ചേരുവകള്‍
- കാച്ചില്‍
- ഉപ്പു
- വെള്ളം
പാകം ചെയ്യുന്ന വിധം:
കാച്ചില്‍എടുത്തു പുറംതൊലി ചെത്തി കഷ്ണങ്ങള്‍ആക്കി നന്നായി കഴുകിവയ്ക്കുക. ഇനി ഒരു പാത്രത്തില്‍ ആവശ്യത്തിന് വെള്ളം എടുത്തു തിളപ്പിക്കുക. തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് വൃത്തിയാക്കി വച്ചിരിക്കുന്ന കാച്ചില്‍ കഷ്ണങ്ങള്‍ ഇടുക. കാച്ചില്‍ കഷ്ണങ്ങള്‍ക്ക് മുകളില്‍ വെള്ളം നില്‍ക്കാന്‍ ശ്രദ്ധിക്കണം. കാച്ചില്‍ പകുതി വേവ് ആകുമ്പോള്‍ ആവശ്യത്തിനു ഉപ്പു ചേര്‍ക്കുക. കാച്ചില്‍ കഷ്ണങ്ങള്‍ നന്നായി വെന്തതിനു ശേഷം മുഴുവന്‍ വെള്ളവും ഊറ്റികളയുക. കാച്ചില്‍ പുഴുങ്ങിയത് റെഡി. ഇനി നല്ല കാന്താരി ചമ്മന്തി ഉടച്ചതോ മീന്‍ കറിയോ കൂട്ടി കഴിക്കാം.
(Shibu Alexander Kolath)
ലേബലുകള്‍:
Malayalam,
Snacks


Previous Article

