ചീര+മിന്‍റ് ജൂസ്





ചേരുവകൾ 

  • ചീര
  • മിന്‍റ് ഇല
  • നാരങ്ങനീര്
  • മഞ്ഞൾപ്പൊടി
  • ജീരകപ്പൊടി

തയാറാക്കുന്ന വിധം 

നാലു കപ്പ് ചീരയും ഒരു കപ്പ് മിന്‍റ് ഇലയും അരിഞ്ഞതും അരക്കപ്പ് വെള്ളവും ബ്ലെന്‍ഡറില്‍ അടിച്ച് ഈ ജൂസ് തയ്യാറാക്കാം. ഇത് അരിച്ച ശേഷം ഏതാനും തുള്ളി നാരങ്ങനീരും ഒരു ടീസ്പൂണ്‍ മഞ്ഞൾപ്പൊടിയും ജീരകപ്പൊടിയും ചേര്‍ക്കാവുന്നതാണ്. 

(അയണ്‍, വൈറ്റമിന്‍ എ, സി എന്നിവയുടെ സമ്പന്ന സ്രോതസ്സാണ് ഇത്. ഭാരം കുറയ്ക്കാനും രക്തത്തില്‍ ഹീമോഗ്ലോബിന്‍ തോത് ഉയര്‍ത്താനും ഈ ജൂസ് സഹായകമാണ്.)



[Read More...]


ബീറ്റ്റൂട്ട് ജൂസ്




ചേരുവകൾ 

  • ബീറ്റ്റൂട്ട്
  • കുക്കുംബർ 
  • ഇഞ്ചി
  • നാരങ്ങനീർ 

തയാറാക്കുന്ന വിധം 

രണ്ട് ഇടത്തരം ബീറ്റ്റൂട്ട് അരിഞ്ഞ് ഒപ്പം കുക്കുംബറും ഒരിഞ്ച് ഇഞ്ചിയും ചേര്‍ത്ത് ജൂസറില്‍ ഇട്ട് അടിച്ച് ബീറ്റ്റൂട്ട് ജൂസ് തയാറാക്കാം. ഏതാനും തുള്ളി നാരങ്ങനീരും ഇതിനൊപ്പം ചേര്‍ത്ത് അരിച്ചെടുത്തു കുടിക്കാവുന്നതാണ്. 

(ഫോളേറ്റ്, മാംഗനീസ്, പൊട്ടാസിയം, അയണ്‍, ബെറ്റെയ്ന്‍, വൈറ്റമിന്‍ സി എന്നിവയെല്ലാം അടങ്ങിയതാണ് ബീറ്റ്റൂട്ട് ജൂസ്. കരളില്‍നിന്ന് വിഷാംശം നീക്കം ചെയ്യാനും രക്തത്തില്‍ ഹീമോഗ്ലോബിന്‍ തോത് ഉയര്‍ത്താനും ഈ ജൂസ് സഹായിക്കും.)


[Read More...]


Ginger tea with apples (weight loss)




Ingredients 

  • The root of ginger is 30 g.
  • Water — 2.5 liters
  • Apples -2 pcs
  • Lemon — half
  • Sugar — 100 gr.

Method 

Grate the root of the ginger on a large grater, put in an enamel saucepan and add water.

Put on the fire, how to boil, reduce heat, add washed and sliced ​​apples and simmer 3-5 minutes.

Fire switch off and infuse for 10 minutes. Add juice to half a lemon and sugar. The drink is ready.

Sugar can be replaced with fructose. Or sweeten a bit of the cooled honey drink (in too hot liquid honey loses all its useful properties).


[Read More...]


ഫുൾജാർ സോഡ



ആവശ്യമായ സാധനങ്ങൾ


  • പച്ചമുളക് ജ്യൂസ്
  • പുതിയിനയില ജ്യൂസ്
  • ഇഞ്ചി നീര്
  • നാരാങ്ങാ നീര്
  • കസ്കസ് കുതിർത്ത് വെച്ചത്.
  • ആവശ്യത്തിന് പ‌ഞ്ചസാര ലായനി
  • ആവശ്യത്തിന് ഉപ്പ്
  • സോഡ

തയ്യാറാക്കുന്ന രീതി

ആദ്യം വലിയൊരു ഗ്ലാസും അതിലിറങ്ങിക്കിടക്കുന്ന ചെറിയ ഗ്ലാസും(വെയ്ററുള്ള ഗ്ലാസായിരിക്കണം.) എടുക്കുക. വലിയ ഗ്ലാസിലേക്ക് സോഡ ഒഴിക്കുക. ചെറിയ ഗ്ലാസിലേക്ക് സോഡ ഒഴികെയുള്ള ചേരുവകൾ ഒഴിക്കുക. നമ്മുടെ രുചിക്കനുസരിച്ചാണ് ചേരുവകളാണ്‌ എടുക്കേണ്ടത്. ശേഷം വലിയ ഗ്ലാസിലേക്ക് ചെറിയ ഗ്ലാസ് വയ്ക്കുക.





[Read More...]


പാഷൻ ഫ്രൂട്ട് ജ്യൂസ്‌ വിത്ത് മിന്റ്




ചേരുവകൾ 


  • പാഷൻ ഫ്രൂട്ട് - 4 എണ്ണം 
  • വെള്ളം - 3 ഗ്ലാസ്‌ 
  • ഇഞ്ചി - ഒരു കഷ്ണം (ചെറുത് )
  • മിന്റ് - ആവശ്യത്തിന് 
  • ഉപ്പ് - 1 നുള്ള് 
  • പഞ്ചസാര - മധുരത്തിന് അനുസരിച്ചു 
  • മുളക് - 1 (ചെറുത് )
  • ഐസ് ക്യൂബ്സ് - ആവശ്യത്തിന് 

തയാറാക്കുന്ന വിധം 

പാഷൻ ഫ്രൂട്ട് പൾപ്പ് എടുത്തു ഒരു ജാറിൽ ഇടുക (ജ്യൂസ്‌ ജാർ) ബാക്കി ഐറ്റംസ് എല്ലാം ഇതിൽ തന്നെ ഇട്ടിട്ടു  മിക്സിയിൽ  വെള്ളം കൂടി ചേർത്തു അടിച്ചു ഐസ് ക്യൂബ്സ് ഇട്ടു എടുക്കുക. രുചികരമായ പാഷൻ ഫ്രൂട്ട് മിന്റ് ജ്യൂസ് റെഡി.

[Read More...]


മിൽക്ക് ഷേക്ക്




ചേരുവകൾ 


  • തണുത്ത പാൽ - 1 ലിറ്റർ, 
  • റോബസ്റ്റ് പഴം  - 2 എണ്ണം,
  • ബദാം തൊലി കളഞ്ഞത് - 5 എണ്ണം, 
  • ഈന്തപഴം - 3 എണ്ണം,
  • കശുവണ്ടി പരിപ്പ് - 5 എണ്ണം, 
  • പഞ്ചസാര - 3 സ്പൂൺ 

തയാറാക്കുന്ന വിധം 

മേല്പറഞ്ഞ ചേരുവകൾ എല്ലാം കൂടി ചേർത്ത് മിക്സിയിൽ അടിച്ചു എടുക്കുക. രുചികരമായ മിൽക്ക് ഷേക്ക് റെഡി. 



[Read More...]


അവൽ മിൽക്ക്




ആവശ്യമുള്ള സാധനങ്ങൾ

  • അവൽ – 1/2 കപ്പ്
  • നെയ്യ് - 2 ടീസ്പൂൺ 
  • ബദാം, കശുവണ്ടി – 5 എണ്ണം വീതം
  • ചെറുപഴം - 2 എണ്ണം
  • കണ്ടൻസ്ഡ് മിൽക്ക് – 1/2ൂ ടേബിൾ സ്പൂൺ  (വേണമെങ്കിൽ)
  • തിളപ്പിച്ച പാൽ – 1/2 കപ്പ് തണുപ്പിച്ചത്
  • പഞ്ചസ്സാര – 1/2 ടേബിൾ സ്പൂൺ 
  • ഏലക്ക പൊടി - ഒരു നുള്ള്

തയ്യാറാക്കേണ്ട വിധം

ഒരു ചുവടുകട്ടിയുള്ള പാത്രം അടുപ്പിൽ വെച്ച് ചൂടാക്കുക. ഇതിലേക്ക് നെയ്യൊഴിച്ച് കശുവണ്ടിയും ബദാമും വറുത്തെടുത്ത് മാറ്റുക. ഇതിലേക്ക് അവൽ ഇട്ട് വറുത്തെടുക്കുക. ഒരു പാത്രത്തിൽ രണ്ട് ചെറുപഴം തൊലി കളഞ്ഞ് ഇടുക. ഇത് ഒരു സ്പൂൺ ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കണം. ഉടച്ച പഴത്തിലേക്ക് കണ്ടൻസ്ഡ് മിൽക്ക് ചേർക്കുക. ഇത് ചേർത്തില്ലെങ്കിലും കുഴപ്പമില്ല. ശേഷം ഒരു കപ്പിൽ തിളപ്പിച്ച ശേഷം തണുപ്പിച്ച പാൽ ഒഴിക്കുക. ഇതിലേക്ക് പഞ്ചസ്സാരയിട്ട് ഇളക്കണം.

ഇനി ഒരു ഗ്ലാസ് എടുക്കണം. ഇതിലേക്ക് അൽപ്പം പഴം മിശ്രിതം ഇടണം. ഇതിന് മീതെ വറുത്ത് വെച്ച അവലും, കശുവണ്ടി-ബാദാം എന്നിവയും ഇടണം. ശേഷം വീണ്ടും പഴം മിശ്രിതം ചേർക്കണം. മീതെ അവലും. ശേഷം പാൽ ഒഴിക്കണം. ഇവ ചെറുതായ് ഇളക്കണം. മീതെ ബാക്കിയുള്ള കശുവണ്ടി-ബദാം എന്നിവ വിതറി അലങ്കരിക്കാം. സ്വാദിഷ്ടമായ അവൽ മിൽക്ക് റെഡി.

[Read More...]


പുതിന സംഭാരം




ആവശ്യമുള്ള സാധനങ്ങള്‍

  • ഇഞ്ചി അരിഞ്ഞത്  -  അര ടീസ്പൂണ്‍
  • പുതിനയില  - ഏഴ് തണ്ട്
  • ഉള്ളി  - രണ്ട്
  • പച്ചമുളക്  - ഒന്ന്
  • ജീരകപൗഡര്‍  - ഒരു നുള്ള്
  • ചാട്ട് മസാല  - ഒരു നുള്ള്
  • ഉപ്പ്  - ആവശ്യത്തിന്
  • പഞ്ചസാര  - ഒരു നുള്ള്
  • തൈര്  - അര ലിറ്റര്‍

തയ്യാറാക്കേണ്ട വിധം

തൈര് ഒഴിച്ചുള്ള ചേരുവയെല്ലാം യോജിപ്പിച്ച് നന്നായി അരയ്ക്കുക. ഇത് തൈരില്‍ ചേര്‍ത്തിളക്കി ഉപയോഗിക്കാം.


[Read More...]


വെജിന്‍ സോബിന്‍ മാര്‍ഗിരറ്റ



ചേരുവകൾ: 

  • മാങ്കോ, 
  • സ്‌ട്രോബറി, 
  • ഷമാമ്
  • ഐസ് 

തയാറാക്കുന്ന വിധം:

ഇത് വെല്‍ക്കം ഡ്രിങ്കാണ്. മാങ്കോ, സ്‌ട്രോബറി, ഷമാമ് എന്നിവ ചേര്‍ന്ന ഈ ജ്യൂസ് ഒാരോലെയറായിട്ടാണ് ഗ്ലാസിലുണ്ടാവുക. ആദ്യം മാങ്കോ ഐസിട്ട് അടിച്ച് ഗ്ലാസില്‍ ഒഴിക്കും. പിന്നെ സ്‌ട്രോബറി, ഷമാമ് എന്നിവ വെവ്വേറയായി അടിച്ചു ഓരോ ലെയറായി ഒഴിക്കും. ഓരോ ലെയറിനും പ്രത്യേക രുചിയായിരിക്കും. അല്ലാതെ എല്ലാം കൂടി സ്‌ട്രോയിട്ട് ഇളക്കിയിട്ട് കുടിച്ചാല്‍ പുതിയ ഒരു രുചി കിട്ടും.





[Read More...]


Avil Milk




Ingredients

  • Avil (roasted rice flakes) - 1/4 Glass
  • Banana (Poovan Pazham) - 2 pieces
  • Milk - 1/2 Glass
  • Sugar - 2 tbsp 
  • Peanuts - For Garnishing

Preparation

Add banana, milk and sugar to mixer, and mix well. Pour it into a glass and add avil. Mix well and add peanuts for garnishing.



[Read More...]


ചക്ക ഷേക്ക്



ആവശ്യമായ സാധനങ്ങള്‍:

  • നന്നായി പഴുത്ത വരിക്കച്ചക്കച്ചുളകള്‍ : ഒരു കപ്പ്
  • പാല്‍ : രണ്ട് കപ്പ്
  • വാനില ഐസ്‌ക്രീം : രണ്ട് ടേബിള്‍ സ്പൂണ്‍
  • പഞ്ചസാര : ആവശ്യത്തിന്

തയാറാക്കുന്ന വിധം:

കുരുകളഞ്ഞ ചക്കച്ചുളകളും പാലും പഞ്ചസാരയും ഐസ്‌ക്രീമും കൂടി മിക്‌സിയില്‍ നന്നായി അടിച്ചെടുക്കുക.

ഇനി ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ചോളൂ. രസികന്‍ ചക്ക ഷേക്ക് റെഡി.


[Read More...]


കുക്കുംബര്‍ മുജീറ്റോ




ആവശ്യമുള്ള സാധനങ്ങള്‍

  • സാലഡ്‌ കുക്കുംബര്‍ – ഒരെണ്ണം പകുതി (ചെറുതായി അരിഞ്ഞത്‌)
  • ചെറുനാരങ്ങാനീര്‌ – ഒരു ടേബിള്‍സ്‌പൂണ്‍
  • പഞ്ചസാര – ഒരു ടേബിള്‍സ്‌പൂണ്‍
  • പുതിനയില – ഒരു ടീസ്‌പൂണ്‍

തയാറാക്കുന്ന വിധം

സാലഡ്‌ കുക്കുംബറും ചെറുനാരങ്ങാനീരും പഞ്ചസാരയും പുതിനയിലയും ആവശ്യത്തിന്‌ വെള്ളം ചേര്‍ത്ത്‌ മിക്‌സിയില്‍ അരച്ചെടുക്കുക. ഇത്‌ ഒരു ഗ്ലാസിലേക്ക്‌ പകര്‍ന്നശേഷം സാലഡ്‌ കുക്കുംബര്‍ ചെറുതായി അരിഞ്ഞത്‌ ഇതിലേക്കിട്ട്‌ വിളമ്പാം.


[Read More...]


ഈന്തപ്പഴം ഷേയ്‌ക്ക് വിത്ത്‌ ഐസ്‌ക്രീം



ആവശ്യമുള്ള സാധനങ്ങള്‍

  • ഈന്തപ്പഴം- ഒരു കപ്പ്‌
  • പാല്‍- ഒരു കപ്പ്‌
  • പഞ്ചസാര- ഒരു ടേബിള്‍സ്‌പൂണ്‍
  • വാനില ഐസ്‌ക്രിം- രണ്ട്‌ കപ്പ്‌

തയാറാക്കുന്ന വിധം

ഈന്തപ്പഴം കുരു കളഞ്ഞ്‌ അരച്ചെടുക്കുക. ഒരു പാത്രത്തില്‍ പാലും പഞ്ചസാരയും ഈന്തപ്പഴവും എടുത്ത്‌ തിളപ്പിക്കുക. ചൂടാറിയ ശേഷം ഫ്രിഡ്‌ജില്‍വച്ച്‌ തണുപ്പിക്കുക. ഇത്‌ ഒരു ഗ്ലാസില്‍ പകുതിയോളം ഒഴിച്ച ശേഷം മുകളില്‍ ഐസ്‌ക്രീം നിറച്ച്‌ വിളമ്പാം.


[Read More...]


സ്‌ട്രോബറി സോഡ




ആവശ്യമുള്ള സാധനങ്ങള്‍

സ്‌ട്രോബറി നാലായി മുറിച്ചത്‌ – 20 എണ്ണം
പഞ്ചസാര – ഒരു കപ്പ്‌
സോഡ – രണ്ട്‌ കപ്പ്‌


തയാറാക്കുന്ന വിധം

പാനില്‍ പാകത്തിന്‌ വെള്ളം എടുത്ത്‌ തിളപ്പിച്ച്‌ സ്‌ട്രോബറി അതിലിടുക. സ്‌ട്രോബറി ഉടയുന്ന പരുവംവരെ തിളപ്പിക്കുക. ശേഷം ഒരു അരിപ്പയില്‍ അരിച്ചെടുക്കുക. വീണ്ടും സോസ്‌പാനില്‍ ഒഴിച്ച്‌ പഞ്ചസാരയും ചേര്‍ത്ത്‌ തിളപ്പിക്കുക. മുകളില്‍ അടിയുന്ന പത മാറ്റി ഇത്‌ തണുപ്പിക്കാം. ഒരു ഗ്ലാസിന്റെ അടിവശത്ത്‌ ഐസ്‌ ഇട്ട ശേഷം സ്‌ട്രോബറി ജ്യൂസ്‌ പകുതിയോളം ഒഴിക്കുക. ശേഷം മുകളില്‍ സോഡയും ചേര്‍ത്ത്‌ വിളമ്പാം.

[Read More...]


ബദാം ഷേയ്‌ക്ക്





ആവശ്യമുള്ള സാധനങ്ങള്‍


  • പാല്‍- രണ്ട്‌ കപ്പ്‌
  • പഞ്ചസാര- അരക്കപ്പ്‌്
  • ബദാം- കാല്‍ക്കപ്പ്‌
  • ഏലയ്‌ക്ക പൊടിച്ചത്‌- നാലെണ്ണം
  • പിസ്‌ത - നാലെണ്ണം(ചെറുതായി അരിഞ്ഞത്‌)

തയാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ ബദാമും വെള്ളവും എടുത്ത്‌ അഞ്ച്‌ മിനിട്ട്‌ തിളപ്പിക്കുക. ശേഷം ബദാം തൊലികളഞ്ഞ്‌ പഞ്ചസാരയോടൊപ്പം അരച്ചെടുക്കുക. പാലില്‍ ഏലയ്‌ക്കാപ്പൊടിയും ബദാം-പഞ്ചസാര അരച്ചതും ചേര്‍ത്ത്‌ തിളപ്പിക്കുക. ചൂടാറിയ ശേഷം ഗ്ലാസിലേക്ക്‌ പകര്‍ന്ന്‌ പിസ്‌ത അരിഞ്ഞത്‌ മുകളില്‍ വിതറി തണുപ്പിച്ച്‌ ഉപയോഗിക്കാം.


[Read More...]


പുതിന - പച്ചമാങ്ങ ജ്യൂസ്‌





ആവശ്യമുള്ള സാധനങ്ങള്‍

മൂവാണ്ടന്‍ മാങ്ങ തൊണ്ട്‌ ചെത്താതെ
അരിഞ്ഞെടുത്തത്‌ – ഒരെണ്ണം
പഞ്ചസാര – അരക്കപ്പ്‌
വെള്ളം – ഒരു കപ്പ്‌
പുതിനയില അരടീസ്‌പൂണ്‍

തയാറാക്കുന്ന വിധം


മാങ്ങയും പഞ്ചസാരയും വെള്ളവും മിക്‌സിയില്‍ അരയ്‌ക്കുക. ഇത്‌ ഒരു ഗ്ലാസിലേക്ക്‌ അരിച്ചൊഴിച്ച്‌ തണുപ്പിച്ചശേഷം പുതിനയില വിതറി വിളമ്പാം.

[Read More...]


Mango Yogurt Smoothie




Ingredients 


Makes 1 to 2 servings, depending on portion size
1 large ripe mango, peeled and cut into a few chunks
1 ripe banana, peeled and cut in half
1 cup whole-milk yogurt
1 cup crushed ice
Pinch of cardamom (optional)
Mint, to garnish

Preparation 

Blend all ingredients except for the mint in a blender until very smooth and frothy. Taste and add sweetener if desired (I don't). Garnish with mint and drink immediately while still very cold!


[Read More...]


മിന്റ്‌ ലൈം സോഡ





ആവശ്യമുള്ള സാധനങ്ങള്‍

വെള്ളം – കാല്‍കപ്പ്‌
പുതിനയില – ഒരു ടീസ്‌പൂണ്‍ അരച്ചത്‌
ചെറുനാരങ്ങാനീര്‌ – അരക്കപ്പ്‌
പഞ്ചസാര – കാല്‍കപ്പ്‌
ഐസ്‌ പൊടിച്ചത്‌ – രണ്ട്‌ കപ്പ്‌
സോഡ – അരക്കപ്പ്‌


തയാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ സോഡ ഒഴികെയുള്ള എല്ലാ ചേരുവകളും എടുത്ത്‌ യോജിപ്പിക്കുക. ഇത്‌ ഒരു ഗ്ലാസിലേക്ക്‌ ആവശ്യത്തിന്‌ പകര്‍ന്ന്‌ മുകളില്‍ സോഡ ഒഴിച്ച്‌ വിളമ്പാം.
[Read More...]


Green Smoothie with Spinach, Pear, and Ginger




Ingredients


1 1/2 cups water (can substitute coconut water or milk of choice)
2 cups spinach, washed and dried
1 ripe pear, seeded and chopped
1 tablespoon fresh lemon juice
1 teaspoon freshly grated ginger
1 tablespoon ground flaxseed
Honey to taste, optional
Mint to garnish, optional

Preparation 

Place all ingredients in a blender and blend until smooth.

Notes:
To make a thicker smoothie, stir the ground flaxseed with 2 tablespoons of water and let stand at least 2 hours or overnight.

[Read More...]


വാട്ടര്‍മെലണ്‍ ഡിലൈറ്റ്‌




വാട്ടര്‍മെലണ്‍ ഡിലൈറ്റ്‌



ആവശ്യമുള്ള സാധനങ്ങള്‍

തണ്ണിമത്തന്‍ - ഒന്ന്‌
ആപ്പിള്‍, പൈനാപ്പിള്‍, മാമ്പഴം (കഷണങ്ങളാക്കിയത്‌)- ഒന്നര കപ്പ്‌
കറുത്ത മുന്തിരി - കാല്‍ കപ്പ്‌
വാനില ഐസ്‌ക്രീം - ഒരു കപ്പ്‌
സ്‌ട്രോബറി ഐസ്‌ക്രീം - മൂന്നു കപ്പ്‌
പഞ്ചസാര - രണ്ട്‌ ടേബിള്‍സ്‌പൂണ്‍

തയാറാക്കുന്ന വിധം


തണ്ണിമത്തന്‍ ഒരു ഭാഗം വലിപ്പം കൂട്ടി രണ്ടായി മുറിക്കുക. ഈ ഭാഗത്തിന്റെ അകത്തെ കാമ്പ്‌ സ്‌പൂണ്‍ ഉപയോഗിച്ച്‌ കോരി മാറ്റുക. ഈ കാമ്പും മറുഭാഗത്തെ കാമ്പും കുരു നീക്കി പഞ്ചസാര ചേര്‍ത്ത്‌ ഫ്രീസറില്‍ വച്ച്‌ തണുപ്പിക്കുക.

പഴങ്ങള്‍, കറുത്ത മുന്തിരി എന്നിവയും തണ്ണിമത്തനൊപ്പം ചേര്‍ത്തിളക്കുക. കാമ്പു നീക്കിയ തണ്ണിമത്തിന്റെ വലിയ ഭാഗത്തിനുള്ളില്‍ ഈ ചേരുവയും ഐസ്‌ക്രീമും ഒന്നിടവിട്ട്‌ നിറച്ച്‌ ഇളക്കി വിളമ്പാം.


[Read More...]


 

Categories

Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38) ചമ്മന്തി (3) മീൻ (1)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs