വൈറ്റ് ചോക്‌ലേറ്റ് ആന്‍ഡ് പാഷന്‍ഫ്രൂട്ട് കേക്ക്



വൈറ്റ് ചോക്‌ലേറ്റ് ആന്‍ഡ് പാഷന്‍ഫ്രൂട്ട് കേക്ക്



01. വൈറ്റ് ചോക്‌ലേറ്റ് - 125 ഗ്രാം
02. ചെറുചൂടുളള വെളളം - അരക്കപ്പ്
03. വെണ്ണ - 125 ഗ്രാം
പഞ്ചസാര പൊടിച്ചത് - 200 ഗ്രാം

04. മുട്ട - രണ്ട്
05. സവര്‍ ക്രീം - അരക്കപ്പ്
06. മൈദ - 200 ഗ്രാം
ബേക്കിങ്ങ് പൗഡര്‍ - ഒരു ചെറിയ സ്പൂണ്‍ വടിച്ച്
സെല്‍ഫ് റെയ്‌സിങ് ഫ്‌ളവര്‍ 75 ഗ്രാം

ഐസിങിന്
07. പഞ്ചസാര പൊടിച്ചത് - 200ഗ്രാം
08. പാഷന്‍ഫ്രൂട്ട് ജ്യൂസ് - നാല് ,അഞ്ച് വലിയ സ്പൂണ്‍ (എട്ടു പത്ത് പാഷന്‍ഫ്രൂട്ട് നിന്ന്)
09. ഉപ്പിടാത്ത വെണ്ണ- 250 ഗ്രാം
10. വൈറ്റ് ചോക്‌ലേറ്റ് - അലങ്കരിക്കാന്‍

പാകം ചെയ്യുന്ന വിധം
01. അവ്ന്‍ 350. ഞ്ച ല്‍ ചൂടാക്കിയിടുക.
02. എട്ട് ഇഞ്ചു വലുപ്പമുളള രണ്ട് കേക്ക് ടിന്‍ ചെറുതായി മയം പുരട്ടി ലൈനിങ് പേപ്പര്‍ വിരിച്ചു വയ്ക്കുക.
03. ഒരു പാത്രത്തില്‍ വെളളം തിളപ്പിക്കുക. വൈറ്റ് ചോക്‌ലേറ്റ് മറ്റോരു പാത്രത്തിലടുത്ത് ആ പാത്രം തിളയ്ക്കുന്ന വെളളത്തിനു മുകളില്‍ വച്ച് അലിയിക്കുക.

04. ഇതിലേക്ക് അരക്കപ്പ് ചെറുചൂടുളള വെളളം ചേര്‍ത്തിളക്കി വാങ്ങി ചൂടാറാന്‍ വയ്ക്കുക.
05. വെണ്ണയും പഞ്ചസാരയും ചേര്‍ത്തു മയം വരുന്നതുവരെ നന്നായി അടിക്കുക. ഇതിലേക്ക് മുട്ട ഓരോന്നായി ചേര്‍ക്കുക. ഓരോ മുട്ടയും ചേര്‍ത്തശേഷം നന്നായി അടിച്ചു മയപ്പെടുത്തുക.

06. ഇതിലേക്ക് ചോക്‌ലേറ്റും, ക്രീം അടഞ്ഞുവച്ചിരിക്കുന്ന മൈദ, ബേക്കിങ് പൗഡര്‍ , ബേക്കിങ് സോഡ എന്നിവയും ചേര്‍ത്തു യോജിപ്പിക്കുക. ഈ മിശ്രിതം കേക്ക് ടിന്നുകളില്‍ ഒഴിച്ചു ചൂടാക്കിയിട്ടിരിക്കുന്ന അവ്‌നില്‍ വച്ചു പാകമാകും വരെ ഏകദേശം 20 മിനിറ്റ് ബേക്ക് ചെയ്തശേഷം വയര്‍ക്കിലേക്കു മാറ്റുക.

07. ഐസിങ് തയാറാക്കാന്‍ , അരക്കപ്പ് വെളളത്തില്‍ 50 ഗ്രാം പഞ്ചസാര അലിയും വരെ തുടരെയിളക്കണം.
08. തിളച്ചശേഷം തീ കുറച്ച് വീണ്ടും 20 മിനിറ്റ് തിളപ്പിക്കുക. അടുപ്പില്‍ നിന്നു വാങ്ങി ചൂടാറിയ ശേഷം രണ്ടു വലിയ സ്പൂണ്‍ പാഷന്‍ ഫ്രൂട്ട് ജ്യൂസ് ചേര്‍ക്കുക.

09. ബാക്കി പഞ്ചസാര , കാല്‍ കപ്പ് വെളളത്തില്‍ ചേര്‍ത്ത് , ചെറുതീയില്‍ വച്ചു തുടരെയിളക്കി യോജിപ്പിക്കുക.

10. അടുപ്പില്‍ നിന്നു വാങ്ങി , ചൂടാറിയ ശേഷം പാഷന്‍ ഫ്രൂട്ട് ജ്യൂസ് , അതിന്റെ ഏതാനും അരി യോടുകൂടെ തന്നെ ചേര്‍ക്കുക.വെണ്ണ നന്നായി അടിച്ചു മയപ്പെടുത്തിയ ശേഷം തയാറാക്കിയ സിറപ്പ് മെല്ലേ യോജിപ്പിക്കുക.

11. ബേക്ക് ചെയ്ത കേക്കില്‍ ഒരെണ്ണം പ്ലേറ്റില്‍ വച്ചശേഷം മീതെ , ചെറുചൂടുളള സിറപ്പ് ഒഴിക്കുക. ഇതിനു മുകളില്‍ ഐസിങ് കനം കുറച്ചു തേയ്ക്കുക.

12. ഇതിനു മുകളില്‍ അടുത്ത കേക്ക് വച്ച് അതിനു മുകളില്‍ സിറപ്പും പിന്നീട് ഐസിങ്ങും തേയ്ക്കുക.
13. ഇതിനു മുകളിലുംവശങ്ങളിലുമായി ചോക്‌ലേറ്റ് കേള്‍സ് അമര്‍ത്തി വച്ച് അലങ്കരിക്കുക.

14. സെല്‍ഫ് റെയ്‌സിങ് ഫ്‌ളവര്‍ ലഭിക്കുന്നില്ലെങ്കില്‍ പകരം രണ്ടു കപ്പ് മൈദയില്‍ നാലു ചെറിയ സ്പൂണ്‍ വടിച്ച് ക്രീം ഓഫ് ടാര്‍റ്റര്‍, രണ്ടു ചെറിയ സ്പൂണ്‍ വടിച്ച് സോഡാ ബൈ കാര്‍ബണേറ്റ് എന്നിവ ചേര്‍ത്ത് ഉപയോഗിക്കാം.


(Manorama)


 

Categories

Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38) ചമ്മന്തി (3) മീൻ (1)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs