ്
6. പഞ്ചസാര -ആറ് ടേബ്ള്‍ സ്പൂണ്‍
7. ചെറുനാരങ്ങാ നീര് -ഒരു ടേബ്ള്‍സ്പൂണ്‍
8. ജലാറ്റിന്‍ -90 ഗ്രാം
9. വെള്ളം -അരക്കപ്പ്
10. വാനില എസ്സന്‍സ് -ഒരു ടീസ്പൂണ്‍
11. പൈനാപ്പിള്‍ -ഒരു ടിന്‍
12. പൈനാപ്പിള്‍ ജെല്ലി -ഒരു പാക്കറ്റ്

തയാറാക്കുന്നവിധം:

കേക്ക് ട്രേയില്‍ ബട്ടര്‍ പേപ്പര്‍ വിരിക്കുക. ഇതിലേക്ക് പൊടിച്ചുവെച്ച കേക്ക് മിശ്രിതം നിരത്തുക. ഇതിനുമുകളില്‍ ഓറഞ്ച് ജ്യൂസ് ഒഴിച്ച് ഫ്രിഡ്ജില്‍വെച്ച് തണുപ്പിക്കുക. ജലാറ്റിന്‍ അരക്കപ്പ് തിളച്ച വെള്ളത്തില്‍ നന്നായി അലിയിക്കുക. മൂന്നുമുതല്‍ ഏഴുവരെയുള സാധനങ്ങള്‍ ചേര്‍ത്ത് നന്നായി അടിക്കുക. ഇതിലേക്ക് അലിഞ്ഞ ജലാറ്റിനും വാനില എസ്സന്‍സും ചേര്‍ക്കുക. ഈ മിശ്രിതം തണുപ്പിച്ച കേക്ക് ട്രേയില്‍ ഒഴിച്ച് ഫ്രിഡ്ജില്‍ അരമണിക്കൂര്‍ വെക്കുക. അതിനുശേഷം പൈനാപ്പിള്‍ ഇതിന്‍െറ മീതെ നിരത്തുക. പിന്നീട് തയാറാക്കിവെച്ച ജെല്ലി ഒഴിക്കുക. ഇത് വീണ്ടും അരമണിക്കൂര്‍കൂടി ഫ്രിഡ്ജില്‍ വെക്കണം. പിന്നീട് പുറത്തെടുത്ത് മുറിച്ച് ഉപയോഗിക്കാം

 

[Read More...]


സ്വീറ്റ് സാൻവിച്ച്



സ്വീറ്റ്  സാൻവിച്ച്

         
[Read More...]


മലബാറി കറിവേപ്പില ചിക്കന്‍



മലബാറി കറിവേപ്പില ചിക്കന്‍

ചേരുവകള്‍


ചിക്കന്‍ - അരക്കിലോ ഇടത്തരം
കഷണങ്ങളാക്കിയത്‌
കറിവേപ്പില - ഏഴ്‌ തണ്ട്‌
തേങ്ങ ചിരവിയത്‌ - ഒരു കപ്പ്‌
നല്ല ജീരകം - ഒരു ടീസ്‌പൂണ്‍
കുരുമുളക്‌ - ഒന്നരടീസ്‌പൂണ്‍
ചെറിയ ഉള്ളി - ഒരു കപ്പ്‌ (ചെറുതായി മുറിച്ചത്‌)
ഇഞ്ചി, വെളുത്തുള്ളി - ഒരു ടീസ്‌പൂണ്‍ (ചതച്ചത്‌)
പച്ചമുളക്‌ - രണ്ടെണ്ണം (ചെറുതായരിഞ്ഞത്‌)
തക്കാളി - ഒരെണ്ണം (ചെറുതായ രിഞ്ഞത്‌)
മുളകുപൊടി - ഒരു ടീസ്‌പൂണ്‍
മഞ്ഞള്‍പ്പൊടി - കാല്‍ടീസ്‌പൂണ്‍
മല്ലിപ്പൊടി - ഒരു ടീസ്‌പൂണ്‍
ഉപ്പ്‌, എണ്ണ - ആവശ്യത്തിന്‌

തയാറാക്കുന്നവിധം


ചിക്കന്‍ കഷണങ്ങള്‍ കഴുകി വൃത്തിയാക്കി മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, ആവശ്യത്തിന്‌ ഉപ്പ്‌ എന്നിവ ചേര്‍ത്ത്‌ വേവിച്ച്‌ വയ്‌ക്കുക. കറിപ്പേില അല്‌പം എണ്ണയൊഴിച്ച്‌ വറുത്ത്‌ മാറ്റിവയ്‌ക്കുക. ഈ എണ്ണയില്‍ തന്നെ തേങ്ങ, ജീരകം, കുരുമുളക്‌ എന്നിവ ചേര്‍ത്ത്‌ വറുക്കുക. അധികം ചുവക്കാതെ വറുക്കണം. വറുത്ത തേങ്ങയും കറിവേപ്പിലയും ചേര്‍ത്തരച്ച്‌ വയ്‌ക്കുക.

ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച്‌ ചൂടായാല്‍ ഇഞ്ചി, വെളുത്തുള്ളി എന്നിവ മൂപ്പിച്ച്‌ ചെറിയ ഉള്ളി, തക്കാളി, പച്ചമുളക്‌ ഇവയും ചേര്‍ത്ത്‌ വഴറ്റിയശേഷം കോഴി വെന്ത വെള്ളവും ചേര്‍ത്തിളക്കി അടച്ചുവച്ച്‌ തിളപ്പിക്കുക. അല്‌പം വെള്ളം വറ്റിയാല്‍ അരച്ച കൂട്ടും വേവിച്ച ചിക്കന്‍ കഷണങ്ങളും പാകത്തിന്‌ ഉപ്പും ചേര്‍ത്ത്‌ ചെറുതീയില്‍ 2 മിനിറ്റ്‌ വച്ച്‌ ചെറുതായി തിളയ്‌ക്കുമ്പോള്‍ ഇറക്കി ഉപയോഗിക്കാം.

[Read More...]


ചക്കപ്പഴം ചീസ് കേക്ക്



ചക്കപ്പഴം ചീസ് കേക്ക് 


[Read More...]


ഈന്തപ്പഴം കേക്ക്



ഈന്തപ്പഴം കേക്ക്

ചേരുവകള്‍:

1. ഈന്തപ്പഴം (ഒരു കപ്പ്), മുട്ട (നാല്), റിഫൈന്‍ഡ്
ഓയില്‍ (ഒരു കപ്പ്), പഞ്ചസാര (മുക്കാല്‍ കപ്പ്)
2. മൈദ (ഒരു കപ്പ്),
3. അണ്ടിപ്പരിപ്പ്, കിസ്മിസ് (ആവശ്യത്തിന്)

പാകം ചെയ്യുന്ന വിധം: 

ഒരു മിക്സിയില്‍ ഒന്നാമത്തെ ചേരുവകള്‍ ഇട്ട് നന്നായടിക്കുക. ഇതിലേക്ക് അല്‍പാല്‍പമായി മൈദ ചേര്‍ത്ത് യോജിപ്പിക്കുക. ഒരു പ്രഷര്‍കുക്കറില്‍ നെയ് തൂത്ത് കൂട്ടൊഴിച്ച് വെയ്റ്റിടാതെ ചെറിയ തീയില്‍ 30-40 മിനിറ്റ് വേവിക്കുക.
[Read More...]


 

Categories

Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38) ചമ്മന്തി (3) മീൻ (1)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs