ചീരയില കോഴിമുട്ട തോരന്‍



ചീരയില കോഴിമുട്ട തോരന്‍


ആവശ്യമായ സാധനങ്ങള്‍ 


ചീരയില അരിഞ്ഞത്  2  കപ്പ്
തേങ്ങ ചുരണ്ടിയത്  ഒരു കപ്പ്
പച്ചമുളക്  5 എണ്ണം
ഉള്ളി   4 ചുള
കടുക്  ഒരു ടീസ്പൂണ്‍
കറിവേപ്പില 2 തണ്ട്
കോഴിമുട്ട 3 എണ്ണം
മഞ്ഞള്‍പ്പൊടി  അര ടീസ്പൂണ്‍
വെളിച്ചെണ്ണ 2 ടീസ്പൂണ്‍
മുളകുപൊടി  ഒരു ടീസ്പൂണ്‍
കുരുമുളക്  4 എണ്ണം
ഉപ്പ് പാകത്തിന്

പാകം ചെയ്യുന്ന വിധം


ചീരയില നന്നായി അരിഞ്ഞ് വെള്ളം വാലാന്‍ വയ്ക്കുക. തേങ്ങയും പച്ചമുളകും രണ്ടു ചുള ഉള്ളിയും മുളകുപൊടിയും കുരുമുളകും അരകല്ലില്‍ വച്ച് അരച്ചൊതുക്കിയെടുക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച്  കടുകു വറുത്ത് രണ്ടു ചുള ഉള്ളി അരിഞ്ഞിട്ട് മൂപ്പിച്ചശേഷം ചീരയിലയും അരപ്പും ഇട്ട് നന്നായി ഇളക്കി മൂടിവച്ച് വേവിക്കുക. അതിനു ശേഷം മൂടി മാറ്റി നന്നായി ഇളക്കി തോര്‍ത്തിക്കഴിഞ്ഞ് മുട്ട ഉടച്ച് ഇതിലൊഴിച്ച് നന്നായി ഇളക്കി യോജിപ്പിച്ച് വാങ്ങുക.

                                                                                                                                            (Via: malayaleevision)
[Read More...]


മലബാര്‍ രുചിയുള്ള ചെമ്മീന്‍ ഉണ്ട



മലബാര്‍ രുചിയുള്ള ചെമ്മീന്‍ ഉണ്ട




ആവശ്യമായ സാധനങ്ങള്‍ 


പൊരിച്ച ചെമ്മീന്‍ - 200 ഗ്രാം 
വലിയ ഉള്ളി - 2 
പച്ചമുളക് - 4 
ഇഞ്ചി അരച്ചത് - 1 ടീസ്പൂണ്‍ 
വെളുത്തുള്ളി അരച്ചത് - 1 ടീസ്പൂണ്‍ 
മുളക്‌പൊടി - 1/2 ടീസ്പൂണ്‍ 
മഞ്ഞള്‍പൊടി- 1 നുള്ള് 
പെരുഞ്ചീരകം പൊടിച്ചത് - 1 നുള്ള് 
മല്ലിയില, കറിവേപ്പില - ചെറുതായി അരിഞ്ഞത് കുറച്ച് തേങ്ങ ചിരവിയത് - 1/2 കപ്പ് 
വെളിച്ചെണ്ണ - 2 ടേബിള്‍സ്പൂണ്‍ 
വറുത്ത അരിപ്പൊടി - 1 കപ്പ് 
ഉപ്പ് - ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 


ചെമ്മീന്‍ നന്നായി കഴുകിയെടുത്ത് മഞ്ഞള്‍പൊടി, മുളക്‌പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിച്ചെടുക്കുക. (ചെമ്മീന്‍ വലുതാണെങ്കില്‍ ചെറുതായി മുറിച്ചെടുക്കണം) വെളിച്ചെണ്ണ ചൂടാകുമ്പോള്‍ വലിയ ഉള്ളി, പച്ചമുളക് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് വെളുത്തുള്ളി അരച്ചത്, ഇഞ്ചി അരച്ചത് എന്നിവ ചേര്‍ത്തിളക്കി, വേവിച്ചെടുത്തചെമ്മീന്‍ ചേര്‍ത്ത് വഴറ്റിയെടുക്കുക. ഇതിലേക്ക് പെരുഞ്ചീരകപ്പൊടിയും തേങ്ങ ചിരവിയതും ചേര്‍ത്ത് മൊരിച്ച് വഴറ്റി മാറ്റിവെയ്ക്കുക. 

അരിപ്പൊടിയില്‍ ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് ചൂടുവെള്ളമുപയോഗിച്ച് കുഴച്ച് മാവാക്കിയെടുക്കുക. ഇത് ഒരു ചെറുനാരങ്ങാവലുപ്പത്തില്‍ ഉരുളകളാക്കി, ചെറുതായൊന്ന് പരത്തി അതില്‍ കുറച്ച് ചെമ്മീന്‍ മസാല വെച്ച് ഉരുട്ടിയെടുക്കുക. ഈ ഉരുളകള്‍ അപ്പച്ചെമ്പില്‍ വെച്ച് ആവി കയറ്റി വേവിച്ചെടുക്കുക.

(Via: malayaleevision)
[Read More...]


ടൊമാറ്റോ സോസ്



ടൊമാറ്റോ സോസ്


ചേരുവകള്‍:

തക്കാളി: ഒന്നര കിലോ  
പഞ്ചസാര: 200ഗ്രാം  
വിനാഗിരി: 300 മില്ലി  
സവാള: ഇടത്തരം രണ്ടെണ്ണം  
ഗ്രാമ്പൂ: രണ്ടെണ്ണം  
വറ്റല്‍മുളക്: നാലെണ്ണം  
കറുവാപ്പട്ട: ഒരു നല്ല കഷണം  
ജാതിക്കാപൊടി: ഒരു നുള്ള്  
ജീരകം: കാല്‍ ടീസ്പൂണ്‍  
കുരുമുളക്: കാല്‍ ടീസ്പൂണ്‍  
ഏലക്ക: രണ്ടെണ്ണം  
വെളുത്തുള്ളി: ആറെണ്ണം  
ഇഞ്ചി: ഒരു ചെറിയ കഷ്ണം  
ഉപ്പ്: പാകത്തിന്  

തയ്യാറാക്കുന്ന വിധം:

തക്കാളി ചെറുതായി അരിഞ്ഞ് പ്രഷര്‍ കുക്കറില്‍ വയ്ക്കുക. വെള്ളം ചേര്‍ക്കരുത്. തക്കാളിയുടെ ഒപ്പം തന്നെ, ഗ്രാമ്പൂ മുതല്‍ ഏലക്കാ വരെയുള്ളവ ചതച്ച് കിഴികെട്ടി ഇടുക. സവാളയും അരിഞ്ഞ് കിഴിയിലാക്കി തക്കാളിയുടെ ഒപ്പം ഇടുക. തക്കാളി നന്നായി വേവുന്നതിനായി അഞ്ചോ ആറോ തവണ വിസില്‍ അടിപ്പിക്കുക. കുക്കര്‍ അടുപ്പില്‍ നിന്നിറക്കി തണുക്കാന്‍ വയ്ക്കുക. തണുത്തതിനു ശേഷം കിഴികള്‍ രണ്ടും പരമാവധി പിഴിഞ്ഞ് നീര് തക്കാളിയിലേക്ക് ഒഴിച്ചത്തിനു ശേഷം മാറ്റുക. വെന്ത തക്കാളി മിക്സി ഉപയോഗിച്ച് ഏറ്റവും മൃദുവായി അരയ്ക്കുക. അതിനുശേഷം വീണ്ടും അടുപ്പില്‍ വച്ച്, വെളുത്തുള്ളി, ഇഞ്ചി എന്നിവ തരിയില്ലാതെ അരച്ചത്‌ ചേര്‍ക്കുക. തുടര്‍ന്ന്, പഞ്ചസാര ചേര്‍ത്ത് അടിയില്‍ പിടിക്കാതെ തിളയ്ക്കുന്നത് വരെ ഇളക്കുക. ശേഷം വിനാഗിരി ചേര്‍ത്ത് അഞ്ചുമിനിറ്റ് തിളപ്പിച്ചതിനു ശേഷം വാങ്ങി വയ്ക്കുക. തണുത്തതിനു ശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കുക.
[Read More...]


കാരമല്‍ കേക്ക്



ആവശ്യമായ സാധനങ്ങള്‍

  • മൈദ -രണ്ടേകാല്‍ കപ്പ്
  • വെണ്ണ -ഒരു കപ്പ്
  • പഞ്ചസാര -ഒന്നര കപ്പ്
  • വാനില എസന്‍സ് -ഒന്നര കപ്പ്
  • ബേക്കിങ് പൗഡര്‍ -ഒരു ടീസ്പൂണ്‍
  • സോഡപ്പൊടി -അര ടീസ്പൂണ്‍
  • ഓറഞ്ച് ജ്യൂസ് -ഒരു ടീസ്പൂണ്‍
  • പഞ്ചസാര കരിച്ച സിറപ് -ആവശ്യത്തിന്
  • കശുവണ്ടി നുറുക്ക് -അല്‍പം
  • കിസ്മിസ് -അല്‍പം
  • മുട്ട -മൂന്ന്

പാകം ചെയ്യുന്ന വിധം:

മൈദയില്‍ ബേക്കിങ് പൗഡറും സോഡപ്പൊടിയും അരച്ചെടുക്കുക. വെണ്ണയും പഞ്ചസാര പൊടിച്ചതും നന്നായി ബീറ്റര്‍ കൊണ്ടടിച്ചശേഷം മുട്ട ഓരോന്നായി ചേര്‍ത്തടിക്കണം. ഇതിലേക്ക് തയാറാക്കിവെച്ചിരിക്കുന്ന മൈദ കുറേശ്ശ സ്പൂണ്‍ കൊണ്ടിളക്കി ചേര്‍ക്കുക. കളര്‍ വേണ്ടതുപോലെ കാരമല്‍ ചേര്‍ക്കണം. ഓറഞ്ചുനീരും വാനില എസന്‍സും ചേര്‍ത്തിളക്കണം. എല്ലാം ചേര്‍ത്തുകഴിഞ്ഞശേഷം അയവു പാകമായില്ളെങ്കില്‍ അല്‍പം പാല്‍കൂടി ചേര്‍ക്കാം. കശുവണ്ടിയും കിസ്മിസും ചേര്‍ത്തിളക്കണം. ബേക്കിങ് ട്രേയില്‍ വെണ്ണ പുരട്ടി മാവ് തൂവുക. കേക്ക് കൂട്ടൊഴിച്ച് ചൂടാക്കിയ ഓവനില്‍ 190 ഡിഗ്രി ചൂടില്‍ ബേക് ചെയ്തെടുക്കുക.


[Read More...]


പോര്‍ക്ക്‌ റോസ്റ്റ്‌



പോര്‍ക്ക്‌ റോസ്റ്റ്‌




 ചേരുവകള്‍

പോര്‍ക്ക്‌ – കിലോ
വെളുത്തുള്ളി ചതച്ചത് – 2 ടേബിള്‍സ്പൂണ്‍
ഇഞ്ചി ചതച്ചത് – 2 ടേബിള്‍സ്പൂണ്‍
പച്ചമുളക് ചതച്ചത് – 15 എണ്ണം
മഞ്ഞള്‍പ്പൊടി – 3 ടീസ്പൂണ്‍
മുളക്പൊടി – 2 ടേബിള്‍സ്പൂണ്‍
മല്ലിപ്പൊടി – 2 ടേബിള്‍സ്പൂണ്‍
കുരുമുളക്പൊടി – 2 ടേബിള്‍സ്പൂണ്‍
ചെറിയ ഉള്ളി നെടുകെ അരിഞ്ഞത് – 3 കപ്പ്‌
തേങ്ങാക്കൊത്ത് – ഒരു പിടി
കറിവേപ്പില – ഒരു പിടി
വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

പോര്‍ക്ക് കഴുകി വൃത്തിയാക്കി, ഒരിഞ്ചു കഷ്ണങ്ങള്‍ ആയി മുറിയ്ക്കുക. എല്ലാ കഷണങ്ങളിലും തോലും ഇറച്ചിയും ഉണ്ടാവണം. വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചതച്ചതും, രണ്ടു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ആവശ്യത്തിന് ഉപ്പും ഒരു ഗ്ലാസ്‌ വെള്ളവും ചേര്‍ത്ത് ഇളക്കി 45 മിനിറ്റ് അടച്ചു വച്ച് വേവിക്കുക.

മുളക്പൊടി, മല്ലിപ്പൊടി, കുരുമുളക്പൊടി എന്നിവയും ബാക്കിയുള്ള ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ഒരു പാന്‍ ചൂടാക്കി അതില്‍ ഒന്ന് വറുത്തെടുക്കുക. പോര്‍ക്ക് വെന്തു കഴിയുമ്പോള്‍ ഈ മസാലയും, തേങ്ങാക്കൊത്തും, കറിവേപ്പിലയും ചേര്‍ത്ത് ഇളക്കി ചെറുതീയില്‍ പത്തു മിനുറ്റ് വേവിക്കുക.

മറ്റൊരു പാത്രത്തില്‍ എണ്ണ ചൂടാക്കി ചുവന്നുള്ളി നന്നായി വഴറ്റി എടുക്കുക. ഇത് പോര്‍ക്കിലേക്ക് ചേര്‍ത്ത് ഇളക്കുക. പോര്‍ക്ക്‌ റോസ്റ്റ്‌ റെഡി ചോറ്, ചപ്പാത്തി, നെയ്ചോര്‍ എന്നിവയുടെ കൂടെ കഴിക്കാം.

[Read More...]


മാങ്ങാ പച്ചടി



മാങ്ങാ പച്ചടി



ചേരുവകള്‍

മാങ്ങാ – ഒരെണ്ണം
ഇഞ്ചി – ഒരു ചെറിയ കഷണം
ചെറിയ ഉള്ളി – 12 അല്ലി
പച്ചമുളക് – 3 എണ്ണം
തേങ്ങാ – അര കപ്പ്‌
കടുക്‌ – കാല്‍ ടീസ്പൂണ്‍
കറിവേപ്പില – 2 തണ്ട്
വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍
ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

മാങ്ങ തീരെ ചെറുതായി കൊത്തി അരിഞ്ഞു ഉപ്പ് പുരട്ടി വയ്ക്കുക. ഉള്ളി, ഇഞ്ചി, പച്ചമുളക് ഇവ ചെറുതായി അരിഞ്ഞെടുക്കുക. തേങ്ങാ കടുക് ചേര്‍ത്ത് അല്‍പ്പം വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കുക. ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ഉള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചേര്‍ത്ത് വഴറ്റുക. തേങ്ങാ അരച്ചത്‌ ഇതിലേക്ക് ചേര്‍ത്ത് ചൂടാക്കി എടുക്കുക. അരിഞ്ഞു വച്ചിരിക്കുന്ന മാങ്ങയിലേക്ക് ഈ കൂട്ട് ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കുക. കറിവേപ്പില കൊണ്ട് അലങ്കരിച്ചു വിളമ്പാം.
[Read More...]


കൂണ്‍ തോരന്‍



കൂണ്‍ തോരന്‍

koon3-epathram



ചേരുവകള്‍

koon2-epathramകൂണ്‍  - അര കിലോ
തേങ്ങാ – ഒരു മുറി
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
കാന്താരി മുളക് – 12 എണ്ണം അല്ലെങ്കില്‍ പച്ചമുളക് 4-5 എണ്ണം
ചെറിയ ഉള്ളി – 6 എണ്ണം
വെളുത്തുള്ളി – 3 അല്ലി
കറിവേപ്പില – 2 തണ്ട്
ഉപ്പ് – ആവശ്യത്തിന്


തയ്യാറാക്കുന്ന വിധം

കൂണ്‍ മണ്ണ് കളഞ്ഞു നന്നായി കഴുകി പിഴിഞ്ഞ് എടുക്കുക. ഇതിലേക്ക് മഞ്ഞള്‍പ്പൊടി, ഉപ്പ്, കറിവേപ്പില എന്നിവ ചേര്‍ത്ത് ഇളക്കി ഒരു ചട്ടിയില്‍ ചെറുതീയില്‍ വേവിക്കുക. വെള്ളം ചേര്‍ക്കരുത്. തേങ്ങാ, കാന്താരി മുളക്, ചെറിയ ഉള്ളി, വെളുത്തുള്ളി എന്നിവ ഒതുക്കി എടുക്കുക. ഇത് വെന്ത കൂണിലേക്ക് ചേര്‍ത്ത് ഇളക്കി വെള്ളം വറ്റുന്നത് വരെ ചെറുതീയില്‍ വേവിച്ച്‌ എടുക്കുക. വെള്ളം വറ്റി കഴിയുമ്പോള്‍ വാങ്ങുക. കൂണ്‍ തോരന്‍ തയ്യാര്‍.

[Read More...]


 

Categories

Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38) ചമ്മന്തി (3) മീൻ (1)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs