വെള്ളെപ്പവും കോഴികറിയും




വെള്ളയപ്പം 

ആവശ്യമുള്ള സാധനങ്ങൾ

  • പച്ചരി - 2 കപ്പ്‌
  • തേങ്ങ - അര കപ്പ്‌
  • ഈസ്റ്റ്‌ - അര ടീസ്പൂണ്‍
  • പശുവിൻ പാല്‍ - കാല്‍ കപ്പ്‌ 
  • പഞ്ചസാര - 6 ടീസ്പൂണ്‍
  • ഉപ്പ്‌ - പാകത്തിന്‌

തയ്യാറാക്കുന്ന വിധം:

1. പച്ചരി ഏകദേശം 8 മണിക്കൂര്‍ കുതിര്‍ക്കുക.

2. കുതിര്‍ത്ത 1 കപ്പ്‌ അരിയും അര കപ്പ്‌ തേങ്ങായും മിക്സ്‌ ചെയ്തു നല്ലത്‌ പോലെ അരക്കുക.

3. ബാക്കി അരി അരച്ച്‌ , അതില്‍ നിന്നും 2 സ്പൂണ്‍ എടുത്ത്‌ കപ്പു കാച്ചുക (കുറുക്കുക)

4. അര ടീസ്‌ സ്പൂണ്‍ ഈസ്റ്റും 3 ടീസ്‌ സ്പൂണ്‍ പഞ്ചസരയും ചെറു ചൂടു വെള്ളത്തില്‍ കലക്കി 15 മിനിറ്റ്‌ വയ്ക്കുക.

4. കപ്പു കാച്ചിയതു തണുത്തതിനു ശേഷം, അരച്ചമാവും, കപ്പ്‌ കാച്ചിയതും ഈസ്റ്റ്‌ കലക്കിയതും നല്ലതുപോലെ മിക്സ്‌ ചെയ്ത്‌ 10 മണിക്കൂര്‍ വയ്ക്കുക.

5. 10 മണിക്കൂറിനു ശേഷം കാല്‍ കപ്പ്‌ പാലും, 3 ടീസ്സ്പൂണ്‍ പഞ്ചസാരയും മിക്സുചെയ്ത്‌ അര മണിക്കൂര്‍ വയ്ക്കുക.

6. അര മണിക്കൂറിനു ശേഷം പാകത്തിനു ഉപ്പ്‌ ചേര്‍ത്ത്‌, അപ്പം ചുടാം. (ഒരു തവി മാവ്‌ ചൂടായ അപ്പച്ചട്ടിയിലോ ഫ്രയിങ് പാനിലോ) ഒഴിച്ച്‌, 15 സെക്കന്റിനു ശേഷം അപ്പച്ചട്ടി ഒന്നു ചുറ്റിച്ചു അടച്ചു വയ്ക്കുക

കുറിപ്പ്: മാവ്‌ അരക്കുന്ന സമയത്ത്‌, പരമാവധി വെള്ളം കുറച്ച്‌ അരയ്ക്കുക.


നാടന്‍ കോഴി കറി

ആവശ്യമുള്ള സാധനങ്ങൾ


  • ചിക്കന്‍ (ചെറിയ കക്ഷണം ആക്കി മുറിച്ചത്) - ഒരു കിലോ
  • ഇഞ്ചി- ചെറിയ കക്ഷണം ആയി മുറിച്ചത്
  • വെളുത്തുള്ളി - 5 അല്ലി, ചെറുതായി കീറി എടുത്തത്
  • പച്ചമുളക് - 4 , രണ്ടായി കീറിയത്
  • ചെറിയ ഉള്ളി - 500 ഗ്രാം,രണ്ടായി കീറിയത്
  • തക്കാളി - ഒരെണ്ണം
  • തേങ്ങാ - ചെറിയ കക്ഷണങ്ങള്‍ ആയി മുറിച്ചത്
  • തേങ്ങാപാല്‍ , അല്ലെങ്കില്‍ , തൈര് - 1/2 ഗ്ലാസ്സ്
  • കറിവേപ്പില - 2 ഇതള്‍
  • മസാല കൂട്ട്, പട്ട ,ഗ്രാമ്പു തുടങ്ങിയവ
  • മുളകു പൊടി - രണ്ട് സ്പൂണ്‍
  • മല്ലി പൊടി - രണ്ട് സ്പൂണ്‍
  • മഞ്ഞള്‍ പൊടി - 1/2 സ്പൂണ്‍
  • കുരുമുളകു പൊട - 1 സ്പൂണ്‍
  • മസാല പൊടി - 1 സ്പൂണ്‍

ഇതെല്ലാം നന്നായി മിക്സ് ചൈയ്തു ഒരു പേസ്റ്റ് ഉണ്ടാക്കുക.

ഉണ്ടാക്കേണ്ട വിധം

ആദ്യം, ഒരു പാത്രത്തില്‍ വെളിച്ചെണ്ണ ചൂടായി വരുമ്പോള്‍ അതില്‍ മുറിച്ചു വച്ച ചിക്കന്‍ ഇട്ടു നന്നായി ഇളക്കുക, ഒരു ചെറിയ ചൂടില്‍ ഒരു 10 മിനിറ്റ് ഇളക്കുക, ചിക്കന്‍ നല്ല വെള്ള നിറം ആകുന്ന വരെ ഇത് തുടരണം.ഇനി, വേറൊരു പാത്രത്തില്‍ എണ്ണ ഒഴിച്ച് അതു ചൂടാകുമ്പോല്‍ ഇഞ്ചിയും വെളുത്തുള്ളിയും ഇടുക, ഒന്നു നിറം മാറി വരുമ്പോള്‍, പച്ച മുളക്, തേങ്ങ മുറിച്ചതും, കറിവ്വേപ്പിലയും ഇട്ട് ഇളക്കി തേങ്ങയുടെ നിറം മാറി വരുംപ്പോള്‍ ഉള്ളി അരിഞ്ഞതു ഇടുക.നന്നായി വഴറ്റി, നല്ല ബ്രൌണ്‍ നിറം ആകുമ്പോൾ, ഉപ്പ് ആവശ്യത്തിനു ചേർക്കുക .പിന്നെ തക്കാളിയും, പട്ടയും, ഗ്രാമ്പുവും ചേര്‍ത്ത് ഇളക്കി അല്പ നേരം അടച്ചു വൈക്കുക. അതില്‍ ചിക്കനും മസാല പേസ്റ്റും ചേര്‍ത്തു ഇളക്കി, അടച്ചു വച്ചു വേവിക്കുക, വെള്ളം ചേര്‍ക്കരുത്.

ചിക്കന്‍ നന്നായി വെന്തു കഴിയുമ്പോള്‍ തേങ്ങാപലോ , തൈരോ ചേര്‍ത്തു ഇളക്കുക.ഇനി ചൂടോടെ പാത്രത്തിലേക്ക് വിളമ്പി ആവശ്യാനുസരണം കഴിക്കാം.


[Read More...]


റോസ്റ്റഡ് ചിക്കന്‍ (ഫുൾ)





ആവശ്യമുള്ള സാധനങ്ങള്‍ 

  • കോഴി - 1 എണ്ണം 
  • സവാള - 5 എണ്ണം 
  • ക്യാരറ്റ് - 4 എണ്ണം 
  • വെളുത്തുള്ളി - 3 എണ്ണം 
  • കറുവാപ്പട്ടയുടെ ഇല - 4 എണ്ണം 
  • തൈം - 25 ഗ്രാം 
  • റോസ്മേരി - 30 ഗ്രാം 
  • ഡിജോണ്‍ മസ്റ്റാര്‍ഡ് പേസ്റ്റ് - 30 ഗ്രാം 
  • ഒലിവ് ഓയില്‍ - 150 മില്ലി ലിറ്റര്‍ 
  • നാരങ്ങ - 1 എണ്ണം 
  • ഉപ്പ് - പാകത്തിന് 
  • ബട്ടര്‍ - 400 ഗ്രാം 
  • ഓറഞ്ച് ജ്യൂസ് - രണ്ട് ഓറഞ്ചിന്റേത്

തയാറാക്കുന്ന വിധം 

ചിക്കന്‍ നന്നായി കഴുകി വെള്ളം വാലാന്‍ വയ്ക്കുക. ശേഷം ചിക്കനില്‍ ഉപ്പും കുരുമുളകും തേച്ചുപിടിപ്പിച്ചുവയ്ക്കുക. മസ്റ്റാര്‍ഡ് പേസ്റ്റ് നാരങ്ങാനീര്, ഓറഞ്ച് ജ്യൂസ്, തൈം, റോസ്മേരി, ഒലിവ് ഓയില്‍ എന്നിവ ബട്ടറുമായി യോജിപ്പിച്ച് ചിക്കനില്‍ തേച്ച് പിടിപ്പിക്കുക.

സവാള, ക്യാരറ്റ്, വെളുത്തുള്ളി, കറുവാപ്പട്ടയില, ഇവ വലിയ കഷണങ്ങളായി മുറിച്ച് ഒരു ട്രേയില്‍ നിരത്തി അതിനു മുകളില്‍ ചിക്കന്‍ വച്ച് ഓവനില്‍ 170 ഡിഗ്രി സെല്‍ഷ്യസില്‍ 40 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം. റോസ്റ്റഡ് പൊട്ടറ്റയോടൊപ്പമോ, ഗ്രില്‍ഡ് വെജിറ്റബിള്‍സിനൊപ്പമോ വിളമ്പാവുന്നതാണ്...

ഫിലോ വര്‍ഗ്ഗീസ് 
എക്‌സിക്യുട്ടീവ് ഷെഫ് , സൂരി കുമരകം  


[Read More...]


പ്ലം കേക്ക്



(2 കിലോ പ്ലംകേക്ക്)

ഫ്രൂട്ട് മിക്സ്

ചേരുവകൾ


  •  മുന്തിരി വൈന്‍ – 150 മില്ലി
  •  കറുത്ത ഉണക്കമുന്തിരി – 1/2 കിലോ
  •  ഇഞ്ചി ഉണക്കിയത് – 50 ഗ്രാം
  •  ഓറഞ്ച് തൊലി ഉണക്കിയത് – 75 ഗ്രാം.
  •  പഞ്ചസാര – 50 ഗ്രാം
  •  ചെറുനാരങ്ങയുടെ തൊലി – 20 ഗ്രാം
  •  ജാതിക്കാപ്പൊടി – 10 ഗ്രം
  •  ഉപ്പ് – 5 ഗ്രാം
  •  ചെറുനാരങ്ങ നീര് – 1
  •  തേന്‍ – 25 മില്ലി
  •  റം – 100 മില്ലി


ഫ്രൂട്ട് മിക്സിംഗ് ആണ് കേക്കിന്റെ ആദ്യത്തെ ഭാഗം. ഒരു പാത്രം അടുപ്പില്‍ വെച്ച് അതിലേയ്ക്ക്മുന്തിരി വൈന്‍,പഞ്ചസാര, ഉപ്പ്, ഒരു ചെറുനാരങ്ങയുടെ തൊലി ഉണക്കി വളരെ ചെറുതായി അരിഞ്ഞെടുത്തത്, ഇഞ്ചി ഉണക്കിയത്,ഓറഞ്ച് തൊലി ഉണക്കി ചെറുതായി അരിഞ്ഞത്, കറത്ത ഉണക്കമുന്തിരി, ചെറുനാരങ്ങയുടെ നീര്, തേൻ എന്നിവ നന്നായി ചൂടാക്കുക. വൈൻ വറ്റി കട്ടിയായി വരുമ്പോൾ ഇത് ഒരു പരന്ന പാത്രത്തിലേയ്ക്ക് മാറ്റുക. തണുക്കുമ്പോൾ ഫ്രൂട്ട് മിക്സ് വളരെ കട്ടിയായി ഇരിക്കും. അതിലേയ്ക്ക് ജാതിക്ക പൊടിച്ചത്, റം എന്നിവ ചേര്‍ത്ത് ഇളക്കി വയ്ക്കുക.

കേക്ക്

  • ബട്ടര്‍ – 250 ഗ്രാം
  • പഞ്ചസാര – 250 ഗ്രാം
  • മൈദ – 250 ഗ്രാം
  • ബേക്കിംഗ് സോഡ – 1ടീ.സ്പൂൺ
  • മുട്ട – 6
  • പഞ്ചസാര കരിച്ചത് – 20 ഗ്രാം


തയ്യാറാക്കുന്ന വിധം

250 ഗ്രാം പഞ്ചസാര, 250 ഗ്രാം ബട്ടര്‍ എന്നിവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. അവ ക്രീം ആകുമ്പോള്‍ മുട്ടകള്‍ ഓരോന്നായി ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേയ്ക്ക്പഞ്ചസാര കരിച്ചത് ചേര്‍ക്കുക.കേക്കിന്കളര്‍ നല്‍കാനാണ് ഇത് ചേര്‍ക്കുന്നത്. നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ഫ്രൂട്ട് മിക്സ്, കേക്ക് മിക്സിലേയ്ക്ക് ചേര്‍ക്കുക. മൈദയിൽ ബേക്കിംഗ് സോഡ ചേർത്തിളക്കി വെക്കണം.മൈദ കുറച്ചു കുറച്ചാ‍യി ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. ഒരു കിലോ ഫ്രൂട്ട് മിക്സ്, ഒരു കിലോ കേക്ക് മിക്സ് എന്ന അനുപാതത്തിലാണ് കേക്ക് തയ്യാറാക്കുന്നത്.ഒരു കിലോ വീതമാക്കി രണ്ട് പാത്രങ്ങളിലേയ്ക്ക് കേക്ക് മിശ്രിതം മാറ്റുക. ഇലക്ട്രിക്ക് അവനിലോ 150 ഡിഗ്രി ചൂടില്‍ കേക്ക് തയ്യറാക്കാവുന്നതാണ്. ഒരു മണിക്കൂർ എങ്കിലും സമയം വേണം കേക്ക് ബേയ്ക്കാവാന്‍. തണുത്തതിനു ശേഷം മുറിച്ച് ഉപയോഗിക്കാം.

കുറിപ്പ്:-

ഓരോ ചേരുവകൾ ചേര്‍ക്കുമ്പോഴും നല്ലവണ്ണം ഇളക്കി യോജിപ്പിക്കണം, എന്നാല്‍ പതുക്കെ മാത്രമേ കേക്കിനുള്ള മിക്സ് ഇളക്കാവൂ, ശക്തിയായി വളരെ പെട്ടെന്ന് ഇളക്കുന്നത് കേക്ക് കട്ടിയായി പോകാൻ കാരണമാകും.


[Read More...]


ചീസ് കേക്ക്




ചേരുവകൾ:

  • കേക്ക് (ഗീ കേക്ക്)-500 ഗ്രാം
  • ഓറഞ്ച് ജ്യൂസ്-അരക്കപ്പ്
  • ഫ്രഷ് ക്രീം-400 ഗ്രാം
  • ചീസ് സ്പ്രെഡ്-400 ഗ്രാം
  • പാല്‍-അരക്കപ്പ്
  • പഞ്ചസാര-ആറ് ടേബ്ള്‍ സ്പൂണ്‍
  • ചെറുനാരങ്ങാ നീര്-ഒരു ടേബ്ള്‍സ്പൂണ്‍
  • ജലാറ്റിന്‍-90 ഗ്രാം
  • വെള്ളം-അരക്കപ്പ്
  • വാനില എസ്സന്‍സ്-ഒരു ടീസ്പൂണ്‍
  • പൈനാപ്പിള്‍-ഒരു ടിന്‍
  • പൈനാപ്പിള്‍ ജെല്ലി-ഒരു പാക്കറ്റ്

പാകം ചെയ്യുന്ന വിധം:

കേക്ക് ട്രേയില്‍ ബട്ടര്‍ പേപ്പര്‍ വിരിക്കുക. ഇതിലേക്ക് പൊടിച്ചുവെച്ച കേക്ക് മിശ്രിതം നിരത്തുക. ഇതിനുമുകളില്‍ ഓറഞ്ച് ജ്യൂസ് ഒഴിച്ച് ഫ്രിഡ്ജില്‍വെച്ച് തണുപ്പിക്കുക. ജലാറ്റിന്‍ അരക്കപ്പ് തിളച്ച വെള്ളത്തില്‍ നന്നായി അലിയിക്കുക. മൂന്നുമുതല്‍ ഏഴുവരെയുള സാധനങ്ങള്‍ ചേര്‍ത്ത് നന്നായി അടിക്കുക. ഇതിലേക്ക് അലിഞ്ഞ ജലാറ്റിനും വാനില എസന്‍സും ചേര്‍ക്കുക. ഈ മിശ്രിതം തണുപ്പിച്ച കേക്ക് ട്രേയില്‍ ഒഴിച്ച് ഫ്രിഡ്ജില്‍ അരമണിക്കൂര്‍ വെക്കുക. അതിനുശേഷം പൈനാപ്പിള്‍ ഇതിന്‍റ മീതെ നിരത്തുക. പിന്നീട് തയാറാക്കിവെച്ച ജെല്ലി ഒഴിക്കുക. ഇത് വീണ്ടും അരമണിക്കൂര്‍ കൂടി ഫ്രിഡ്ജില്‍ വെക്കണം. പിന്നീട് പുറത്തെടുത്ത് മുറിച്ച് ഉപയോഗിക്കാം.
[Read More...]


 

Categories

Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38) ചമ്മന്തി (3) മീൻ (1)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs