പുളി ഇഞ്ചി



 



ചേരുവകൾ

  • ഇഞ്ചി – 1/4 കപ്പ് (കുരുകുരെ അരിഞ്ഞത്)
  • പച്ചമുളക് – 3 എണ്ണം (വട്ടത്തിൽ അരിഞ്ഞത്)
  • പുളിചെറുനാരങ്ങ – വലിപ്പത്തിൽ
  • മുളക് പൊടി – 1/2 ടീസ്പൂൺ
  • മല്ലിപ്പൊടി – 1/2 ടീസ്പൂൺ
  • മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
  • ശർക്കര പൊടിച്ചത് – 1 ടീസ്പൂൺ
  • വെളിച്ചെണ്ണ – 2 ടീസ്പൂൺ
  • കടുക് 1/2 ടീസ്പൂൺ
  • ഉപ്പ്
  • കറിവേപ്പില


പാകം ചെയ്യുന്ന വിധം

ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടാവുമ്പോൾ കടുകും കറിവേപ്പിലയും ഇടുക. കടുക് പൊട്ടിക്കഴിഞ്ഞിട്ടു അരിഞ്ഞ് വച്ചിരിക്കുന്ന ഇഞ്ചിയും പച്ചമുളകും പച്ചച്ചുവ മാറുന്നതുവരെ വഴറ്റുക.

മഞ്ഞൾ പൊടിയും മുളക് പൊടിയും മല്ലിപൊടിയും ഇതിലേക്ക് ഇട്ട് വീണ്ടും 1 മിനിറ്റ് വഴറ്റുക.പുളി പിഴിഞ്ഞെടുത്ത വെള്ളം(ഏകദേശം 1 1/2 ഗ്ലാസ് ) ഇതിലേക്ക് ഒഴിക്കുക. വെള്ളം തിളച്ചു തുടങ്ങുമ്പോൾ ശർക്കര ഇടുക. വെള്ളം വറ്റി നന്നായി കുറുകുമ്പോൾ വാങ്ങി വയ്ക്കാം.

[Read More...]


മാമ്പഴ പുളിശ്ശേരി



 



ചേരുവകൾ

  • പഴുത്ത മാങ്ങ – 5 എണ്ണം
  • മോര് – അരലിറ്റർ
  • തേങ്ങ ചിരകിയത് – ഒരു മുറി
  • മുളക് പൊടി – 1 ടീസ്പൂൺ
  • മഞ്ഞൾപൊടി – 1/2 ടീസ്പൂൺ
  • ജീരകം – 1/2 ടീസ്പൂൺ
  • കടുക് – 1/2 ടീസ്പൂൺ
  • കറിവേപ്പില – നാല്തണ്ട്
  • ഉലുവ – 1/2 ടീസ്പൂണ്
  • വറ്റൽ മുളക് 4 എണ്ണം
  • ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

അഞ്ച് പഴുത്ത നാടൻ മാങ്ങ മുറിച്ച ശേഷം കൽചട്ടിയിൽ വെള്ളമൊഴിച്ച് അടുപ്പിൽ വയ്ക്കുക . മൂന്ന് കറിവേപ്പിൻ തണ്ടുകൾ തണ്ടോടു കൂടിയും , 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടിയും , 1 ടീസ്പൂൺ മുളക്പൊടിയും, ആവശ്യത്തിന് ഉപ്പും ചേർത്ത് അടച്ച് വെച്ച് അത് വേവിക്കുക. വെന്ത് കഴിഞ്ഞാൽ അതിലേയ്ക്ക് അരലിറ്റർ മോര് ഒഴിക്കുക. മോര് പിരിയാതെ ശ്രദ്ധിക്കണം. മോര് പതഞ്ഞ് വരുമ്പോൾ തേങ്ങയും , ജീരകവും ചേർത്തരച്ച അരപ്പ് അതിലേയ്ക്ക് ചേർക്കുക. തവി കൊണ്ട് ഇളക്കി കൊണ്ടിരിക്കുന്നത് മോര് പിരിഞ്ഞ് പോകാൻ കാരണമാകുമെന്നാണ് പറയുന്നത്. അതിനാൽ പുളിശ്ശേരി പതഞ്ഞ് വരുമ്പോൾ ഇളക്കിയാൽ മതി. ഇനി കടുക് താളിക്കുകയും കൂടി ചെയ്താൽ നമ്മുടെ പുളിശ്ശേരി റെഡി.ഒരു നുള്ള് ഉലുവ, കടുക്, വറ്റൽ മുളക്, കറിവേപ്പില എന്നിവ ചേർത്ത് കടുക് താളിക്കുക.


[Read More...]


അരി പ്രഥമന്‍





ആവശ്യമുള്ള സാധനങ്ങള്‍

  • ഉണക്കലരി - 1 ലിറ്റര്‍
  • ശര്‍ക്കര - ഒന്നര കിലോ
  • തേങ്ങാ - 6 എണ്ണം 
  • ചുക്ക് - മൂന്നുകഷണം
  • ജീരകം - 50 ഗ്രാം
  • നെയ്യ് - 100 ഗ്രാം
  • പാല്‍ - മൂന്നെമുക്കാല്‍ ലിറ്റര്‍
  • കൊട്ടതേങ്ങാ - അരമുറി

തയ്യാറാക്കേണ്ട വിധം

ഉണക്കലരി കഴുകി 2 ലിറ്റര്‍ വെളളം ഒഴിച്ച് ഉരുളിയില്‍ അടുപ്പത്തിടുക. അരി നന്നായി വെന്ത് വെള്ളം വറ്റുമ്പോള്‍ ശര്‍ക്കര ഇട്ട് ചട്ടുകം കൊണ്ട് ഇളക്കി വരട്ടുക. നന്നായി വരളുമ്പോള്‍ ഇളക്കുന്ന പാടില്‍ ഉരുളിയുടെ അടി കാണാന്‍ കഴിയും. തേങ്ങാ ചുരണ്ടി പിഴിഞ്ഞ് പാലെടുക്കുക. ഇതിന് തലപാല്‍ എന്നു പറയുന്നു. അതിനുശേഷം ഒരു ലിറ്റര്‍ വെള്ളം തേങ്ങാപീരയില്‍ ഒഴിച്ച് പിഴിഞ്ഞ് പാല്‍ എടുക്കുക. ഇതിന് രണ്ടാം പാല്‍ എന്നു പറയും. അതിനുശേഷം ഒരു ലിറ്റര്‍ വെള്ളം ഒഴിച്ച് തേങ്ങാപീര നന്നായി പിഴിഞ്ഞ് എടുക്കുക. ഇതിന് മൂന്നാം പാല്‍ എന്നു പറയും. വരണ്ട പായസത്തില്‍ മൂന്നാം പാല്‍ കുറെശ്ശെ ഒഴിച്ച് നന്നായി ഇളക്കുക. തിളച്ചു കഴിഞ്ഞാല്‍ രണ്ടാം പാലും കുറേശ്ശെ ഒഴിച്ച് പായസം തിളപ്പിച്ച് വറ്റിക്കുക. തിളക്കുമ്പോള്‍ ഉണ്ടാകുന്ന പതക്ക് ചുവപ്പു നിറം വരുമ്പോള്‍ വാങ്ങി വക്കുക. തലപാലില്‍ ചുക്കും ജീരകവും കൂടി പൊടിച്ച് ചേര്‍ത്ത് ഇളക്കിയശേഷം പായസത്തില്‍ ഒഴിച്ച് ചെറുതായി നുറുക്കി നെയ്യില്‍ വറുത്തെടുത്ത കൊട്ടതേങ്ങ കൂടി ചേര്‍ത്ത് നന്നായി ഇളക്കണം. ശര്‍ക്കര ഇട്ട് വരട്ടുമ്പോള്‍ 100 ഗ്രാം നെയ് കൂടി ചേര്‍ക്കുന്നത് നല്ലതാണ്.



[Read More...]


വിഷു സ്‌പെഷല്‍ - കൂട്ടുകറി



ചേരുവകള്‍

  • കടലപ്പരിപ്പ്  200 ഗ്രാം
  • കടല (വേവിച്ചത്)  100 ഗ്രാം
  • ചേന  250 ഗ്രാം
  • വാഴയ്ക്ക  250 ഗ്രാം
  • പച്ചമുളക്  6 എണ്ണം
  • ശര്‍ക്കര  1 
  • തേങ്ങ  1
  • കുരുമുളക്  അര ടീസ്പൂണ്‍
  • ജീരകം  കാല്‍ ടീസ്പൂണ്‍
  • വെളിച്ചെണ്ണ, ഉപ്പ്  ആവശ്യത്തിന്
  • കറിവേപ്പില   3 തണ്ട്
  • വറ്റല്‍ മുളക്  3 എണ്ണം
  • കാരറ്റ്  2 എണ്ണം (ആവശ്യമെങ്കിൽ)

തയ്യാറാക്കുന്ന വിധം

തേങ്ങ പകുതിയെടുത്ത് കുരുമുളക്, ജീരകം, രണ്ട് പച്ചമുളക് എന്നിവ ചേര്‍ത്ത് അധികം അരയാതെ ചതച്ചെടുക്കണം.

ചേന, വാഴയ്ക്ക, കാരറ്റ് എന്നിവ സമചതുരാകൃതിയില്‍ മുറിക്കണം. ഇതിലേക്ക് പാതി വേവിച്ച കടലപ്പരിപ്പ്, കടല എന്നിവയും മുളകുപൊടി, മഞ്ഞള്‍ പൊടി, പച്ചമുളക്, ഉപ്പ് എന്നിവ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് വേവിക്കണം. ചേരുവകകള്‍ വെന്തു തുടങ്ങുമ്പോള്‍ അരപ്പും ശര്‍ക്കരയും ചേര്‍ത്ത് തിളപ്പിക്കണം. കുറുകി പാകമാകുമ്പോള്‍ കറിവേപ്പില ചേര്‍ത്ത് കടുകും വറ്റല്‍ മുളകും് വെളിച്ചെണ്ണയില്‍ വറവിട്ട് മാറ്റിവെക്കണം. 

അടി കട്ടിയുള്ള ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് മാറ്റി വെച്ച തേങ്ങ നല്ല തവിട്ടു നിറമാകുന്നതുവരെ മൂപ്പിക്കണം. ഇതിലേക്ക് തയ്യാറാക്കിയ കൂട്ട് ചേര്‍ത്ത് നല്ലപോലെ ഇളക്കണം. 

(ഷൈന രഞ്ജിത്ത്)


[Read More...]


പാല്‍പായസം




ആവശ്യമുള്ള സാധനങ്ങള്‍

  • ഉണക്കലരി 1 ലിറ്റര്‍
  • പാല്‍ 2 ലിറ്റര്‍
  • പഞ്ചസാര 500 ഗ്രാം
  • നെയ്യ് 200 ഗ്രാം
  • കിസ്മസ് 10 ഗ്രാം
  • അണ്ടിപരിപ്പ് 10 ഗ്രാം
  • ഏലക്കായ് 5 ഗ്രാം
  • കുങ്കുമപൂവ് 5 ഗ്രാം

തയ്യാറാക്കേണ്ട വിധം

ഉണക്കലരി കഴുകി വൃത്തിയാക്കുക. അണ്ടിപ്പരിപ്പ് പൊട്ടിച്ച് ചെറുകഷണങ്ങളാക്കുക. കിസ്മസിന്റെ കാമ്പു കളഞ്ഞ് കഴുകി എടുത്തിരിക്കണം. ഏലക്കായ് തൊളി കളഞ്ഞ് പൊട്ടിച്ചെടുത്തുവെക്കുക. പാല്‍ നല്ലതുപോലെ തിളപ്പിച്ച ശേഷം കഴുകി വൃത്തിയാക്കിയ ഉണക്കലരി അതിലിട്ട് വേവിക്കുക. പഞ്ചസാരയും നെയ്യും കുറേശ്ശെ വീതം അതിലിട്ട് ഇളക്കണം. പാല് കുറുകണം. അരിവെന്തു കഴിഞ്ഞാല്‍ അണ്ടിപ്പരിപ്പും കിസ്മസും കുങ്കുമപൂവും ഏലക്കായും ഈ മിശ്രിതത്തില്‍ ഇട്ട് ഇളക്കിവച്ച് 10 മിനിട്ട് അടച്ചു വക്കണം.


[Read More...]


അട പ്രഥമന്‍



ചേരുവകൾ 

  • ചെമ്പാ പച്ചരി അര കിലോ
  • ശര്‍ക്കര 600 ഗ്രാം
  • തേങ്ങാപാല്‍, ഒന്നാം പാല്‍ കാല്‍ ലിറ്റര്‍
  • രണ്ടാം പാല്‍ ഒരു ലിറ്റര്‍
  • മൂന്നാം പാല്‍ ഒന്നര ലിറ്റര്‍
  • തേങ്ങ (പച്ച തേങ്ങ) നാലെണ്ണം
  • നെയ്യ് 150 ഗ്രാം
  • ഏലയ്ക്കാപ്പൊടി രണ്ടു ഗ്രാം
  • അണ്ടിപരിപ്പ്, കിസ്മിസ്, ബദാം 10 ഗ്രാം വീതം
  • വാഴയില 10 എണ്ണം
  • കൊട്ടത്തേങ്ങ രണ്ടിതള്‍
  • പാല്‍ അര ലിറ്റര്‍

തയാറാക്കുന്ന വിധം 

ചെമ്പാ പച്ചരി കഴുകി വെള്ളത്തില്‍ മുക്കാല്‍ മണിക്കൂര്‍ വെക്കുക. ഇല കീറി തുടച്ചുവെക്കുക. വെള്ളത്തില്‍ കുതിര്‍ത്ത അരി ഊറ്റി നേര്‍മയില്‍ അരച്ചെടുക്കുക. ആവശ്യത്തിന് വെള്ളം ഒഴിച്ചുകൊടുക്കണം. അരച്ചമാവില്‍ കുറച്ചു ശര്‍ക്കരപ്പൊടിയും നെയ്യും ചേര്‍ത്തിളക്കുക. കട്ടിയാണെങ്കില്‍ കുറച്ചു വെള്ളം ചേര്‍ത്ത് ഇലയില്‍ പരത്തിയെടുക്കുക. മൂന്നു ലിറ്റര്‍ വെള്ളം തിളപ്പിച്ച് പരത്തിയ അട രണ്ടോ മൂന്നോ ഇലകളിലായി ചേര്‍ത്ത് കെട്ടിയിടുക. അട നന്നായി വെന്തതിനുശേഷം പച്ചവെള്ളത്തില്‍ തണുപ്പിച്ച് അട വേര്‍പെടുത്തുക. വേവിച്ച അടകള്‍ ചെറുകഷണങ്ങളായി മാറ്റിവെക്കുക.

ഉരുളിയില്‍ കുറച്ച് വെള്ളം തിളപ്പിച്ച് ശര്‍ക്കരപ്പാനി കാച്ചി അരിച്ചെടുക്കുക. അരിച്ചെടുത്തശേഷം ശര്‍ക്കരപ്പാനി അടുപ്പില്‍വെച്ച് നന്നായി വറ്റിച്ചെടുക്കുക. ശേഷം നുറുക്കിവെച്ച അട അതില്‍ ചേര്‍ത്തിളക്കി വരട്ടിയെടുക്കുക. 50 ഗ്രാം നെയ്യും കൂടി ചേര്‍ത്ത് വരട്ടിയെടുക്കുക.

നാല് തേങ്ങ ചിരവി ചതച്ച് കാല്‍ ലിറ്റര്‍ വെള്ളം ഒഴിച്ച് ഒന്നാം പാല്‍ തോര്‍ത്തുവെച്ച് അരിച്ചെടുക്കുക. അതിനുശേഷം ആ തേങ്ങപ്പീര വീണ്ടും ചതച്ച് ഒരു ലിറ്റര്‍ വെള്ളത്തില്‍ രണ്ടാം പാല്‍ തോര്‍ത്തുകൊണ്ട് അരിച്ചെടുക്കുക. ആ പീര വീണ്ടും നന്നായി ഞെരടി ഒന്നര ലിറ്റര്‍ വെള്ളത്തില്‍ മൂന്നാം പാല്‍ എടുക്കുക.

വരട്ടിവെച്ച അടയില്‍ മൂന്നാം പാല്‍ ഒഴിച്ച് തിളപ്പിച്ച് വറ്റിക്കുക. ശേഷം വീണ്ടും രണ്ടാം പാല്‍ ഒഴിച്ച് വറ്റിച്ച് എടുക്കുക. അട ഇറക്കിവെച്ച് ഒന്നാം പാലും ഒഴിക്കുക. ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് ഇളക്കുക. അണ്ടിപ്പരിപ്പ്, കിസ്മിസ്, ബദാം, കൊട്ടത്തേങ്ങ ചെറുതായി അരിഞ്ഞ് നെയ്യില്‍ വറുത്ത് അടപ്രഥമനില്‍ ചേര്‍ക്കുക. അര ലിറ്റര്‍ പാല്‍ കാച്ചി തണുപ്പിച്ച് അടപ്രഥമനില്‍ ചേര്‍ക്കുക.


[Read More...]


Rasam




Ingredients

  • Water that was used to boil the dal for the sambar 1 ½ litres
  • Tamarind extract 15 ml
  • Water 15 ml
  • Turmeric powder 1 tsp
  • Chilli powder 1 ½ tsp
  • Asafoetida 5 g
  • Jaggery a little
  • Cumin seeds ½ tsp
  • Fenugreek seeds ¼ tsp
  • Tomatoes (chopped) 50 g
  • Curry leaves a few
  • Salt to taste 
  • Sambar masala paste (refer sambar recipe, Vinayaka Cateres) 2 tbsp
  • Coriander leaves (chopped) 25 g
  • Coconut oil 1 tbsp
  • Mustard seeds ½ tsp
  • Dry red chillies 4
  • Curry leaves 2 sprigs

Preparation

Add water to the tamarind and then add the turmeric powder, chilli powder, asafoetida, jaggery, cumin seeds, fenugreek seeds, chopped tomatoes, curry leaves and salt.
Boil it well till the liquid content reduces and it thickens.
To this, add the dal water kept aside earlier when preparing the sambar, and also add the chopped tomatoes.
Add the sambar masala paste and when it bubbles well, add the chopped coriander leaves.
Heat coconut oil, add the mustard seeds, dry red chillies, and curry leaves.
Fry well, add it to the pan contents and mix well.
If required, roast a little pepper, coriander, cumin seeds and curry leaves. Powder it well and add one small spoon of it into the rasam for extra flavor.


[Read More...]


കൈതച്ചക്ക പച്ചടി




ആവശ്യമായ ചേരുവകകള്‍


  • കൈതച്ചക്ക (ചെറുതായി അരിഞ്ഞത്)  250 ഗ്രാം
  • തേങ്ങ ചിരകിയത്  അരമുറി
  • കടുക്  1/2 ടീസ്പൂണ്‍
  • പഞ്ചസാര  3 ടീസ്പൂണ്‍
  • പച്ചമുളക്  5 എണ്ണം
  • മഞ്ഞള്‍പൊടി  1 ടീസ്പൂണ്‍
  • മുളക്‌പൊടി  1/4 ടീസ്പൂണ്‍
  • തൈര് (അധികം പുളിക്കാത്തത്)  1 കപ്പ് 
  • ഉപ്പ്  ആവശ്യത്തിന് 
  • വെളിച്ചെണ്ണ  ആവശ്യത്തിന്
  • വറ്റല്‍ മുളക്  3 എണ്ണം

തയ്യാറാക്കുന്ന വിധം

കൈതച്ചക്ക മുളക്‌പൊടിയും പച്ചമുളകും മഞ്ഞള്‍പൊടിയും അല്‍പം ഉപ്പും പഞ്ചസാരയും ചേര്‍ത്ത് കുക്കറില്‍ വേവിക്കുക. തേങ്ങ പട്ടുപോലെ അരക്കണം. അരച്ചതിനുശേഷം അതില്‍ കടുക് ഒരു പച്ചമുളക് ചേര്‍ത്ത് ഒന്നു ചതച്ചെടുക്കണം. (അധികം അരയരുത്. കടുക് നല്ലപോലെ അരഞ്ഞാല്‍ ഒരു കയ്പ് അനുഭവപ്പെടും)

വേവിച്ച് വെച്ച കൈതച്ചക്കയിലേക്ക് അരപ്പ് ചേര്‍ത്ത് തിളപ്പിക്കണം. കുറുകി വരുമ്പോള്‍ തൈര് ചേര്‍ത്ത് തീയില്‍ നിന്നും മാറ്റണം. തൈര് ചേര്‍ത്തതിനു ശേഷം തിളപ്പിക്കരുത്. 

വെളിച്ചെണ്ണ ചൂടാക്കി കടുകും മുളകും കറിവേപ്പിലയും ചേര്‍ത്ത് വറവിട്ട് അടച്ച് വെക്കണം.

(ഷൈന രഞ്ജിത്ത്)
[Read More...]


പാലട പ്രഥമൻ





ചേരുവകകൾ

  • പാലട - 1/4 കപ്പ്
  • പാല്‍ - 4 കപ്പ്
  • വെള്ളം - 2 കപ്പ്
  • കണ്ടന്‍സ്ഡ് മിൽക് - 1 കപ്പ്
  • പഞ്ചസാര - 1/2 കപ്പ്
  • നെയ്യ് - 2 ടീ. സ്പൂണ്‍
  • അണ്ടിപരിപ്പ് - 5 എണ്ണം
  • ഉണക്ക മുന്തിരി - 10 എണ്ണം
  • ഏലക്ക - 3 എണ്ണം

തയ്യാറാക്കുന്ന വിധം


മൂന്നുകപ്പ് വെള്ളം തിളപ്പിച്ച് അതിൽ അട ഇട്ട് മുപ്പത് മിനുട്ട് നേരം അടച്ചുവക്കുക. ചൂടാക്കിയ നെയ്യിൽ, പിളർന്ന അണ്ടിപരിപ്പിട്ട് ചൂടാക്കുക. അതിലേക്ക് മുന്തിരിങ്ങയിട്ട് ബ്രൗൺ നിറമാകുമ്പോൾ, പോടിച്ച ഏലക്കായ് കൂടി ചേർത്ത് ചൂടാക്കുക. വെള്ളം വാർത്ത് കളഞ്ഞ അട ഇതിലേക്കിട്ട് അഞ്ച് മിനുട്ട് നേരം ഫ്രൈ ചെയ്യുക. ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ പാലും വെള്ളവും ചേർത്ത് തിളപ്പിക്കുക. അതിലേക്ക് വേവിച്ച അട ഇട്ട്, തീ കുറച്ച് നന്നായി ഇളക്കുക. വെള്ളവും പാലും 2/3 കുറയുന്നതുവരെ ഇളക്കി ഏതാണ്ട് ഒരു മണിക്കൂറോളം അട നന്നായി വേവിക്കുക. പിന്നീട് കണ്ടൻസ്ഡ് മിൽക്കു കൂടി ഒഴിച്ച് ഏഴു മിനുട്ട് നേരം കൂടി വേവിച്ച് പഞ്ചസാര ചേർത്ത് നന്നായി ഇളക്കി വാങ്ങുക. പാലട പ്രഥമൻ തയ്യാർ. 



[Read More...]


വിഷുക്കട്ട




ആവശ്യമുള്ള സാധനങ്ങള്‍

പച്ചരി- അരക്കിലോ
തേങ്ങ ചിരകിയത്‌-രണ്ടെണ്ണം
ജീരകം -ഒരു ടീസ്‌പൂണ്‍
ഉപ്പ്‌-പാകത്തിന്‌
അണ്ടിപ്പരിപ്പ്‌, ഉണക്കമുന്തിരി - പാകത്തിന്‌
നെയ്യ്‌- രണ്ട്‌ ടീസ്‌പൂണ്‍

തയാറാക്കുന്ന വിധം

തേങ്ങ പിഴിഞ്ഞ്‌ ഒരു കപ്പ്‌ ഒന്നാം പാലും രണ്ടു കപ്പ്‌ രണ്ടാം പാലും എടുക്കുക. രണ്ടാം പാലും ഉപ്പും ചേര്‍ത്ത്‌ പച്ചരി വേവിക്കുക. വെന്തുകഴിയുമ്പോള്‍ ജീരകവും ഒന്നാം പാലും ചേര്‍ത്ത്‌ വെള്ളം വറ്റിച്ചെടുക്കാം. ഒരു പാത്രത്തിലേക്ക്‌ മാറ്റി ചതുരക്കട്ടകളായി മുറിക്കുക. അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും നെയ്യില്‍ വറുത്ത്‌ വിതറുക.

[Read More...]


എരിശ്ശേരി



ആവശ്യമുള്ള സാധനങ്ങൾ

1. ചേന കഷണങ്ങളാക്കിയത് 4 കപ്പ്
2. മുളകുപൊടി ഒരു ചെറിയ സ്പൂൺ
     ജീരകം അൽപം
     മഞ്ഞൾ പൊടി ഒരു ചെറിയ സ്പൂൺ
3. തേങ്ങാ ചിരണ്ടിയത് ഒരു കപ്പ്
4. വെളിച്ചെണ്ണ നാല് വലിയ സ്പൂൺ
5. കടുക് രണ്ടു വലിയ സ്പൂൺ
6. വറ്റൽ മുളക് രണ്ടെണ്ണം മുറിക്കണം.
7. തേങ്ങാ ചിരണ്ടിയത് 4 വലിയ സ്പൂൺ
8. കറിവേപ്പില ആവശ്യത്തിന്

തയ്യാറാക്കേണ്ട വിധം

ചേനക്കഷണങ്ങൾ പാത്രത്തിലാക്കി പാകത്തിന് വെള്ളവും, ചേർത്ത് അടിയിൽ പിടിക്കാതെ നന്നായി വേവിച്ചുടക്കുക. രണ്ടാമത്തെയും മൂന്നാമത്തെയും സാധനങ്ങൾ അരകല്ലിൽ വെച്ച് നേർമ്മയായി അരച്ചെടുത്തതും പാകത്തിന് ഉപ്പുനീരും ചേർത്ത് ഇളക്കി വാങ്ങുക. വെളിച്ചെണ്ണ ചൂടാകുമ്പോൾ, ഏഴാമതു പറഞ്ഞിരിക്കുന്ന തേങ്ങാ ചിരണ്ടിയതും കടുക് വറ്റൾ മുളക്, കറിവേപ്പില ഇവയും ക്രമത്തിൽ ഇട്ട് മൂപ്പിച്ചു അരപ്പുചേർത്ത് തിളപ്പിച്ചുവച്ചിരിക്കുന്ന ചേനക്കറിയിൽ കുടഞ്ഞിട്ട് യോജിപ്പിച്ച് ഇളക്കി വാങ്ങി എടുക്കുക. 

കുറിപ്പ്: കഷണം വെന്തശേഷം മാത്രമേ ഉപ്പ് ചേർക്കാവൂ.



[Read More...]


ശര്‍ക്കര പായസം




ആവശ്യമുള്ള സാധനങ്ങള്‍

  • പച്ചരി - 500 ഗ്രാം
  • ശര്‍ക്കര - 300 ഗ്രാം
  • ചെറുപയര്‍ പരിപ്പ് - 50 ഗ്രാം
  • നെയ്യ് - 250 ഗ്രാം
  • അണ്ടി പരിപ്പ് - 50 ഗ്രാം
  • കിസ്മസ് - 25 ഗ്രാം
  • ഏലക്കായ് - 5 ഗ്രാം
  • തേങ്ങാ - 1

തയ്യാറാക്കേണ്ട വിധം

ഒരു ഉരുളിയില്‍ ചെരുപയര്‍ പരിപ്പ് ഇട്ട് വെള്ളം ഒഴിച്ചു വേവിക്കുക. ചെറുപയര്‍ പരിപ്പ് നല്ലതുപോലെ വേവുന്നതിനു മുന്‍പായി കുറച്ചു വെള്ളം കൂടി ചേര്‍ത്ത് ശര്‍ക്കരയും അതിലിടുക. ശര്‍ക്കര അലിഞ്ഞു കഴിയുമ്പോള്‍ എടുത്തുവെച്ചിരിക്കുന്ന പച്ചരിയും അതിലിടുക. പച്ചരി നല്ലതുപോലെ കഴുകി അരിച്ചെടുത്തതായിരിക്കണം. അങ്ങനെ അരിവേകാറാകുമ്പോള്‍ അണ്ടിപരിപ്പും കിസ്മസ്സു നെയ്യും കൂടി അതിലിടുക. അണ്ടിപരിപ്പും കിസ്മസ്സും ഏലക്കായ് നെയ്യില്‍ വറുത്തതായിരിക്കണം. ഏലക്കായ് നല്ലതുപോലെ പൊടിച്ചതും ആയിരിക്കണം. ഇവയെല്ലാം ചേര്‍ത്ത മിശ്രിതം നല്ലതു പോലെ ഇളക്കണം. തേങ്ങാചുരണ്ടി എടുത്ത് നെയ്യില്‍ വറുത്തെടുത്ത് അതും ചേര്‍ക്കുക. അരിയുടെ വേവു പാകമാകുമ്പോള്‍ ഇറക്കിവെക്കുക. സ്വല്പം കാറ്റു കൊണ്ടാല്‍ ഈ മിശ്രിതം കുറച്ചുകൂടി കട്ടിയായിക്കൊള്ളും.


[Read More...]


സേമിയാ പായസം




ആവശ്യമുള്ള സാധനങ്ങള്‍

  • സേമിയാ 200 ഗ്രാം
  • പാല്‍ 1 ലിറ്റര്‍
  • അണ്ടിപ്പരിപ്പ് 50 ഗ്രാം
  • ഏലക്കായ് 5 ഗ്രാം
  • പഞ്ചസാര 500 ഗ്രാം
  • നെയ്യ് 150 ഗ്രാം
  • സോഡാ ഉപ്പ് 2 ഗ്രാം

തയ്യാറാക്കേണ്ട വിധം

സേമിയാ എടുത്ത് ചെറുകഷണങ്ങളായി പൊട്ടിക്കുക. അതിനുശേഷം ചീനച്ചട്ടി ചൂടാക്കി അതില്‍ അല്പം നെയ്യൊഴിച്ച് പൊട്ടിച്ചു വെച്ച സേമിയായിട്ട് വറുത്തെടുക്കുക. സേമിയാ വറുത്തെടുക്കുവാന്‍ 20 മിനിറ്റോളം സമയം വേണം. സേമിയാ കട്ടപിടിക്കാതിരിക്കാനാണ് ഇങ്ങന വറക്കുന്നത്. സേമിയാ വറക്കുമ്പോള്‍ കരിഞ്ഞു പോകാതിരിക്കാന്‍ ശ്രദ്ധിക്കുക. അണ്ടിപരിപ്പും കിസ്മിസും നെയ്യില്‍ വറുത്തെടുക്കുക. ഇവയെല്ലാം വറുത്തെടുക്കുമ്പോള്‍ കരിയാതിരിക്കാന്‍ ശ്രദ്ധിക്കണം. പാല്‍ അടുപ്പില്‍ വെച്ച് നല്ലതു പോലെ തിളപ്പിക്കുക. 

പാല്‍ പിരിയാതിരിക്കുവാന്‍ 2 ഗ്രാം സോഡാഉപ്പുകൂടി ചേര്‍ക്കുക. പാല്‍ നല്ലതുപോലെ തിളച്ചുകഴിയുമ്പോള്‍ വറത്തുവച്ചിരിക്കുന്ന സേമിയാ അതില്‍ ഇടുക. പഞ്ചസാരയും കൂടി ചേര്‍ത്ത് ഇളക്കിക്കൊണ്ടിരിക്കുക. സേമിയ നല്ലതു പോലെ വേകുന്നതുവരെ ഈ മിശ്രിതം തിളപ്പിക്കുകയും ഇളക്കുകയും ചെയ്യണം. അതിനു ശേഷം നെയ്യ് ഉരുക്കി ഒഴിക്കുക. ഏലക്കാ നല്ലതുപോലെ പൊടിച്ചെടുത്ത് അതും വറുത്തുവെച്ചിരിക്കുന്ന അണ്ടിപ്പരിപ്പും കിസ്മസ്സും കൂടി ചേര്‍ത്ത് ഇളക്കുക. പാത്രം അടുപ്പില്‍ നിന്നെടുത്ത് അടച്ചുവെക്കുക. 10 മിനിറ്റിനു ശേഷം വിളമ്പാം.

[Read More...]


മത്തങ്ങാ എരിശ്ശേരി




ആവശ്യമായ സാധനങ്ങള്‍ 


  • മത്തങ്ങാ -ഏകദേശം അര കിലോ
  • വന്‍പയര്‍- ഒരു കപ്പ്‌
  • തേങ്ങ തിരുമ്മിയത്‌- അര മുറി തേങ്ങ ,അരയ്ക്കാന്‍
  • കുരുമുളക് പൊടി - 3/4 ടേബിള്‍ സ്പൂണ്‍
  • മുളക് പൊടി - 1 ടേബിള്‍ സ്പൂണ്‍
  • മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍ ( ഒരു ടീസ്പൂണ്‍ വരെ ചേര്‍ക്കാം )
  • ജീരകം- 1 ടേബിള്‍ സ്പൂണ്‍
  • ഉപ്പ്- പാകത്തിന്
വറുത്തിടാന്‍ :
  • തേങ്ങാ തിരുമ്മിയത്‌ - അര മുറി ,വറുത്തിടാന്‍
  • കടുക് - ഒരു ടീസ്പൂണ്‍
  • വറ്റല്‍ മുളക് - നാല് എണ്ണം
  • കറി വേപ്പില - 2 കതിര്‍
  • ഉഴുന്ന് പരിപ്പ് - കാല്‍ കപ്പ്‌
  • ജീരകം - ഒന്നര ടീസ്പൂണ്‍
  • കുരുമുളക് പൊടി- കാല്‍ ടേബിള്‍ സ്പൂണ്‍
  • വെളിച്ചെണ്ണ - ആവശ്യത്തിനു
  • നെയ്യ് - ഒന്നര ടേബിള്‍ സ്പൂണ്‍


പാചകം ചെയ്യുന്ന വിധം 


വന്‍പയര്‍ പ്രഷര്‍ കുക്കറില്‍ വേവിച്ചു എടുക്കുക.

തേങ്ങയും ജീരകവും കൂടി ആവശ്യത്തിനു വെള്ളം ചേര്‍ത്ത് നേര്‍മ്മയായി അരച്ച് എടുക്കുക.

ഒരു ചീനച്ചട്ടിയില്‍ മത്തങ്ങാ ചെറിയ കഷണങ്ങള്‍ ആക്കിയതും പയറും മഞ്ഞള്‍പ്പൊടിയും കുരുമുളക് പൊടിയുടെ പകുതിയും ഉപ്പും കുറച്ചു വെള്ളവും ചേര്‍ത്ത് വേവിയ്ക്കാന്‍ വെയ്ക്കുക.

വെന്ത മത്തങ്ങയും പയറും നന്നായി ഉടച്ചു എടുക്കുക.
ഇനി ഇതിലേക്ക് അരച്ച് വെച്ചിരിയ്ക്കുന്ന തേങ്ങ ചേര്‍ത്ത് ഇളക്കുക. തിളയ്ക്കാന്‍ അനുവദിയ്ക്കുക.

ഇനി ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ഉഴുന്ന് പരിപ്പ് മൂപ്പിക്കുക. ഉഴുന്ന് ഇളം ബ്രൌണ്‍ നിറം ആകുമ്പോള്‍ ചതച്ച തേങ്ങയും ഇട്ടു മൂപ്പിക്കുക. തേങ്ങ നല്ല പോലെ മൂത്ത് കഴിയുമ്പോള്‍ പാനിന്റെ നടുവില്‍ നെയ്യ് ഒഴിച്ചു ജീരകം, കറി വേപ്പില, കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. വറ്റല്‍ മുളകും കൂടി താളിയ്ക്കാവുന്നതാണ്. അതിനു ശേഷം എല്ലാം കൂടി ഇളക്കുക. ഇനി തേങ്ങാ വറുത്തത് റിയിലേക്ക് ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക.

[Read More...]


പാവയ്ക്കാ തീയല്‍





ആവശ്യമുള്ള സാധനങ്ങള്‍

1. പാവയ്ക്ക 1 1/2 കനത്തില്‍
    നുറുക്കിയത് എണ്ണൂറ് ഗ്രാം
2. വെളിച്ചെണ്ണ ഒരു വലിയ സ്പൂണ്‍
3. വാളന്‍ പുളി ഒരു ചെറുനാരങ്ങാ മുഴുപ്പ്
4. തേങ്ങാ ചിരണ്ടിയത് ഒരു കപ്പ്
5. ചുവന്നുള്ളി രണ്ടെണ്ണം
    വറ്റല്‍ മുളക് ആറെണ്ണം
    കൊത്തമല്ലി രണ്ടു ചെറിയ സ്പൂണ്‍
   ജീരകം കുറച്ച്
6. വെളിച്ചെണ്ണ ഒരു വലിയ സ്പൂണ്‍
7. കടുക് അര ചെറിയ സ്പൂണ്‍
    വറ്റല്‍ മുളക് നാലെണ്ണം
     കറിവേപ്പില കുറച്ച്

തയ്യാറാക്കേണ്ട വിധം

ഒരു ചീനച്ചട്ടിയില്‍ ഒരു വലിയ സ്പൂണ്‍ നല്ലെണ്ണ/ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ നുറുക്കിയ പാവയ്ക്ക ഇട്ട് വറുത്തു കോരുക. അതിനുശേഷം, ഒരു പാത്രത്തില്‍ വറുത്തെടുത്ത പാവയ്ക്കായിട്ടു വേവിക്കുക. പിന്നീട് നാലാമത്തെയും അഞ്ചാമത്തെയും സാധനങ്ങള്‍ ആവശ്യമുള്ള വെളിച്ചെണ്ണയില്‍ വറുത്തെടുത്ത് അരച്ചു കലക്കിയ കറിയില്‍ ഒഴിച്ച് നല്ലവണ്ണം തിളപ്പിക്കുക. ഒരു വലിയ സ്പൂണ്‍ വെളിച്ചെണ്ണയില്‍ കടുകും, കറിവേപ്പിലയും ഇട്ട് മൂപ്പിച്ച് ചേര്‍ത്ത് ഇളക്കി വാങ്ങി ഉപയോഗിക്കുക.


[Read More...]


ചക്ക വരട്ടിയത്‌




ആവശ്യമുള്ള സാധനങ്ങള്‍

  • പഴുത്ത വരിക്കച്ചക്ക കുരു കളഞ്ഞ്‌ അരച്ചെടുത്തത്‌- ഏഴ്‌ കപ്പ്‌
  • ഉരുക്കിയ ശര്‍ക്കര-ഒരു കിലോ
  • നെയ്യ്‌- ഒരു ടേബിള്‍ സ്‌പൂണ്‍
  • ഏലയ്‌ക്കാപ്പൊടി- ഒരു ടീസ്‌പൂണ്‍

തയാറാക്കുന്ന വിധം


ഉരുളിയില്‍ നെയ്യൊഴിച്ച്‌ ഉരുക്കിയ ശര്‍ക്കര ചേര്‍ക്കുക. ചക്ക അരച്ചത്‌ ചേര്‍ത്ത്‌ ഇളക്കുക. ചെറിയ ചൂടില്‍ ഇളക്കി വരട്ടിയെടുക്കുക. വെള്ളം വറ്റി മിശ്രിതം ഉരുളിയില്‍നിന്ന്‌ വിട്ടുവരുന്ന പരുവമാകുമ്പോള്‍ ഏലയ്‌ക്ക പൊടിയും ചേര്‍ത്ത്‌ യോജിപ്പിച്ച്‌ വാങ്ങാം. പാത്രത്തിലേക്ക്‌ മാറ്റി ആവശ്യാനുസരണം ഉപയോഗിക്കാം.


[Read More...]


ചക്ക തോരന്‍




ആവശ്യമുള്ള സാധനങ്ങള്‍

അധികം മൂക്കാത്ത ചക്ക-ഒരു കിലോ
മുളകുപൊടി- രണ്ടു ടീസ്‌പൂണ്‍
മഞ്ഞള്‍പ്പൊടി- ഒരു ടീസ്‌പൂണ്‍
ജീരകം- ഒരു ടീസ്‌പൂണ്‍
കടുക്‌- ഒരു ടീസ്‌പൂണ്‍
ഉപ്പ്‌- പാകത്തിന്‌
തേങ്ങ ചിരകിയത്‌- ഒരെണ്ണം
വെളിച്ചെണ്ണ - ഒരു ടേബിള്‍സ്‌പൂണ്‍

തയാറാക്കുന്ന വിധം

മുളകുപൊടി, മഞ്ഞള്‍പ്പൊടി, പാകത്തിന്‌ വെള്ളം, ഉപ്പ്‌ ഇവ ചേര്‍ത്ത്‌ ചക്ക വേവിക്കുക. തേങ്ങ ചിരകിയതില്‍ ജീരകം ചേര്‍ത്ത്‌ തരുതരിപ്പായി അരച്ച്‌ ഇതില്‍ ചേര്‍ത്ത്‌ തിളപ്പിക്കുക. കടുക്‌ പൊട്ടിച്ച്‌ വറ്റല്‍മുളകും കറിവേപ്പിലയും വഴറ്റി കറിക്ക്‌ മുകളില്‍ പകര്‍ന്ന്‌ വിളമ്പാം.

[Read More...]


മാമ്പഴപ്പുളിശേരി





ചേരുവകള്‍


പഴുത്ത നാടന്‍ മാങ്ങ (പുളിശേരിമാങ്ങ) - 4 എണ്ണം
തിരുമ്മിയ തേങ്ങ - മുക്കാല്‍ കപ്പ്
പച്ചമുളക് - ഒന്ന്
മുളകുപൊടി - കാല്‍ ടീ സ്പൂണ്‍
മഞ്ഞള്‍ - ആവശ്യത്തിന്
ജീരകം- കാല്‍ ടീ സ്പൂണ്‍
കട്ടത്തൈര് - ഒരു കപ്പ്
ഉപ്പ് - ആവശ്യത്തിന്
വെള്ളരിക്ക - കാല്‍ ഭാഗം
തൊണ്ടന്‍ മുളക് - രണേ്ടാ മൂന്നോ (ആവശ്യമുള്ളവര്‍ക്ക്)
ശര്‍ക്കര അല്ലെങ്കില്‍ പഞ്ചസാര - ഒരു ടേബിള്‍ സ്പൂണ്‍ (മധുരം വേണ്ടവര്‍ക്ക്)


തയാറാക്കുന്ന വിധം


പഴുത്ത നാടന്‍ മാങ്ങ തൊലി കളഞ്ഞശേഷം മഞ്ഞള്‍പൊടിയും മുളകുപൊടിയും ഉപ്പും ചേര്‍ത്ത് വേവിക്കുക. ഇനി അരപ്പു തയാറാക്കണം. അതിനായി തിരുമ്മിയ തേങ്ങയും പച്ചമുളകും ജീരകവും നന്നായി അരയ്ക്കണം. (പുളിശേരി പാകത്തില്‍) ഇനി വെന്ത പഴംമാങ്ങയിലേക്കും ഈ അരപ്പ് ചേര്‍ത്ത് ഇളക്കണം. അരപ്പു തിളച്ചശേഷം നല്ല കട്ടത്തൈര് ഉടച്ച് ചേര്‍ക്കണം. (നന്നായി ഉടച്ചില്ലെങ്കില്‍ ചെറിയ കട്ടകളായി കിടക്കും).

തൈര് ഒഴിച്ച് ഒന്നു ചൂടാകുമ്പോള്‍ വാങ്ങി വയ്ക്കണം. (തിളയ്ക്കുവാന്‍ പാടില്ല). കടുകു വറുക്കുമ്പോള്‍ അല്പം ഉലുവ കൂടി ചേര്‍ക്കണം. കറിവേപ്പില ധാരാളം ഇടുന്നതും കറിയുടെ രുചിയും മണവും കൂട്ടും. പഞ്ചസാരയോ ശര്‍ക്കരയോ ആവശ്യമെങ്കില്‍ ചേര്‍ക്കാം. വെള്ളരിക്കയും തൊണ്ടന്‍ മുളകും വേണമെന്നുള്ളവര്‍ക്കു കഷ്ണത്തിനൊപ്പം ഇവ ചേര്‍ക്കാവുന്നതാണ്.
[Read More...]


ചക്ക അട





ആവശ്യമുള്ള സാധനങ്ങള്‍

അരിപ്പൊടി- അരക്കിലോ
ചക്ക വരട്ടിയത്‌-ആവശ്യത്തിന്‌
ഉപ്പ്‌- ഒരു നുള്ള്‌
ഏലയ്‌ക്ക- നാലെണ്ണം
തേങ്ങാക്കൊത്ത്‌- രണ്ട്‌ ടേബിള്‍ സ്‌പൂണ്‍
വെള്ളം- ആവശ്യത്തിന്‌

തയാറാക്കുന്ന വിധം

അരിപ്പൊടിയില്‍ ഉപ്പും ചക്കവരട്ടിയതും ചേര്‍ത്തിളക്കി അട പരത്തുന്ന പരുവത്തില്‍ കുഴയ്‌ക്കുക. ഇതിലേക്ക്‌ ഏലയ്‌ക്കയും തേങ്ങാക്കൊത്തും ചേര്‍ക്കണം. ആവശ്യമെങ്കില്‍ വെള്ളവും ചേര്‍ത്ത്‌ ഒന്നുകൂടി കുഴയ്‌ക്കാം. വാഴയില കഷണമാക്കി അതില്‍ പാകത്തിനുള്ള മാവ്‌ വച്ച്‌ ഇത്‌ കൈ കൊണ്ട്‌ പരത്തണം. ശേഷം നെടുവെ മടക്കി ആവി കയറ്റി വേവിച്ചെടുക്കാം.



[Read More...]


മാമ്പഴ കാളന്‍





ആവശ്യമുള്ള സാധനങ്ങള്‍

പഴുത്ത്‌ കാമ്പുള്ള മാമ്പഴം -മൂന്നെണ്ണം (തൊലി കളഞ്ഞ്‌ വലിയ കഷണങ്ങളാക്കി മുറിച്ചത്‌)
പച്ചമുളക്‌ നീളത്തില്‍ അരിഞ്ഞത്‌- മൂന്നെണ്ണം
ഇഞ്ചി ചെറുതായരിഞ്ഞത്‌-ഒരു ടേബിള്‍ സ്‌പൂണ്‍
മുളകുപൊടി-ഒരു ടീസ്‌പൂണ്‍
ഉപ്പ്‌- പാകത്തിന്‌
തേങ്ങ ചിരകിയത്‌- ഒരു കപ്പ്‌
മഞ്ഞള്‍പ്പൊടി- അര ടീസ്‌പൂണ്‍
ജീരകം- അര ടീസ്‌പൂണ്‍
പുളിയുള്ള തൈര്‌-രണ്ട്‌ കപ്പ്‌
വെളിച്ചെണ്ണ- രണ്ട്‌ ടേബിള്‍ സ്‌പൂണ്‍
കടുക്‌- അര ടീസ്‌പൂണ്‍
ഉലുവ- അര ടീസ്‌പൂണ്‍
വറ്റല്‍മുളക്‌- മൂന്നെണ്ണം(കഷണങ്ങളാക്കിയത്‌)
കറിവേപ്പില- നാല്‌ തണ്ട്‌

തയാറാക്കുന്ന വിധം

മാങ്ങാ കഷണങ്ങളും മുക്കാല്‍ക്കപ്പ്‌ വെള്ളവും പച്ചമുളക്‌, ഇഞ്ചി, മുളകുപൊടി, ഉപ്പ്‌ ഇവയും ചേര്‍ത്ത്‌ വേവിക്കുക. മഞ്ഞള്‍പ്പൊടിയും ജീരകവും തേങ്ങയില്‍ ചേര്‍ത്ത്‌ അരച്ചെടുക്കുക. വേവിച്ച മാങ്ങാ കഷണങ്ങളിലേക്ക്‌ ഉടച്ച തൈരും തേങ്ങാകൂട്ടും ചേര്‍ത്ത്‌ തിളയ്‌ക്കുമ്പോള്‍ കറിവേപ്പില ചേര്‍ത്ത്‌ വാങ്ങാം. വെളിച്ചെണ്ണയില്‍ കടുക്‌, ഉലുവ, വറ്റല്‍മുളക്‌, കറിവേപ്പില മൂപ്പിച്ച്‌ കറിക്ക്‌ മുകളില്‍ പകരാം.

[Read More...]


 

Categories

Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38) ചമ്മന്തി (3) മീൻ (1)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs