വെള്ളെപ്പവും കോഴികറിയും




വെള്ളയപ്പം 

ആവശ്യമുള്ള സാധനങ്ങൾ

  • പച്ചരി - 2 കപ്പ്‌
  • തേങ്ങ - അര കപ്പ്‌
  • ഈസ്റ്റ്‌ - അര ടീസ്പൂണ്‍
  • പശുവിൻ പാല്‍ - കാല്‍ കപ്പ്‌ 
  • പഞ്ചസാര - 6 ടീസ്പൂണ്‍
  • ഉപ്പ്‌ - പാകത്തിന്‌

തയ്യാറാക്കുന്ന വിധം:

1. പച്ചരി ഏകദേശം 8 മണിക്കൂര്‍ കുതിര്‍ക്കുക.

2. കുതിര്‍ത്ത 1 കപ്പ്‌ അരിയും അര കപ്പ്‌ തേങ്ങായും മിക്സ്‌ ചെയ്തു നല്ലത്‌ പോലെ അരക്കുക.

3. ബാക്കി അരി അരച്ച്‌ , അതില്‍ നിന്നും 2 സ്പൂണ്‍ എടുത്ത്‌ കപ്പു കാച്ചുക (കുറുക്കുക)

4. അര ടീസ്‌ സ്പൂണ്‍ ഈസ്റ്റും 3 ടീസ്‌ സ്പൂണ്‍ പഞ്ചസരയും ചെറു ചൂടു വെള്ളത്തില്‍ കലക്കി 15 മിനിറ്റ്‌ വയ്ക്കുക.

4. കപ്പു കാച്ചിയതു തണുത്തതിനു ശേഷം, അരച്ചമാവും, കപ്പ്‌ കാച്ചിയതും ഈസ്റ്റ്‌ കലക്കിയതും നല്ലതുപോലെ മിക്സ്‌ ചെയ്ത്‌ 10 മണിക്കൂര്‍ വയ്ക്കുക.

5. 10 മണിക്കൂറിനു ശേഷം കാല്‍ കപ്പ്‌ പാലും, 3 ടീസ്സ്പൂണ്‍ പഞ്ചസാരയും മിക്സുചെയ്ത്‌ അര മണിക്കൂര്‍ വയ്ക്കുക.

6. അര മണിക്കൂറിനു ശേഷം പാകത്തിനു ഉപ്പ്‌ ചേര്‍ത്ത്‌, അപ്പം ചുടാം. (ഒരു തവി മാവ്‌ ചൂടായ അപ്പച്ചട്ടിയിലോ ഫ്രയിങ് പാനിലോ) ഒഴിച്ച്‌, 15 സെക്കന്റിനു ശേഷം അപ്പച്ചട്ടി ഒന്നു ചുറ്റിച്ചു അടച്ചു വയ്ക്കുക

കുറിപ്പ്: മാവ്‌ അരക്കുന്ന സമയത്ത്‌, പരമാവധി വെള്ളം കുറച്ച്‌ അരയ്ക്കുക.


നാടന്‍ കോഴി കറി

ആവശ്യമുള്ള സാധനങ്ങൾ


  • ചിക്കന്‍ (ചെറിയ കക്ഷണം ആക്കി മുറിച്ചത്) - ഒരു കിലോ
  • ഇഞ്ചി- ചെറിയ കക്ഷണം ആയി മുറിച്ചത്
  • വെളുത്തുള്ളി - 5 അല്ലി, ചെറുതായി കീറി എടുത്തത്
  • പച്ചമുളക് - 4 , രണ്ടായി കീറിയത്
  • ചെറിയ ഉള്ളി - 500 ഗ്രാം,രണ്ടായി കീറിയത്
  • തക്കാളി - ഒരെണ്ണം
  • തേങ്ങാ - ചെറിയ കക്ഷണങ്ങള്‍ ആയി മുറിച്ചത്
  • തേങ്ങാപാല്‍ , അല്ലെങ്കില്‍ , തൈര് - 1/2 ഗ്ലാസ്സ്
  • കറിവേപ്പില - 2 ഇതള്‍
  • മസാല കൂട്ട്, പട്ട ,ഗ്രാമ്പു തുടങ്ങിയവ
  • മുളകു പൊടി - രണ്ട് സ്പൂണ്‍
  • മല്ലി പൊടി - രണ്ട് സ്പൂണ്‍
  • മഞ്ഞള്‍ പൊടി - 1/2 സ്പൂണ്‍
  • കുരുമുളകു പൊട - 1 സ്പൂണ്‍
  • മസാല പൊടി - 1 സ്പൂണ്‍

ഇതെല്ലാം നന്നായി മിക്സ് ചൈയ്തു ഒരു പേസ്റ്റ് ഉണ്ടാക്കുക.

ഉണ്ടാക്കേണ്ട വിധം

ആദ്യം, ഒരു പാത്രത്തില്‍ വെളിച്ചെണ്ണ ചൂടായി വരുമ്പോള്‍ അതില്‍ മുറിച്ചു വച്ച ചിക്കന്‍ ഇട്ടു നന്നായി ഇളക്കുക, ഒരു ചെറിയ ചൂടില്‍ ഒരു 10 മിനിറ്റ് ഇളക്കുക, ചിക്കന്‍ നല്ല വെള്ള നിറം ആകുന്ന വരെ ഇത് തുടരണം.ഇനി, വേറൊരു പാത്രത്തില്‍ എണ്ണ ഒഴിച്ച് അതു ചൂടാകുമ്പോല്‍ ഇഞ്ചിയും വെളുത്തുള്ളിയും ഇടുക, ഒന്നു നിറം മാറി വരുമ്പോള്‍, പച്ച മുളക്, തേങ്ങ മുറിച്ചതും, കറിവ്വേപ്പിലയും ഇട്ട് ഇളക്കി തേങ്ങയുടെ നിറം മാറി വരുംപ്പോള്‍ ഉള്ളി അരിഞ്ഞതു ഇടുക.നന്നായി വഴറ്റി, നല്ല ബ്രൌണ്‍ നിറം ആകുമ്പോൾ, ഉപ്പ് ആവശ്യത്തിനു ചേർക്കുക .പിന്നെ തക്കാളിയും, പട്ടയും, ഗ്രാമ്പുവും ചേര്‍ത്ത് ഇളക്കി അല്പ നേരം അടച്ചു വൈക്കുക. അതില്‍ ചിക്കനും മസാല പേസ്റ്റും ചേര്‍ത്തു ഇളക്കി, അടച്ചു വച്ചു വേവിക്കുക, വെള്ളം ചേര്‍ക്കരുത്.

ചിക്കന്‍ നന്നായി വെന്തു കഴിയുമ്പോള്‍ തേങ്ങാപലോ , തൈരോ ചേര്‍ത്തു ഇളക്കുക.ഇനി ചൂടോടെ പാത്രത്തിലേക്ക് വിളമ്പി ആവശ്യാനുസരണം കഴിക്കാം.


[Read More...]


മസാല മുട്ട സുർക്ക



ചേരുവകൾ


  • പൊന്നി അരി - 3 കപ്പ്
  • മുട്ട - 4 എണ്ണം
  • ഉരുളക്കിഴങ്ങ്‌ അരിഞ്ഞത് - 1 കപ്പ്
  • ഗ്രീൻ പീസ്, ചീസ്, സോയാ ബീൻ എന്നിവ ആവശ്യത്തിന്
  • ഉള്ളി അരിഞ്ഞത് - അരകപ്പ്
  • പച്ചമുളക് അരിഞ്ഞത് - 3എണ്ണം
  • കറിവേപ്പില - 2തണ്ട് അരിഞ്ഞത്
  • മല്ലിയില അരിഞ്ഞത് - കാല്‍ കപ്പ്‌
  • ഇഞ്ചി അരിഞ്ഞത് - ഒരു ടേബിള്‍സ്പൂണ്‍
  • ഉപ്പ്,എണ്ണ - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :

ഇഷ്ടമുള്ള പച്ചക്കറികള്‍ തിരഞ്ഞെടുക്കാം. എല്ലാപച്ചക്കറികളും പൊടി ആയി അരിയണം. അരി പച്ചവെള്ളത്തില്‍ കുതിര്‍ത്ത് നാലോ അഞ്ചോ മണിക്കൂര്‍ വെക്കുക. അരി കഴുകി മുട്ടയും അല്പം വെള്ളവുംചേര്‍ത്ത് മിക്സിയില്‍ അരയ്ക്കുക. അയവ് കൂടിപോകരുത്. തവികൊണ്ട് കോരി ഒഴിക്കുമ്പോള്‍ നല്ല കട്ടിയുള്ള മാവായിരിക്കണം. അരിഞ്ഞുവച്ച പച്ചക്കറികള്‍ അല്പം ഉപ്പ് ചേര്‍ത്ത് കൈ കൊണ്ട് നന്നായി ഞരടി മാവില്‍ ചേര്‍ത്ത് ഇളക്കുക. പാകത്തിനുപ്പും ചേര്‍ക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടായാല്‍ നടുഭാഗത്തായി ഒരു തവി കൊണ്ട് മാവ് കോരിയൊഴിക്കുക. ഇത് നന്നായിപൊങ്ങിവരുമ്പോള്‍ പതുക്കെ മറിച്ചിടുക. തിരിച്ചും മറിച്ചും രണ്ടുഭാഗവും പാകമായി കഴിഞ്ഞാല്‍ കോരിവെക്കുക. മീന്‍ കറിയുടെ കുടെയോ ഇറച്ചിക്കറിയുടെ കുടെയോ വിളമ്പുക.


[Read More...]


അടുക്കു പത്തിരി / ബീത്തിച്ചുട്ട പത്തിരി



ചേരുവകൾ 


  • കയമ അരി- അരക്കിലോ
  • തേങ്ങാപ്പാൽ- മുക്കാൽ മുറി തേങ്ങയുടേത്
  • പാൽ

തയാറാക്കുന്ന വിധം 

കുതിർത്തുവെച്ച അരി, തേങ്ങാപ്പിലിൽ അരച്ചെടുക്കുക. ഒരു തവി വറ്റും ചേർക്കണം. തരിയില്ലാതെ നന്നായി അരച്ചെടുത്ത് അതിൽ അല്പം ഏലക്കായപ്പൊടിയും പാകത്തിന് ഉപ്പും ചേർക്കുക .അതിനുശേഷം ഇത് കുക്കറിലോ ആവികയറ്റിയോ വേവിച്ചെടുക്കാം. കുക്കറിലെ പാത്രത്തിൽ എണ്ണ തടവിയ ശേഷം ഒരു തവി മാവ് ഒഴിക്കുക. അല്പം വേവായ ശേഷം അതിനുമുകളിൽ വീണ്ടും എണ്ണ തടവി അടുത്ത അടുക്ക് മാവ് ഒഴിക്കുക. അങ്ങനെ പലയടുക്കുകളിലായി തയ്യാറാക്കി വേവിച്ചെടുത്ത ശേഷം പുറത്തെടുക്കാം. ഇത് ഒന്നിച്ച് മുറിച്ചെടുത്ത് കറിയും കൂട്ടി ഉപയോഗിക്കാം. 


(ഫാത്തിമ, എഫ്.എ. കാറ്റേഴ്സ്) 


[Read More...]


പെസഹാ അപ്പം II





ചേരുവകൾ


  • അരിപ്പൊടി: 2 കപ്പ് (വറുത്തത്)
  • തേങ്ങ ചിരകിയത് : ഒന്നേകാൽ കപ്പ് 
  • ഉഴുന്ന് : ഒരു പിടി (വെള്ളത്തിൽ കുതിർക്കണം)
  • ചുവന്നുള്ളി : 5-6
  • വെളുത്തുള്ളി - 2 അല്ലി 
  • ജീരകം - കാൽ സ്പൂൺ
  • ഉപ്പ് - ആവശ്യത്തിന് 
  • വെള്ളം - ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

ആദ്യം തന്നെ വെള്ളത്തിൽ കുതിർത്ത ഉഴുന്ന് ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക്കണം. ഇതിന് പുറമേ ചിരകിയ തേങ്ങയും ജീരകവും പരുക്കനായി വേറെ തന്നെ അരച്ചെടുക്കണം. ചുവന്നുള്ളിയും വെളുത്തുള്ളിയും ഇതുപോലെ വേറെത്തന്നെ അരച്ച് കുഴമ്പുരൂപത്തിലാക്കണം. പിന്നീട് ഒരു വലിയ പാത്രത്തിൽ അരിപ്പൊടിയെടുത്ത് ഇതിലേക്ക് അരച്ച് വച്ച ഉഴുന്നും തേങ്ങയും ചുവന്നുള്ളി- വെളുത്തുളളി പേസ്റ്റും ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ല കുഴമ്പു പരുവത്തിൽ ആക്കുക. മൂന്ന് മണിക്കൂറിന് ശേഷം അപ്പച്ചെമ്പിന്റെ തട്ടിൽ നിരത്തിയ വാഴയിലയിലേക്ക് ഈ മാവ് കോരിയൊഴിക്കുക. ഇതിന്റെ മുകളിലായി കുരുത്തോല കൊണ്ട് കുരിശ് ഉണ്ടാക്കി വക്കാം. ഇത് പതിനഞ്ച് മിനിട്ട് ആവിയിൽ വേവിച്ചെടുക്കുക. പെസഹാ അപ്പം തയ്യാർ.

[Read More...]


കള്ളപ്പം




ചേരുവകൾ: 

  • പച്ചരി - 2 1/2 കപ്പ്
  • ചോറ് - 1 /2 കപ്പ്
  • വെള്ളം - പാകത്തിന്
  • ഉപ്പ് - 1/2 ടീസ്പൂണ്‍
  • പഞ്ചസാര -2 1/2 ടീസ്പൂണ്‍
  • കള്ള് - 1കപ്പ്
  • തേങ്ങ ചിരവിയത് - 1/2 കപ്പ്

തയ്യാറാക്കുന്ന വിധം

വെള്ളത്തില്‍ കുതിര്‍ത്ത പച്ചരി ചോറും വെള്ളവും ചേര്‍ത്ത് അരച്ചെടുക്കുക. അതില്‍ പഞ്ചസാരയും കള്ളും ചേര്‍ത്ത് ആറ് മണിക്കൂര്‍ വെക്കുക. ശേഷം അരച്ചെടുത്ത തേങ്ങയും ഉപ്പും അതില്‍ ചേര്‍ത്ത് കാല്‍മണിക്കൂര്‍ വെക്കുക. പാനില്‍ എണ്ണ ചൂടാക്കി മാവൊഴിച്ച് ചെറുചൂടില്‍ ചുട്ടെടുക്കുക.

(പ്രിയ കുഞ്ചാക്കോ ബോബൻ)
[Read More...]


വെള്ളയപ്പം / പാലപ്പം



ചേരുവകള്‍


  • തരിയില്ലാത്ത അരിപ്പൊടി - അര കിലോ 
  • തരി - കാല്‍ കിലോ
  • വെള്ളം - ഒരു കപ്പ്
  • കള്ള്   -  അര കപ്പ്
  • തേങ്ങ  - അരമുറി (ഇളയ തേങ്ങ)
  • ഉപ്പ്   -    ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :


തരി കുറുക്കി വയ്ക്കുക. അരിപ്പൊടിയില്‍ തരി കുറുക്കിയതും കള്ളും ചേര്‍ത്ത് കുഴയ്ക്കുക. പിറ്റേ ദിവസം തേങ്ങ അരച്ചത് ചേര്‍ത്ത് ഇളക്കി ഒരു മണിക്കൂര്‍ കഴിഞ്ഞ് അപ്പം ചുടാം. (കള്ളിന് പകരം അര സ്പൂണ്‍ ഈസ്റ്റ് അര കപ്പ് ചെറുചൂടുപാലില്‍ കലക്കി പൊങ്ങി വരുമ്പോള്‍ മാവില്‍ ചേര്‍ത്ത് കലക്കി വയ്ക്കുക.)

[Read More...]


പാലപ്പം / Palappam



പാലപ്പം



ആവശ്യമുള്ള സാധനങ്ങള്‍

പച്ചരി - 3 കപ്പ്‌
വെള്ളം- 2 കപ്പ്‌
ചോറ്‌ - 1/2 കപ്പ്‌
കട്ടിത്തേങ്ങാപ്പാല്‍ - 2 കപ്പ്‌
പഞ്ചസാര - 3 ടേബിള്‍ സ്‌പൂണ്‍
ഉപ്പ്‌- പാകത്തിന്‌
ചൂടുപാല്‍ -1/4 കപ്പ്‌
യീസ്‌റ്റ്- 1 ടീസ്‌പൂണ്‍
വെള്ളം - 2 കപ്പ്‌

തയ്യാറാക്കുന്നവിധം


ഗ്രൈന്‍ഡറില്‍ അരിയും രണ്ടു കപ്പ്‌ വെള്ളവും ഒഴിച്ച്‌ നന്നായി അരയ്‌ക്കുക. ഇത്‌ ഒരു വലിയ പാത്രത്തില്‍ എടുത്ത്‌ തേങ്ങാപ്പാല്‍, പഞ്ചസാര, ഉപ്പ്‌ എന്നിവ യോജിപ്പിക്കുക. യീസ്‌റ്റും ചൂടുപാലും ഇതിലേക്ക്‌ ചേര്‍ത്ത്‌ ഇളക്കുക. മാവ്‌ പുളിച്ചു പൊങ്ങുന്നതിന്‌ ഒരു രാത്രി പാത്രം മൂടിവയ്‌ക്കുക. പിന്നീട്‌ ചുടാന്‍ പാകത്തിലുള്ള അയവില്‍ നീട്ടുക.
നേരിയ തീയില്‍ അപ്പച്ചട്ടി ചൂടാക്കി എണ്ണ പുരട്ടുക. അരക്കപ്പ്‌ മാവ്‌ ഒഴിച്ച്‌ അപ്പച്ചട്ടി വട്ടത്തില്‍ ചുറ്റിച്ച്‌ മൂടി വയ്‌ക്കുക. അപ്പം വെന്ത്‌ ചുറ്റിനും ബ്രൗണ്‍ നിറത്തില്‍ 'ലേസ്‌' പോലെ ആവുന്നതു വരെ മൂടിവച്ച്‌ വേവിക്കുക. പിന്നീട്‌ ഇളക്കിയെടുക്കുക.



[Read More...]


Easter Dishes / ഈസ്റ്റര്‍ വിഭവങ്ങള്‍




ഈസ്റ്റര്‍ വിഭവങ്ങള്‍




     (Palappam(Pancakes made of rice), Tharavu curry (Duck curry), and  Fish Fry Masala..)


വ്രതാനുഷ്ഠാനങ്ങള്‍ക്കുശേഷം വരുന്ന ഈസ്റ്റര്‍ ദിനം ക്രൈസ്തവര്‍ക്ക് ആഘോഷമാണ്. ഏറ്റവും മികച്ച ഭക്ഷണം ആഘോഷങ്ങളില്‍ ഒഴിവാക്കാനാവാത്തതാണ്. സുറിയാനി അടുക്കള (ലതികാ ജോര്‍ജ്ജ്), സുറിയാനി വിഭവങ്ങള്‍, കിച്ചണ്‍ ക്യൂന്‍ (റ്റോഷ്മ ബിജു വര്‍ഗീസ്) തുടങ്ങിയ പുസ്തകങ്ങള്‍ അവലംബിച്ച് തയ്യാറാക്കിയ മൂന്ന് ഈസ്റ്റര്‍ വിഭവങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. പാലപ്പം, താറാവ് കറി, ഫിഷ് ഫ്രൈ മസാല. ഈസ്റ്റര്‍ ദിനത്തിലും തുടര്‍ന്നും ഇവ നിങ്ങളുടെ അടുക്കളയെ സമ്പന്നമാക്കട്ടെ


1. പാലപ്പം


മാവുണ്ടാക്കുന്നതിന്

2 കപ്പ് പച്ചരി വെള്ളം ചേര്‍ത്ത് നല്ലവണ്ണം അരയ്ക്കുക. കാല്‍ കപ്പ് ചോറു ചേര്‍ത്തശേഷം മാവ് മയമുള്ളതാകുന്നതുവരെ ഏതാനും മിനിട്ടുകള്‍ കൂടി വീണ്ടും അരയ്ക്കുക. മാവിന്റെ മൂന്നിരട്ടികൊള്ളുന്ന ഒരു വലിയ കോപ്പയിലേക്കു മാവ് പകരുക. ഒരു തേങ്ങയുടെ പാലും പാകത്തിന് ഉപ്പും രണ്ട് സ്പൂണ്‍ പഞ്ചസാരയും ചേര്‍ക്കുക. അരഗ്ലാസ്സ് ചൂടു പാലില്‍ ഒരു നുള്ള് യീസ്റ്റ് കലക്കി ഇതും മാവിലേക്കു യോജിപ്പിക്കുക. മൂടിയശേഷം മാവ് പുളിച്ചുപൊങ്ങാന്‍ മാറ്റിവയ്ക്കുക. പിന്നീട് മാവ് 2 കപ്പ് വെള്ളം ചേര്‍ത്തു നീട്ടുക.



പാലപ്പമുണ്ടാക്കുന്നത്

അപ്പച്ചട്ടിയില്‍ ചെറുതായി മയം പുരട്ടി വലിയ തീയില്‍ വച്ചു ചൂടാക്കുക. തീ കുറച്ച് ഇടത്തരത്തിലാക്കിയശേഷം ചട്ടിയിലേക്ക് 1/2 കപ്പ് മാവ് ഒഴിച്ച് ചട്ടി ഒന്നു പതിയെ ചുറ്റിക്കുക. മാവ് അരികിലൂടെ പറ്റിപ്പിടിച്ച് ഒടുവില്‍ മധ്യഭാഗത്തെത്തും. ചട്ടി മൂടിയശേഷം അപ്പത്തിന്റെ ചുറ്റുമുള്ള ”ലേസ്” സ്വര്‍ണം കലര്‍ന്ന തവിട്ടുനിറമാകുന്നതുവരെ വേവിക്കുക. ചട്ടിയില്‍നിന്നും ഒരു പാത്രത്തിലേക്കു സാവധാനം ചരിച്ചിടുക. മാവുമുഴുവന്‍ തീരുന്നതുവരെ ഇങ്ങനെ ചെയ്യുക.

2. താറാവ് കറി


1. താറാവ് 500 ഗ്രാം
2. സവാള 300 ഗ്രാം
3. ഇഞ്ചി രണ്ട് കഷ്ണം
4. പച്ചമുളക് നാലെണ്ണം
5. വെളുത്തുള്ളി മൂന്ന് അല്ലി
6. കറിവേപ്പില ഒരു തണ്ട്
7. തക്കാളി മൂന്നെണ്ണം
8. മുളകുപൊടി ഒരു ടീസ്പൂണ്‍
9. മല്ലിപ്പൊടി രണ്ട് ടീസ്പൂണ്‍
10. മഞ്ഞള്‍പ്പൊടി അരടീസ്പൂണ്‍
11. വെളിച്ചെണ്ണ 100 മില്ലി
12. തേങ്ങാപ്പാല്‍ ഒരു തേങ്ങയുടേത്
13. ഉപ്പ് പാകത്തിന്

അരപ്പിനുള്ളത്

തേങ്ങ വറുത്തത് ഒരെണ്ണം
ഉണക്കമുളക് അഞ്ചെണ്ണം
ചുവന്നുള്ളി പത്തെണ്ണം
കുരുമുളക് രണ്ട് ടീസ്പൂണ്‍
പെരുംജീരകം ഒരു ടീസ്പൂണ്‍
കറിവേപ്പില ഒരു തണ്ട്

പാകം ചെയ്യുന്ന വിധം

താറാവ് കഷണങ്ങള്‍ അരപ്പ് പുരട്ടി ഒരു മണിക്കൂറിലധികം വെയ്ക്കുക. ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, കറിവേപ്പില എന്നിവയിട്ട് നന്നായി വാട്ടിയശേഷം മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ക്കുക. താറാവ് കഷണങ്ങള്‍ അതിലേക്കിടുക. നന്നായി വെന്തു കുറുകിയശേഷം തേങ്ങാപ്പാല്‍ ചേര്‍ത്തിളക്കുക. അതിനുശേഷം കടുക് പൊട്ടിച്ച് ചേര്‍ത്തിളക്കുക.

3.ഫിഷ് ഫ്രൈ മസാല


1. അധികം മുള്ളില്ലാത്ത മീന്‍ വറുത്തത് പത്ത് കഷണം
2. കുടംപുളി ആവശ്യത്തിന്
3. വെളിച്ചെണ്ണ കാല്‍ കപ്പ്

അരപ്പിനുള്ളത്

സവാള ഒന്ന്
ഇഞ്ചി ഒരു കഷണം
വെളുത്തുള്ളി പത്ത് അല്ലി
ഉലുവപ്പൊടി അര ടീസ്പൂണ്‍
തക്കാളി രണ്ടെണ്ണം
മുളകുപൊടി, മല്ലിപ്പൊടി രണ്ട് ടേബിള്‍സ്പൂണ്‍ വീതം
മഞ്ഞള്‍പ്പൊടി അര ടേബിള്‍സ്പൂണ്‍
മല്ലിയില അരിഞ്ഞത് അര കപ്പ്


പാകം ചെയ്യുന്ന വിധം


അരപ്പിനുള്ളത് ഉപ്പ് ചേര്‍ത്ത് മിക്‌സിയില്‍ അരച്ച് അര കപ്പ് വെള്ളത്തില്‍ കലക്കുക. ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ അരപ്പ് കുടംപുളി ചേര്‍ത്ത് തിളപ്പിക്കുക. തിളച്ച് പകുതി വറ്റുമ്പോള്‍ വറുത്ത മീന്‍കഷണങ്ങള്‍ ചേര്‍ത്ത് ഇളക്കി തീ കുറയ്ക്കുക. മൂടിവെച്ച് ചാറ് കുറുകുമ്പോള്‍ വാങ്ങി മല്ലിയില തൂവുക.

(DC Books)
[Read More...]


പുളിച്ചപ്പം



പുളിച്ചപ്പം


ചേരുവകള്‍‌:

അരിപ്പൊടി നാല് കപ്പ്
വെള്ളം മൂന്ന് കപ്പ്
പഞ്ചസാര രണ്ട് ടീസ്പൂണ്‍
തേങ്ങ ചിരവിയത് ഒരു കപ്പ്
യീസ്റ്റ് ഒരു ടീസ്പൂണ്‍
ഉപ്പ് മുക്കാല്‍ ടീസ്പൂണ്‍
വെളിച്ചെണ്ണ രണ്ട് ടേബിള്‍സ്പൂണ്‍
ചുവന്നുള്ളി ആറ് ചുള
നെയ്യ് ആവശ്യത്തിന്

പാകം ചെയ്യുന്നവിധം:

ഒരു കപ്പ് അരിപ്പൊടി വെള്ളമൊഴിച്ച് വേവിക്കുക. കുഴമ്പുപരുവത്തില്‍ ആയാല്‍ അടുപ്പില്‍ നിന്നിറക്കി തണുക്കാന്‍ വെയ്ക്കുക. ഇതിലേക്ക് ബാക്കിയുള്ള അരിപ്പൊടി, യീസ്റ്റ്, പഞ്ചസാര, ഉപ്പ്, തേങ്ങ അരച്ചത് എന്നിവ യോജിപ്പിക്കുക. (ആവശ്യമെങ്കില്‍ വെള്ളം ചേര്‍ക്കാം) മാവ് പൊങ്ങാന്‍ വെക്കുക. ശേഷം പാത്രത്തില്‍ എണ്ണ പുരട്ടി, മാവ് ഒഴിക്കുക. വഴറ്റിയ സവാള മുകളില്‍ വിതറിയ ശേഷം, ആവിയില്‍ 20 മിനിട്ട് വേവിക്കുക. തണുക്കുമ്പോള്‍, മുറിച്ചെടുത്ത് ഉപയോഗിക്കാം.
[Read More...]


വട്ടയപ്പം



വട്ടയപ്പം


ചേരുവകള്‍‌:

പച്ചരിപ്പൊടി മൂന്ന് കപ്പ്
റവ അര കപ്പ്
യീസ്റ്റ് ഒരു ടീസ്പൂണ്‍
ശര്‍ക്കര (ഉരുക്കി അരിച്ചത്) 200 ഗ്രാം
നെയ്യ് ആവശ്യത്തിന്
ജീരകം അര ടീസ്പൂണ്‍
തേങ്ങ ചിരവിയത് ഒരു കപ്പ്

പാകം ചെയ്യുന്നവിധം:

ഒരു കപ്പ് വെള്ളമൊഴിച്ച് റവ വേവിക്കുക. (കട്ട പിടിക്കരുത്). തേങ്ങയും ജീരകവും നന്നായി അരച്ചെടുക്കുക. ശേഷം ആവശ്യത്തിന് ചൂടുവെള്ളവും ചേര്‍ത്ത്, എല്ലാ ചേരുവകളും കൂടെ യോജിപ്പിക്കുക. നാലു മണിക്കൂര്‍ മാറ്റിവെക്കുക. ശേഷം നെയ്യ് പുരട്ടിയ പാത്രത്തില്‍ ഈ മിശ്രിതം ഒഴിച്ച് കുക്കറില്‍ വെച്ച് 20 മിനിട്ട് വേവിക്കുക. തണുക്കുമ്പോള്‍ മുറിച്ചെടുത്ത് ഉപയോഗിക്കാം.
[Read More...]


കള്ളപ്പം



കള്ളപ്പം




ചേരുവകള്‍‌:

പച്ചരി മൂന്ന് കപ്പ്
ചോറ് അര കപ്പ്
വെള്ളം ഒരു കപ്പ്
ഉപ്പ് അര ടീസ്പൂണ്‍
പഞ്ചസാര രണ്ടര ടേബിള്‍സ്പൂണ്‍
കള്ള് ഒരു കപ്പ്
തേങ്ങ ചിരവിയത് മുക്കാല്‍ കപ്പ്
ചുവന്നുള്ളി ആറെണ്ണം
ജീരകം അര ടീസ്പൂണ്‍
വെളുത്തുള്ളി രണ്ട് എണ്ണം

പാകം ചെയ്യുന്നവിധം:

പച്ചരി മൂന്നു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തശേഷം അരയ്ക്കുക. ഇതിലേക്ക് ചോറും വെള്ളവും ചേര്‍ക്കുക. ശേഷം പഞ്ചസാരയും കള്ളും യോജിപ്പിച്ച് ഏഴ് മണിക്കൂര്‍ വെക്കുക. സവാള, വെളുത്തുള്ളി, ജീരകം, തേങ്ങ എന്നിവ അരച്ചെടുത്ത്, നേരത്തെ അരച്ചുവെച്ച മിശ്രിതത്തിലേക്ക് ചേര്‍ക്കുക. ഉപ്പും ചേര്‍ത്ത് പത്ത് മിനിട്ട് വെക്കുക. പാനില്‍ എണ്ണ ചൂടാക്കി, മാവൊഴിക്കുക. (ചെറിയ പാന്‍കേക്കിന്റെ രൂപത്തില്‍). തിരിച്ചും മറിച്ചുമിട്ട് വേവിക്കുക.

[Read More...]


 

Categories

Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38) ചമ്മന്തി (3) മീൻ (1)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs