വെണ്ടയ്ക്ക മസാല



വെണ്ടയ്ക്ക മസാല

ചേരുവകള്‍

  1. പിഞ്ചു വെണ്ടയ്ക്ക -കാല്‍ കിലോ
  2. വറ്റല്‍മുളക് -5
  3. പെരുംജീരകം -1 ടീസ്പൂണ്‍
  4. ഉലുവ -1 ടീസ്പൂണ്‍
  5. മല്ലി -2 ടേബിള്‍സ്പൂണ്‍
  6. പുളി - 1 ചെറു നാരങ്ങാ വലിപ്പത്തില്‍
  7. ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

വെണ്ടയ്ക്ക കഴുകി കത്തികൊണ്ട് ചീന്തി വെയ്ക്കുക.അഗ്രഭാഗങ്ങള്‍ വേര്‍പെട്ടുപോകരുത്. മുളക്, മല്ലി, പെരുംജീരകം, ഉലുവ എന്നിവ ചൂടാക്കിയ ശേഷം അരച്ചെടുക്കുക. പുളിയും അരയ്ക്കണം. കുറച്ച് എണ്ണ അടുപ്പില്‍ വെച്ചു ചൂടായാല്‍ വെണ്ടയ്ക്ക അതിലിട്ട് ഇളക്കുക. ഒന്നു വാടിയ ശേഷം മസാല അരച്ചതും ഉപ്പും അല്പം വെള്ളവും ചേര്‍ത്ത് അടച്ചുവെച്ചു വേവിക്കുക. അലപസമയം കഴിഞ്ഞ് മസാലക്കൂട്ട്കഷണങ്ങളില്‍ പുരണ്ടിരിയ്ക്കുന്ന അവസരത്തില്‍ വാങ്ങി വെച്ചു ചൂടോടെ ഉപയോഗിക്കാം.





[Read More...]


മട്ടന്‍ പൊരിച്ച ബിരിയാണി




മട്ടന്‍ പൊരിച്ച ബിരിയാണി

ചേരുവകള്‍


മട്ടന്‍ വലിയ കഷണങ്ങളാക്കിയത്‌: ഒരു കി. ഗ്രാം
ബിരിയാണി അരി: ഒരു കി.ഗ്രാം മട്ടന്‍ വേവിക്കാന്‍ വേണ്ട ചേരുവകള്‍
മുളകുപൊടി: ഒരു ടീസ്‌പൂണ്‍
ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്‌ അരച്ചത്‌: ഒരു ടീസ്‌പൂണ്‍
പട്ട, ഗ്രാമ്പൂ, ഏലയ്‌ക്കാ: രണ്ടെണ്ണം വീതം
മഞ്ഞള്‍പ്പൊടി: 1/2 ടീസ്‌പുണ്‍
ഉപ്പ്‌: പാകത്തിന്‌
എന്നീ ചേരുവകള്‍ ചേര്‍ത്തു മട്ടന്‍ വേവിച്ചെടുക്കുക (മൂക്കാല്‍ വേവ്‌)

പൊരിക്കാന്‍ വേണ്ട ചേരുവകള്‍


മുളകുപൊടി: ഒരു ടേബിള്‍സ്‌പൂണ്‍
മഞ്ഞള്‍പൊടി: അര ടീസ്‌പൂണ്‍
ഉപ്പ്‌: ആവശ്യത്തിന്‌
എണ്ണ വറുക്കാന്‍ പാകത്തിന്‌
മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്‌ എന്നിവ മട്ടനില്‍ പുരട്ടി വറുത്തെടുക്കുക
3. സവാള: അര കി.ഗ്രാം
4. തക്കാളി: കാല്‍ കി.ഗ്രാം
5. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്‌ അരച്ചത്‌: ഒരു ടേബിള്‍സ്‌പൂണ്‍
6. അണ്ടിപ്പരിപ്പ്‌, മുന്തിരി: ആവശ്യത്തിന്‌
സവാള നേര്‍മയായി അരിഞ്ഞത്‌: കാല്‍ കപ്പ്‌
7. ഗരംമസാലപ്പൊടി: മൂന്നു ടീസ്‌പൂണ്‍
8. ഗ്രാമ്പൂ, പട്ട, ഏലയ്‌ക്കാ: മൂന്നെണ്ണം വീതം
9. കുരുമുളകുപൊടി: ഒന്നര ടീസ്‌്പൂണ്‍
10. നെയ്യ്‌: നൂറു ഗ്രാം
11. വെളിച്ചെണ്ണ: നാലു ടേബിള്‍സ്‌പൂണ്‍
മല്ലിയില, പൊതിനയില, കറിവേപ്പില: ആവശ്യത്തിന്‌
മഞ്ഞള്‍പ്പൊടി: ഒരു ടീസ്‌പൂണ്‍
മല്ലിപ്പൊടി: രണ്ടു ടീസ്‌പൂണ്‍
തൈര്‌ : അര കപ്പ്‌
ഉപ്പ്‌: ആവശ്യത്തിന്‌

തയ്യാറാക്കുന്ന വിധം


പൊരിച്ച മട്ടനില്‍ മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി എന്നിവ പുരട്ടി അഞ്ചുമിനിട്ട്‌ വയ്‌ക്കുക. അല്‌പം എണ്ണയില്‍ സവാള വഴറ്റുക. ഇതിലേക്ക്‌ അഞ്ചാമത്തെ ചേരുവ ചേര്‍ത്തു മൂപ്പിച്ച്‌ തക്കാളിയും ചേര്‍ത്തു നന്നായി വഴറ്റി, മസാല പുരട്ടിവച്ച മട്ടന്‍കഷണങ്ങളും മല്ലിയില, പുതിനയില, കറിവേപ്പില, പാകത്തിന്‌ ഉപ്പ്‌, ഗരംമസാലപ്പൊടി എന്നിവയും ചേര്‍ത്തു വേവിക്കുക. വെന്തു കഴിഞ്ഞാല്‍ തൈരു ചേര്‍ത്തു വാങ്ങിവയ്‌ക്കുക. മറ്റൊരു ചെമ്പില്‍ നെയ്യ്‌ ചൂടാക്കി ആറാമത്തെ ചേരുവകള്‍ ബ്രൗണ്‍നിറത്തില്‍ വറുത്തുകോരുക. ഇതിലേക്ക്‌ അരിയിട്ടു നന്നായി വഴറ്റി തിളച്ച വെള്ളവും (ഒരു പാത്രം അരിക്ക്‌ ഒന്നേകാല്‍ പാത്രം വെള്ളം) ഉപ്പും ചേര്‍ത്തു മൂടിവച്ചു വേവിക്കുക. മറ്റൊരു ചെമ്പില്‍ നെയ്യൊഴിച്ചു ചുറ്റിച്ചെടുക്കുക. അതില്‍ മൂന്നിലൊരുഭാഗം ചോറു നിരത്തുക. ഇതിനുമുകളില്‍ മല്ലിയില, പുതിനയില എന്നിവ വിതറുക. അതിനു മുകളില്‍ മട്ടന്‍മസാല നിരത്തുക. അതിനുമുകളില്‍ ബാക്കിയുള്ള ചോറു നിരത്തി വറുത്തുവച്ച അണ്ടിപ്പരിപ്പും മുന്തിരി, സവാള എന്നിവയും വിതറി പാത്രം അടച്ചു പതിനഞ്ചുമിനിട്ട്‌ ആവികയറ്റിയശേഷം വിളമ്പാവുന്നതാണ്‌. (പുതിനച്ചട്ട്‌ണി ചേര്‍ത്തു കഴിക്കാം)
[Read More...]


തലശേരി ദം ബിരിയാണി (മീന്‍)



തലശേരി ദം ബിരിയാണി (മീന്‍)


ചേരുവകള്‍


അയക്കൂറ(നന്മീന്‍)യോ ആവോലിയോ
വട്ടത്തില്‍ കഷണങ്ങളാക്കിയത്‌: ഒരു കി. ഗ്രാം
മുളകുപൊടി: ഒരു ഡെസേര്‍ട്ട്‌ സ്‌പൂണ്‍
ഉപ്പ്‌: ആവശ്യത്തിന്‌
മഞ്ഞള്‍പ്പൊടി: അര ടീസ്‌പൂണ്‍
സവാള നീളത്തില്‍ അരിഞ്ഞ
ത്‌: ഒരു കി.ഗ്രാം
പച്ചമുളക്‌: 18 എണ്ണം
വെളുത്തുള്ളി ചതച്ചത്‌: ഒന്നര ടീസ്‌പൂണ്‍
ഇഞ്ചി ചതച്ചത്‌: ഒരു ടേബിള്‍സ്‌പൂണ്‍
വലിയ തക്കാളി ചെറുതായി അരിഞ്ഞത്‌: രണ്ടെണ്ണം
വെള്ളം : കാല്‍ കപ്പ്‌
ചെറുനാരങ്ങാനീര്‌: ഒന്നര ടേബിള്‍സ്‌പൂണ്‍
ഗരം മസാലപ്പൊടി: രണ്ടു ടീസ്‌പൂണ്‍
മല്ലിയില അരിഞ്ഞത്‌: രണ്ടു ടേബിള്‍സ്‌പൂണ്‍
പുതിനയില അരിഞ്ഞത്‌: ഒരു ഡെസേര്‍ട്ട്‌ സ്‌പൂണ്‍
എണ്ണ: വറുക്കാന്‍ ആവശ്യത്തിന്‌
ബിരിയാണി അരി: ഒരു കിലോഗ്രാം അഥവാ അഞ്ചു ഗ്‌ളാസ്‌
നെയ്യ്‌: 100 ഗ്രാം
ഓയില്‍: 100 ഗ്രാം
ബിരിയാണി കളര്‍: ഒരു നുള്ള്‌
ഏലയ്‌ക്കാപ്പൊടി: കാല്‍ ടീസ്‌പൂണ്‍
പുതിനയില, മല്ലിയില: ആവശ്യത്തിന്‌


തയ്യാറാക്കുന്ന വിധം


ഉപ്പും മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും പുരട്ടി മീന്‍അധികം മൊരിയാതെ എണ്ണയില്‍ വറുത്തെടുക്കുക. അരിഞ്ഞ സവാള കുറച്ചു മാറ്റിവച്ചു ബാക്കി വഴറ്റുക. ചതച്ചുവച്ച ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്‌ എന്നിവ ചേര്‍ത്തു വഴറ്റുക. ഇതിലേക്കു തക്കാളിയും ചേര്‍ത്തു വഴറ്റിയതിനുശേഷം കാല്‍കപ്പു വെള്ളം ചേര്‍ത്ത്‌ അഞ്ചുമിനിറ്റു വേവിച്ചു പകുതി ചെറുനാരങ്ങ, പകുതി ഗരംമസാലപ്പൊടി, മല്ലിയില, ആവശ്യത്തിന്‌ ഉപ്പ്‌ എന്നിവ ചേര്‍ക്കുക. മീന്‍കഷണങ്ങള്‍ മസാലയുടെ മുകളില്‍ നിരത്തി മസാല ഒന്നു വറ്റുന്നതുവരെ തിളപ്പിക്കുക. മറ്റൊരു ബിരിയാണിച്ചെമ്പില്‍ നെയ്യും എണ്ണയും ചൂടാക്കുക. മാറ്റിവച്ച സവാള ബ്രൗണ്‍നിറത്തില്‍ വറുത്തെടുക്കുക. ഈ സവാളയിലേക്കു മല്ലിയില, ബാക്കി ഗരംമസാല, പുതിനയില എന്നിവ യോജിപ്പിക്കുക. ഇതിനെ 'ബിസ്‌ത' എന്നു പറയുന്നു. സവാള വറുത്തുകോരിയ നെയ്യിലേക്ക്‌ കഴുകിയ അരിചേര്‍ത്തു രണ്ടു മുന്നു മിനിട്ടുനേരം വറുക്കുക. ഇതിലേക്കു തിളച്ച വെള്ളം ഒഴിക്കുക. പൊതിനയില, ഏലയ്‌ക്കാപ്പൊടി, ആവശ്യത്തിന്‌ ഉപ്പ്‌ എന്നിവ ചേര്‍ത്തു തീകുറച്ചു വെള്ളം വറ്റിച്ചെടുക്കുക.

ചോറു വെന്തതിനുശേഷം കുറച്ചു നെയ്യ്‌ ചേര്‍ത്തു നന്നായി ഇളക്കിയതിനുശേഷം മൂടിവയ്‌ക്കുക. മീന്‍മസാലയുടെ മുകളില്‍ ചോറിന്റെ പകുതി ഒരു ലെയറായി നിരത്തുക. ബാക്കിയുള്ള ചെറുനാരങ്ങാനീരില്‍ മഞ്ഞക്കളര്‍ കലക്കി ഇതിന്റെ മുകളില്‍ കുടയുക. ഇതിനു മുകളിലേക്കു സവാളക്കൂട്ടു വിതറി ചോറു പല ലെയറുകളായി നിരത്തുക. ഒരു കട്ടിയുള്ള അടപ്പുകൊണ്ടു പാത്രം മൂടി താഴെയും മുകളിലും ചിരട്ടക്കനലിട്ടു പതിനഞ്ചു മിനുട്ട്‌ ദം ചെയ്യുക.
[Read More...]


ഫിഷ്‌ മോളി / Fish Moly



ഫിഷ്‌ മോളി



ആവശ്യമുള്ള സാധനങ്ങള്‍

ദശക്കട്ടിയുള്ള മീന്‍ (കഷണങ്ങളാക്കിയത്‌)- 1 കിലോ
പച്ചമുളക്‌(രണ്ടായി കീറുക)- 6 എണ്ണം
സവാള വലുത്‌ (നീളത്തില്‍ അരിയുക)- 2 എണ്ണം
തേങ്ങ- (ചിരവിയത്‌)- 1 എണ്ണം
ചുവന്നുള്ളി(രണ്ടായി കീറിയത്‌)- 100ഗ്രാം
ഇഞ്ചി- 2 കഷണം
വെളുത്തുള്ളി- 10 അല്ലി
കറിവേപ്പില, മല്ലിയില(അരിഞ്ഞത്‌) - കുറച്ച്‌
എണ്ണ, ഉപ്പ്‌, കുരുമുളക്‌- പാകത്തിന്‌
പെരുഞ്ചീരകം, ഉലുവ, കുരുമുളക്‌- ഓരോ നുള്ള്‌ വീതം

തയ്യാറാക്കുന്ന വിധം

മീന്‍ കഷണങ്ങളില്‍ ഉപ്പും കുരുമുളകും അരച്ചു പുരട്ടി അരമണിക്കൂര്‍ വയ്‌ക്കുക. എണ്ണയില്‍ അധികം മൂപ്പിക്കാതെ വറുത്തെടുക്കുക. തേങ്ങ ചിരകിയതില്‍ പെരുഞ്ചീരകം, ഉലുവ, കുരുമുളക്‌, എന്നിവയിട്ട്‌ പാല്‍ പിഴിയുക. ഒന്നാം പാല്‍ (തലപ്പാല്‍) എടുത്ത്‌ വയ്‌ക്കുക. പിന്നീട്‌ പച്ചമുളക്‌, സവാള, ചുവന്നുള്ളി, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ എണ്ണയില്‍ വഴറ്റിയെടുക്കുക. രണ്ടാം പാല്‍ അതിലേക്ക്‌ ഒഴിക്കുക. തിളച്ചു വരുമ്പോള്‍ മീന്‍ അതില്‍ പെറുക്കിയിടുക. അത്‌ ചെറിയ തീയില്‍ തിളച്ചുവരുമ്പോള്‍ തലപ്പാല്‍ ചേര്‍ത്ത്‌ വാങ്ങി മല്ലിയില, കറിവേപ്പില എന്നിവ വിതറി ചൂടോടുകൂടി വിളമ്പാം.


[Read More...]


മിക്‌സഡ്‌ ഫ്രൈഡ്‌റൈസ്‌



മിക്‌സഡ്‌ ഫ്രൈഡ്‌റൈസ്‌



ആവശ്യമുള്ള സാധനങ്ങള്‍

പച്ചരി - രണ്ട്‌ കപ്പ്‌
ശുദ്ധിചെയ്‌ത കടലയെണ്ണ - നാല്‌ ടേബിള്‍സ്‌പൂണ്‍
സ്‌പ്രിങ്‌ ഒനിയന്‍ (കനംകുറച്ച്‌ നേരിയതായി വട്ടത്തില്‍ അരിഞ്ഞത്‌) - അരകപ്പ്‌
കാരറ്റ്‌ (കൊത്തിയരിഞ്ഞത്‌) - കാല്‍ കപ്പ്‌
ബീന്‍സ്‌ (കനംകുറച്ച്‌ അരിഞ്ഞത്‌) -കാല്‍കപ്പ്‌
കോഴി (വേവിച്ച്‌ പിച്ചിക്കീറിയത്‌) - കാല്‍കപ്പ്‌
ചെമ്മീന്‍ (വേവിച്ച്‌ അരിഞ്ഞത്‌) - കാല്‍കപ്പ്‌
മാട്ടിറച്ചി (വേവിച്ച്‌ അരിഞ്ഞത്‌) - കാല്‍കപ്പ്‌
പോര്‍ക്ക്‌ (വേവിച്ച്‌ അരിഞ്ഞത്‌) - കാല്‍കപ്പ്‌
അജിനോമോട്ടോ - ഒരു നുള്ള്‌
കുരുമുളകുപൊടി - ഒരു ടീസ്‌പൂണ്‍
ഉപ്പ്‌ - പാകത്തിന്‌
സ്‌പ്രിങ്‌ ഒനിയന്റെ മുകള്‍ഭാഗം (നേരിയതായി അരിഞ്ഞത്‌) - മുക്കാല്‍ കപ്പ്‌
സോയാസോസ്‌ - 3 ടേബിള്‍സ്‌പൂണ്‍
മുട്ട - ഒരെണ്ണം

തയാറാക്കുന്ന വിധം


അരി കഴുകി പത്തു മിനിറ്റ്‌ വെള്ളത്തില്‍ കുതിരാന്‍ വയ്‌ക്കുക. വെള്ളം നന്നായി തിളച്ച്‌ കഴിയുമ്പോള്‍ അരി ഇട്ടതിനുശേഷം കുറച്ച്‌ ഉപ്പ്‌ ചേര്‍ക്കുക. വേവ്‌ ഒട്ടും കൂടിപ്പോകാതെ വാങ്ങി വെള്ളം ഊറ്റുക. തണുത്ത വെള്ളമൊഴിച്ച്‌ ഒന്നുകൂടെ ഊറ്റുകയാണെങ്കില്‍ ചോറ്‌ ഒട്ടിപ്പിടിക്കുകയില്ല. ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്ത്‌ മുട്ട അടിക്കുക.

ഒരു ടേബിള്‍സ്‌പൂണ്‍ എണ്ണ ചൂടാകുമ്പോള്‍ മുട്ട ഒഴിച്ച്‌ ചിക്കിപ്പൊരിച്ച്‌ എടുക്കുക. സ്‌പ്രിങ്‌ ഒനിയന്‍, കാരറ്റ്‌, ബീന്‍സ്‌, അജിനോമോട്ടോ എന്നിവ ചേര്‍ക്കുക. നല്ല തീയില്‍ ഒരു മിനിറ്റ്‌ ഇളക്കുക. പിന്നീട്‌ കോഴി വേവിച്ചത്‌, ചെമ്മീന്‍ വേവിച്ച്‌ അരിഞ്ഞത്‌, മാട്ടിറച്ചി വേവിച്ച്‌ അരിഞ്ഞത്‌, പോര്‍ക്ക്‌ വേവിച്ച്‌ അരിഞ്ഞത്‌ എന്നീ ചേരുവകള്‍ ചേര്‍ക്കുക.

കുരുമുളകുപൊടിയും, ഉപ്പും, സ്‌പ്രിങ്‌ ഒനിയന്റെ മുകള്‍ഭാഗം അരിഞ്ഞു വച്ചിരിക്കുന്നതും ചേര്‍ക്കുക. ഒരു മിനിറ്റ്‌ തീയില്‍ ഇത്‌ ചേര്‍ത്തിളക്കുക. അരി വേവിച്ചുവച്ചിരിക്കുന്നതും സോയാസോസും ചേര്‍ത്ത്‌ മൂന്നുമിനിറ്റ്‌ നല്ല തീയില്‍ ഇളക്കുക. തയാറാക്കിവച്ചിരിക്കുന്ന മുട്ടയും ചേര്‍ത്ത്‌ ഇളക്കി ചൂടോടെ ഉപയോഗിക്കുക.


[Read More...]


വാട്ടര്‍മെലണ്‍ ഡിലൈറ്റ്‌




വാട്ടര്‍മെലണ്‍ ഡിലൈറ്റ്‌



ആവശ്യമുള്ള സാധനങ്ങള്‍

തണ്ണിമത്തന്‍ - ഒന്ന്‌
ആപ്പിള്‍, പൈനാപ്പിള്‍, മാമ്പഴം (കഷണങ്ങളാക്കിയത്‌)- ഒന്നര കപ്പ്‌
കറുത്ത മുന്തിരി - കാല്‍ കപ്പ്‌
വാനില ഐസ്‌ക്രീം - ഒരു കപ്പ്‌
സ്‌ട്രോബറി ഐസ്‌ക്രീം - മൂന്നു കപ്പ്‌
പഞ്ചസാര - രണ്ട്‌ ടേബിള്‍സ്‌പൂണ്‍

തയാറാക്കുന്ന വിധം


തണ്ണിമത്തന്‍ ഒരു ഭാഗം വലിപ്പം കൂട്ടി രണ്ടായി മുറിക്കുക. ഈ ഭാഗത്തിന്റെ അകത്തെ കാമ്പ്‌ സ്‌പൂണ്‍ ഉപയോഗിച്ച്‌ കോരി മാറ്റുക. ഈ കാമ്പും മറുഭാഗത്തെ കാമ്പും കുരു നീക്കി പഞ്ചസാര ചേര്‍ത്ത്‌ ഫ്രീസറില്‍ വച്ച്‌ തണുപ്പിക്കുക.

