ക്രിസ്പി ലീവ്സ് വിത്ത് റോസ്റ്റഡ് ബീഫ് സലാഡ്




ചേരുവകൾ:

  • ബീഫ് അണ്ടര്‍കട്ട് - 100 ഗ്രാം
  • ഐസ് ബര്‍ഗ് ലെറ്റ്യൂസ് - 50 ഗ്രാം
  • റോമന്‍ ലെറ്റ്യൂസ് - 50 ഗ്രാം
  • പാര്‍സ്ലി ലീവ്സ് - 10 ഗ്രാം
  • ബ്ളാക്  ഒലിവ് - പത്ത് എണ്ണം
  • ചെറി ടൊമാറ്റോ നടുമുറിച്ചത് - അഞ്ച്
  • ചതച്ച കുരുമുളക് - ഒരു ടീസ്പൂണ്‍
  • ഉപ്പ് - പാകത്തിന്

പാകം ചെയ്യുന്ന വിധം:

കുരുമുളക് ചതച്ചതിന്‍െറ പകുതിയും ഉപ്പും ബീഫ് അണ്ടര്‍കട്ടില്‍ നന്നായി പുരട്ടിവെക്കുക. ഓവന്‍ 150 ഡിഗ്രി ചൂടാക്കുക. അതില്‍ തയാറാക്കിവെച്ച ബീഫ് പത്ത് മിനിറ്റ് റോസ്റ്റ് ചെയ്യുക. തണുക്കാനായി പുറത്തുവെക്കുക. അതിനുശേഷം രണ്ടുമുതല്‍ ആറു വരെയുള്ള ചേരുവകള്‍ പ്ലേറ്റില്‍വെച്ച് അലങ്കരിക്കുക. ഓവനില്‍ നിന്നെടുത്ത ബീഫ് ചെറുതായരിഞ്ഞ് പാത്രത്തില്‍വെക്കുക. അതിനുമുകളില്‍ കുരുമുളക് ചതച്ചത് വിതറി ഡ്രസിങ് തളിച്ച്  വിളമ്പാം.

ഡ്രസിങ്ങിന്

  • ബാള്‍സമിക് വിനീഗര്‍ - രണ്ട്  ടീസ്പൂണ്‍
  • ഒലിവ് ഓയില്‍ - രണ്ട് ടീസ്പൂണ്‍
  • വെളുത്തുള്ളി ചെറുതായരിഞ്ഞത് - കാല്‍ ടീസ്പൂണ്‍
  • മസ്റ്റാര്‍ഡ് പേസ്റ്റ് - കാല്‍ ടീസ്പൂണ്‍
  • ഉപ്പ് - പാകത്തിന്

ചേരുവകളെല്ലാം ഒന്നിച്ചാക്കി ഇളക്കി ചേര്‍ത്താല്‍ ഡ്രസിങ് റെഡിയായി.

[Read More...]


കുട്ടനാടൻ ബീഫ് വരട്ടിയതു



ചേരുവകൾ 


  • ബീഫ് - അരക്കിലോ
  • സവാള - 2 എണ്ണം 
  • ഇഞ്ചി - ഒരു കഷ്ണം ചതച്ചത്
  • വെളുത്തുള്ളി - 8 അല്ലി ചതച്ചത്
  • കൊല്ലമുളക് - 7 എണ്ണം 
  • മുഴുവന് മല്ലി - 2 ടേബിള് സ്പൂണ്
  • കുരുമുളകുപൊടി - 2 ടീസ്പൂണ്
  • മഞ്ഞള്പ്പൊടി - അര ടീസ്പൂണ്
  • പെരുഞ്ചീരകപ്പൊടി - 1 ടീസ്പൂണ്
  • തേങ്ങാക്കൊത്ത് - അരക്കപ്പ്
  • വെളിച്ചെണ്ണ - ആവശ്യത്തിന് 
  • കറിവേപ്പില - ആവശ്യത്തിന് 

തയാറാക്കുന്ന വിധം 

ബീഫ് ചെറിയ കഷ്ണങ്ങളാക്കി കഴുകി വയ്ക്കുക. ഇതിൽ ഒരു ടീസ്പൂണ് കുരുമുളകുപൊടി, ഉപ്പ്, മഞ്ഞള്പ്പൊടി എന്നിവ പുരട്ടി അര മണിക്കൂർ വയ്ക്കണം. ഇതിനു ശേഷം ഇത് പ്രഷർ കുക്കറിൽ വേവിച്ചെടുക്കുക.

ഒരു പാത്രത്തിൽ വെളിച്ചെണ്ണ മൂപ്പിയ്ക്കുക. ഇതിൽ കറിവേപ്പില, തേങ്ങാക്കൊത്ത് എന്നിവയിട്ടു മൂപ്പിയ്ക്കുക. തേങ്ങ ഇളം ബ്രൗണ് നിറമാകുമ്പോള് മുക്കാൽ ഭാഗം വെളുത്തുള്ളി ചതച്ചത് ചേർത്തിളക്കുക. ഇതും നല്ലപോലെ മൂപ്പിയ്ക്കണം. പിന്നീട് സവാള ചേർത്തിളക്കുക.

സവാള ബ്രൗണ് നിറമാകുമ്പോള് മുളകും മല്ലിയും പൊടിച്ചതും ഗരം മസാലയും ചേർത്തിളക്കുക.
ഇതിലേയ്ക്ക് ബീഫ് വേവിച്ചതു ചേർത്തിളക്കുക. അല്പം വെള്ളവുമാകാം. ബീഫിൽ മസാല നല്ലപോലെ പിടിച്ചു കഴിയുമ്പോള് മുകളിൽ അല്പം കൂടി ഗരം മസാല, പെരുഞ്ചീരകപ്പൊടി, കറിവേപ്പില എന്നിവയിട്ട് ഇളക്കാം. അല്പം വെളിച്ചെണ്ണ മുകളിൽ തൂവാം. ഇത് നല്ലപോലെ ഇളക്കി വെള്ളം വറ്റിച്ച് ഉപയോഗിയ്ക്കാം.



[Read More...]


കപ്പയും എല്ലും



ചേരുവകൾ 


  • കപ്പ - 1 കി.ഗ്രാം
  • ഇറച്ചിയോട് കൂടിയ എല്ല് - 750 ഗ്രാം
  • കുരുമുളക്‌പൊടി - 2 ടീസ്പൂണ്‍
  • ഇറച്ചി മസാല - 1 ടീസ്പൂണ്‍
  • മല്ലിപൊടി - അര ടീസ്പൂണ്‍
  • ഇഞ്ചി - ചെറിയ കഷ്ണം
  • കറിവേപ്പില - 2 അല്ലി
  • തേങ്ങ ചിരകിയത് - അര മുറി
  • വെളുത്തുള്ളി - 5 അല്ലി
  • പച്ച മുളക് - 5 എണ്ണം
  • ചുവന്ന ഉള്ളി - 4 അല്ലി
  • മഞ്ഞള്‍ പൊടി - 1 ടീസ്പൂണ്‍
  • ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം


ഇറച്ചിയോട് കൂടിയ എല്ലിന്‍കഷ്ണങ്ങള്‍ നന്നായി കഴുകി മുറിച്ചെടുക്കുക. ഇത് വേവിക്കാന്‍ വെക്കുക. ഇതിലേക്ക് വെളുത്തുള്ളി, ഇഞ്ചി അരിഞ്ഞത്, മഞ്ഞള്‍ പൊടി, മല്ലിപൊടി, മുളക്‌പൊടി, കുരുമുളക്‌പൊടി, ഉപ്പ് എന്നിവ ചേര്‍ക്കുക. വെന്തതിന് ശേഷം അടുപ്പില്‍ നിന്ന് വാങ്ങിമാറ്റിവെക്കുക. കപ്പ തൊലി കളഞ്ഞ് നന്നായി കഴുകി ചെറിയ കഷ്ണങ്ങളായി വേവിക്കുക. ഇതില്‍ തേങ്ങ, പച്ചമുളക്, ഉള്ളി, മഞ്ഞള്‍ പൊടി, എന്നിവ ചേര്‍ക്കുക. ഇതിന് മുകളിലേക്ക് നേരത്തെ വേവിച്ചെടുത്ത എല്ല് ചേര്‍ക്കുക. ആവശ്യത്തിന് മുളക്‌പൊടി, ഇറച്ചി മസാല എന്നിവയിടുക. തുടര്‍ന്ന് നന്നായി ചേരുവകള്‍ ഇളക്കിചേര്‍ക്കുക.


[Read More...]


മിൻസ്ഡ് മീറ്റ് നിറച്ച കാബേജ് റോൾസ്



ആവശ്യമുള്ള സാധനങ്ങള്‍


  • കാബേജ് 10 ഇല 
  • മിൻസ് ചെയ്ത ബീഫ് അല്ലെങ്കിൽ ചിക്കൻ അരക്കിലോ 
  • വിനാഗിരി ഒരു ചെറിയ സ്പൂൺ 
  • കോൺഫ്ളവർ അര വലിയ സ്പൂൺ 
  • സോയാസോസ് അര വലിയ സ്പൂൺ 
  • ഉപ്പ് പാകത്തിന് 
  • എണ്ണ രണ്ടു വലിയ സ്പൂൺ 
  • ഇഞ്ചി രണ്ടു കഷണം ചെറുതായി അരിഞ്ഞത് 
  • വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ഒരു വലിയ സ്പൂൺ 
  • പച്ചമുളക് മൂന്ന്, ചെറുതായി അരിഞ്ഞത് 

സോസിന് 


  • സോയോസോസ് ഒരു വലിയ സ്പൂൺ 
  • വെള്ളം അഞ്ചു വലിയ സ്പൂൺ 
  • ഉപ്പ് പാകത്തിന് 
  • കോൺഫ്ളവർ അര ചെറിയ സ്പൂൺ, ഒരു വലിയ സ്പൂൺ വെള്ളത്തിൽ കലക്കിയത് 

പാകം ചെയ്യുന്ന വിധം 

∙ വെള്ളം തിളപ്പിച്ച് അതിൽ അൽപം എണ്ണയൊഴിച്ച്, അതിൽ കാബേജ് ഇലയിട്ടു തിളപ്പിച്ചു വാട്ടിയെടുക്കുക 
∙ മിൻസ് ചെയ്ത ഇറച്ചി മൂന്നാമത്തെ ചേരുവ ചേർത്തിളക്കി അര മണിക്കൂർ വയ്ക്കുക. 
∙ എണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ വഴറ്റിയശേഷം മിൻസ്ഡ് മീറ്റ് ചേർത്തിളക്കി നന്നായി വഴറ്റി വേവിക്കുക 
∙ വേവിച്ച ഇറച്ചി 10 ഭാഗങ്ങളാക്കുക 
∙ ഓരോ ഭാഗവും ഓരോ കാബേജ് ഇലയിൽ പൊതിഞ്ഞു 15 മിനിറ്റ് ആവിയിൽ വേവിച്ചശേഷം വിളമ്പാനുള്ള പാത്രത്തിലാക്കി വയ്ക്കുക. 
∙ സോസ് തയാറാക്കാൻ ആറാമത്തെ ചേരുവ യോജിപ്പിച്ച് കോൺഫ്ളവർ കലക്കിയതും ചേർത്തിളക്കി അടുപ്പിൽ വച്ചു തിളപ്പിച്ചു കുറുക്കണം. 
∙ ഇതു കാബേജ് റോൾസിനും മുകളിൽ ഒഴിച്ചു ചൂടോടെ വിളമ്പുക


[Read More...]


ബീഫ് സ്റ്റ്യു വിത്ത് കാബേജ് ആന്‍ഡ് കാപ്‌സിക്കം



ചേരുവകള്‍


  • മാട്ടിറച്ചി  - അര കി. ഗ്രാം
  • സോയാസോസ്   -    രണ്ട് ടീസ്പൂണ്‍
  • വെളുത്തുള്ളി ചതച്ചത്  - എട്ട് അല്ലി
  • ഉപ്പ്  - പാകത്തിന്
  • എണ്ണ -  മൂന്ന് ടീസ്പൂണ്‍
  • സവാള ചതുരത്തില്‍ അരിഞ്ഞത്  -  മൂന്നെണ്ണം 
  • കാപ്‌സിക്കം ചതുരത്തില്‍ അരിഞ്ഞത് -  ഒന്ന്
  • കാബേജ് ചതുരത്തില്‍ അരിഞ്ഞത് -  കാല്‍ കിലോ
  • സെലറി അരിഞ്ഞത് -  രണ്ട് ടീസ്പൂണ്‍
  • മൈദ   -   രണ്ട് ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം:

ഉപ്പ്, സോസ്, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് ഇറച്ചി പുഴുങ്ങുക. തണുത്ത ശേഷം കനം കുറച്ച് ചതുരത്തില്‍ മുറിക്കുക. ചാറ് മാറ്റി വയ്ക്കണം. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് സവാള, കാപ്‌സിക്കം, കാബേജ്, സെലറി വഴറ്റുക. അതില്‍ ഇറച്ചി ചേര്‍ത്ത് ഇളക്കണം. പിന്നീട് മൈദ ചേര്‍ത്ത് മൂത്ത മണം വരുമ്പോള്‍ മാറ്റി വച്ചിരിക്കുന്ന ചാറ് ചേര്‍ത്ത് കുറുകി വരുമ്പോള്‍ വാങ്ങി ചൂടോടെ ഉപയോഗിക്കുക. സെലറി അരിഞ്ഞത് ഇട്ട് അലങ്കരിക്കുക.

(ജോയ്‌സ് വല്‍സന്‍)
[Read More...]


ബീഫ് ബോള്‍സ്‌



ചേരുവകള്

  • ബീഫ് 500 ഗ്രാം
  • സവാള 150 ഗ്രാം
  • ഉരുളക്കിഴങ്ങ് 200 ഗ്രാം
  • പച്ചമുളക് 10 എണ്ണം
  • മുട്ട ഒരെണ്ണം
  • ഇഞ്ചി ഒരു കഷണം
  • മസാലപ്പൊടി ഒരു ടീസ്പൂണ്‍
  • മുളക്‌പൊടി അര ടീസ്പൂണ്‍
  • റൊട്ടിപ്പൊടി 700 ഗ്രാം
  • എണ്ണ 50 ഗ്രാം
  • തൈര് 4 ടേബിള്‍ സ്പൂണ്‍
  • ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം

ബീഫ്, തൈരും പൊടിയായി അരിഞ്ഞ സവാളയും ഉപ്പും ചേര്‍ത്ത് വേവിച്ചെടുക്കുക. ഇഞ്ചി, സവാള, പച്ചമുളക് ഇവ ചെറുതായി അരിഞ്ഞതും മുളക്‌പൊടിയും മസാലപ്പൊടിയും ഇട്ട് വഴറ്റുക. വഴന്നു കഴിയുമ്പോള്‍ പുഴുങ്ങി ഉടച്ച ഉരുളക്കിഴങ്ങും ബീഫ് വേവിച്ചതും ചേര്‍ത്ത് വഴറ്റുക. വെള്ളം വറ്റിയാല്‍ ഇറക്കിവെക്കുക. ചുടാറുമ്പോള്‍ ഈ കൂട്ട് ചെറിയ ഉരുളകളാക്കി ഉരുട്ടുക. ഓരോ ഉരുളയും മുട്ട അടിച്ചതില്‍ മുക്കി റൊട്ടിപ്പൊടിയില്‍ പുരട്ടി എണ്ണയില്‍ വറുത്തെടുക്കുക.
(ലബിന ലത്തീഫ്‌)


[Read More...]


Beef Dry Fry (Pattichu Varathathu)



Ingredients


  • 500gm beef (or any red meat)
  • 2 small potatoes, diced
  • 1 dsp + 1 tsp garlic cloves, chopped
  • 1 tsp mustard seeds
  • Salt, as required
  • 2 dsp oil (any oil)
  • ¼ tsp turmeric powder
  • ½ tsp crushed pepper
  • 2 dsp shallots, chopped fine
  • 1 dsp ginger, chopped fine
  • ½ tsp fennel seeds
  • 2 pieces cinnamon
  • 4 cloves
  • 1 dsp chilli powder
  • 1 dsp coriander powder
  • 1 dsp vinegar
  • Water, as required

Preparation

Grind together, turmeric powder, cinnamon, cloves, fennel seeds, coriander powder, chilli powder, pepper powder and 1 tsp garlic together to a fine paste
Put the washed, cleaned and chopped beef in a pan
Add the ground masala to it, washing out the mixer
Add the finely sliced ginger and salt
Pour the vinegar and blend all of it well with the meat
Add a cup of water and put a steel lid over it. Light the stove and keep on medium flame
Pour water over the lid and let it cook
In a while, all the water would have evaporated off the lid
Open, and add diced potatoes
Add sliced garlic as well
Close and keep for a while in medium flame for the potatoes to cook
In another pan, pour oil and splutter mustard seeds
Add sliced shallots and saute well
Put the meat mixture into it and blend well
Delicious beef fry with potatoes is ready to be relished

by Mrs K M Mathew
[Read More...]


ബീഫ്‌ ചില്ലി




ആവശ്യമുള്ള സാധനങ്ങള്‍

  • ബീഫ്‌- ഒരു കിലോ(ചതുരത്തില്‍ ചെറുതായി അരിഞ്ഞത്‌)
  • കുരുമുളകുപൊടി-രണ്ട്‌ ടീസ്‌പൂണ്‍
  • റിഫൈന്‍ഡ്‌ ഓയില്‍- ആവശ്യത്തിന്‌
  • മുളകുപൊടി-ഒരു ടേബിള്‍ സ്‌പൂണ്‍
  • കുരുമുളകുപൊടി-ഒരു ടേബിള്‍ സ്‌പൂണ്‍
  • മുട്ട- ഒരെണ്ണം(അടിച്ചെടുത്തത്‌)
  • ക്യാപ്‌സിക്കം-രണ്ടെണ്ണം (ചതുരത്തില്‍ കഷണങ്ങളാക്കിയത്‌)
  • സവോള അരിഞ്ഞത്‌-രണ്ടെണ്ണം (ചതുരത്തില്‍ കഷണങ്ങളാക്കിയത്‌)
  • ഇഞ്ചി- ഒരു ചെറിയ കഷ്‌ണം(കൊത്തിയരിഞ്ഞത്‌)
  • പച്ചമുളക്‌-മൂന്നെണ്ണം(നെടുവേ കീറിയത്‌)
  • മല്ലിയില അരിഞ്ഞത്‌-ഒരു ടേബിള്‍ സ്‌പൂണ്‍
  • ടുമാറ്റോ സോസ്‌-നാല്‌ ടീസ്‌പൂണ്‍
  • ചില്ലി സോസ്‌-മൂന്ന്‌ ടീസ്‌പൂണ്‍
  • ഉപ്പ്‌- പാകത്തിന്‌

തയാറാക്കുന്ന വിധം

ബീഫ്‌ കുരുമുളകുപൊടിയും ഉപ്പും ചേര്‍ത്ത്‌ വേവിക്കുക. വെള്ളം ഊറ്റിക്കളഞ്ഞ ശേഷം മുളകുപൊടി പുരട്ടി മുട്ടയില്‍ മുക്കി എണ്ണയില്‍ വറുത്തുകോരുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഇഞ്ചി, പച്ചമുളക്‌, സവാള, ക്യാപ്‌സിക്കം, എന്നിവയും ബീഫും ചേര്‍ത്ത്‌ ഇളക്കുക. അതിലേക്ക്‌ ടുമാറ്റോ സോസ്‌, ചില്ലി സോസ്‌ ഇവ ചേര്‍ത്ത്‌ മല്ലിയിലയും ചേര്‍ത്തിളക്കി വാങ്ങാം.

[Read More...]


Beef Clear Soup



Ingredients


  • 1 dsp butter
  • 2 dsp sliced onion
  • ¼ kg beef
  • Salt as required
  • ½ tsp pepper crushed
  • 3 cups boiling water
  • 1 shell and white of egg
  • 2 slices of bread, cut into small cubes and fried in butter

Preparation

In a pressure cooker, heat the butter
Fry the sliced onion until they turn golden brown in colour
Add the beef to it
Sprinkle some salt
Add crushed pepper
Pour in some water and let it cook
Once cooked thoroughly, strain the soup through a wet cloth
Squeeze out the excess into the cup
Add the shell of the egg
Whisk the egg white and add it to the soup
Keep it to boil, and once it boils over, take off the flame
Remove the scum from the top
Strain it once again
Boil the soup once again
Pass it over to a cup adding a few bread croutons
(Mrs K. M Mathew)


[Read More...]


ബീഫ് സ്റ്റൂവ്




ചേരുവകൾ

  • എല്ലുള്ള ബീഫ് അര കിലോ
  • ഉരുളൻ കിഴങ്ങ് രണ്ടെണ്ണം
  • കാരറ്റ് ഒന്ന്
  • ഗ്രീൻപീസ് 50 ഗ്രാം
  • ബീൻസ് അഞ്ചെണ്ണം
  • സവാള ഒന്ന്
  • ഇഞ്ചി വലിയ കഷണം
  • പച്ചമുളക് 8 എണ്ണം
  • വെളുത്തുള്ളി 6 അല്ലി
  • കറുകപട്ട 3 എണ്ണം
  • എലക്കാ 5 എണ്ണം
  • ഗ്രാമ്പു 5 എണ്ണം
  • അണ്ടി പരിപ്പ് 5 എണ്ണം
  • തേങ്ങാപാൽ അര ഗ്ലാസ്
  • മല്ലിയില ആവശ്യത്തിന്
  • മല്ലിപൊടി ഒരു ടേബിൾ സ്പൂൺ
  • മഞ്ഞൾ അര ടീസ്പൂൺ
  • കുരുമുളക് പൊടി രണ്ട് ടേബിൾ സ്പൂൺ
  • ഗരം മസാല പൊടിച്ചത് അര ടീസ്പൂൺ.

തയ്യാറാക്കുന്ന വിധം.

ഇറച്ചി കഴുകി വൃത്തിയാക്കി കുക്കറിൽ ഇടുക പാകത്തിന് ഉപ്പു ചേർക്കുക അര സ്പൂൺ മഞ്ഞ പൊടിയും, ഒരു സ്പൂൺ കുരുമുളക് പൊടിയും ഇട്ട് ഇറച്ചിവേകാൻ പരുവത്തിന് വെള്ളമൊഴിച്ച് വേവിക്കുക.

ഇറച്ചി പകുതി വേവ് കഴിയുമ്പോൾ കുക്കർ തുറന്ന് ബീൻസ്, കാരറ്റ്, ഉരുളൻ കിഴങ്ങ്, ഗ്രീൻ പിസ് വീണ്ടും അടച്ച് വെച്ച് ഒറ്റ വിസിൽ കേട്ടതിനു ശേഷം ഇറക്കുക. (വേണമെങ്കിൽ വെജിറ്റബിൾസ് പ്രേത്യേകം വേവിക്കാം കലങ്ങുരുത്)

ഒരുപാനിൽ 2 സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് പട്ട ഗ്രാമ്പു എലക്ക നീളത്തിൽ അരിഞ്ഞ സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളകും കൂടി ഈ എണ്ണയിൽ ഇട്ട് വഴറ്റുക മൂക്കരുത് അതിനു മൂൻമ്പ് മല്ലിപൊടി, കുരുമുളക് കൂടി ഇട്ട് ഇളക്കുക അതിനു ശേഷം ഒരു തക്കാളിയും ഇടുക. തക്കാളി വാടുമ്പോൾ കുക്കറിൽ ഇരിക്കുന്ന ഇറച്ചി (വെള്ളം കളയാതെ ) ഇതിലേക്ക് ചേർത്ത് ഇളകുക അവശ്യത്തിന് ഉപ്പും ചേർക്കുക അണ്ടിപരിപ്പും ഇടുക ഒന്ന് തിളച്ചതിനു ശേഷം തേങ്ങാപാൽ ഒഴിക്കുക അതിനു ശേഷം ഒന്നു ചൂടാക്കുക അതിനു ശേഷം ഇറക്കുക അന്നിട്ട് മല്ലിയില ഇടുക (കുറുകിയിരിക്കണമെങ്കിൽ വെർമസിലിയോ, കോൺഫ്ളവറോ ചേർക്കാം) നല്ല അപ്പത്തിന്റ കുടെയും ബ്രഡിന്റെ കുടെയും ഉപയോഗിക്കാം

(ഡെയ്സി ഇഗ്നേഷ്യസ്.)

[Read More...]


ബീഫ്‌ പെപ്പര്‍ റോസ്റ്റ്‌




ചേരുവകള്‍


  • ബീഫ്‌ - ½ കിലോ 
  • തേങ്ങാകൊത്തു- ½ കപ്പ് 
  • സവാള – 3 ചെറുതായി നുറുക്കിയത്
  • പച്ചമുളക് – 2 കീറിയത്
  • തക്കാളി – 1 ചെറുത്‌ നുറുക്കിയത്
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 4 ടേബിള്‍ സ്‌പൂണ്‍
  • കുരുമുളകുപൊടി- 3 ടേബിള്‍ സ്‌പൂണ്‍
  • മഞ്ഞള്പൊടി- ½ ടേബിള്‍ സ്‌പൂണ്‍
  • ഗരംമസാല- 3 ടേബിള്‍ സ്‌പൂണ്‍
  • നാരങ്ങ നീര് / വിനാഗിരി- 1 ടേബിള്‍ സ്‌പൂണ്‍
  • മല്ലിപൊടി – 2 ½ ടേബിള്‍ സ്‌പൂണ്‍
  • കശ്മീരിമുളകുപൊടി – 1 ടേബിള്‍ സ്‌പൂണ്‍
  • ഉപ്പ്
  • വെളിച്ചണ്ണ
  • കടുക്
  • കറിവേപ്പില

പാകം ചെയ്യുന്ന വിധം 

ബീഫ്‌ നന്നായി കഴുകി കഷ്ണങ്ങള്‍ ആക്കിയതിലേക്ക് 2 ടേബിള്‍ സ്‌പൂണ്‍ ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്, 2 ടേബിള്‍ സ്‌പൂണ്‍ കുരുമുളകുപൊടി, മഞ്ഞള്പൊടി, നാരങ്ങ നീര് / വിനാഗിരി ആവിശ്യത്തിന് ഉപ്പ് എന്നിവ ചേര്ത്ത് നന്നായി ഇളക്കി 3 മണിക്കൂർ മാറ്റി വെയ്ക്കുക ശേഷം കുക്കറില്‍ 1/4 കപ്പ്  വെള്ളം ചേര്ത്ത് വേവിച്ചു എടുക്കുക.

കടായി അടുപ്പില്‍ വെച്ച് എണ്ണ ഒഴിച്ച് കടുകും കറിവേപ്പിലയും പൊട്ടിച്ച ശേഷം തെങ്ങ കൊത്തു മൂപ്പിക്കുക നിറം മാറി തുടങ്ങുമ്പോള്‍ ഉള്ളി, പച്ചമുളക് ബാക്കി ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് ഇട്ടു വഴറ്റുക ശേഷം തക്കാളി ഇട്ടു വെന്തു കഴിയുമ്പോള്‍ ബാക്കി ഉള്ള കുരുമുളകുപൊടി, ഗരംമസാല, മല്ലിപൊടി മുളകുപൊടി എന്നിവ ഇട്ടു പച്ചമണം മാറി എണ്ണതെളിഞ്ഞാല്‍ വേവിച്ച ബീഫ്‌ വെള്ളം ഉണ്ടെങ്കില്‍ അതോട് കൂടി ചേര്ത്ത് ഇളക്കി ഇഷ്ടാനുസരണം തോര്ത്തി എടുത്താല്‍ ബീഫ്‌ റോസ്റ്റ്‌ റെഡി.

[Read More...]


ബീഫ്‌ കബാബ്‌



 

ആവശ്യമുള്ള സാധനങ്ങള്‍

 അരപ്പിന്‌ 

  • ഒലിവ്‌ ഓയില്‍ - അഞ്ച്‌ ടേബിള്‍ സ്‌പൂണ്‍ 
  • സോയാ സോസ്‌ -അഞ്ച്‌ ടേബിള്‍ സ്‌പൂണ്‍ 
  • വിന്നാഗിരി -മൂന്ന്‌ ടേബിള്‍ സ്‌പൂണ്‍ 
  • തേന്‍ - കാല്‍ക്കപ്പ്‌ 
  • വെളുത്തുള്ളി -രണ്ടെണ്ണം(അരച്ചത്‌) 
  • ഇഞ്ചി അരച്ചത്‌ -ഒരു ടേബിള്‍ സ്‌പൂണ്‍ 
  • കുരുമുളക്‌ പൊടി - ആവശ്യത്തിന്‌ 
  • ഉപ്പ്‌ - പാകത്തിന്‌ 


കബാബിന്‌ ആവശ്യമുള്ള സാധനങ്ങള്‍ 



  • ബീഫ്‌ - ഒന്നരക്കിലോ(ചതുരത്തില്‍ അരിഞ്ഞത്‌) 
  • ക്യാപ്‌സിക്കം -ചതുരത്തില്‍ ചെറുതായി അരിഞ്ഞത്‌- ഒരെണ്ണം 
  • സവാള - ചതുരത്തില്‍ അരിഞ്ഞത്‌-രണ്ടെണ്ണം 
  • സ്‌ക്യൂവേഴ്‌സ് -പത്തെണ്ണം(മുപ്പത്‌ മിനിറ്റ്‌ വെള്ളത്തില്‍ കുതിര്‍ത്തത്‌) 


തയാറാക്കുന്ന വിധം 

ഒരു ബൗളില്‍ അരപ്പിനുള്ളത്‌ യോജിപ്പിച്ചെടുക്കുക. അതിലേക്ക്‌ ഇറച്ചി ചേര്‍ത്ത്‌ പുരട്ടി അര മണിക്കൂര്‍ ഫ്രിഡ്‌ജില്‍ വയ്‌ക്കുക. സ്‌ക്യൂവേഴ്‌സില്‍ മസാല പുരട്ടി വച്ച ഇറച്ചിയും ക്യാപ്‌സിക്കവും സവാളയും മാറിമാറി കോര്‍ക്കുക. ഗ്രില്‍ നന്നായി ചൂടാക്കി എണ്ണ പുരട്ടി കോര്‍ത്തുവച്ചത്‌ തിരിച്ചും മറിച്ചും ഇട്ട്‌ വേവിച്ചെടുക്കുക.


[Read More...]


ബീഫ് അസ്സാഡോ



പച്ചമുളകും വറ്റല്‍മുളകും ചേര്‍ത്തുണ്ടാക്കിയ ഗോവന്‍ ബീഫ് കറി

ആവശ്യമുള്ള സാധനങ്ങള്‍

01. ബീഫ് - ഒരു കിലോ
02. ഉപ്പ് - പാകത്തിന്
     വിനാഗിരി - 100 മില്ലി
     ഇഞ്ചി അരച്ചത് - 50 ഗ്രാം
     വെളുത്തുള്ളി അരച്ചത് - 50 ഗ്രാം
     ഗ്രാമ്പൂ - രണ്ടു ഗ്രാം
     കറുവാപ്പട്ട - രണ്ടു ഗ്രാം
     ജീരകം - രണ്ടു ഗ്രാം
     മഞ്ഞള്‍പ്പൊടി - രണ്ടു ഗ്രാം
03. എണ്ണ - 200 മില്ലി
04. സവാള അരിഞ്ഞത് - 100 ഗ്രാം
05. തക്കാളി അരിഞ്ഞത് - 100 ഗ്രാം
    പച്ചമുളക് അരിഞ്ഞത് - രണ്ടു ഗ്രാം
    വറ്റല്‍മുളക് അരിഞ്ഞത് - രണ്ടു ഗ്രാം

പാകം ചെയ്യുന്ന വിധം

01. ഇറച്ചി മുഴുവനോടെ തന്നെയെടുത്തു മൂര്‍ച്ചയുള്ള  കത്തികൊണ്ട് അങ്ങിങ്ങായി കുത്തിയശേഷം രണ്ടാമത്തെ 02. ചേരുവ പുരട്ടി, ഒരു രാത്രി മുഴുവന്‍ ഫ്രിഡ്ജില്‍ വയ്ക്കുക.
03. പിറ്റേന്ന് ഒരു വലിയ പാനില്‍ എണ്ണ ചൂടാക്കി, സവാള വഴറ്റുക. ഇതില്‍ അഞ്ചാമത്തെ ചേരുവ ചേര്‍ത്തു വഴറ്റുക.
04. നന്നായി വഴന്നശേഷം പുരട്ടിവച്ചിരിക്കുന്ന ബീഫ് ചേര്‍ത്ത് പുറംവശം ഗോള്‍ഡന്‍ബ്രൗണ്‍  നിറമാകും വരെ വറുക്കുക.
05. പിന്നീട് അടച്ചുവച്ച്, ചെറുതീയിലാക്കി വയ്ക്കുക. ബീഫില്‍ നിന്നുള്ള വെള്ളം ഊറിവരണം.
06. പിന്നീട്, അരലീറ്റര്‍ ചൂടുവെള്ളം ചേര്‍ത്തു വേവിക്കുക. ഉപ്പും എരിവും പാകത്തിനാക്കുക. ചൂടാറിയശേഷം, 07. മസാലയില്‍ നിന്നു പുറത്തെടുത്തു, കനംകുറച്ചു സ്ലൈസ് ചെയ്യുക.
08. ബീഫ് തയാറാക്കിയ മസാല, മുകളില്‍ ഒഴിച്ചു ബ്രെഡിനൊപ്പം വിളമ്പുക.
[Read More...]


ബീഫ്‌ ചോപ്‌സ്



ആവശ്യമുള്ള സാധനങ്ങള്‍

ബീഫ്‌ (മിന്‍സ്‌ ചെയ്‌തത്‌) - ഒരു കിലോ
സവാള (പൊടിയായി കൊത്തിയരിഞ്ഞത്‌) - രണ്ട്‌ കപ്പ്‌
പച്ചമുളക്‌ (പൊടിയായി അരിഞ്ഞത്‌) - നാല്‌ ടേബിള്‍സ്‌പൂണ്‍
ഇഞ്ചി - രണ്ട്‌ (വലുത്‌)
കുരുമുളകുപൊടി - രണ്ട്‌ ടീസ്‌പൂണ്‍
മഞ്ഞള്‍പ്പൊടി - ഒരു ടീസ്‌പൂണ്‍
സോസ്‌ - രണ്ട്‌ ടീസ്‌പൂണ്‍
വിനാഗിരി - രണ്ട്‌ ടീസ്‌പൂണ്‍
ഉപ്പ്‌ - പാകത്തിന്‌
പൊരിക്കടല പൊടിച്ചത്‌ - ഒരു കപ്പ്‌
തേങ്ങ അരച്ചത്‌ - ഒരു കപ്പ്‌
മുട്ടയുടെ വെള്ള അടിച്ചത്‌ - നാല്‌
റൊട്ടിപ്പൊടി - പാകത്തിന്‌

തയാറാക്കുന്ന വിധം

ഇറച്ചിക്കൊപ്പം സവാള, പച്ചമുളക്‌, ഇഞ്ചി, കുരുമുളകുപൊടി, മഞ്ഞള്‍പ്പൊടി, സോസ്‌, വിനാഗിരി, ഉപ്പ്‌, പൊരിക്കടല പൊടിച്ചത്‌, തേങ്ങ അരച്ചത്‌ എന്നീ ചേരുവകള്‍ യോജിപ്പിച്ച്‌ വയ്‌ക്കുക. ഇതില്‍നിന്നും കുറേശ്ശെ വീതം എടുത്ത്‌ ചെറിയ ഉരുളകളാക്കിയതിനുശേഷം പരത്തിയെടുക്കുക. ഇതിന്റെ മീതെ മുട്ട പതപ്പിച്ചതും റൊട്ടിപ്പൊടിയും ഒരുപോലെ പുരട്ടി ബീഫ്‌ ചോപ്‌സ് വറുത്തുകോരുക. സോസിനൊപ്പം ചൂടോടെ വിളമ്പാം.

[Read More...]


മിക്‌സഡ്‌ ഫ്രൈഡ്‌റൈസ്‌



മിക്‌സഡ്‌ ഫ്രൈഡ്‌റൈസ്‌



ആവശ്യമുള്ള സാധനങ്ങള്‍

പച്ചരി - രണ്ട്‌ കപ്പ്‌
ശുദ്ധിചെയ്‌ത കടലയെണ്ണ - നാല്‌ ടേബിള്‍സ്‌പൂണ്‍
സ്‌പ്രിങ്‌ ഒനിയന്‍ (കനംകുറച്ച്‌ നേരിയതായി വട്ടത്തില്‍ അരിഞ്ഞത്‌) - അരകപ്പ്‌
കാരറ്റ്‌ (കൊത്തിയരിഞ്ഞത്‌) - കാല്‍ കപ്പ്‌
ബീന്‍സ്‌ (കനംകുറച്ച്‌ അരിഞ്ഞത്‌) -കാല്‍കപ്പ്‌
കോഴി (വേവിച്ച്‌ പിച്ചിക്കീറിയത്‌) - കാല്‍കപ്പ്‌
ചെമ്മീന്‍ (വേവിച്ച്‌ അരിഞ്ഞത്‌) - കാല്‍കപ്പ്‌
മാട്ടിറച്ചി (വേവിച്ച്‌ അരിഞ്ഞത്‌) - കാല്‍കപ്പ്‌
പോര്‍ക്ക്‌ (വേവിച്ച്‌ അരിഞ്ഞത്‌) - കാല്‍കപ്പ്‌
അജിനോമോട്ടോ - ഒരു നുള്ള്‌
കുരുമുളകുപൊടി - ഒരു ടീസ്‌പൂണ്‍
ഉപ്പ്‌ - പാകത്തിന്‌
സ്‌പ്രിങ്‌ ഒനിയന്റെ മുകള്‍ഭാഗം (നേരിയതായി അരിഞ്ഞത്‌) - മുക്കാല്‍ കപ്പ്‌
സോയാസോസ്‌ - 3 ടേബിള്‍സ്‌പൂണ്‍
മുട്ട - ഒരെണ്ണം

തയാറാക്കുന്ന വിധം


അരി കഴുകി പത്തു മിനിറ്റ്‌ വെള്ളത്തില്‍ കുതിരാന്‍ വയ്‌ക്കുക. വെള്ളം നന്നായി തിളച്ച്‌ കഴിയുമ്പോള്‍ അരി ഇട്ടതിനുശേഷം കുറച്ച്‌ ഉപ്പ്‌ ചേര്‍ക്കുക. വേവ്‌ ഒട്ടും കൂടിപ്പോകാതെ വാങ്ങി വെള്ളം ഊറ്റുക. തണുത്ത വെള്ളമൊഴിച്ച്‌ ഒന്നുകൂടെ ഊറ്റുകയാണെങ്കില്‍ ചോറ്‌ ഒട്ടിപ്പിടിക്കുകയില്ല. ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്ത്‌ മുട്ട അടിക്കുക.

ഒരു ടേബിള്‍സ്‌പൂണ്‍ എണ്ണ ചൂടാകുമ്പോള്‍ മുട്ട ഒഴിച്ച്‌ ചിക്കിപ്പൊരിച്ച്‌ എടുക്കുക. സ്‌പ്രിങ്‌ ഒനിയന്‍, കാരറ്റ്‌, ബീന്‍സ്‌, അജിനോമോട്ടോ എന്നിവ ചേര്‍ക്കുക. നല്ല തീയില്‍ ഒരു മിനിറ്റ്‌ ഇളക്കുക. പിന്നീട്‌ കോഴി വേവിച്ചത്‌, ചെമ്മീന്‍ വേവിച്ച്‌ അരിഞ്ഞത്‌, മാട്ടിറച്ചി വേവിച്ച്‌ അരിഞ്ഞത്‌, പോര്‍ക്ക്‌ വേവിച്ച്‌ അരിഞ്ഞത്‌ എന്നീ ചേരുവകള്‍ ചേര്‍ക്കുക.

കുരുമുളകുപൊടിയും, ഉപ്പും, സ്‌പ്രിങ്‌ ഒനിയന്റെ മുകള്‍ഭാഗം അരിഞ്ഞു വച്ചിരിക്കുന്നതും ചേര്‍ക്കുക. ഒരു മിനിറ്റ്‌ തീയില്‍ ഇത്‌ ചേര്‍ത്തിളക്കുക. അരി വേവിച്ചുവച്ചിരിക്കുന്നതും സോയാസോസും ചേര്‍ത്ത്‌ മൂന്നുമിനിറ്റ്‌ നല്ല തീയില്‍ ഇളക്കുക. തയാറാക്കിവച്ചിരിക്കുന്ന മുട്ടയും ചേര്‍ത്ത്‌ ഇളക്കി ചൂടോടെ ഉപയോഗിക്കുക.


[Read More...]


ക്രഞ്ചി ക്രിസ്പി ബീഫ്



ക്രഞ്ചി ക്രിസ്പി ബീഫ്



ചേരുവകള്‍ 


ബീഫ് 200 ഗ്രാം
ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് അഞ്ച് ഗ്രാം
കോണ്‍ഫ്ലോര്‍ പത്ത് ഗ്രാം
സവാള അരിഞ്ഞത് ഒരെണ്ണം
സെലറി അരിഞ്ഞത് അര ടീസ്പൂണ്‍
ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത് അര ടീസ്പൂണ്‍ വീതം
പച്ചമുളക് രണ്ടെണ്ണം
സോയാസോസ് മൂന്ന് ടേബിള്‍സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
പഞ്ചസാര അല്‍പം
വെളുത്ത കുരുമുളക് പൊടി രണ്ട് നുള്ള്
ലീക്‌സ് രണ്ട് ഗ്രാം
എണ്ണ 250 മില്ലി
ചെറുനാരങ്ങ ഒന്നിന്റെ പകുതി
കാശ്മീരി മുളക്‌പൊടി ഒരു ടീസ്പൂണ്‍

തയാറാക്കുന്നവിധം 

ബീഫ് നീളത്തിലരിഞ്ഞതിനുശേഷം കാശ്മീരി മുളക്‌െപാടി, സോയാസോസ്, ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത്, ചെറുനാരങ്ങാനീര്, കോണ്‍ഫ്ലോര്‍ എന്നിവ ചേര്‍ത്ത് ഇളക്കി എണ്ണയില്‍ മൊരിയുന്നതുവരെ വറുത്തെടുക്കുക. 
പാനില്‍ എണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, സെലറി, സവാള അരിഞ്ഞത് എന്നിവ ഇട്ട് വഴറ്റി അതിലേക്ക് അല്പം വെള്ളം, സോയാസോസ്, ഉപ്പ്, പഞ്ചസാര, കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. അതിലേക്ക് അല്പം കോണ്‍ഫ്ലോര്‍ വെള്ളത്തില്‍ കലക്കിയതും ഒഴിച്ച് കുറുകുമ്പോള്‍ വറുത്തുവച്ചിരിക്കുന്ന ബീഫ് ഇട്ട് നന്നായി ഇളക്കി വാങ്ങുക. അരിഞ്ഞു വെച്ചിരിക്കുന്ന ലീക്‌സ് മുകളില്‍ വിതറി അലങ്കരിക്കുക.

[Read More...]


ഇടിയിറച്ചി



ഇടിയിറച്ചി



ആവശ്യമായ ചേരുവകള്‍


1 പോത്തിറച്ചി- 1 കിലോ
2 മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍
3 ചുവന്നമുളക് ഇടിച്ചത്- 10 ഗ്രാം
4 ചുവന്ന ഉള്ളി- 15 ഗ്രാം
5 ഇഞ്ചി- ഒരുകഷ്ണം
6 വെളുത്തുള്ളി- 4-5 അല്ലി
7 പച്ചമുളക്- 5 എണ്ണം
8 കറിവേപ്പില-2 എണ്ണം
9 ഗരം മസാല-1 ടീസ്പൂണ്‍
10 കുരുമുളകു പൊടി- അര ടീസ്പൂണ്‍


തയാറാക്കുന്ന വിധം


പോത്തിറച്ചി ഉപ്പും മഞ്ഞള്‍പൊടിയും ചേര്‍ത്തു വെയിലത്തു വച്ച് ഉണക്കി എടുക്കുക. അതിനുശേഷം കല്ലുരലില്‍ ഇട്ട് ഇടിച്ചു മയപ്പെടുത്തുക. ചുവന്ന മുളക് ഇടിച്ചതും, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ അരിഞ്ഞെടുത്തതും കറിവേപ്പിലയും ചേര്‍ത്തു എണ്ണയില്‍ നന്നായി വഴറ്റിയെടുക്കുക. ഇതിനോടുകൂടി ഉണക്കി ചതച്ചെടുത്ത ഇറച്ചിയും ചേര്‍ത്തു വഴറ്റുക. പിന്നീട് ഗരം മസാലയും കുരുമുളകു പൊടിയും ചേര്‍ത്തു വഴറ്റി ജലാംശമില്ലാതെ തോരന്‍ പരുവത്തില്‍ വാങ്ങുക. 

[Read More...]


ബീഫ് അച്ചാര്‍



ബീഫ് അച്ചാര്‍

 

ആവശ്യമായ ചേരുവകള്‍

 

1.ബീഫ് ചെറിയ

കഷണങ്ങള്‍ ആക്കി നുറുക്കിയത് : 1 കിലോ

2.ഇഞ്ചി ചെറുതായി അരിഞ്ഞത് : 2 ടേബിള്‍ സ്പൂണ്‍

3.വെളുത്തുള്ളി അരിഞ്ഞത് : 2 ടേബിള്‍ സ്പൂണ്‍

4.ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് : 1 ടേബിള്‍ സ്പൂണ്‍

5.കുരു മുളക് ചതച്ചത് : 1 ടേബിള്‍ സ്പൂണ്‍

6.പച്ചമുളക് : 5 എണ്ണം

7.ഗരം മസാല : 2 ടീസ്പൂണ്‍

8.മുളക് പൊടി : 4 ടേബിള്‍ സ്പൂണ്‍

9.മഞ്ഞള്‍പ്പൊടി : 1 ടീസ്പൂണ്‍

10.ഉലുവപ്പൊടി : 1/4 ടീസ്പൂണ്‍

11.കടുക് : 1 ടീസ്പൂണ്‍

12.കറിവേപ്പില : 2 സ്പ്രിഗ്സ്

13.വിനാഗിരി : 4 ടേബിള്‍ സ്പൂണ്‍

14.വെള്ളം , എണ്ണ , ഉപ്പു : ആവശ്യത്തിനു

 

ഉണ്ടാക്കുന്ന വിധം :

 

ബീഫ്, 1 ടീസ്പൂണ്‍ ഗരം മസാല , മഞ്ഞള്‍പ്പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പു എന്നിവ ചേര്‍ത്തു മാറിനേറ്റ് ചെയ്തു 20-30 മിനുട്ട് നേരം വെക്കുക.

ഈ മാറിനേറ്റ് ചെയ്ത ബീഫ് കുക്കറില്‍ വെള്ളം ഒഴിക്കാതെ നന്നായി വേവിക്കുക.

കുക്കറില്‍ നിന്നും വെള്ളം ഊറ്റി ബീഫ് മാറ്റി വെക്കുക. ഊറ്റി വെച്ചിരിക്കുന്ന വെള്ളം ( സ്ടോക്ക് ) സൂക്ഷിച്ചു വെക്കുക.

5-6 ടേബിള്‍ സ്പൂണ്‍ എണ്ണ ഒരു ഫ്രയിംഗ് പാനില്‍ ചൂടാക്കി ബീഫ് നന്നായി ഫ്രൈ ചെയ്തു മാറ്റിവെക്കുക.

ഒരു ഫ്രയിംഗ് പാനില്‍ കുറച്ചു എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇഞ്ചി, വെളുത്തുള്ളി , പച്ചമുളക് അരിഞ്ഞത് , കറിവേപ്പില എന്നിവ ചേര്‍ത്തു വഴറ്റുക. ഇതിലേക്ക് ഉലുവാപ്പൊടിയും ചേര്‍ത്തു ഇളക്കുക.

മുളക് പൊടി ചേര്‍ത്തു നന്നായി യോജിപ്പിക്കുക.

ഇതിലേക്ക് വിനാഗിരിയും , മാറ്റിവെച്ചിരിക്കുന്നതില്‍ നിന്നും 1 കപ്പു സ്ടോക്കും ചേര്‍ത്ത് തിളപ്പിക്കുക.

ഇതിലേക്ക് ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന ബീഫ് പാനിലെ എണ്ണ സഹിതം ചേര്‍ക്കുക.

ഇതിലേക്ക് കുരു മുളക് ചതച്ചത് ചേര്‍ത്തു നന്നായി വരട്ടിയെടുക്കുക.

അടുപ്പില്‍ നിന്നും വാങ്ങി തണുക്കാന്‍ അനുവദിക്കുക.

ഗ്ലാസ് ഭരണിയില്‍ സൂക്ഷിച്ചു വെക്കാം.

(സൂസന്‍ അലെക്സ് പ്രവീണ്‍)

[Read More...]


Simple Mexican Lasagna



Simple Mexican Lasagna



INGREDIENTS

1 lb lean ground beef
olive oil, to drizzle in pan
½ small yellow onion, grated or finely chopped
2 tsp smoked paprika
1 tsp cumin
1 Tbsp chili powder
1 tsp kosher salt
½ tsp black pepper
1 (14.5 oz) can diced tomatoes
1 (15 oz) can black beans, rinsed and drained
1½ cups frozen sweet corn
1 (4 oz) can fire roasted diced green chiles
1 (10 oz) can enchilada sauce
12 8” large flour tortillas
12 oz Mexican cheese blend
6 oz can sliced olives, drained
2 scallions, finely chopped
2 Tbsp chopped cilantro

DIRECTIONS

Preheat oven to 425°F.
In a large skillet, over medium high heat, drizzle olive oil. Add beef, onion, paprika, cumin, chili powder, salt and pepper to skillet. Brown beef for about 5-7 minutes. Add tomatoes, beans and corn. Stir to combine. Allow to cook while you begin preparing the baking pan.
Smooth ⅓ of the enchilada sauce over the bottom of a medium size baking pan (about 8x11). Lay tortillas on the bottom of the pan, slightly overlapping until pan is covered (about 4 tortillas).
Spoon half of the beef mixture over top of the tortillas, spread evenly. Layer tortillas on top of beef mixture. Smooth ⅓ of the enchilada sauce over tortillas. Sprinkle ½ of the cheese on top. Scatter the green chiles over the cheese. Add the remaining beef mixture. Spread evenly. Layer tortillas on top of beef mixture. Spoon remaining enchilada sauce over tortillas. Sprinkle remaining cheese on top of tortillas. Garnish top with olives and scallions.
Bake for 10-15 minutes, until cheese is melted and lasagna is warmed through. Remove from oven and sprinkle with cilantro. Serve and enjoy!
[Read More...]


കോട്ടയം ബീഫ് ഫ്രൈ / Kottayam Beef Fry



കോട്ടയം  ബീഫ്  ഫ്രൈ / കറി 



ചേരുവകൾ

1) നല്ല പോത്തിറച്ചി (അധികം മൂപ്പില്ലാത്തത്) 1 കിലോ,
തേങ്ങ കൊത്ത് 100 ഗ്രാം ,
ചുവന്നുള്ളി -150 ഗ്രാം / സവോള- 2 വലുത്
ഇഞ്ചി ചെറിയ കഷണം കൊത്തിയരിഞ്ഞത്‌
വെളുത്തുള്ളി 5-6 അല്ലി
2) കറുവ പട്ട 4 കഷണം(ചെറുത്‌),
ഗ്രാമ്പൂ 3-4 എണ്ണം,
മല്ലിപ്പൊടി 2 ടേബിള്‍സ്പൂണ്‍,
കുരുമുളക്പൊടി 1/2 ടേബിള്‍സ്പൂണ്‍,
ചുവന്ന മുളകുപൊടി 2 ടേബിള്‍സ്പൂണ്‍,
തക്കോലം 2-3 പൂക്കള്‍,
ഇറച്ചി മസാലകൂട്ട് പൊടിച്ചത്‌- 1.5 ടേബിള്‍സ്പൂണ്‍
3) ഉപ്പ് – ആവശ്യത്തിന്
4) വെളിച്ചെണ്ണ – വഴറ്റാന്‍ ആവശ്യത്തിന്, കറിവേപ്പില 2-3 തണ്ടുകള്‍

പാകം ചെയ്യുന്ന രീതി 

ആദ്യമായി കഷണങ്ങള്‍ ആകി കഴുകി വൃത്തിയാക്കിയ ഇറച്ചി കുക്കറില്‍ ഇടുക (വെള്ളം അധികം ഉണ്ടാവരുതേ) അതില്‍ അറിഞ്ഞു വെച്ച ഉള്ളി / സവോള, തേങ്ങ കൊത്ത്, വെളുത്തുള്ളി, ഇഞ്ചി, 2 ഉം  3 ഉം ലിസ്റ്റില്‍ ഉള്ള സാധനങ്ങള്‍ എല്ലാം ചേര്‍ത്ത് ഇളക്കി ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വേകാന്‍ വെക്കുക. ഇളം ഇറച്ചി ആണെങ്കില്‍ 2 വിസില്‍ മാത്രമേ വെക്കാവുള്ളൂ. ഇല്ലെങ്കില്‍ പൊടിഞ്ഞു പോകും. ഇറച്ചി വേവായാല്‍ കുക്കര്‍ തുറന്നു തണുക്കാന്‍ വെക്കുക. കറി ആയി ഉപയോഗിക്കാന്‍ എണ്ണ മൂപ്പിച്ചു കടുക്‌ ഇട്ടു കറിവേപ്പിലയും ചേര്‍ത്ത്‌ അതില്‍ ഇറച്ചി ഇട്ടു ചാറു കുറുകി പോകാതെ എടുക്കുക.

ഇനി ഫ്രൈ ആയി വേണ്ടവര്‍ക്ക് ഇറച്ചി എണ്ണയില്‍ മൂപ്പിക്കുമ്പോള്‍ നന്നായി ഇളക്കി ചാറു വറ്റിച്ചു അതിലേക്കു ഒരു സവാള ചെറുതായി അറിഞ്ഞത് 3-4 തവണയായി ചേര്‍ത്ത് 2 പച്ചമുളകും ഇട്ടു ബ്രൌണ്‍ നിറത്തില്‍ ഇറച്ചി ആവുമ്പോള്‍ ഇറക്കി വെച്ച് ഉപയോഗിക്കാം. 

[Read More...]


 

Categories

Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38) ചമ്മന്തി (3) മീൻ (1)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs