ആവശ്യമുള്ള സാധനങ്ങള്‍
- കോഴി കഷണങ്ങളാക്കിയത് – കാല്‍കിലോ
- ഇഞ്ചി നീളത്തിലരിഞ്ഞത് – ഒരു ടീസ്‌പൂണ്‍
- പച്ചമുളക് രണ്ടായി പിളര്‍ന്നത് – രെണ്ടണ്ണം
- മയോണിസ് – ഒരു ടേബിള്‍സ്‌പൂണ്‍
- സെലറി വട്ടത്തിലരിഞ്ഞത് – ഒരു ടേബിള്‍സ്‌പൂണ്‍
- കാപ്‌സിക്കം ചെറുതായി അരിഞ്ഞത് – ഒരു ടേബിള്‍സ്‌പൂണ്‍
- കുരുമുളകുപൊടി – ഒരു ടീസ്‌പൂണ്‍
- ഉപ്പ് – പാകത്തിന്
- ബ്രഡ് – നാല് കഷണം
തയാറാക്കുന്നവിധം
കോഴിക്കഷണങ്ങള്‍ ഉപ്പ്, ഇഞ്ചി, പച്ചമുളക് എന്നിവ ചേര്‍ത്ത് വേവിക്കുക. വെന്തശേഷം എല്ലും ഇഞ്ചി, പച്ചമുളക് എന്നിവ മാറ്റി പിച്ചിക്കീറുക. ഇതില്‍ മയോണിസ്, സെലറി, കാപ്‌സിക്കം, പാകത്തിന് ഉപ്പ്, കുരുമുളകുപൊടി ചേര്‍ക്കുക. സൈഡ് മുറിച്ച് മാറ്റിയ ബ്രഡില്‍ പുരട്ടുക. ചിക്കന്‍ സാന്‍വിച്ച് റെഡി.