പഴങ്ങള്‍, കറുത്ത മുന്തിരി എന്നിവയും തണ്ണിമത്തനൊപ്പം ചേര്‍ത്തിളക്കുക. കാമ്പു നീക്കിയ തണ്ണിമത്തിന്റെ വലിയ ഭാഗത്തിനുള്ളില്‍ ഈ ചേരുവയും ഐസ്‌ക്രീമും ഒന്നിടവിട്ട്‌ നിറച്ച്‌ ഇളക്കി വിളമ്പാം.


[Read More...]


സാമ്പാര്‍



സാമ്പാര്‍



തയ്യാറാക്കുന്ന വിധം : 

പരിപ്പും പച്ചക്കറികളും (കുമ്പളങ്ങ/വെള്ളരിക്ക,പടവലങ്ങ, മുരിങ്ങക്ക, സവാള, കിഴങ്ങ്, തക്കാളി, വെണ്ടയ്ക്ക തുടങ്ങിയവ) വേവിച്ചെടുക്കുക. സാമ്പാര്‍ മസാല (മുളകുപൊടി, മല്ലിപ്പൊടി, കായപ്പൊടി, ഉലുവപ്പൊടി എന്നിവ ചെറുതായി മൂപ്പിച്ച് എടുക്കുന്നത്. ചിയയിടങ്ങളില്‍ വറുത്ത തേങ്ങ അരച്ചതും ചേര്‍ക്കും)യും പുളി വെള്ളവും ചേര്‍ത്ത് ഒന്നു നന്നായി വേവിച്ചെടുക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ചു കടുകും വറ്റല്‍ മുളകും കറിവേപ്പിലയും കൂടെ ഇട്ട് കടുക് പൊട്ടിച്ചു എടുത്തു കറിയില്‍ ചേര്‍ക്കുക..
[Read More...]


തക്കാളിക്കറി



തക്കാളിക്കറി



ചേരുവകള്‍


തക്കാളി (പച്ചയോ പഴുത്തതോ) – 1 വലുത്
സവാള – 1 ഇടത്തരം
പച്ചമുളക് – 3 എണ്ണം
ഇഞ്ചി – ഒരു ചെറിയ കഷ്ണം
മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍
തെങ്ങ – അര മുറി
വെളുത്തുള്ളി – ഒരല്ലി
ചെറിയ ഉള്ളി – 4-5 എണ്ണം
ജീരകം – കാല്‍ ടീസ്പൂണ്‍
വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍
കറിവേപ്പില – ഒരു തണ്ട്
വറ്റല്‍ മുളക് – 2 എണ്ണം
കടുക് – ഒരു ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം


തക്കാളിയും സവാളയും നേര്‍മ്മയായി നീളത്തില്‍ അരിഞ്ഞു എടുക്കുക. ഇതും 2 പച്ചമുളക് കീറിയത്, ഇഞ്ചി പൊടിയായി അരിഞ്ഞത്, മഞ്ഞള്‍പ്പൊടി ഉപ്പ്, അര ഗ്ലാസ്‌ വെള്ളം എന്നിവ ചേര്‍ത്ത് ഒരു ചട്ടിയില്‍ വേവിച്ചു എടുക്കുക. തേങ്ങാ ജീരകം, വെളുത്തുള്ളി, ഒരു പച്ചമുളക്, 3 ചെറിയ ഉള്ളി എന്നിവ ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. ഇത് വെന്ത തക്കാളിയിലേക്ക് ചേര്‍ക്കുക. പാകത്തിന് വെള്ളം ചേര്‍ത്ത് നന്നായി ഇളക്കി ചെറിയ തിള വരുമ്പോള്‍ വാങ്ങുക. കടുക്, ചെറിയ ഉള്ളി, വറ്റല്‍ മുളക്, കറിവേപ്പില എന്നിവ വെളിച്ചെണ്ണയില്‍ താളിച്ച് കറിയില്‍ ഒഴിക്കുക. തക്കാളിക്കറി റെഡി.
[Read More...]


പൈനാപ്പ്ള്‍ ബിസ്കറ്റ് പുഡിങ്ങും കേരാപാക്കും



പൈനാപ്പ്ള്‍ ബിസ്കറ്റ് പുഡിങ്ങും കേരാപാക്കും

ആവശ്യമുള്ള സാധനങ്ങള്‍:


പാല്‍ - നാലുകപ്പ്
പഞ്ചസാര - അരകപ്പ്
പൈനാപ്പ്ള്‍ - മൂന്നു കപ്പ് (ചെറുതായി അരിഞ്ഞ് വിളയിച്ചത്)
മാരി ബിസ്കറ്റ് - ഒരു പാക്കറ്റ്
വാനില കസ്റ്റാര്‍ഡ് പൗഡര്‍ - ആവശ്യത്തിന്
ചെറി - അലങ്കരിക്കാന്‍

തയാറാക്കുന്ന വിധം:

അരലിറ്റര്‍ പാല്‍ തിളപ്പിക്കുക (ഇതില്‍ നിന്ന് അരക്കപ്പ് പാല്‍ മാറ്റിവെക്കുക. കസ്റ്റാര്‍ഡ് പൗഡര്‍ ലയിപ്പിക്കാനായി). തിളച്ച പാലില്‍ പഞ്ചസാര ചേര്‍ത്ത് കസ്റ്റാര്‍ഡ് ചേര്‍ത്ത പാല്‍ ഇതിലേക്ക് ഒഴിച്ച് കുറുക്കി തണുപ്പിക്കുക. പരന്ന പുഡിങ് പാത്രത്തില്‍ കസ്റ്റാര്‍ഡ് ഒഴിച്ച് നിരത്തി അതിന് മുകളില്‍ മാരി ബിസ്കറ്റ് നിരത്തി പൈനാപ്പ്ള്‍ വിളയിച്ചത് നിരത്തി, കസ്റ്റാര്‍ഡ് വീണ്ടും നിരത്തി, ബിസ്കറ്റ് നിരത്തി, വീണ്ടും പൈനാപ്പ്ള്‍ വിളയിച്ചത് നിരത്തി, ചെറീസ് വെച്ച് അലങ്കരിച്ച് ഫ്രിഡ്ജില്‍വെച്ച് ഉപയോഗിക്കുക.

കേരാപാക്ക്




ആവശ്യമുള്ള സാധനങ്ങള്‍:

തേങ്ങ ചിരകിയത് - 2 കപ്പ്നെയ്യ് - അര കപ്പ്കടലമാവ് - അരകപ്പ്പഞ്ചസാര - അരകപ്പ്ഏലക്കായ് - 9 എണ്ണംഅണ്ടിപ്പരിപ്പ് - ഒരു കപ്പ് (ചെറുതായ് മുറിച്ച് നെയ്യില്‍ വറുത്തത്)


തയാറാക്കുന്ന വിധം:

തേങ്ങ ചൂടായ പാനിലിട്ട് നിറം മാറാതെ വറുത്തെടുക്കുക. പകുതി നെയ്യ് ചൂടാക്കി കടലമാവ് ചേര്‍ത്തിളക്കി മൂത്തു കുമിളകള്‍ വരുമ്പോള്‍ അടുപ്പില്‍ നിന്ന് മാറ്റിവെക്കുക. പഞ്ചസാര കാല്‍ കപ്പ് വെള്ളം ചേര്‍ത്ത് നൂല്‍ പരുവത്തില്‍ സിറപ്പ് തയാറാക്കി ഇത് കുറേശ്ശയായി കടലമാവില്‍ ചേര്‍ത്തിളക്കുക. വറുത്ത തേങ്ങയും ബാക്കിയുള്ള നെയ്യും അല്‍പാല്‍പം ചേര്‍ത്തിളക്കുക. പാത്രത്തില്‍ നിന്ന് വിട്ടുവരുമ്പോള്‍ ഏലക്കാപൊടി ചേര്‍ത്ത് നെയ്യ് പുരട്ടിയ പാത്രത്തില്‍ പരത്തി വരയിട്ടുവെച്ച് പിറ്റേദിവസം മുറിച്ച് ഉപയോഗിക്കാം.



തയാറാക്കിയത്: ആമിന മുഹമ്മദ് വണ്ടൂര്‍



[Read More...]


കൂന്തല്‍ പൊരി ഫ്രൈ



കൂന്തല്‍ പൊരി ഫ്രൈ

ചേരുവകള്‍


കൂന്തല്‍ (കണവ) - അരക്കിലോ (വട്ടത്തില്‍ കഷണങ്ങളാക്കിയത്‌)
ചുവന്നുള്ളി - പത്തെണ്ണം (ചെറുതായരിഞ്ഞത്‌)
പച്ചമുളക്‌ - നാലെണ്ണം (കീറിയത്‌)
ഇഞ്ചി, വെളുത്തുള്ളി - ഒന്നര
ടേബിള്‍സ്‌പൂണ്‍ (അരിഞ്ഞത്‌)
കാശ്‌മീരി മുളകുപൊടി - ഒന്നരടേബിള്‍സ്‌പൂണ്‍
എണ്ണ - അരക്കപ്പ്‌
ഉപ്പ്‌ - പാകത്തിന്‌
കറിവേപ്പില - ആവശ്യത്തിന്‌

തയാറാക്കുന്നവിധം


കൂന്തല്‍ ഉപ്പും മുളകുപൊടിയും ചേര്‍ത്ത്‌ കുക്കറില്‍ നന്നായി വേവിച്ചെടുക്കുക. ഒരു കടായിയില്‍ എണ്ണയൊഴിച്ച്‌ ചൂടായാല്‍ വേവിച്ച കൂന്തലിട്ട്‌ മൊരിച്ച്‌ കോരിവയ്‌ക്കുക. (കൂന്തല്‍ മൊരിക്കുമ്പോള്‍ പൊട്ടിത്തെറിക്കും. അതുകൊണ്ട്‌ മൂടിവേണം പൊരിക്കാന്‍). എല്ലാം പൊരിച്ചു കഴിഞ്ഞാല്‍ ബാക്കിയുള്ള എണ്ണയില്‍ ചുവന്നുള്ളി, പച്ചമുളക്‌, ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത്‌, കറിവേപ്പില എന്നിവ ചേര്‍ത്ത്‌ നന്നായി വഴറ്റുക. ഇതിലേക്ക്‌ മൊരിച്ചുവച്ച കൂന്തലും അരടീസ്‌പൂണ്‍ മുളകുപൊടിയും ചേര്‍ത്ത്‌ ഇളക്കിയിളക്കി നന്നായി മൊരിച്ച്‌ അടുപ്പില്‍നിന്നും ഇറക്കി ഉപയോഗിക്കാം.
[Read More...]


ബ്രെഡ്-റവ സാന്‍ഡ്‌വിച്ച്



ബ്രെഡ്-റവ സാന്‍ഡ്‌വിച്ച് 





ചേരുവകള്‍


ബ്രെഡ്- 6 കഷണം
ഫ്രഷ് ക്രീം – അര കപ്പ്
റവ- കാല്‍ കപ്പ്
ക്യാപ്‌സിക്കം ചെറുതായി അരിഞ്ഞത് – കാല്‍ കപ്പ്
കാരറ്റ് ചെറുതായി അരിഞ്ഞത് – കാല്‍ കപ്പ്
ഉപ്പ് -ആവശ്യത്തിന്
കുരുമുളകുപൊടി – ഒരു ടീസ്പൂണ്‍
വെണ്ണ -രണ്ട് ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം



ഫ്രഷ് ക്രീം, റവ, ക്യാപ്‌സിക്കം, കാരറ്റ്, ഉപ്പ് എന്നിവ കൈ കൊണ്ട് നന്നായി മിക്‌സ് ചെയ്യുക. ഈ മിക്‌സ് ബ്രെഡില്‍ വെക്കുക, അതിനു മുകളില്‍ അല്‍പം കുരുമുളകുപൊടി വിതറിയതിനു ശേഷം മുകളില്‍ മറ്റൊരു ബ്രെഡ് പീസ് വെയ്ക്കുക. ശേഷം ഇരുവശത്തും വെണ്ണ പുരട്ടി ചട്ടിയില്‍ വെച്ച് ചൂടാക്കി എടുക്കാം.



[Read More...]


ചില്ലി ചിക്കൻ



ചില്ലി ചിക്കൻ


ചേരുവകള്‍:

കാപ്സികം മൂന്ന്എണ്ണം,
സവാള മൂന്ന് എണ്ണം,
മുട്ട മൂന്ന് എണ്ണം,
കോണ്‍ഫ്ലോര്‍ അഞ്ചു ടി സ്പൂണ്‍,
തക്കാളി സോസ് അമ്പതു മില്ലി,
സോയ സോസ് നൂറു മില്ലി,
ചില്ലി സോസ് ആവശ്യത്തിന്,
ചിക്കന്‍ വളരെ ചെറുതായി നുറുക്കിയത് അരകിലോ,
ഫുഡ്‌ കളര്‍ ചുമപ്പ്,
മൈദാ മാവ്.


ഉണ്ടാക്കുന്ന വിധം


കാപ്സികം ,സവാള എന്നിവ തുല്യ വലിപ്പത്തില്‍ മുറിക്കുക, ചതുരത്തില്‍ആയാല്‍ വളരെ നന്ന് സവാള പാളികളായി പൊളിച്ചാല്‍ വളരെ എളുപ്പത്തില്‍ നല്ല ആകൃതിയില്‍ കട്ട്‌ ചെയ്ത് എടുക്കാം

അതിനു ശേഷം ഒരു ചെറിയ പാത്രത്തില്‍ മുട്ടകള്‍ പൊട്ടിച്ചു കോണ്‍ ഫ്ലോറും മൈദയും ചേര്‍ത്ത് നന്നായി മിക്സ്‌ ചെയ്യുക
ചുമന്ന കളര്‍ചേര്‍ത്ത്അതിനകത്ത് ചെറുതായി നുറുക്കിയ ചിക്കെന്‍ കഷണങ്ങള്‍ ഇട്ടു വയ്കുക

കുറച്ചു സമയത്തിന് ശേഷം മുക്കിവെച്ച ചിക്കന്‍ തിളച്ച എണ്ണയില്‍ വറുത്തു കോരി മാറ്റി വെക്കുക

അതിനു ശേഷം മുറിച്ചു വച്ച കാപ്സികം ഒരു ഫ്രയിംഗ് പാനില്‍ കുറച്ചു എന്നയെടുത്തു വഴറ്റി എടുക്കുക കാപ്സികം ചെറുതായി ഒന്ന് വാടുക മാത്രമേ ചെയ്യാവൂ

അതിനു ശേഷം സവാളയും ഇത് പോലെതന്നെ വഴറ്റി എടുക്കുക
ഇനി വലിയ ഒരു പാത്രത്തില്‍ നാനൂറു മില്ലി വെള്ളമെടുത്തു അതില്‍ അഞ്ചു ടേബിള്‍ സ്പൂണ്‍ കോണ്‍ ഫ്ലോര്‍ ചേര്‍ത്ത് തീയില്‍ വച്ചു ഇളക്കി ക്കൊണ്ടിരിക്കുക അത് ചെറുതായി കുറുകാന്‍ തുടങ്ങുമ്പോള്‍ വറുത്തു മാറ്റി വച്ചിരിക്കുന്ന ചിക്കെന്‍ അതിലേക്കു ഇടുക ശേഷം മാറ്റി വച്ചിരുക്കുന്ന കാപ്സിക്കവും സവാളയും അതില്‍ ചേര്‍ത്ത് മെല്ലെ ഇളക്കുക

ഇനി ഇതിനകത്ത് ചില്ലി സോസ്, സോയ സോസ്, തക്കാളി സോസ് എന്നിവ ചേര്‍ത്ത് ഒന്നുകൂടി മിക്സ്‌ ചെയ്യുക, ഉപ്പു പോരെങ്ങില്‍ ആവശ്യത്തിന് ഉപ്പ് ചേര്ക്കുക.


[Read More...]


ചിക്കന്‍ കബ്‌സ




ചിക്കന്‍ കബ്‌സ



ചേരുവകള്‍:


1. ചിക്കന്‍- എട്ട് കഷ്ണങ്ങള്‍,
2. സസ്യഎണ്ണ- കാല്‍ കപ്പ്,
3. സവാള അരിഞ്ഞത്- രണ്ടെണ്ണം,
4. ടുമാറ്റോ പ്യൂരി- അരക്കപ്പ്,
5. തക്കാളി അരിഞ്ഞത്- രണ്ടെണ്ണം,
6. വെളുത്തുള്ളി അരിഞ്ഞത്- നാല് അല്ലി,
7. കാരറ്റ് ചീകിയത്- രണ്ടെണ്ണം,
8. ഓറഞ്ച്‌തൊലി- പത്തുഗ്രാം,
9. കരയാമ്പൂ- നാലെണ്ണം,
10. കറുവപ്പട്ട- മൂന്ന് കഷ്ണം,
11. ഏലക്കായ- നാലെണ്ണം,
12. ബസ്മതി അരി- ഒരു കിലോ,
13. ഉണക്കമുന്തിരി- കാല്‍ കപ്പ്,
14. ബദാം അരിഞ്ഞത്- കാല്‍ കപ്പ്,
15.കുരുമുളക്- പാകത്തിന് ,
16. ഉപ്പ്- പാകത്തിന്

പാകം ചെയ്യുന്ന വിധം:


അരിഞ്ഞ ഉള്ളി ബ്രൗണ്നിംറമാകുന്നതുവരെ അടിവശം കുഴിഞ്ഞ വലിയ ഫ്രൈയിങ്പാനിലിട്ട് വഴറ്റുക. ചിക്കന്‍ കഷ്ണങ്ങള്‍, ടുമാറ്റോ പ്യൂരീ, അരിഞ്ഞ തക്കാളി, വെളുത്തുള്ളി എന്നിവ ചേര്ത്ത് ചെറുചൂടില്‍ അഞ്ചുമിനിറ്റ് പാകം ചെയ്യുക. മൂന്ന് കപ്പ് ചൂടുവെള്ളം, ചീകിയ കാരറ്റ്, ഓറഞ്ച് നീര്, ഏലക്ക, കറുവപ്പട്ട, ഓറഞ്ച് തൊലി, കരയാമ്പൂ, ഉപ്പ്, കുരുമുളക് എന്നിവ ചേര്ക്കു ക. ചിക്കന്‍ വേവുന്നതു വരെ മിതമായ ചൂടില്‍ 25 മിനിറ്റ് നേരം പാകം ചെയ്യുക.പാത്രത്തില്‍ നിന്ന് ചിക്കന്‍ മാറ്റി ചൂടുപോകാതെ സൂക്ഷിക്കുക. അതേ പാത്രത്തിലേക്ക് അരി ചേര്‍ത്ത് 35-40 മിനുട്ട് നേരം ചെറുചൂടില്‍ പാകം ചെയ്യുക. പാത്രത്തിലെ വെള്ളം വറ്റിയാലുടന്‍ മാറ്റിവെക്കണം.

വെന്ത ചോറിനു മുകളില്നേരത്തെ തയ്യാറാക്കി വെച്ച ചിക്കന്‍  നിരത്തി വെക്കുക. ഉണക്കമുന്തിരിയും ബദാമും അലങ്കാരത്തിനുപയോഗിക്കാം.


[Read More...]


കോട്ടയം മീന്‍ കറി (മീന്‍ മുളകിട്ടത്‌)




കോട്ടയം മീന്‍ കറി (മീന്‍ മുളകിട്ടത്‌)

ആവശ്യമുള്ള സാധനങ്ങള്‍


  • ആവോലി - 1 കിലോ
  • വെളുത്തുള്ളി - 200 ഗ്രാം
  • ഇഞ്ചി- 2 വലിയ കഷണം
  • ചുവന്നുള്ളി- 100 ഗ്രാം
  • കുടം പുളി- 4 കഷണം
  • കടുക്‌, ഉലുവ - അല്‍പം
  • മുളകു പൊടി - 4 ടേബിള്‍ സ്പൂണ്‍
  • കറിവേപ്പില
  • വെളിച്ചെണ്ണ- 4 സ്പൂണ്‍

ഉണ്ടാക്കുന്ന വിധം


ആവോലി വെട്ടി കഴുകി ചെറിയ കഷണങ്ങള്‍ ആക്കി വെക്കുക

ചുവന്നുള്ളി, വെളുത്തുള്ളി,1 കഷണം ഇഞ്ചി എന്നിവ ചതച്ചു മാറ്റി വെക്കുക

കുടം പുളി അല്‍പം ഉപ്പു ചേര്‍ത്തു വെള്ളത്തില്‍ ഇട്ടു വെക്കുക

കാഞ്ഞ മണ്‍ ചട്ടിയില്‍ 2 സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ചു കടുക്‌, ഉലുവ ഇവ ഇട്ടു പൊട്ടിക്കുക. ഇതിലേക്കു ചതച്ചു വെച്ച കൂട്ടും, കറിവേപ്പിലയും ചേര്‍ത്തു നന്നായി വറുക്കുക.

വറുത്തെടുത്ത കൂട്ട്‌ തണുക്കുമ്പോള്‍ നല്ല വെണ്ണ പോലെ അരച്ചെടുക്കുക.

ചട്ടിയില്‍ 1 സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ചു മുളകു പൊടി നന്നായി
മൂപ്പിക്കുക, പിന്നീട്‌ ചെറുതായരിഞ്ഞ ഇഞ്ചി, അരപ്പ്‌ എന്നിവ കൂടി
ചേര്‍ത്ത്‌ മൂപ്പിക്കുക.

ഇതിലേക്‌ക്‍ 1 
പ്പ്‌ വെള്ളം ഒഴിക്കുക.
അരപ്പു തിളക്കുമ്പോള്‍ മീന്‍ കഷണങ്ങള്‍ ഇട്ടു പുളിയും ചേര്‍ത്ത്‌ ചെറു തീയില്‍ നന്നായി വറ്റിച്ചെടുക്കുക.

വാങ്ങുമ്പോള്‍ 1 സ്പൂണ്‍ പച്ച വെളിച്ചെണ്ണ, കറി വേപ്പില ഇവ ചേര്‍ത്തു ചട്ടി ചുറ്റിച്ചു വാങ്ങുക.

മീന്‍ മുളകിട്ടത്‌ തയ്യാര്‍ !!!
[Read More...]


 

Categories

Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38) ചമ്മന്തി (3) മീൻ (1)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs