ഗോബി മഞ്ചൂരിയന്‍



ആവശ്യമുള്ള സാധനങ്ങൾ

  • കോളി ഫ്ളവര്‍ ചെറിയ ഇതളുകളായി അടര്‍ത്തിയത് -1 ചെറുത് 
  • സവാള ചതുര കഷണങ്ങളായി മുറിച്ചത് -2 
  • പച്ചമുളക് വട്ടത്തില്‍ അരിഞ്ഞത് -6
  • വെളുത്തുളളി ചെറുതായി 
  • നുറുക്കിയത് -2 ടേബിള്‍സ്പൂണ്‍
  • ഇഞ്ചി ചെറുതായി അരിഞ്ഞത് -1പീസ് 
  • കാപ്സിക്കം ചതുരമായി മുറിച്ചത് - 1
  • കോണ്‍ ഫ്ളവര്‍ -കാല്‍ കപ്പ്
  • മൈദ -കാല്‍ കപ്പ് 
  • സോയ സോസ് - 2 ടേബിള്‍സ്പൂണ്‍
  • റ്റൊമാറ്റോ സോസ് -2 ടേബിള്‍സ്പൂണ്‍
  • കാശ്മീരി മുളക് പൊടി -2 ടേബിള്‍സ്പൂണ്‍
  • കുരുമുളക് പൊടി -1 സ്പൂണ്‍
  • പഞ്ചസാര -1 സ്പൂണ്‍
  • ഉപ്പ് , എണ്ണ -ആവശ്യത്തിന് 
  • വെളളം -1 കപ്പ്

തയാറാക്കുന്ന വിധം

കോണ്‍ ഫ്ളവര്‍ , മൈദ ,ഉപ്പ് ഇവ പാകത്തിന് വെളളം ചേര്‍ത്ത് നല്ല കട്ടിയില്‍ കലക്കണം . കോളി ഫ്ളവര്‍ ഈ കൂട്ടില്‍ മുക്കി തിളച്ച എണ്ണയില്‍ വറുത്ത് കോരുക .അധികം നിറം മാറരുത് . ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കി സവാള പച്ചമുളക് ഇഞ്ചി വെളുത്തുളളി വഴറ്റുക . കാപ്സിക്കം ചേര്‍ത്ത് വഴറ്റുക .പച്ച ചുവ മാറിയാല്‍ മതി .ശേഷം സോയ സോസ് ചേര്‍ക്കാം .കൂടെ മുളക് പൊടി ചേര്‍ത്ത് വഴറ്റി 1 കപ്പ് വെളളം ഒഴിക്കുക .ഇതില്‍ കുരുമുളക് പൊടി പഞ്ചസാര ഉപ്പ് ചേര്‍ത്ത് തിളപ്പിക്കുക . ഗ്രേവി നല്ല കട്ടിയാവാന്‍ കുറച്ച് കോണ്‍ ഫ്ളവര്‍ കലക്കി ഒഴിക്കാം .ശേഷം വറുത്ത് വെച്ചിരിക്കുന്ന കോളി ഫ്ളവറും റ്റൊമാറ്റോ സോസും ഇതിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ഇറക്കി വെക്കാം



 

Categories

Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38) ചമ്മന്തി (3) മീൻ (1)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs