Homemade Almond Joys with Dark Chocolate



Homemade Almond Joys with Dark Chocolate

Ingredients:



1 1/4 cup shredded coconut
1/4 cup condensed milk *
1/2 teaspoon vanilla
18-36 roasted almonds
2 cups dark chocolate chips, or the chocolate of your choice
Optional: 2 tablespoons coconut oil
36 tiny cupcake liners, about 1" in size

Method:


Stir together the coconut, condensed milk and vanilla. It should be sticky and hold it's shape when pressed together. Melt the chocolate in a glass bowl over a pan of water, or in the microwave at half power for about 2 minutes, stirring every 30 seconds or so.
Drizzle 1 teaspoon of chocolate into the bottom of each cup. Add 1 teaspoon of the coconut mixture. Press on the coconut slightly to make the chocolate slide up the sides of the liner. Top the coconut with an almond and then pour a teaspoon of chocolate on top. Chill in the refrigerator until ready to eat. Store in the refrigerator for up to a week or in the freezer for a couple of months. Enjoy!

[Read More...]


Easter Dishes / ഈസ്റ്റര്‍ വിഭവങ്ങള്‍




ഈസ്റ്റര്‍ വിഭവങ്ങള്‍




     (Palappam(Pancakes made of rice), Tharavu curry (Duck curry), and  Fish Fry Masala..)


വ്രതാനുഷ്ഠാനങ്ങള്‍ക്കുശേഷം വരുന്ന ഈസ്റ്റര്‍ ദിനം ക്രൈസ്തവര്‍ക്ക് ആഘോഷമാണ്. ഏറ്റവും മികച്ച ഭക്ഷണം ആഘോഷങ്ങളില്‍ ഒഴിവാക്കാനാവാത്തതാണ്. സുറിയാനി അടുക്കള (ലതികാ ജോര്‍ജ്ജ്), സുറിയാനി വിഭവങ്ങള്‍, കിച്ചണ്‍ ക്യൂന്‍ (റ്റോഷ്മ ബിജു വര്‍ഗീസ്) തുടങ്ങിയ പുസ്തകങ്ങള്‍ അവലംബിച്ച് തയ്യാറാക്കിയ മൂന്ന് ഈസ്റ്റര്‍ വിഭവങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. പാലപ്പം, താറാവ് കറി, ഫിഷ് ഫ്രൈ മസാല. ഈസ്റ്റര്‍ ദിനത്തിലും തുടര്‍ന്നും ഇവ നിങ്ങളുടെ അടുക്കളയെ സമ്പന്നമാക്കട്ടെ


1. പാലപ്പം


മാവുണ്ടാക്കുന്നതിന്

2 കപ്പ് പച്ചരി വെള്ളം ചേര്‍ത്ത് നല്ലവണ്ണം അരയ്ക്കുക. കാല്‍ കപ്പ് ചോറു ചേര്‍ത്തശേഷം മാവ് മയമുള്ളതാകുന്നതുവരെ ഏതാനും മിനിട്ടുകള്‍ കൂടി വീണ്ടും അരയ്ക്കുക. മാവിന്റെ മൂന്നിരട്ടികൊള്ളുന്ന ഒരു വലിയ കോപ്പയിലേക്കു മാവ് പകരുക. ഒരു തേങ്ങയുടെ പാലും പാകത്തിന് ഉപ്പും രണ്ട് സ്പൂണ്‍ പഞ്ചസാരയും ചേര്‍ക്കുക. അരഗ്ലാസ്സ് ചൂടു പാലില്‍ ഒരു നുള്ള് യീസ്റ്റ് കലക്കി ഇതും മാവിലേക്കു യോജിപ്പിക്കുക. മൂടിയശേഷം മാവ് പുളിച്ചുപൊങ്ങാന്‍ മാറ്റിവയ്ക്കുക. പിന്നീട് മാവ് 2 കപ്പ് വെള്ളം ചേര്‍ത്തു നീട്ടുക.



പാലപ്പമുണ്ടാക്കുന്നത്

അപ്പച്ചട്ടിയില്‍ ചെറുതായി മയം പുരട്ടി വലിയ തീയില്‍ വച്ചു ചൂടാക്കുക. തീ കുറച്ച് ഇടത്തരത്തിലാക്കിയശേഷം ചട്ടിയിലേക്ക് 1/2 കപ്പ് മാവ് ഒഴിച്ച് ചട്ടി ഒന്നു പതിയെ ചുറ്റിക്കുക. മാവ് അരികിലൂടെ പറ്റിപ്പിടിച്ച് ഒടുവില്‍ മധ്യഭാഗത്തെത്തും. ചട്ടി മൂടിയശേഷം അപ്പത്തിന്റെ ചുറ്റുമുള്ള ”ലേസ്” സ്വര്‍ണം കലര്‍ന്ന തവിട്ടുനിറമാകുന്നതുവരെ വേവിക്കുക. ചട്ടിയില്‍നിന്നും ഒരു പാത്രത്തിലേക്കു സാവധാനം ചരിച്ചിടുക. മാവുമുഴുവന്‍ തീരുന്നതുവരെ ഇങ്ങനെ ചെയ്യുക.

2. താറാവ് കറി


1. താറാവ് 500 ഗ്രാം
2. സവാള 300 ഗ്രാം
3. ഇഞ്ചി രണ്ട് കഷ്ണം
4. പച്ചമുളക് നാലെണ്ണം
5. വെളുത്തുള്ളി മൂന്ന് അല്ലി
6. കറിവേപ്പില ഒരു തണ്ട്
7. തക്കാളി മൂന്നെണ്ണം
8. മുളകുപൊടി ഒരു ടീസ്പൂണ്‍
9. മല്ലിപ്പൊടി രണ്ട് ടീസ്പൂണ്‍
10. മഞ്ഞള്‍പ്പൊടി അരടീസ്പൂണ്‍
11. വെളിച്ചെണ്ണ 100 മില്ലി
12. തേങ്ങാപ്പാല്‍ ഒരു തേങ്ങയുടേത്
13. ഉപ്പ് പാകത്തിന്

അരപ്പിനുള്ളത്

തേങ്ങ വറുത്തത് ഒരെണ്ണം
ഉണക്കമുളക് അഞ്ചെണ്ണം
ചുവന്നുള്ളി പത്തെണ്ണം
കുരുമുളക് രണ്ട് ടീസ്പൂണ്‍
പെരുംജീരകം ഒരു ടീസ്പൂണ്‍
കറിവേപ്പില ഒരു തണ്ട്

പാകം ചെയ്യുന്ന വിധം

താറാവ് കഷണങ്ങള്‍ അരപ്പ് പുരട്ടി ഒരു മണിക്കൂറിലധികം വെയ്ക്കുക. ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, കറിവേപ്പില എന്നിവയിട്ട് നന്നായി വാട്ടിയശേഷം മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ക്കുക. താറാവ് കഷണങ്ങള്‍ അതിലേക്കിടുക. നന്നായി വെന്തു കുറുകിയശേഷം തേങ്ങാപ്പാല്‍ ചേര്‍ത്തിളക്കുക. അതിനുശേഷം കടുക് പൊട്ടിച്ച് ചേര്‍ത്തിളക്കുക.

3.ഫിഷ് ഫ്രൈ മസാല


1. അധികം മുള്ളില്ലാത്ത മീന്‍ വറുത്തത് പത്ത് കഷണം
2. കുടംപുളി ആവശ്യത്തിന്
3. വെളിച്ചെണ്ണ കാല്‍ കപ്പ്

അരപ്പിനുള്ളത്

സവാള ഒന്ന്
ഇഞ്ചി ഒരു കഷണം
വെളുത്തുള്ളി പത്ത് അല്ലി
ഉലുവപ്പൊടി അര ടീസ്പൂണ്‍
തക്കാളി രണ്ടെണ്ണം
മുളകുപൊടി, മല്ലിപ്പൊടി രണ്ട് ടേബിള്‍സ്പൂണ്‍ വീതം
മഞ്ഞള്‍പ്പൊടി അര ടേബിള്‍സ്പൂണ്‍
മല്ലിയില അരിഞ്ഞത് അര കപ്പ്


പാകം ചെയ്യുന്ന വിധം


അരപ്പിനുള്ളത് ഉപ്പ് ചേര്‍ത്ത് മിക്‌സിയില്‍ അരച്ച് അര കപ്പ് വെള്ളത്തില്‍ കലക്കുക. ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ അരപ്പ് കുടംപുളി ചേര്‍ത്ത് തിളപ്പിക്കുക. തിളച്ച് പകുതി വറ്റുമ്പോള്‍ വറുത്ത മീന്‍കഷണങ്ങള്‍ ചേര്‍ത്ത് ഇളക്കി തീ കുറയ്ക്കുക. മൂടിവെച്ച് ചാറ് കുറുകുമ്പോള്‍ വാങ്ങി മല്ലിയില തൂവുക.

(DC Books)
[Read More...]


പച്ചക്കായ - പച്ചചെമ്മീൻ വറുത്തരച്ചത്




പച്ചക്കായ - പച്ചചെമ്മീൻ വറുത്തരച്ചത് 


[Read More...]


ഫ്രൂട്ട് കോക്ക്ടെയിൽ




ഫ്രൂട്ട് കോക്ക്ടെയിൽ 











[Read More...]


തക്കാളി - പരിപ്പ് കറി




തക്കാളി - പരിപ്പ് കറി










[Read More...]


മട്ടണ്‍ വരട്ടിയത്



മട്ടണ്‍ വരട്ടിയത് 



ആവശ്യമുള്ള സാധനങ്ങള്‍:-

മട്ടണ്‍-1/2 kg
സവാള-2 nos
പച്ച മുളക്-3 nos
ഇഞ്ചി വെളുത്തുള്ളി കഷണം -1 table spoon
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്-1 table spoon
മുളക് പൊടി-1 table spoon
കുരുമുളക്-1/2 table spoon
മല്ലി പൊടി-2 table spoon
മഞ്ഞള്‍ പൊടി-1/4 tea spoon
ഗരം മസാല-1/4 tea spoon
ഉപ്പ്- പാകത്തിന് കടുക്-പാകത്തിന്
കറിവേപ്പില- 3 leaf
വെളിച്ചെണ്ണ-3 table spoon

പാകം ചെയ്യുന്ന വിധം 

മട്ടനില്‍ കുരുമുളക്, പകുതി സവാള, ഇഞ്ചി വെളുത്തുള്ളി കഷണം, മുളക് പൊടി, മല്ലി പൊടി, മഞ്ഞള്‍ പൊടി, ഉപ്പ്, കുരുമുളക് ഗരം മസാല,ഇതെല്ലാം ചേര്ത്ത് പുരട്ടി 10 മിനിറ്റ് വയ്ക്കണം. അതിനു ശേഷം പ്രഷർ  കുക്കറിൽ  4 വിസിൽ വരുന്നത് വരെ വേവിക്കണം. ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചുടാകുമ്പോള്‍ കടുക് പൊട്ടികണം.അതിനു ശേഷം ബാകി ഇരിക്കുന്ന സവാള, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ വഴറ്റണം.സവാള 2 മിന്ട്ട് വഴറ്റി കഴിയുമ്പോള്‍ വേവിച് മട്ടന്‍ വെളളം ഇല്ലാതെ ഇതിലോട്ടു ചേര്ത്ത് നന്നായി വഴറ്റണം. പകുതി വരട്ടി കഴിയുബോള്‍ കറിവേപ്പില, ഉപ്പ്, പച്ച മുളക് കുടി ഇടണം. എരിവു കുറവെങ്കില്‍ പാകത്തിന് ചേര്ക്കുക. മട്ടന്‍ ചുവന്ന നിറം മാറി ഒരു ചെറിയ ബ്ലാക്ക്‌ നിറം വരുന്നത് വരെ വരട്ടണം (25 മിനിറ്റ്).ചുടോടെ ചപ്പാത്തി,അപ്പം എന്നിവ കുട്ടി കഴിക്കാം.  (വരട്ടുന്ന  സമയം ചെറിയ തീ മതി)

കടപ്പാട്: അമ്മച്ചിയുടെ അടുക്കള ഗ്രൂപ്പ്‌ 
[Read More...]


കല്ലുമ്മക്കായ പൊരിച്ചത്. (കടുക്ക)




കല്ലുമ്മക്കായ പൊരിച്ചത്. (കടുക്ക)

വടക്കേ മലബാറില്‍ കല്ലുമ്മക്കായ എന്നും ചിലയിടങ്ങളില്‍ കടുക്ക എന്നും അറിയപ്പെടുന്ന
ഇത് ഫ്രൈ ചെയ്യുന്ന വിധം ...:-


 കല്ലുമ്മക്കായ വാങ്ങിയ ശേഷം നന്നായി കഴുകി അതിന്റെ പുറത്തുള്ള അഴുക്ക് കളഞ്ഞു ഒരു പാത്രത്തിലിട്ടു അടുപ്പില്‍ വെച്ച് വേവിക്കുക.വെള്ളം ഒഴിക്കരുത്. വേവുന്നതിനനുസരിച്ചു അതില്‍ വെള്ളം ഉണ്ടാവും. കല്ലുമ്മക്കായ നന്നായി വെന്തു വരുമ്പോള്‍ തന്നെ അത് തുറന്നു വരുന്നതാണ്.അതു അടുപ്പില്‍ നിന്നിറക്കി ചൂടാറിയ ശേഷം തോടില്‍ നിന്ന് വേര്‍പെടുത്തുക,പിന്നീട് അതിനുള്ളില്‍ ചിലതില്‍ നാര് പോലെ കാണാം അത് മുറിച്ചു നീക്കുക.പിന്നീട് അതിന്റെ പുറത്തായി കറുപ്പ് നിറത്തില്‍ കാണുന്ന ഭാഗവും പതുക്കെ മുറിച്ചു നീക്കുക.അതിനു ശേഷം നന്നായി ഒന്ന് കൂടി കഴുകി എടുക്കുക. ഇനി ഇത് ഫ്രൈ ചെയ്യുന്നതിന്

ആവശ്യമുള്ള സാധനങ്ങള്‍.:-

കല്ലുമ്മക്കായ - രണ്ടു കിലോ.
മഞ്ഞള്‍പ്പൊടി - കാല്‍ ടീസ്പൂണ്‍.
മുളക് പൊടി - മൂന്നു ടേബിള്‍ സ്പൂണ്‍.
ഉപ്പ് - ആവശ്യത്തിന്.
വെളുത്തുള്ളി - തോലോടു കൂടി ചതച്ചത് പത്തെണ്ണം
കറിവേപ്പില - കുറച്ചു ( ഇലമാത്രം ഇടുക.)
കുരുമുളക് പൊടി - അര ടീസ്പൂണ്‍
എണ്ണ - ഫ്രൈ ചെയ്യാന്‍ ആവശ്യമായത്.

പാചകം ചെയ്യുന്ന വിധം 

കഴുകി വൃത്തിയാക്കിയ കല്ലുമ്മക്കായയില്‍ കറിവേപ്പില വെളുത്തുള്ളി തോലോട് കൂടി ചതച്ചതു ചേര്‍ക്കുക

മുളക് പൊടി ,മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവയും കൂടി ചേര്‍ത്ത് നന്നായി യോജിപ്പിച്ചു ഇരുപത്‌ മിനുട്ട് നേരം അടച്ചു വെക്കുക.ഒരു കടായി അല്ലെങ്കില്‍ തവ അടുപ്പില്‍ വെച്ച് ചൂടാവുമ്പോള്‍ എണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ അതിലേക്കു മസാല ചേര്‍ത്ത് വെച്ച കല്ലുമ്മക്കായ ഇട്ട ശേഷം മൊരിഞ്ഞ് വരുന്നത് വരെ വറുത്തെടുക്കുക. എണ്ണ അധികം ഒഴിക്കാതെ മീന്‍ ഫ്രൈ ചെയ്യുന്നത് പോലെ ഫ്രൈ ചെയ്ത് എടുക്കണം.മൊരിഞ്ഞ് വരുമ്പോള്‍ കുരുമുളക് പൊടി ഇട്ട ശേഷം നന്നായി ഇളക്കി അടുപ്പില്‍ നിന്ന് ഇറക്കി ചൂടോടു കൂടി ഉപയോഗിക്കാം ..


[Read More...]


 

Categories

Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38) ചമ്മന്തി (3) മീൻ (1)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs