താറാവ് റോസ്റ്റ് (ii)





ചേരുവകള്‍

  • താറാവ്    ഒന്ന് 
  • ചുവന്നുള്ളി    50 ഗ്രാം
  • ഇഞ്ചി    രണ്ട് കഷ്ണം
  • വെളുത്തുള്ളി    ഒരു തുടം
  • മഞ്ഞള്‍പൊടി    ഒരു ടീസ്പൂണ്‍
  • മസാലപ്പൊടി    രണ്ട് ടീസ്പൂണ്‍
  • മുളകുപൊടി    രണ്ട് ടേ.സ്പൂണ്‍
  • കുരുമുളകുപൊടി    ഒരു ടീസ്പൂണ്‍
  • കറിവേപ്പില    ഒരു തണ്ട്
  • സവാള, പച്ചമുളക്    രണ്ടെണ്ണം വീതം
  • കറിവേപ്പില    ഒരു തണ്ട്
  • ഉരുളക്കിഴങ്ങ് (വട്ടത്തില്‍ അരിഞ്ഞത്) ഒരെണ്ണം

തയ്യാറാക്കുന്ന വിധം

വലിയ കഷ്ണങ്ങളാക്കിയ താറാവിറച്ചിയില്‍ ചുവന്നുള്ളി, പകുതി ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍പൊടി, മസാലപ്പൊടി, പകുതി മുളകുപൊടി, കുരുമുളകുപൊടി, ഉപ്പ്, കറിവേപ്പില എന്നിവ യോജിപ്പിച്ച് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് മുക്കാല്‍ വേവില്‍ വേവിക്കുക. താറാവിന്റെ നെയ്യ് ഊറ്റിയെടുത്ത് അതില്‍ താറാവ് കഷ്ണങ്ങള്‍ വറുക്കുക. 

ബാക്കിയുള്ള നെയ്യില്‍ ഉരുളക്കിഴങ്ങ് വറുക്കുക. അതില്‍ തന്നെ നീളത്തിലരിഞ്ഞ സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ വഴറ്റുക. ശേഷം  മുളകുപൊടിയും മല്ലിപ്പൊടിയും കുരുമുളകുപൊടിയും കറുവാപ്പട്ട, ഗ്രാമ്പൂ എന്നിവ പൊടിച്ചതും ചേര്‍ക്കുക. 

ഇതില്‍ ഇറച്ചിയുടെ ഗ്രേവി ഒഴിക്കുക. തിളയ്ക്കുമ്പോള്‍ വറുത്ത കഷ്ണങ്ങള്‍ ചേര്‍ത്ത് ചെറുതീയില്‍ മൂടിവെച്ച് വേവിക്കുക. ഗ്രേവി അല്‍പം കുറുകുമ്പോള്‍ അടുപ്പില്‍നിന്ന് വാങ്ങാം. വറുത്ത ഉരുളക്കിഴങ്ങ് കഷ്ണങ്ങളിട്ട് അലങ്കരിക്കുക.

[Read More...]


താറാവു മപ്പാസ്‌



ആവശ്യമുള്ള സാധനങ്ങള്‍


  • താ­റാ­വ്‌ - ഒരു­കി­ലോ­
  • ചെ­മ­ന്നു­ള്ളി അരി­ഞ്ഞ­ത്‌ - അഞ്ചെ­ണ്ണം­
  • ഇ­ഞ്ചി­യ­രി­ഞ്ഞ­ത്‌ - 25 ഗ്രാം­
  • വെ­ളു­ത്തു­ള്ളി­യ­രി­ഞ്ഞ­ത്‌ - 25 ഗ്രാം­
  • പ­ച്ച­മു­ള­ക്‌ - 50 ഗ്രാം­
  • ക­ടു­ക്‌ - 1 ടേ­ബിള്‍ സ്‌­പൂണ്‍
  • ക­റു­വാ­പ്പ­ട്ട - 10 ഗ്രാം­
  • ഏ­ലം - 10 ഗ്രാം­
  • ത­ക്കോ­ലം - 10 ഗ്രാം­
  • ഉ­ണ­ക്ക­ക്കു­രു­മു­ള­ക്‌ - 5 ഗ്രാം­
  • മ­ഞ്ഞള്‍­പ്പൊ­ടി - അര ടേ­ബിള്‍ സ്‌­പൂണ്‍
  • മു­ള­കു­പൊ­ടി (അ­ധി­കം എരി­വി­ല്ലാ­ത്ത­ത്‌) - അര ടേ­ബിള്‍ സ്‌­പൂണ്‍
  • മ­ല്ലി­പ്പൊ­ടി - ഒരു ടേ­ബിള്‍ സ്‌­പൂണ്‍
  • ഫെ­ന്നല്‍­പ്പൊ­ടി - അര ടേ­ബിള്‍ സ്‌­പൂണ്‍
  • ക­റി­വേ­പ്പില - വേ­ണ്ട­ത്ര
  • ത­ക്കാ­ളി­യ­രി­ഞ്ഞ­ത്‌ - രണ്ടെ­ണ്ണം­
  • തേ­ങ്ങാ­പ്പാല്‍­ക്കു­ഴ­മ്പ്‌ - 400 മി­ല്ലീ­ലീ­റ്റര്‍
  • പാ­ച­ക­യെ­ണ്ണ - 50 മി­ല്ലീ­ലീ­റ്റര്‍

തയാറാക്കുന്ന വിധം

വെ­ടി­പ്പാ­ക്കി മു­റി­ച്ച താ­റാ­വു­ക­ഷ­ണ­ങ്ങള്‍ ഉപ്പും മഞ്ഞള്‍­പ്പൊ­ടി­യും ചേര്‍­ത്തു പു­ര­ട്ടി­യെ­ടു­ത്ത്‌, 20 മി­നി­റ്റു വയ്‌­ക്കു­ക. കു­ഴി­വു­ള്ള ഒരു പാന്‍ ചൂ­ടാ­ക്കി അര­പ്പു­തേ­ച്ച താ­റാ­വു­ക­ഷ­ണ­ങ്ങള്‍ അതി­ലി­ടു­ക. ഒന്ന്‌ എണ്ണ­തൂ­ക്ക­ണം. പി­ന്നെ അട­ച്ച്‌, സ്വര്‍­ണ­നി­റ­മാ­കും­വ­രെ വേ­വി­ക്കു­ക. മറ്റൊ­രു പാ­നില്‍ കടു­കു­താ­ളി­ച്ച്‌ ­മ­സാ­ല­ച്ചേ­രു­വ ചേര്‍­ത്ത്‌ ഉള്ളി­യും പച്ച­മു­ള­കും വെ­ളു­ത്തു­ള്ളി­യും ഇഞ്ചി­യും കറി­വേ­പ്പി­ല­യും മൂ­പ്പി­ച്ച്‌, മസാ­ല­പ്പൊ­ടി­ക­ളും ചേര്‍­ത്ത്‌ ഒരു മി­നി­റ്റു വയ്‌­ക്കു­ക. തക്കാ­ളി­യ­രി­ഞ്ഞ­തും ചേര്‍­ത്തു നന്നാ­യി വേ­വി­ച്ചെ­ടു­ക്കു­ക. 

ഇ­നി താ­റാ­വും ഇതില്‍­ച്ചേര്‍­ത്ത്‌ വേ­ണ്ട­ത്ര വെ­ള്ള­വു­മൊ­ഴി­ച്ച്‌, പാ­തി തേ­ങ്ങാ­പ്പാ­ലും ചേര്‍­ത്ത്‌ വേ­ണ്ട­ത്ര ഉപ്പു­മി­ട്ട്‌ വേ­വി­ക്കു­ക. നന്നാ­യി വെ­ന്തു­ക­ഴി­ഞ്ഞാല്‍ ബാ­ക്കി­യു­ള്ള തേ­ങ്ങാ­പ്പാ­ലും ചേര്‍­ത്ത്‌ ഒന്നു തി­ള­പ്പി­ച്ചെ­ടു­ക്കു­ക.  താ­റാ­വു­മ­പ്പാ­സു റെ­ഡി­!




[Read More...]


മസാല ചതച്ച നാടന്‍ താറാവുകറി



ചേരുവകള്‍


  • ഇളയ താറാവിറച്ചി - ഒരു കിലോ (ഇടത്തരം കഷണങ്ങളാക്കിയത്‌)
  • ചെറിയ ഉള്ളി - അരക്കിലോ (നീളത്തിലരിഞ്ഞത്‌)
  • ഇഞ്ചി - ഒരു വലിയ കഷണം
  • വെളുത്തുള്ളി - എട്ട്‌ അല്ലി
  • പച്ചമുളക്‌ - ഏഴെണ്ണം
  • മഞ്ഞള്‍പ്പൊടി - ഒരു ടീസ്‌പൂണ്‍
  • കുരുമുളക്‌ - ഒരു ടേബിള്‍സ്‌പൂണ്‍(ഇവയെല്ലാം അമ്മിക്കല്ലില്‍ ചതയ്‌ക്കണം)
  • മുളകുപൊടി - ഒന്നരടീസ്‌പൂണ്‍
  • മല്ലിപ്പൊടി - രണ്ട്‌ ടേബിള്‍സ്‌പൂണ്‍
  • ഗരംമസാല (ചതച്ചത്‌) - ഒരു ടീസ്‌പൂണ്‍
  • (വെള്ളത്തില്‍ കുതിര്‍ത്തുവയ്‌ക്കുക.)
  • പഴുത്ത തക്കാളി - മൂന്നെണ്ണം (നീളത്തില്‍ അരിഞ്ഞത്‌)
  • കട്ടിത്തേങ്ങാപ്പാല്‍ - ഒരു കപ്പ്‌
  • കടുക്‌ - ഒരു ടീസ്‌പൂണ്‍
  • കറിവേപ്പില - രണ്ട്‌ തണ്ട്‌
  • വെളിച്ചെണ്ണ - മൂന്ന്‌ ടേബിള്‍സ്‌പൂണ്‍
  • ഉപ്പ്‌ - പാകത്തിന്‌


തയാറാക്കുന്നവിധം



താറാവ്‌ കഴുകി വൃത്തിയാക്കി ചതച്ച മസാലക്കൂട്ടും പാകത്തിന്‌ ഉപ്പും ചേര്‍ത്ത്‌ പുരട്ടിവയ്‌ക്കുക. ശേഷം അരക്കപ്പ്‌ വെള്ളവും അരിഞ്ഞ തക്കാളിയും ചേര്‍ത്ത്‌ കുക്കര്‍ ഉപയോഗിച്ച്‌ വേവിച്ചുമാറ്റുക.ഒരു മണ്‍ചട്ടിയില്‍ എണ്ണ ചൂടാക്കി ചെറിയ ഉള്ളി വഴറ്റുക. ഇതിലേക്ക്‌ കുതിര്‍ത്തുവച്ച മസാലക്കൂട്ടും ചേര്‍ത്ത്‌ നന്നായി വഴറ്റി മൂപ്പിക്കുക. മസാല മൂത്ത്‌ എണ്ണ തെളിയുമ്പോള്‍ വേവിച്ച ഇറച്ചി അതിന്റെ ചാറോടുകൂടി ഇതിലേക്ക്‌ തട്ടി നന്നായി ഇളക്കി യോജിപ്പിച്ച്‌ തിളപ്പിക്കുക. ഇതിലേക്ക്‌ കറിവേപ്പിലയും ചേര്‍ത്ത്‌ ഉപ്പിന്റെ പാകവും നോക്കിയശേഷം വേണമെങ്കില്‍ കുറച്ചുകൂടി ചേര്‍ക്കാം. ഇതിലേക്ക്‌ തേങ്ങാപ്പാല്‍ ചേര്‍ത്ത്‌ ചാറ്‌ കൊഴുത്തു തുടങ്ങുമ്പോള്‍ അടുപ്പില്‍നിന്ന്‌ ഇറക്കി കുറച്ച്‌ എണ്ണയില്‍ കടുക്‌, കറിവേപ്പില, ചെറിയ ഉള്ളി എന്നിവ തളിച്ച്‌ ഉപയോഗിക്കാം.

[Read More...]


ട്രാവന്‍കൂര്‍ താറാവ് കറി




ചേരുവകള്

  • താറാവ് ഇറച്ചി - 1/2 കിലോ
  • സവാള - 2 എണ്ണം
  • മുളക് പൊടി - 1 1/2 ടീസ്പൂണ്‍
  • മഞ്ഞള്‍ പൊടി - 1/2 ടീസ്പൂണ്‍
  • വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂണ്‍
  • ഇഞ്ചി പേസ്റ്റ് - 1 ടീസ്പൂണ്‍
  • തക്കാളി - 2എണ്ണം
  • മുളക് - 4എണ്ണം
  • ഖരം മസാല - 1/2 ടീസ്പൂണ്‍
  • മല്ലിപ്പൊടി - 1 ടീസ്പൂണ്‍
  • വെളിച്ചെണ്ണ - 5 ടീസ്പൂണ്‍
  • ഉപ്പ് - പാകത്തിന്

തയ്യാറാക്കുന്ന വിധം: 

3 ടീസ്പൂണ്‍ വെളിച്ചെണ്ണ തവിയില്‍ ചൂടാക്കുക. അതില്‍ അരിഞ്ഞ് വെച്ച സവാള, മഞ്ഞള്‍പ്പൊടി, മുളക് പൊടി, ഇഞ്ചി, വെളുത്തുള്ളി, തക്കാളി എന്നിവ ചേര്‍ത്ത് ഉടയ്ക്കുക. അതില്‍ ഉപ്പും മുളകും, മല്ലിപൊടിയും ചേര്‍ത്ത ഇറച്ചി ഇട്ട് നന്നായി ഇളക്കി വേവിക്കുക. അതിനു മുകളില്‍ ഖരം മസാല വിതറി വാങ്ങി വെക്കുക.
     
(പ്രിയ കുഞ്ചാക്കോ ബോബൻ)
[Read More...]


താറാവ്‌ ഫുൾ റോസ്‌റ്റ്



ആവശ്യമുള്ള സാധനങ്ങള്‍

താറാവ്‌ - ഒരെണ്ണം (1-3 കിലോ)
കുരുമുളക്‌- ഒരു ടീസ്‌പൂണ്‍
ഉപ്പ്‌- ആവശ്യത്തിന്‌
ഉരുക്കിയ ബട്ടര്‍- അര കപ്പ്‌

തയാറാക്കുന്ന വിധം

ഓവന്‍ 190 ഡിഗ്രിയില്‍ ചുടാക്കുക. ഉപ്പും കുരുമുളകും താറാവിലേക്ക്‌ തേച്ചു പിടിപ്പിക്കുക. റോസ്‌റ്റിംഗ്‌ പാനില്‍ വച്ച്‌ ഓവനില്‍ ഒരു മണിക്കൂര്‍ വച്ച്‌ വേവിക്കുക. പുറത്തെടുത്ത്‌ കാല്‍ കപ്പ്‌ ബട്ടര്‍ തേച്ച്‌ വീണ്ടും ഓവനില്‍ 45 മിനിറ്റ്‌ വയ്‌ക്കുക. ശേഷം കാല്‍ കപ്പ്‌ ബട്ടര്‍ തേച്ച്‌ വീണ്ടും 15 മിനിറ്റ്‌ വയ്‌ക്കുക. ഗോള്‍ഡണ്‍ ബ്രൗണ്‍ നിറമാകുമ്പോള്‍ ചൂടോടെ വിളമ്പാം.
[Read More...]


Duck Mappas



Duck Mappas





Ingredients


1 kg duck pieces
1 cup finely minced onion
1/4 tsp black pepper
1 dsp finely minced ginger
2 tsp turmeric powder
2 pieces cinnamon
1 flower star anise
2 tsp coriander powder
1/2 tsp fennel seeds
5 green chillies, split
Salt to taste
2 cups coconut milk (thin)
1 cup coconut milk (thick)
1/4 cup coconut oil
1 dsp ghee
2 shallots
1 sprig curry leaves
1 tsp vinegar

Preparation


Grind coriander powder, cinnamon, star anise, fennel, turmeric powder and black pepper in a mixer

Heat frying pan and pour oil

Sauté large onion, ginger and green chillies

Add the ground spices

Add salt to taste

When done, add meat pieces and cook it well

Add vinegar

Add thin coconut milk

Close the container and cook well for 30 mins

When the meat is done, add thick coconut milk

In another frying pan, sauté finely minced shallots and curry leaves in ghee

When the shallots brown, add to mappas and serve

(by Mrs. K. M. Mathew)
[Read More...]


നാടന്‍ താറാവ്‌ കറി






ചേരുവകള്‍


  • താറാവിറച്ചി - ഒരു കിലോ
  • മല്ലിപൊടി - രണ്ട് വലിയ സ്പൂണ്‍
  • മുളകുപൊടി - രണ്ട് ചെറിയ സ്പൂണ്‍
  • മഞ്ഞള്‍പൊടി - കാല്‍ ചെറിയ സ്പൂണ്‍
  • കുരുമുളകുപൊടി - കാല്‍ ചെറിയ സ്പൂണ്‍
  • കറുവാപട്ട - ഒരു കഷ്ണം ഒരിഞ്ചു നീളത്തില്‍
  • ഗ്രാമ്പു - ആറ്
  • ഏലക്ക - നാല്
  • വെളിച്ചെണ്ണ - കാല്‍ കപ്പ്‌
  • സവാള - അര കപ്പ്‌( കനം കുറച്ചു നീളത്തിലരിഞ്ഞത് )
  • ഇഞ്ചി - രണ്ട് ചെറിയ സ്പൂണ്‍ ( കനം കുറച്ചു നീളത്തിലരിഞ്ഞത് )
  • ചെറിയ വെളുത്തുള്ളി - പതിനെട്ടു അല്ലി
  • പച്ചമുളക് - ആറെണ്ണം( അറ്റം പിളര്‍ന്നത് )
  • വിന്നാഗിരി - രണ്ട് വലിയ സ്പൂണ്‍
  • ഉപ്പു - പാകത്തിന്
  • തേങ്ങാപ്പാല്‍ - ഒരു കപ്പ്‌ (ഒന്നാം പാല്‍)
  • തേങ്ങാപ്പാല്‍ - മൂന്ന് കപ്പ്‌ ( രണ്ടാം പാല്‍ )
  • ഉരുളക്കിഴങ്ങ്( ഇടത്തരം ,നലുകശ്നങ്ങലാക്കിയത് - നാല് എണ്ണം
  • വെളിച്ചെണ്ണ - ഒരു വലിയ സ്പൂണ്‍
  • നെയ്യ് - ഒരു ചെറിയ സ്പൂണ്‍
  • കടുക് - ഒരു ചെറിയ സ്പൂണ്‍
  • ചുവനുള്ളി (വട്ടത്തിലരിഞ്ഞത്) - രണ്ട് വലിയ സ്പൂണ്‍
  • കറിവേപ്പില - രണ്ട് തണ്ട്

തയ്യാറാകുന്ന രീതി 

താറാവിറച്ചി കഴുകി വലിയ കഷ്ണങ്ങളാക്കി മുറിക്കുക. മല്ലിപൊടി, മുളകുപൊടി, മഞ്ഞള്‍പൊടി, കുരുമുളകുപൊടി, കറുവപ്പട്ട, ഗ്രാമ്പു, ഏലക്ക എന്നിവ മയത്തില്‍ അരച്ചെടുക്കുക. എണ്ണ ചൂടാകുമ്പോള്‍ ഏതാക്രമം സവാള , ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ഇവ ഇട്ടു വഴറ്റുക. അതിനുശേഷം മസാല അരച്ചതും ചേര്‍ത്തിളക്കുക. ഒന്ന് വഴണ്ട് വരുമ്പോള്‍ ഇതില്‍ ഇറച്ചി, വിന്നാഗിരി,ഉപ്പു,രണ്ടാം തേങ്ങാപ്പാല്‍ എന്നിവ ചേര്‍ത്തിളക്കി ഒരു കുഴിവുള്ള തട്ടം കൊണ്ട് മൂടി വേവിക്കുക. കുഴിവുള്ള തട്ടത്തില്‍ വെള്ളം ഒഴിക്കുക(ഇറച്ചി സാവധാനം വേവുവാന്‍ വേണ്ടിയാണിത്) . ഇറച്ചി മുക്കാല്‍ വേവാകുമ്പോള്‍ ഉരുളക്കിഴങ്ങ് ചേര്‍ക്കുക. ഉരുളക്കിഴങ്ങ് വെന്താലുടന്‍ ഒന്നാം പാല്‍ ചേര്‍ത്ത് ചൂടാകുമ്പോള്‍ അടുപ്പില്‍ നിന്നും വാങ്ങുക. എണ്ണയും, നെയ്യും ചൂടാക്കി കടുകിട്ട് പൊട്ടിച്ചു ചുവന്നുള്ളി,കറിവേപ്പില ഇവയിട്ടു മൂപ്പിച്ചു കറിയില്‍ ഒഴിക്കുക 

[Read More...]


Easter Dishes / ഈസ്റ്റര്‍ വിഭവങ്ങള്‍




ഈസ്റ്റര്‍ വിഭവങ്ങള്‍




     (Palappam(Pancakes made of rice), Tharavu curry (Duck curry), and  Fish Fry Masala..)


വ്രതാനുഷ്ഠാനങ്ങള്‍ക്കുശേഷം വരുന്ന ഈസ്റ്റര്‍ ദിനം ക്രൈസ്തവര്‍ക്ക് ആഘോഷമാണ്. ഏറ്റവും മികച്ച ഭക്ഷണം ആഘോഷങ്ങളില്‍ ഒഴിവാക്കാനാവാത്തതാണ്. സുറിയാനി അടുക്കള (ലതികാ ജോര്‍ജ്ജ്), സുറിയാനി വിഭവങ്ങള്‍, കിച്ചണ്‍ ക്യൂന്‍ (റ്റോഷ്മ ബിജു വര്‍ഗീസ്) തുടങ്ങിയ പുസ്തകങ്ങള്‍ അവലംബിച്ച് തയ്യാറാക്കിയ മൂന്ന് ഈസ്റ്റര്‍ വിഭവങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. പാലപ്പം, താറാവ് കറി, ഫിഷ് ഫ്രൈ മസാല. ഈസ്റ്റര്‍ ദിനത്തിലും തുടര്‍ന്നും ഇവ നിങ്ങളുടെ അടുക്കളയെ സമ്പന്നമാക്കട്ടെ


1. പാലപ്പം


മാവുണ്ടാക്കുന്നതിന്

2 കപ്പ് പച്ചരി വെള്ളം ചേര്‍ത്ത് നല്ലവണ്ണം അരയ്ക്കുക. കാല്‍ കപ്പ് ചോറു ചേര്‍ത്തശേഷം മാവ് മയമുള്ളതാകുന്നതുവരെ ഏതാനും മിനിട്ടുകള്‍ കൂടി വീണ്ടും അരയ്ക്കുക. മാവിന്റെ മൂന്നിരട്ടികൊള്ളുന്ന ഒരു വലിയ കോപ്പയിലേക്കു മാവ് പകരുക. ഒരു തേങ്ങയുടെ പാലും പാകത്തിന് ഉപ്പും രണ്ട് സ്പൂണ്‍ പഞ്ചസാരയും ചേര്‍ക്കുക. അരഗ്ലാസ്സ് ചൂടു പാലില്‍ ഒരു നുള്ള് യീസ്റ്റ് കലക്കി ഇതും മാവിലേക്കു യോജിപ്പിക്കുക. മൂടിയശേഷം മാവ് പുളിച്ചുപൊങ്ങാന്‍ മാറ്റിവയ്ക്കുക. പിന്നീട് മാവ് 2 കപ്പ് വെള്ളം ചേര്‍ത്തു നീട്ടുക.



പാലപ്പമുണ്ടാക്കുന്നത്

അപ്പച്ചട്ടിയില്‍ ചെറുതായി മയം പുരട്ടി വലിയ തീയില്‍ വച്ചു ചൂടാക്കുക. തീ കുറച്ച് ഇടത്തരത്തിലാക്കിയശേഷം ചട്ടിയിലേക്ക് 1/2 കപ്പ് മാവ് ഒഴിച്ച് ചട്ടി ഒന്നു പതിയെ ചുറ്റിക്കുക. മാവ് അരികിലൂടെ പറ്റിപ്പിടിച്ച് ഒടുവില്‍ മധ്യഭാഗത്തെത്തും. ചട്ടി മൂടിയശേഷം അപ്പത്തിന്റെ ചുറ്റുമുള്ള ”ലേസ്” സ്വര്‍ണം കലര്‍ന്ന തവിട്ടുനിറമാകുന്നതുവരെ വേവിക്കുക. ചട്ടിയില്‍നിന്നും ഒരു പാത്രത്തിലേക്കു സാവധാനം ചരിച്ചിടുക. മാവുമുഴുവന്‍ തീരുന്നതുവരെ ഇങ്ങനെ ചെയ്യുക.

2. താറാവ് കറി


1. താറാവ് 500 ഗ്രാം
2. സവാള 300 ഗ്രാം
3. ഇഞ്ചി രണ്ട് കഷ്ണം
4. പച്ചമുളക് നാലെണ്ണം
5. വെളുത്തുള്ളി മൂന്ന് അല്ലി
6. കറിവേപ്പില ഒരു തണ്ട്
7. തക്കാളി മൂന്നെണ്ണം
8. മുളകുപൊടി ഒരു ടീസ്പൂണ്‍
9. മല്ലിപ്പൊടി രണ്ട് ടീസ്പൂണ്‍
10. മഞ്ഞള്‍പ്പൊടി അരടീസ്പൂണ്‍
11. വെളിച്ചെണ്ണ 100 മില്ലി
12. തേങ്ങാപ്പാല്‍ ഒരു തേങ്ങയുടേത്
13. ഉപ്പ് പാകത്തിന്

അരപ്പിനുള്ളത്

തേങ്ങ വറുത്തത് ഒരെണ്ണം
ഉണക്കമുളക് അഞ്ചെണ്ണം
ചുവന്നുള്ളി പത്തെണ്ണം
കുരുമുളക് രണ്ട് ടീസ്പൂണ്‍
പെരുംജീരകം ഒരു ടീസ്പൂണ്‍
കറിവേപ്പില ഒരു തണ്ട്

പാകം ചെയ്യുന്ന വിധം

താറാവ് കഷണങ്ങള്‍ അരപ്പ് പുരട്ടി ഒരു മണിക്കൂറിലധികം വെയ്ക്കുക. ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, കറിവേപ്പില എന്നിവയിട്ട് നന്നായി വാട്ടിയശേഷം മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ക്കുക. താറാവ് കഷണങ്ങള്‍ അതിലേക്കിടുക. നന്നായി വെന്തു കുറുകിയശേഷം തേങ്ങാപ്പാല്‍ ചേര്‍ത്തിളക്കുക. അതിനുശേഷം കടുക് പൊട്ടിച്ച് ചേര്‍ത്തിളക്കുക.

3.ഫിഷ് ഫ്രൈ മസാല


1. അധികം മുള്ളില്ലാത്ത മീന്‍ വറുത്തത് പത്ത് കഷണം
2. കുടംപുളി ആവശ്യത്തിന്
3. വെളിച്ചെണ്ണ കാല്‍ കപ്പ്

അരപ്പിനുള്ളത്

സവാള ഒന്ന്
ഇഞ്ചി ഒരു കഷണം
വെളുത്തുള്ളി പത്ത് അല്ലി
ഉലുവപ്പൊടി അര ടീസ്പൂണ്‍
തക്കാളി രണ്ടെണ്ണം
മുളകുപൊടി, മല്ലിപ്പൊടി രണ്ട് ടേബിള്‍സ്പൂണ്‍ വീതം
മഞ്ഞള്‍പ്പൊടി അര ടേബിള്‍സ്പൂണ്‍
മല്ലിയില അരിഞ്ഞത് അര കപ്പ്


പാകം ചെയ്യുന്ന വിധം


അരപ്പിനുള്ളത് ഉപ്പ് ചേര്‍ത്ത് മിക്‌സിയില്‍ അരച്ച് അര കപ്പ് വെള്ളത്തില്‍ കലക്കുക. ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ അരപ്പ് കുടംപുളി ചേര്‍ത്ത് തിളപ്പിക്കുക. തിളച്ച് പകുതി വറ്റുമ്പോള്‍ വറുത്ത മീന്‍കഷണങ്ങള്‍ ചേര്‍ത്ത് ഇളക്കി തീ കുറയ്ക്കുക. മൂടിവെച്ച് ചാറ് കുറുകുമ്പോള്‍ വാങ്ങി മല്ലിയില തൂവുക.

(DC Books)
[Read More...]


താറാവ് റോസ്റ്റ്



ചേരുവകള്‍

  • തേങ്ങാപ്പാല്‍ ആവശ്യത്തിന്
  • കടുക് പത്ത് ഗ്രാം
  • ഏലയ്ക്ക പത്ത്
  • ഗ്രാമ്പൂ അഞ്ച്
  • കറുവാപ്പട്ട രണ്ട് ഇഞ്ച് കഷ്ണം
  • വെളുത്തുള്ളി 50 ഗ്രാം
  • ഇഞ്ചി 50 ഗ്രാം
  • പച്ചമുളക് 30 ഗ്രാം
  • ചെറിയ ഉള്ളി 650 ഗ്രാം
  • മഞ്ഞള്‍പ്പൊടി 10 ഗ്രാം
  • മുളക്‌പൊടി 25 ഗ്രാം
  • മല്ലിപ്പൊടി 60ഗ്രാം
  • ചതച്ച കുരുമുളക് 20 ഗ്രാം
  • തക്കാളി 100ഗ്രാം
  • ജീരകം 20 ഗ്രാം
  • ഉലുവ പത്ത് ഗ്രാം
  • തേങ്ങാപ്പാല്‍ 100 മില്ലി
  • താറാവ് ഒരു കിലോ

പാകം ചെയ്യുന്ന വിധം

കുരുമുളകും ഉപ്പും കുഴച്ച് താറാവ്കഷ്ണങ്ങളില്‍ പിടിപ്പിക്കുക. അര മണിക്കൂറെങ്കിലും മസാല പിടിക്കാന്‍ വെയ്ക്കണം. എന്നിട്ട് വെളിച്ചെണ്ണയില്‍ വറുത്തെടുക്കണം. അടി കട്ടിലുള്ള പാത്രത്തില്‍ 30 മില്ലി വെളിച്ചെണ്ണ ചൂടാക്കി, അതില്‍ ഏലയ്ക്ക, കറുവപ്പട്ട, ഗ്രാമ്പൂ എന്നിവ ചേര്‍ക്കുക. ഇഞ്ചി,  വെളുത്തുള്ളി, പച്ചമുളക്, ചെറിയ ഉള്ളി, കറിവേപ്പില എന്നിവ കൂടി ചേര്‍ത്ത് ബ്രൗണ്‍ നിറമാവുംവരെ വഴറ്റുക. തീ ചെറുതാക്കി മഞ്ഞള്‍-മല്ലി-മുളക് പൊടികള്‍ ചേര്‍ക്കുക. ഇവയുടെ പച്ചമണം മാറുംവരെ വഴറ്റണം. ജീരകം-ഉലുവ പൊടിച്ച് മസാലയില്‍ ചേര്‍ക്കുക.

തക്കാളിയും കുറച്ച് വെള്ളവും ചേര്‍ത്ത് എല്ലാം നന്നായി യോജിപ്പിക്കണം. ഇതിലേക്ക് വറുത്ത താറാവ് കഷ്ണങ്ങള്‍ ചേര്‍ത്ത് വേവിക്കുക. ഒന്നാം പാല്‍ ചേര്‍ത്ത് വാങ്ങാം.

[Read More...]


മുല്ലപ്പന്തല്‍ താറാവുകറി




Fun & Info @ Keralites.net


തൃപ്പൂണിത്തുറ-വൈക്കം റോഡിലെ പ്രസിദ്ധമായ മുല്ലപ്പന്തല്‍ കള്ളുഷാപ്പിലെ പ്രധാനവിഭവമായ താറാവുകറി

ചേരുവകള്‍

1. താറാവ്- അരക്കിലോ
2. സവാള- 300 ഗ്രാം
3. ഇഞ്ചി- രണ്ട് കഷ്ണം
4. പച്ചമുളക്- നാലെണ്ണം
5. വെളുത്തുള്ളി- മൂന്ന് അല്ലി
6. കറിവേപ്പില- ഒരു തണ്ട്
7. തക്കാളി- മൂന്നെണ്ണം
8. മുളകുപൊടി- ഒരു ടീസ്പൂണ്‍
9. മല്ലിപ്പൊടി- രണ്ട് ടീസ്പൂണ്‍
10. മഞ്ഞള്‍പ്പൊടി- അരടീസ്പൂണ്‍
11. വെളിച്ചെണ്ണ- നൂറു മില്ലി
12. തേങ്ങാപ്പാല്‍-ഒരു തേങ്ങയുടേത്
13. ഉപ്പ്- പാകത്തിന്

അരപ്പിനുള്ളത്

1. തേങ്ങ വറുത്തത്- ഒരെണ്ണം
2. ഉണക്കമുളക്- അഞ്ചെണ്ണം
3. ചുവന്നുള്ളി- പത്തെണ്ണം
4. കറിവേപ്പില- ഒരു തണ്ട്
5. പെരുംജീരകം- ഒരു ടീസ്പൂണ്‍
6. കുരുമുളക്- രണ്ട് ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം


ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, കറിവേപ്പില എന്നിവയിട്ട് നന്നായി വാട്ടിയശേഷം മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്തിളക്കുക. പിന്നീട് വറുത്തരച്ച അരപ്പില്‍ അരക്കപ്പ് ചൂടുവെള്ളം ഒഴിക്കുക. താറാവ് കഷ്ണങ്ങള്‍ അതിലേക്കിടുക. താറാവ് നന്നായി വെന്തുകുറുകിയശേഷം തേങ്ങാപ്പാല്‍ ചേര്‍ത്തിളക്കുക. അതിനുശേഷം കടുക് പൊട്ടിച്ച് ചേര്‍ത്തിളക്കുക.

PRASOON






[Read More...]


 

Categories

Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38) ചമ്മന്തി (3) മീൻ (1)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs