പുതിനച്ചമ്മന്തി





ചേരുവകള്‍

  • പുതിനയില - രണ്ട്‌ കപ്പ്‌
  • ചുരണ്ടിയെടുത്ത തേങ്ങ - ഒരു കപ്പ്‌
  • ഇഞ്ചി - കാലിഞ്ച്‌ കഷണം
  • ഉള്ളി - മൂന്നു ചുള
  • മല്ലിയില - ഒരു കപ്പ്‌ 
  • നാരങ്ങാനീര്‌ - രണ്ട്‌ ടേബിള്‍സ്‌പൂണ്‍
  • ഉപ്പ്‌ - പാകത്തിന്‌
  • പച്ചമുളക്‌ - മൂന്നെണ്ണം
  • പുളിക്കാത്ത തൈര്‌ - രണ്ട്‌ ടേബിള്‍സ്‌പൂണ്‍
  • വെള്ളം - ആവശ്യത്തിന്‌

പാകം ചെയ്യുന്ന വിധം


നന്നായി കഴുകി തോര്‍ത്തിയെടുത്ത ഇലകള്‍ തൈര്‌ ഒഴികെയുള്ള മറ്റു ചേരുവകളുമായി ചേര്‍ത്ത്‌ മിക്‌സിയില്‍ ചമ്മന്തിപ്പരുവത്തില്‍ അരച്ചെടുക്കുക. ചമ്മന്തി കട്ടിയായിരിക്കുന്നുവെന്നു തോന്നിയാല്‍ മാത്രം ആവശ്യമെങ്കില്‍ രണ്ടോ മൂന്നോ ടേബിള്‍സ്‌പൂണ്‍ വെള്ളം ചേര്‍ത്ത്‌ അരയ്‌ക്കാം. താത്‌പര്യമുണ്ടെങ്കില്‍ രണ്ട്‌ ടേബിള്‍സ്‌പൂണ്‍ പുളിക്കാത്ത തൈര്‌ ചേര്‍ക്കാം. റഫ്രിജറേറ്റില്‍ സൂക്ഷിച്ച്‌ ആവശ്യത്തിനെടുത്ത്‌ ഉപയോഗിക്കാം. ദോശ, ചപ്പാത്തി, ഇഡ്‌ഢലി, പൂരി തുടങ്ങിയവയ്‌ക്കൊപ്പവും സാന്‍ഡ്‌വിച്ച്‌ സ്‌പ്രെഡായി ഉപയോഗിക്കാനും ഒന്നാന്തരമാണ്‌. 

തേങ്ങാ ചേര്‍ക്കാതെയും പുതിനച്ചമ്മന്തിയുണ്ടാക്കാം. അപ്പോള്‍ വെള്ളം ചേര്‍ക്കേണ്ടതില്ല. നാരങ്ങാനീര്‌ മാത്രം മതിയാകും. ചമ്മന്തിയുടെ പച്ചനിറം മാറാതിരിക്കാനും പുളിരസത്തിനുമാണ്‌ നാരങ്ങാനീര്‌ ചേര്‍ക്കുന്നത്‌. 


[Read More...]


Carrot Halwa



Ingredients

  • 5 cups milk
  • 1 tin condensed milk
  • ¾ cups Carrots (grated)
  • 125 gm sugar 
  • 75 gm Ghee
  • 30gms each cashew nuts and raisins 
  • ½ tsp cardamom (powdered)

Preparation

Cook the grated carrots with the milk.
Lower the flame and cook till the milk condenses.
Now add the condensed milk and sugar, stirring occasionally. This takes about 25-30 minutes to cook.
Add the ghee and mix for about 10 more minutes. Add the cardamom powder.
Take from fire, pour out into serving dish and decorate with the cashew nuts and raisins.
Serve it with ice-cream for that perfect combination.


[Read More...]


കൂര്‍ക്ക - ഉണക്കച്ചെമ്മീന്‍ ഉലര്‍ത്തിയത്



ആവശ്യമുള്ള സാധനങ്ങള്‍


  • കൂര്‍ക്ക വൃത്തിയാക്കിയത്‌ - ഒരു കപ്പ്‌
  • ഉണക്കച്ചെമ്മീന്‍ - അരക്കപ്പ്‌
  • ചുവന്നുള്ളി നീളത്തിലരിഞ്ഞത്‌ - അരക്കപ്പ്‌
  • ഉണക്കമുളക്‌ കീറിയത്‌ - അഞ്ചെണ്ണം
  • തേങ്ങാക്കൊത്ത്‌ - കാല്‍കപ്പ്‌
  • ഉപ്പ്‌ - പാകത്തിന്‌
  • എണ്ണ, കറിവേപ്പില - പാകത്തിന്‌

തയാറാക്കുന്ന വിധം

കൂര്‍ക്ക പാകത്തിന്‌ വെള്ളവും ഉപ്പുമൊഴിച്ച്‌ വേവിക്കുക. ഉണക്കച്ചെമ്മീന്‍ വൃത്തിയാക്കി എണ്ണ തൊടാതെ വറുക്കുക. ഫ്രൈപാനില്‍ എണ്ണയൊഴിച്ച്‌ ചുവന്നുള്ളി, ഉണക്കച്ചെമ്മീന്‍, ഉണക്കമുളക്‌, തേങ്ങാക്കൊത്ത്‌, കറിവേപ്പില എന്നിവ വഴറ്റുക. ഇതിലേക്ക്‌ കൂര്‍ക്ക, ചെമ്മീന്‍ എന്നിവ ചേര്‍ത്ത്‌ ഉലര്‍ത്തിയെടുക്കുക.


[Read More...]


പൊട്ടറ്റോ റൈസ്



ആവശ്യമുള്ള സാധനങ്ങള്‍

  • ഉരുളക്കിഴങ്ങ് - 3 എണ്ണം (വെള്ളത്തില്‍ തിളപ്പിച്ച് തൊലി കളഞ്ഞത്)
  • മല്ലി- ഒരു സ്പൂണ്‍
  • പരിപ്പ് - രണ്ട് സ്പൂണ്ഡ്
  • ഉഴുന്ന് പരിപ്പ്  - രണ്ട് സ്പൂണ്‍
  • ഉണക്കമുളക് - 6-8
  • കടുക് - ആവശ്യത്തിന് 
  • പുളി- ചെറിയ കക്ഷണം
  • മഞ്ഞപ്പൊടി- അര ടീസ്പൂണ്‍
  • ഗരംമസാല - ഒരു ടീസ്പൂണ്‍

തയാറാക്കുന്ന വിധം


  1. രണ്ട് ഉരുളക്കിഴങ്ങ് കുഴച്ചെടുത്ത് പേസ്റ്റ് രൂപത്തിലാക്കുക, ഒരു ഉരുളക്കിഴങ്ങ് ക്യൂബ് രൂപത്തില്‍ മുറിച്ചെടുക്കുക.
  2. പാന്‍ ചൂടാക്കി എണ്ണ ഒഴിച്ച ശേഷം മല്ലി,പരിപ്പ്,ഉഴുന്ന് പരിപ്പ്, ഉണക്കമുളക്, പുളി എന്നിവ ഇട്ട ശേഷം സ്വര്‍ണനിറം ആവുന്നത് വരെ ഇളക്കിയ ശേഷം എടുത്തു മാറ്റി തണ്ണുപ്പിക്കുക. ശേഷം മിക്‌സിയിലിട്ട് പൗഡര്‍ രൂപത്തിലാക്കുക
  3. പാത്രത്തില്‍ എണ്ണ ഒഴിച്ച് കടുക് വഴറ്റുക, ശേഷം ഉഴുന്ന് പരിപ്പ്,പരിപ്പ് എന്നിവയും കരിവേപ്പിലയും ഇട്ട് ഇളക്കുക, കുറച്ചു നേരം ഫ്രൈ ചെയ്ത ശേഷം നേരത്തെ തയ്യാറാക്കി വച്ച മസാല പൗഡര്‍ ചേര്‍ക്കുക
  4. മഞ്ഞപ്പൊടി,ഗരംമസാല എന്നിവ ചേര്‍ത്ത ശേഷം വീണ്ടും ഇളക്കുക
  5. നേരത്തെ തയ്യാറാക്കി വച്ച ഉരുളക്കിഴങ്ങ് കക്ഷണങ്ങള്‍ ചേര്‍ത്ത് വീണ്ടും ഇളക്കുക, അതിന് ശേഷം ഇതിലേക്ക് നാല് കപ്പ് ചോറ് ചേര്‍ത്ത് ഇളക്കുക.
[Read More...]


ദാല്‍ റൈസ്‌



ആവശ്യമുള്ള സാധനങ്ങള്‍

  • പൊന്നിയരി - രണ്ട്‌ കപ്പ്‌(കഴുകിയത്‌)
  • പരിപ്പ്‌ - 50ഗ്രാം
  • വെള്ളം - നാല്‌ കപ്പ്‌
  • വെജിറ്റബിള്‍ ഓയില്‍ - ഒരു ടേബിള്‍ സ്‌പൂണ്‍
  • പച്ചമുളക്‌ - മൂന്നെണ്ണം(നീളത്തില്‍ മുറിച്ചത്‌)
  • സവാള - ഒരെണ്ണം(കനം കുറച്ച്‌ അരിഞ്ഞത്‌)
  • ഉപ്പ്‌ - പാകത്തിന്‌
  • മഞ്ഞള്‍പ്പൊടി - ഒരു നുള്ള്‌്
  • ഗരം മസാല - അര ടീസ്‌പൂണ്‍
  • മല്ലിയില - ഒരു തണ്ട്‌

തയാറാക്കുന്ന വിധം

കുക്കറില്‍ വെള്ളമൊഴിച്ച്‌ അരിയും പരിപ്പ്‌ കഴുകിയതും ഉപ്പും അതിലേക്കിട്ട്‌ അടച്ച്‌ രണ്ട്‌ വിസില്‍ വരുന്നതുവരെ വേവിക്കുക. ഒരു ഫ്രൈയിംഗ്‌ പാനില്‍ ഓയില്‍ ചൂടാക്കി പച്ചമുളക്‌, സവാള, ഉപ്പ്‌, മഞ്ഞള്‍പ്പൊടി, ഗരം മസാല ഇവ ചേര്‍ത്ത്‌ സവാള ചുവന്ന നിറമാകുന്നതുവരെ വഴറ്റുക.
വേവിച്ചുവച്ചിരിക്കുന്ന അരിയും പരിപ്പും ഇതിലേക്ക്‌ ചേര്‍ത്ത്‌ ഇളക്കുക. ഇത്‌ ഒരു പാത്രത്തിലേക്ക്‌ മാറ്റി മല്ലിയില വിതറി അലങ്കരിച്ച്‌ വിളമ്പാം.

[Read More...]


 

Categories

Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38) ചമ്മന്തി (3) മീൻ (1)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs