മീന്‍ പത്തിരി




ആവശ്യമുള്ള സാധനങ്ങള്‍


  • മേല്‍ക്കൂട്ടിന്‌
  • ദശക്കട്ടിയുള്ള മീന്‍ (കഷണങ്ങളാക്കിയത്‌)- 8 കഷണം
  • മുളകുപൊടി- രണ്ടര ടീസ്‌പൂണ്‍
  • മഞ്ഞള്‍പ്പൊടി- അര ടീസ്‌പൂണ്‍
  • ഇഞ്ചി അരച്ചത്‌- രണ്ട്‌ ടീസ്‌പൂണ്‍
  • ഉപ്പ്‌- ഒരു ടീസ്‌പൂണ്‍
  • വെള്ളം- രണ്ട്‌ ടീസ്‌പൂണ്‍
  • എണ്ണ- എട്ട്‌ ടീസ്‌പൂണ്‍
  • അരപ്പിന്‌
  • പെരുംജീരകം- അര ടീസ്‌പൂണ്‍
  • ഉള്ളി(മുറിച്ച്‌ ചെറിയ കഷണങ്ങളാക്കിയത്‌)- ഒന്ന്‌ ഇടത്തരം
  • ഇഞ്ചി അരിഞ്ഞത്‌- ഒരു ടീസ്‌പൂണ്‍
  • വെളുത്തുള്ളി (കഷണങ്ങളാക്കിയത്‌)- ഒരു ടീസ്‌പൂണ്‍
  • കറിവേപ്പില- 3 തണ്ട്‌
  • മുളകുപൊടി- ഒന്നര ടീസ്‌പൂണ്‍
  • മഞ്ഞള്‍പ്പൊടി- അര ടീസ്‌പൂണ്‍
  • ഗരംമസാല- അര ടീസ്‌പൂണ്‍
  • വെള്ളം- മൂന്ന്‌ ടീസ്‌പൂണ്‍
  • എണ്ണ- നാല്‌ ടീസ്‌പൂണ്‍
  • ഉപ്പ്‌- ഒരു ടീസ്‌പൂണ്‍
  • പത്തിരിക്ക്‌
  • അരിപ്പൊടി- ഒരു കപ്പ്‌
  • വെള്ളം- ഒരു കപ്പ്‌
  • പെരുംജീരകം- അര ടീസ്‌പൂണ്‍
  • ഉപ്പ്‌- ആവശ്യത്തിന്‌

തയാറാക്കുന്ന വിധം

മീനിലേക്ക്‌ മുളകുപൊടി,മഞ്ഞള്‍പ്പൊടി, ഇഞ്ചി അരച്ചത്‌, ഉപ്പ്‌, വെള്ളം എന്നിവ ചേര്‍ക്കുക. അര മണിക്കൂര്‍ വയ്‌ക്കുക. ചൂടായ പാനില്‍ എണ്ണയൊഴിച്ച്‌ അതിലേക്ക്‌ മീനിട്ട്‌ ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ മൂപ്പിക്കുക. ഒരു പാനില്‍ എണ്ണയൊഴിച്ച്‌ അതിലേക്ക്‌ ഇഞ്ചിയും വെളുത്തുള്ളിയും കറിവേപ്പിലയും ഉലുവാപ്പൊടിയും ഇടുക. വെളുത്തുള്ളിയുടെ പച്ചമണം മാറിക്കഴിയുമ്പോള്‍ ഉള്ളിയും ഉപ്പും ചേര്‍ത്ത്‌ മൂപ്പിക്കുക. ബ്രൗണ്‍ നിറമാകുമ്പോള്‍ മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ഗരംമസാലയും ചേര്‍ക്കുക. രണ്ട്‌ മിനിറ്റിന്‌ ശേഷം അല്‍പ്പം വെള്ളമൊഴിച്ച്‌ ഫ്രൈ ചെയ്‌ത മീന്‍ കഷണങ്ങളിടുക. ചെറുതീയില്‍ വച്ച്‌ ചൂടായ ശേഷം വാങ്ങുക.
അരിപ്പൊടിയില്‍ പെരുംജീരകവും ഉപ്പും ചേര്‍ത്ത്‌ അല്‍പ്പം വെള്ളമൊഴിച്ച്‌ നന്നായി കുഴയ്‌ക്കുക. ചപ്പാത്തി മാവിന്റെ പരുവത്തിലാകുമ്പോള്‍ ചെറിയ ഉരുളകളാക്കുക. പരത്തിയെടുത്ത പത്തിരിയില്‍ മീന്‍ മസാല വയ്‌ക്കുക. മുകളില്‍ മറ്റൊരു പത്തിരി വച്ച്‌ അറ്റം നന്നായി അമര്‍ത്തുക. ഇഡലി കുക്കറില്‍ പത്തു മുതല്‍ പന്ത്രണ്ട്‌ മിനിറ്റ്‌ വരെ ചെറുതീയില്‍ വേവിക്കുക. ചൂടോടെ വിളമ്പാം.



 

Categories

Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38) ചമ്മന്തി (3) മീൻ (1)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs