പുളി ഇഞ്ചി



 



ചേരുവകൾ

  • ഇഞ്ചി – 1/4 കപ്പ് (കുരുകുരെ അരിഞ്ഞത്)
  • പച്ചമുളക് – 3 എണ്ണം (വട്ടത്തിൽ അരിഞ്ഞത്)
  • പുളിചെറുനാരങ്ങ – വലിപ്പത്തിൽ
  • മുളക് പൊടി – 1/2 ടീസ്പൂൺ
  • മല്ലിപ്പൊടി – 1/2 ടീസ്പൂൺ
  • മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
  • ശർക്കര പൊടിച്ചത് – 1 ടീസ്പൂൺ
  • വെളിച്ചെണ്ണ – 2 ടീസ്പൂൺ
  • കടുക് 1/2 ടീസ്പൂൺ
  • ഉപ്പ്
  • കറിവേപ്പില


പാകം ചെയ്യുന്ന വിധം

ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടാവുമ്പോൾ കടുകും കറിവേപ്പിലയും ഇടുക. കടുക് പൊട്ടിക്കഴിഞ്ഞിട്ടു അരിഞ്ഞ് വച്ചിരിക്കുന്ന ഇഞ്ചിയും പച്ചമുളകും പച്ചച്ചുവ മാറുന്നതുവരെ വഴറ്റുക.

മഞ്ഞൾ പൊടിയും മുളക് പൊടിയും മല്ലിപൊടിയും ഇതിലേക്ക് ഇട്ട് വീണ്ടും 1 മിനിറ്റ് വഴറ്റുക.പുളി പിഴിഞ്ഞെടുത്ത വെള്ളം(ഏകദേശം 1 1/2 ഗ്ലാസ് ) ഇതിലേക്ക് ഒഴിക്കുക. വെള്ളം തിളച്ചു തുടങ്ങുമ്പോൾ ശർക്കര ഇടുക. വെള്ളം വറ്റി നന്നായി കുറുകുമ്പോൾ വാങ്ങി വയ്ക്കാം.

[Read More...]


മാമ്പഴ പുളിശ്ശേരി



 



ചേരുവകൾ

  • പഴുത്ത മാങ്ങ – 5 എണ്ണം
  • മോര് – അരലിറ്റർ
  • തേങ്ങ ചിരകിയത് – ഒരു മുറി
  • മുളക് പൊടി – 1 ടീസ്പൂൺ
  • മഞ്ഞൾപൊടി – 1/2 ടീസ്പൂൺ
  • ജീരകം – 1/2 ടീസ്പൂൺ
  • കടുക് – 1/2 ടീസ്പൂൺ
  • കറിവേപ്പില – നാല്തണ്ട്
  • ഉലുവ – 1/2 ടീസ്പൂണ്
  • വറ്റൽ മുളക് 4 എണ്ണം
  • ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

അഞ്ച് പഴുത്ത നാടൻ മാങ്ങ മുറിച്ച ശേഷം കൽചട്ടിയിൽ വെള്ളമൊഴിച്ച് അടുപ്പിൽ വയ്ക്കുക . മൂന്ന് കറിവേപ്പിൻ തണ്ടുകൾ തണ്ടോടു കൂടിയും , 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടിയും , 1 ടീസ്പൂൺ മുളക്പൊടിയും, ആവശ്യത്തിന് ഉപ്പും ചേർത്ത് അടച്ച് വെച്ച് അത് വേവിക്കുക. വെന്ത് കഴിഞ്ഞാൽ അതിലേയ്ക്ക് അരലിറ്റർ മോര് ഒഴിക്കുക. മോര് പിരിയാതെ ശ്രദ്ധിക്കണം. മോര് പതഞ്ഞ് വരുമ്പോൾ തേങ്ങയും , ജീരകവും ചേർത്തരച്ച അരപ്പ് അതിലേയ്ക്ക് ചേർക്കുക. തവി കൊണ്ട് ഇളക്കി കൊണ്ടിരിക്കുന്നത് മോര് പിരിഞ്ഞ് പോകാൻ കാരണമാകുമെന്നാണ് പറയുന്നത്. അതിനാൽ പുളിശ്ശേരി പതഞ്ഞ് വരുമ്പോൾ ഇളക്കിയാൽ മതി. ഇനി കടുക് താളിക്കുകയും കൂടി ചെയ്താൽ നമ്മുടെ പുളിശ്ശേരി റെഡി.ഒരു നുള്ള് ഉലുവ, കടുക്, വറ്റൽ മുളക്, കറിവേപ്പില എന്നിവ ചേർത്ത് കടുക് താളിക്കുക.


[Read More...]


ചെമ്മീന്‍ കറി




ചേരുവകള്‍:
  • വൃത്തിയാക്കിയ ചെമ്മീന്‍ - 1 കപ്പ്
  • തേങ്ങാപ്പാല്‍ -1/2 കപ്പ്
  • കുടംപുളി - 2
  • മല്ലിയില, ഉപ്പ്, എണ്ണ, കടുക്, വേപ്പില - ആവശ്യത്തിന്
  • ചുവന്നുള്ളി - 8
  • സവാള - 2 (ഗ്രേറ്റഡ്)
  • പച്ചമുളക് - 4 (വട്ടത്തില്‍)
  • വെളുത്തുള്ളി - 6 അല്ലി
  • മഞ്ഞള്‍പൊടി - 1/4 ടീസ്പൂണ്‍
  • തക്കാളി - 2

പാകം ചെയ്യുന്ന വിധം:

വൃത്തിയാക്കിയ ചെമ്മീന്‍ ഉപ്പും മഞ്ഞളും കുടംപുളിയുമിട്ട് വേവിച്ച് മാറ്റിവെക്കുക (കുടംപുളിയെടുത്ത് മാറ്റുക). എണ്ണ ചൂടാകുമ്പോള്‍ ഇഞ്ചി, വെളുത്തുള്ളി, ചുവന്നുള്ളി, സവാള, പച്ചമുളക്, തക്കാളി, ഉപ്പ് എന്നിവ ചേര്‍ത്ത് യഥാക്രമം വഴറ്റുക. ഇതിലേക്ക് അല്‍പം മഞ്ഞള്‍പൊടിയിടുക. പിന്നീട് തേങ്ങാപ്പാല്‍ ഒഴിച്ച് ആവി വരുമ്പോള്‍ വാങ്ങി മല്ലിയില വിതറി ഇളക്കുക. കടുകും കറിവേപ്പിലയും താളിച്ച് അലങ്കരിക്കുക.






[Read More...]


 

Categories

Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38) ചമ്മന്തി (3) മീൻ (1)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs