ഈത്തപ്പഴം ചട്ട്ണി / ചമ്മന്തി




ആവശ്യമുള്ള സാധനങ്ങള്‍


  • കുരുകളഞ്ഞ ഈത്തപ്പഴം - 250 ഗ്രാം 
  • ചുക്കുപൊടി-രണ്ട് ടീ സ്പൂണ്‍
  • പുളി-20 ഗ്രാം(കുഴമ്പ് രൂപത്തിലാക്കിയത്)
  • മുളക് പൊടി-കാല്‍ ടീസ്പൂണ്‍
  • ഉപ്പ്-രണ്ട് ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ആദ്യം രണ്ട്, മൂന്ന് മണിക്കൂര്‍  വെള്ളത്തില്‍ കുതിര്‍ത്തിട്ട ഈത്തപ്പഴം മിക്‌സിയിലിട്ട് നന്നായി അടിച്ചെടുക്കണം. ഇത് അല്‍പ്പം വെള്ളം  ചേര്‍ത്ത് മാറ്റിവെക്കുക. ഇതിലേക്ക് ചുക്കുപൊടി, കുഴമ്പ് രൂപത്തിലാക്കി മാറ്റിവെച്ച പുളി, മുളക് പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് തിളപ്പിക്കണം. കൂട്ട് വറ്റിയ ശേഷം അഞ്ച് മിനുട്ടിന് ശേഷം ഉപയോഗിക്കാവുന്നതാണ്.

[Read More...]


പുതിനച്ചമ്മന്തി





ചേരുവകള്‍

  • പുതിനയില - രണ്ട്‌ കപ്പ്‌
  • ചുരണ്ടിയെടുത്ത തേങ്ങ - ഒരു കപ്പ്‌
  • ഇഞ്ചി - കാലിഞ്ച്‌ കഷണം
  • ഉള്ളി - മൂന്നു ചുള
  • മല്ലിയില - ഒരു കപ്പ്‌ 
  • നാരങ്ങാനീര്‌ - രണ്ട്‌ ടേബിള്‍സ്‌പൂണ്‍
  • ഉപ്പ്‌ - പാകത്തിന്‌
  • പച്ചമുളക്‌ - മൂന്നെണ്ണം
  • പുളിക്കാത്ത തൈര്‌ - രണ്ട്‌ ടേബിള്‍സ്‌പൂണ്‍
  • വെള്ളം - ആവശ്യത്തിന്‌

പാകം ചെയ്യുന്ന വിധം


നന്നായി കഴുകി തോര്‍ത്തിയെടുത്ത ഇലകള്‍ തൈര്‌ ഒഴികെയുള്ള മറ്റു ചേരുവകളുമായി ചേര്‍ത്ത്‌ മിക്‌സിയില്‍ ചമ്മന്തിപ്പരുവത്തില്‍ അരച്ചെടുക്കുക. ചമ്മന്തി കട്ടിയായിരിക്കുന്നുവെന്നു തോന്നിയാല്‍ മാത്രം ആവശ്യമെങ്കില്‍ രണ്ടോ മൂന്നോ ടേബിള്‍സ്‌പൂണ്‍ വെള്ളം ചേര്‍ത്ത്‌ അരയ്‌ക്കാം. താത്‌പര്യമുണ്ടെങ്കില്‍ രണ്ട്‌ ടേബിള്‍സ്‌പൂണ്‍ പുളിക്കാത്ത തൈര്‌ ചേര്‍ക്കാം. റഫ്രിജറേറ്റില്‍ സൂക്ഷിച്ച്‌ ആവശ്യത്തിനെടുത്ത്‌ ഉപയോഗിക്കാം. ദോശ, ചപ്പാത്തി, ഇഡ്‌ഢലി, പൂരി തുടങ്ങിയവയ്‌ക്കൊപ്പവും സാന്‍ഡ്‌വിച്ച്‌ സ്‌പ്രെഡായി ഉപയോഗിക്കാനും ഒന്നാന്തരമാണ്‌. 

തേങ്ങാ ചേര്‍ക്കാതെയും പുതിനച്ചമ്മന്തിയുണ്ടാക്കാം. അപ്പോള്‍ വെള്ളം ചേര്‍ക്കേണ്ടതില്ല. നാരങ്ങാനീര്‌ മാത്രം മതിയാകും. ചമ്മന്തിയുടെ പച്ചനിറം മാറാതിരിക്കാനും പുളിരസത്തിനുമാണ്‌ നാരങ്ങാനീര്‌ ചേര്‍ക്കുന്നത്‌. 


[Read More...]


തേങ്ങാ ചമ്മന്തി




ആവശ്യമുള്ള ചേരുവകൾ


  • തേങ്ങ - ഒരു കപ്പ് 
  • ചെറിയുള്ളി - 6 എണ്ണം 
  • പച്ചമുളക് - 3 എണ്ണം  
  • പുളി - കുറച്ച് 
  • ഇഞ്ചി - ഒരു ചെറിയ കഷ്ണം
  • ഉപ്പ് - ആവശ്യത്തിനു 

ഉണ്ടാക്കേണ്ട വിധം

മേൽപറഞ്ഞിരിക്കുന്ന എല്ലാ ചേരുവകളും കൂടി വെള്ളം ചേർക്കാതെ അരച്ച് ഉരുട്ടി എടുക്കുക. 


[Read More...]


മല്ലിയില ചട്ണി




ചേരുവകള്‍


  • മല്ലിയില അരിഞ്ഞത് കാല്‍ക്കപ്പ്
  • വെളുത്തുള്ളി 5 അല്ലി
  • തേങ്ങ ചിരകിയത് ഒരുകപ്പ്
  • കറിവേപ്പില, ഉപ്പ്പാകത്തിന്
  • ഇഞ്ചി ഒരുകഷ്ണം

തയ്യാറാക്കുന്നവിധം

മല്ലിയില അരിഞ്ഞത്, വെളുത്തുള്ളി, തേങ്ങ ചിരകിയത്, കറിവേപ്പില, ഉപ്പ്, ഇഞ്ചി എന്നിവ മിക്‌സിയില്‍ ചമ്മന്തിപ്പരുവത്തില്‍ അരച്ചെടുക്കുക. ഒരു ചെറിയ കഷ്ണം ചെറുനാരങ്ങ പിഴിഞ്ഞ് കൂട്ടിക്കലര്‍ത്തി ഉപയോഗിക്കാം.


[Read More...]


പാശ്ശൻ ഫ്രൂട്ട് ചമ്മന്തി



ആവശ്യമുളള സാധനങ്ങള്‍

  • പാശ്ശൻ ഫ്രൂട്ട് - രണ്ട്
  • കറിവേപ്പില - ഒരു പിടി
  • കാന്താരിമുളക്  - ഏഴ്, എട്ട്
  • ഒലീവ് ഓയിൽ (വിർജിൻ/എക്സ്ട്രാ വിർജിൻ മാത്രം) -  രണ്ട് ടേബ്ൾസ്പുൺ
  • ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം

ഇതിലെ പ്രധാന ഘടകം പാശ്ശൻ ഫ്രൂട്ട്( Passiflora edulis)ആണ്. നന്നായി പഴുത്ത് മഞ്ഞ നിറമായ പഴം തൊണ്ടോടെ നുറുക്കിയത് രണ്ട്, ഒരു പിടി നിറയെ കറിവേപ്പില, കാന്താരിമുളക് ഏഴ്-എട്ട്, പാകത്തിന് ഉപ്പ് . ഇവയെല്ലാം കൂടെ മിക്സിയുടെ ചെറിയ ജാറിലിട്ട് നന്നായി അരച്ചെടുത്ത് അതിൽ ഒന്നോ രണ്ടോ ടേബ്ൾസ്പുൺ ഒലീവ് ഓയിൽ (വിർജിൻ/എക്സ്ട്രാ വിർജിൻ മാത്രം) കൂട്ടിയിളക്കി (ഗുണത്തേക്കാൾ രുചിക്ക് പ്രാധാന്യം കൊടുക്കുന്നവർ എണ്ണ ഒഴിക്കാതിരിക്കുക) നിത്യേന ഉപയോഗിക്കുക. പഞ്ചസാര മൈദ എന്നിവ പൂർണ്ണമായി ഉപേക്ഷിക്കുക.

[Read More...]


 

Categories

Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38) ചമ്മന്തി (3) മീൻ (1)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs