ഗുലാബ് ജാം / Gulab Jam



ഗുലാബ് ജാം



ആവശ്യമായ ചേരുവകള്‍ 

1. പാല്‍പൊടി 120 ഗ്രാം
2. മൈദ 120 ഗ്രാം
3. ബേക്കിങ് പൗഡര്‍ 1 1/2 ടീസ്പൂണ്‍
4. പഞ്ചസാര 60 ഗ്രാം
5. പാല്‍ 50 മില്ലി
6. റോസ് എസ്സന്‍സ് കുറച്ചു തുള്ളി
7. നെയ്യ് വറുക്കുന്നതിന്
8. വെള്ളം 50 മില്ലി

പാകം ചെയ്യുന്നവിധം

1. പാല്‍പൊടി, മൈദ, ബേക്കിങ് പൗഡര്‍ , നെയ്യ്, പാല് എന്നിവചേര്‍ത്ത് മയമുള്ള ഒരു മാവ് തയ്യാറാക്കുക.
2. ഇതു നല്ലതുപോലെ കുഴച്ചശേഷം 20 ചെറിയ ഉരുളകള്‍ ഇതില്‍നിന്നും ഉരുട്ടുക.
3. ഇത് നെയ്യില്‍ കരിയാതെ വറുത്തുകോരുക.
4. പഞ്ചസാരപ്പാനി തയ്യാറാക്കി അരികില്‍വച്ചിട്ട് വറുത്തുകോരുന്ന ഓരോന്നും പാനിയിലിടുക.

[Read More...]


സ്വീറ്റ് ഇല അട / Sweet Ela Ada



സ്വീറ്റ് ഇല അട


ആവശ്യമായ സാധങ്ങള്‍

തരിയുളള അരിപ്പൊടി -2കപ്പ്
പഞ്ചസാര -2ടേബിള്‍ സ്പൂണ്‍
തേങ്ങ ചിരവിയത് -ഒരു കപ്പ്
പൂവന്‍ പഴം ഞരടിയത് -ഒരു കപ്പ്
ഏലയ്ക്കാപൊടി -1/4 ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്നവിധം

പഴം ഞരടിയത്, അരിപ്പൊടി, പഞ്ചസാര, ഏലയ്ക്കാപൊടി, പാകത്തിന് ഉപ്പ് ഇവയും ആവശ്യമെങ്കില്‍ അല്‍പം വെള്ളവും ചേര്‍ത്ത് അടയുടെ പാകത്തിന് അയവില്‍ കുഴയ്ക്കുക. എണ്ണ പുരട്ടിയ തവയില്‍ രണ്ടുവശവും മൊരിച്ച് ചുട്ടെടുക്കുക.
[Read More...]


മട്ടണ്‍ സ്‌റ്റൂ / Mutton Stew



ആവശ്യമുള്ള സാധനങ്ങള്‍


  • മട്ടണ്‍(കഴുകി വൃത്തിയാക്കി ചെറുതായി
  • മുറിച്ചത്‌) - 1 കിലോ
  • സവാള (നാലായി മുറിച്ചത്‌)- 2 കപ്പ്‌
  • ഉരുളക്കിഴങ്ങ്‌ (നാലായി മുറിച്ചത്‌) - 2 കപ്പ്‌
  • ഇഞ്ചി - ചെറിയ കഷണം
  • പച്ചമുളക്‌ - 10 എണ്ണം
  • തേങ്ങ - 1(പിഴിഞ്ഞ്‌
  • ഒന്നും രണ്ടും പാലെടുക്കുക)
  • മഞ്ഞള്‍പ്പൊടി - 1/4 ടീ സ്‌പൂണ്‍
  • കുരുമുളകുപൊടി - 1ടീ സ്‌പൂണ്‍
  • അരിപ്പൊടി - 2 ടീ സ്‌പൂണ്‍
  • വെളിച്ചെണ്ണ- പാകത്തിന്‌
  • വറ്റല്‍മുളക്‌ - 3 എണ്ണം
  • കടുക്‌ - 1 ടീസ്‌പൂണ്‍
  • ഉപ്പ്‌ - പാകത്തിന്‌

തയ്യാറാക്കുന്ന വിധം


പച്ചമുളക്‌, ഇഞ്ചി എന്നിവ ഒരുമിച്ച്‌ ചതച്ച്‌ ഇറച്ചി, ഉരുളക്കിഴങ്ങ്‌, സവാള എന്നിവയോടൊപ്പം പാകത്തിന്‌ ഉപ്പും വെള്ളവും ഒഴിച്ച്‌ വേവിക്കുക. വെള്ളം വറ്റുമ്പോള്‍ ഇറക്കി വച്ച്‌ രണ്ടാംപാല്‍ ഒഴിക്കുക. ചീനച്ചട്ടി അടുപ്പില്‍ എണ്ണയൊഴിച്ചു കടുകുപൊട്ടിച്ച്‌ വറ്റല്‍ മുളക്‌ ചേര്‍ത്തു വഴറ്റുക. ഇതിലേക്ക്‌ ഇറച്ചിയിട്ട്‌ കുരുമുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്തിളക്കുക. രണ്ടാം പാല്‍ വറ്റുമ്പോള്‍ ഒന്നാം പാലില്‍ അരിപ്പൊടി കലക്കി ഇറച്ചിയില്‍ ചേര്‍ത്തിളക്കുക. ചൂടോടെ വിളമ്പാം.



[Read More...]


മലബാറി കൊഞ്ചുബിരിയാണി / Malabar Konchu Biriyani



മലബാറി കൊഞ്ചുബിരിയാണി





ആവശ്യമായ സാധനങ്ങള്‍

ബിരിയാണി മസാലയ്ക്ക്
1. പെരുംജീരകം 1/2 ടീസ്പൂണ്‍
2. ജീരകം 1/2 ടീസ്പൂണ്‍
3. സജീരകം 1/2 ടീസ്പൂണ്‍
4. ഗ്രാമ്പു 4 എണ്ണം
5. ഏലയ്ക്ക 1
6. കറുവപ്പട്ട 1 കഷണം 1
7. ജാതിക്ക 1 ചെറിയ കഷണം
8. ജാതിപത്രി 1
ഇതെല്ലാംകൂടി പൊടിക്കുമ്പോള്‍ 2 ടീസ്പൂണ്‍ കിട്ടും ഇതില്‍നിന്നും 1 1/2 ടീസ്പൂണ്‍ എടുക്കുക.

അരിക്ക്
1. ബസുമതി റൈസ് 2 കപ്പ്
2. വെള്ളം 4 കപ്പ്
3. കറുവപ്പട്ട 1 ‘ കഷണം 1
4. ഗ്രാമ്പു 2
5. ഏലയ്ക്ക 3
6. സവാള (നീളത്തിലരിഞ്ഞത്) 2 കപ്പ്
7. നെയ്യ് 3 ടേബിള്‍സ്പൂണ്‍

ചെമ്മീന്‍ മസാല
1. ചെമ്മീന്‍ 1/2 കിലോ
2. മുളകുപൊടി 1 ടീസ്പൂണ്‍
3. മഞ്ഞള്‍പൊടി 1/2 ടീസ്പൂണ്‍
4. ഉപ്പ് പാകത്തിന്
5. എണ്ണ (ചെമ്മീന്‍ വറുക്കുന്നതിന്) 3/4 കപ്പ്
6. സവാള (കനം കുറച്ചരിഞ്ഞത്) 2 കപ്പ്
7. ഇഞ്ചി (അരിഞ്ഞത്) 3 ടേബിള്‍സ്പൂണ്‍
8. വെളുത്തുള്ളി (അരിഞ്ഞത്) 3 ടേബിള്‍സ്പൂണ്‍
9. പച്ചമുളക് 10 എണ്ണം
10. മല്ലിപ്പൊടി 2 ടീസ്പൂണ്‍
11. തക്കാളി (അരിഞ്ഞത്) 1
12. ബിരിയാണി മസാല 1 1/2 ടീസ്പൂണ്‍
13. വെള്ളം 1/2 കപ്പ്
14. നാരങ്ങാനീര് 2 ടേബിള്‍സ്പൂണ്‍
15. മല്ലിയില (അരിഞ്ഞത്) 1/2 കപ്പ്
16. പുതിനയില (അരിഞ്ഞത്) 1/4 കപ്പ്
17. നെയ്യ് 4 ടേബിള്‍സ്പൂണ്‍

പാകം ചെയ്യുന്നവിധം

1. ബിരിയാണി മസാല ചൂടാക്കി പൊടിക്കുക.
2. ചെമ്മീന്‍ മഞ്ഞള്‍പൊടി, മുളകുപൊടി, ഉപ്പ് എന്നിവ തിരുമ്മിവയ്ക്കുക.
3. അരി കഴുകി കുതിര്‍ത്തു വാരിവയ്ക്കുക.
4. നെയ്യ് ചൂടാക്കി കശുവണ്ടിയും ഉണക്കമുന്തിരിയും വറുത്തുകോരുക.
5. രണ്ടു കപ്പ് സവാള വഴറ്റിയശേഷം കോരിവയ്ക്കുക.
6. കഴുകിവാരി വച്ചിരിക്കുന്ന അരിയിട്ടുവറുക്കുക.
7. 4 കപ്പ് വെള്ളം തിളപ്പിക്കുക. വെള്ളത്തില്‍ കറുവപ്പട്ട, ഗ്രാമ്പു, ഏലയ്ക്ക ചേര്‍ക്കുക.
8. തിളച്ചവെള്ളം അരിയിലേക്കൊഴിച്ച് ചെറുതീയില്‍ അരി വേവിക്കുക.
9. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, പുതിനയില, മല്ലിയില ഇവ അരയ്ക്കുക.
10. മാരിനേറ്റ് ചെയ്തുവച്ചിരിക്കുന്ന ചെമ്മീന്‍ എണ്ണ ചൂടാക്കി വറുത്തുകോരുക.
11. ഈ എണ്ണയിലേക്ക് 2 കപ്പ് സവാള അരിഞ്ഞുവച്ചിരിക്കുന്നതു ചേര്‍ത്തു വഴറ്റുക.
12. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, മല്ലിയില, പുതിനയില, അരച്ചുവച്ചത് ചേര്‍ത്തുവഴറ്റുക. ഒരു തക്കാളി അരിഞ്ഞതും ചേര്‍ത്തുവഴറ്റുക.
13. മല്ലിപ്പൊടി ചേര്‍ത്തു വഴറ്റിയശേഷം 1/2 കപ്പ് വെള്ളവും ചേര്‍ക്കുക.
14. ഗ്രേവി കുറുകുമ്പോള്‍ വറുത്തുവച്ചിരിക്കുന്ന ചെമ്മീന്‍ ചേര്‍ക്കുക.
15. നാരങ്ങാനീരും ബിരിയാണിമസാലയും ചേര്‍ത്തു നല്ലതുപോലെ ഇളക്കിയിട്ട് അടുപ്പില്‍നിന്നും വാങ്ങുക.
16. ഒരു വലിയ പാത്രത്തില്‍ 2 ടേബിള്‍സ്പൂണ്‍ നെയ്യൊഴിക്കുക.
17. വേവിച്ചുവച്ചിരിക്കുന്ന അരി പകുതി നിരത്തുക.
18. അതിനു മുകളിലായി ചെമ്മീന്‍ മസാലയോടുകൂടി നിരത്തുക.
19. വീണ്ടും കുറച്ച് മല്ലിയിലയും പുതിനയിലയും വിതറുക.
20. അതിനു മുകളിലായി ബാക്കിയിരിക്കുന്ന വേവിച്ച അരിയും നിരത്തുക.
21. ഏറ്റവും മുകളിലായി വറുത്തുവച്ചിരിക്കുന്ന സവാളയും കശുവണ്ടിയും കറുത്തമുന്തിരിയും വിതറിയിട്ട് ബാക്കി 2 ടേബിള്‍സ്പൂണ്‍ നെയ്യും ഒഴിച്ച് നല്ലതുപോലെ അടച്ച് 5 മിനിറ്റ് ചെറുതീയില്‍ വയ്ക്കുക.
[Read More...]


മൈദ വിഷു അട / Vishu Ada



മൈദ വിഷു അട


ആവശ്യമുള്ള സാധനങ്ങള്‍


മൈദ- രണ്ട്‌ കപ്പ്‌
തേങ്ങ ചിരകിയത്‌- രണ്ട്‌ കപ്പ്‌
ശര്‍ക്കര- 200 ഗ്രാം
ഏലയ്‌ക്കപ്പൊടി - രണ്ട്‌ ടീസ്‌പൂണ്‍
വെള്ളം- ഒരു കപ്പ്‌
വാഴയില- ആവശ്യത്തിന്‌

തയാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ 50 മില്ലിലിറ്റര്‍ വെള്ളമെടുത്ത്‌ ശര്‍ക്കര കലക്കി തിളപ്പിക്കുക. ലായനി കുറുകിത്തുടങ്ങുമ്പോള്‍ അടുപ്പില്‍ നിന്ന്‌ വാങ്ങുക. ചൂടു പോയ ശേഷം അരിച്ചെടുക്കുക. ഈ ശര്‍ക്കരപാവിലേക്ക്‌ തേങ്ങ ചിരകിയതും ഏലയ്‌ക്കാപ്പൊടിയും ചേര്‍ക്കുക. ഒരു പാത്രത്തില്‍ മൈദയിട്ട്‌ തിളപ്പിച്ച വെള്ളം ചേര്‍ത്ത്‌ കുഴയ്‌ക്കുക. (ഒരുപാട്‌ വെള്ളം ചേര്‍ക്കരുത്‌). കുഴച്ച മാവ്‌ ഉരുളകളാക്കി വാഴയിലയില്‍ വച്ച്‌ പരത്തുക. അതിനു മുകളിലായി തേങ്ങചേര്‍ത്ത ശര്‍ക്കരപാവ്‌ ഇടുക. വാഴയില കുറുകെ മടക്കി ഇഡ്‌ഡലി കുട്ടകത്തില്‍ വച്ച്‌ ആവി കയറ്റുക. വാഴയിലയ്‌ക്ക് ബ്രൗണ്‍ നിറമാകുമ്പോള്‍ ഇറക്കി വയ്‌ക്കുക. ചൂടോടെ വിളമ്പാം.


[Read More...]


ചെറിയഉള്ളി തിയ്യല്‍ / Small Oniyon Thiyall



ചെറിയഉള്ളി തിയ്യല്‍

ആവശ്യമായ സാധനങ്ങള്‍

1. ചെറിയ ഉള്ളി 150 ഗ്രാം
2. തേങ്ങ ചിരകിയത് 1/2 മുറി
3. കൊച്ചുള്ളി 3 എണ്ണം
4. മല്ലിപ്പൊടി 3 ടേബിള്‍സ്പൂണ്‍
5. മുളകുപൊടി 2 ടീസ്പൂണ്‍
6. മഞ്ഞള്‍പ്പൊടി 1/2 ടീസ്പൂണ്‍
7. ഉപ്പ് പാകത്തിന്
8. വെളിച്ചെണ്ണ 2 ടേബിള്‍സ്പൂണ്‍
9. കറിവേപ്പില 2 തണ്ട്
10. പച്ചമുളക് (നാലാക്കിമുറിച്ചത്)1 എണ്ണം

പാകം ചെയ്യുന്നവിധം

1. പച്ചമുളക്, കറിവേപ്പില അല്പം മഞ്ഞള്‍പൊടി, 150 ഗ്രാം ചെറിയ ഉള്ളി 11/2 കപ്പ് വെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്തു വേവിക്കുക.
2. വേറൊരു പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ചശേഷം തേങ്ങ ചിരകിയത്, കറിവേപ്പില, മൂന്നു കൊച്ചുള്ളി ഇവ ചേര്‍ത്ത് സ്വര്‍ണനിറമാകുന്നതുവരെ വറുക്കുക.
3. സ്വര്‍ണനിറമാകുമ്പോള്‍ മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവ ചേര്‍ത്ത് അരമിനിറ്റ് കൂടി വറുത്തശേഷം തണുപ്പിച്ച് മിക്‌സിയില്‍ വെള്ളം ചേര്‍ത്തരച്ചെടുക്കുക.
4. ഈ അരപ്പ് ചട്ടിയില്‍ വേവിച്ചുവച്ചിരിക്കുന്ന ചെറിയ ഉള്ളിയില്‍ ചേര്‍ത്ത് 11/2 കപ്പ് വെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്തു തിളപ്പിച്ച് ഉപയോഗിക്കുക.
[Read More...]


വെജിറ്റേറിയന്‍ നൂഡില്‍സ് / Veg. Noodles



വെജിറ്റേറിയന്‍ നൂഡില്‍സ്


ആവശ്യമായ സാധനങ്ങള്‍

1. പാകം ചെയ്ത വെജിറ്റേറിയന്‍ നൂഡില്‍സ് – 200 ഗ്രാമിന്റെ ഒരു പായ്ക്കറ്റ്
2. മുളപ്പിച്ച ഉള്ളി 1 ഇഞ്ച് നീളത്തില്‍ മുറിച്ചത് – 1/2 കപ്പ്
3. അരിഞ്ഞ കൂണ്‍ , ക്യാരറ്റ്, കാബേജ് എന്നിവ കനം കുറച്ചരിഞ്ഞത് – 2 കപ്പ്
4. സോയസോസ് – 3 ടേബിള്‍സ്പൂണ്‍
5.വിനാഗിരി – 2 ടേബിള്‍സ്പൂണ്‍
6.മുളക് അരച്ചത് – 1 ടേബിള്‍സ്പൂണ്‍
7.ഉപ്പും പഞ്ചസാരയും – 1 ടേബിള്‍സ്പൂണ്‍ വീതം
8.വെജിറ്റബിള്‍ ഓയില്‍ – 3 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

നൂഡിലിന്റെ പാക്കറ്റില്‍ പറഞ്ഞിരിക്കുന്നതു പ്രകാരം അതു തയ്യാറാക്കുക. 3 ടേബിള്‍സ്പൂണ്‍ വെജിറ്റബിള്‍ എണ്ണ ചൂടാക്കി ഉള്ളി വഴറ്റുക. പിന്നീട് അരിഞ്ഞ കൂണ്‍ , ക്യാരറ്റ്, കാബേജ് എന്നിവ ചേര്‍ത്ത് വഴറ്റുക. സോയസോസ് ,വിനാഗിരി ,മുളക് അരച്ചത് ,ഉപ്പും പഞ്ചസാരയും , വെജിറ്റബിള്‍ എണ്ണ എന്നിവ ചേര്‍ത്ത് തോരുന്നതുവരെ ഇളക്കുക. ഇതിലേക്കു വേവിച്ച നൂഡില്‍സും 1/4 കപ്പ് വെള്ളവും കൂടി ചേര്‍ത്ത് ഏകദേശം 2 മിനിറ്റോളം ഇളക്കി ചൂടോടെ വിളമ്പുക.
[Read More...]


അമ്മിണി കൊഴുക്കട്ട







ചേരുവകൾ


  • വറുത്ത അരിപൊടി (അപ്പത്തിനുള്ളത്), 
  • ഉഴുന്ന് പരിപ്പ് 
  • കായം
  • ചുവന്ന ഉണക്ക മുളക് (crushed red chilli)
  • തേങ്ങ ചിരകിയത് 
  • പഞ്ചസാര (ഒരു നുള്ള്)
  • കറി വേപ്പില
  • കടുക്
  • ഓയിൽ
  • വെള്ളം 
  • ഉപ്പ്‌

തയ്യാറാക്കുന്ന വിധം 

ഇനി വെള്ളം തിളപ്പിക്കുക. അത് അരിപൊടിയിൽ ഒഴിക്കണം. ഉപ്പ്‌ ചേർക്കുക. കുഴക്കുക. കട്ടയില്ലാതെ നല്ല മയത്തിൽ കുഴച്ചെടുക്കണം. കൊഴുക്കട്ടയുടെ പരുവത്തിൽ കുഴക്കുക. ഇനി ചെറിയ ഉരുളകൾ (പിടിയുണ്ടാക്കില്ലേ, അതുപോലെ) ആക്കുക. ഇത് ആവിയിൽ 10 മിനിറ്റ് പുഴുങ്ങുക. 

ഇനി ഓയിൽ ചൂടാക്കി കടുക് വറുക്കുക. ഉഴുന്ന് പരിപ്പ് ചേർക്കുക. കുറച്ചു കായം, ചുവന്ന ഉണക്ക മുളക്, തേങ്ങ ചിരകിയത്, കറി വേപ്പില, സ്വല്പം ഉപ്പ്‌, ഒരു നുള്ള് പഞ്ചസാര ഇവ ചേർക്കുക ഇവ ചേർത്ത് ഒരു മിനിറ്റ് ചെറിയ തീയിൽ ഇളക്കുക. ഇനി പുഴിങ്ങിവച്ചിരിക്കുന്ന കൊഴുക്കട്ട കുഞ്ഞുങ്ങളെ ഇടുക. നന്നായി ഇളക്കി തീ ഓഫ്‌ ചെയ്യുക. 



Prepared By:- Indu Jaison 



Recipe Courtesy :- Flowery Jimmy

[Read More...]


ഫിഷ് കൊഫ്ത



ഫിഷ് കൊഫ്ത

ചേരുവകള്‍

മീന്‍ -ഒരു കിലോ അരിഞ്ഞത്
ബേലീഫ് -രണ്ടെണ്ണം
ഗ്രാമ്പൂ -ആറെണ്ണം
കുരുമുളക് പൊടി -അര ടീസ്പൂണ്‍
കടുക്, മഞ്ഞള്‍ -ഒരു ടീസ്പൂണ്‍ വീതം
പട്ട -ഒരു കഷണം
ഏലക്ക -അഞ്ചെണ്ണം
എണ്ണ -ഒന്നര കപ്പ്
സവാള -നാലെണ്ണം പൊടിയായരിഞ്ഞത്
മുട്ട -രണ്ടെണ്ണം
മൈദ -നാല് ടേ.സ്പൂണ്‍
മല്ലിയില, ജീരകം -ഒരു ടീസ്പൂണ്‍ വീതം
കശകള്‍, മല്ലി -രണ്ട് ടേ. സ്പൂണ്‍ വീതം
മല്ലിയില -കുറച്ച്, അലങ്കരിക്കാന്‍
തൈര് -ഒന്നേകാല്‍ കപ്പ്
വെളുത്തുള്ളി -ആറ് അല്ലി
ഇഞ്ചി -രണ്ട് കഷണം
ഉപ്പ് -പാകത്തിന്
പാകംചെയ്യുന്ന വിധം:
മീന്‍ വലിയ ഒരു പാത്രത്തില്‍ ഇടുക. ഇതില്‍ ബേലീഫ്, ഗ്രാമ്പൂ, കുരുമുളക്, പട്ട, ഏലക്ക, ഉപ്പ് എന്നിവ ചേര്‍ത്ത് 500 മി.ലി. വെള്ളമൊഴിച്ച് തിളപ്പിക്കുക. ചെറുതീയില്‍ അടച്ചുവെച്ച് വേവിക്കുക. വാങ്ങി മീന്‍കഷണങ്ങള്‍ മാറ്റി മുള്ള് മാറ്റുക. ഇനിയത് നന്നായി ഉടക്കുക.

ഒരു ടേ.സ്പൂണ്‍ എണ്ണ ഒരു പാനില്‍ ഒഴിച്ച് ചൂടാക്കി സവാളയില്‍ മൂന്നില്‍ ഒരുഭാഗമിട്ട് പൊന്‍നിറമാകും വരെ വഴറ്റുക. ഇതില്‍ മുട്ട, മൈദ, മല്ലിയില, ഒരു ടീസ്പൂണ്‍ ഇഞ്ചി അരച്ചത് എന്നിവ ചേര്‍ത്ത് വെക്കുക. കൈയില്‍ എണ്ണ തടവുക. ഇത് ചെറു ഉരുളകളാക്കി മാറ്റുക. ഇവ ചൂടെണ്ണയില്‍ വറുത്ത് കോരുക. നാല് ടേ. സ്പൂണ്‍ എണ്ണ ചൂടാക്കി മിച്ചമുള്ള സവാളയിട്ട് പൊന്‍നിറമാകും വരെ വറുക്കുക. ഒന്ന്-രണ്ട് മിനിറ്റ് ഇളക്കുക. രണ്ട്-നാല് ടീസ്പൂണ്‍ വെള്ളം തളിക്കാവുന്നതാണ്. വാങ്ങുക. ജീരകം, മല്ലി, കശകള്‍ എന്നിവ എണ്ണ ചേര്‍ക്കാതെ വറുത്ത് പൊടിച്ച് സവാളക്കൂട്ടില്‍ ചേര്‍ക്കുക. തൈര് അടിച്ചതും മഞ്ഞളുമായി ചേര്‍ക്കുക, എല്ലാം കൂടി ചേര്‍ത്ത് എണ്ണ തെളിയും വരെ അടുപ്പത്ത് വെച്ചശേഷം വാങ്ങുക. മീന്‍ വേവിച്ച വെള്ളം ഒഴിച്ച് 10 മിനിറ്റ് വേവിക്കുക. കൊഫ്തകള്‍ ചേര്‍ത്ത് 20-30 മിനിറ്റ് ചൂടാക്കി വാങ്ങി മല്ലിയിലയിട്ടലങ്കരിച്ച് ചോറിനൊപ്പം വിളമ്പുക.

[Read More...]


 

Categories

Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38) ചമ്മന്തി (3) മീൻ (1)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs