
ചേരുവകള്‍
- ബ്രഡ് സ്ലൈസ് ആറെണ്ണം
 - പൊടിച്ച പഞ്ചസാര നാല് ടീസ്പൂണ്‍
 - കശുവണ്ടി 100 ഗ്രാം
 - ചോക്ലേറ്റ് ഒന്ന് (ചെറുത്)
 - കൊക്കോ പൗഡര്‍ നാല് ടീസ്പൂണ്‍
 - വെള്ളം രണ്ട് ടീസ്പൂണ്‍
 - ഐസിങ് ഷുഗര്‍ എട്ട് ടീസ്പൂണ്‍
 - ഗ്രേറ്റ് ചെയ്ത ചോക്ലേറ്റ് ഒരെണ്ണം.
 
പാകം ചെയ്യുന്ന വിധം
ബ്രഡിന്റെ അരിക്  കളഞ്ഞശേഷം പൊടിച്ചുവെക്കുക. ഇതിലേക്ക് പഞ്ചസാര, കശുവണ്ടി എന്നിവ യോജിപ്പിച്ച്  ചെറുനാരങ്ങയുടെ വലുപ്പത്തില്‍ കുഴച്ചു വെക്കുക. ശേഷം കുറച്ചുനേരം ഫ്രിഡ്ജില്‍  വെക്കുക. ചോക്ലേറ്റ് വെള്ളത്തില്‍ അലിയിച്ചു ചേര്‍ക്കുക. ഇതില്‍ കൊക്കോ പൗഡറും  ചേര്‍ത്ത്, ചെറുതീയില്‍ കുറച്ചുനേരം വേവിക്കുക. വാങ്ങിവെച്ച് ഇതില്‍ ഐസിങ് ഷുഗര്‍  ചേര്‍ത്ത് തണുക്കാന്‍ വെക്കുക. ഇത് നേരത്തെ തയ്യാറാക്കിവെച്ച ബോളിന് മുകളില്‍  ഒഴിച്ച് ഉപയോഗിക്കാം. 
ലേബലുകള്‍:
Dessert,
Malayalam

 Previous Article
                    
                    
                    
                    

