ചേരുവകള്‍
- കശുവണ്ടി - 200 ഗ്രാം (അരച്ചത്)
 - ക്രീം - 200 ഗ്രാം
 - ബട്ടര്‍ - 100 ഗ്രാം
 - കുരുമുളക് പൊടി - ആവശ്യത്തിന്
 - ഉപ്പ് - ആവശ്യത്തിന്
 - കാരറ്റ് പൊടിയായി അരിഞ്ഞത് - രണ്ടെണ്ണം
 - സ്പ്രിംഗ് ഒനിയന്‍ അരിഞ്ഞത് - രണ്ടെണ്ണം
 - ചിക്കന്‍ സ്റ്റോക്ക് - നാല് കപ്പ്
 - മൈദ - നാല് ടേബിള്‍ സ്പൂണ്‍
 - സവാള പൊടിയായി അരിഞ്ഞത് - രണ്ടെണ്ണം
 - സെലറി പൊടിയായി അരിഞ്ഞത് - ഒരു തണ്ട്
 
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ ബട്ടര്‍ ചൂടാക്കി അതില്‍ സവാള, കാരറ്റ് എന്നിവ വഴറ്റുക. അതില്‍ മൈദ ചേര്‍ത്ത് ചൂടാകുമ്പോള്‍ സ്റ്റോക്ക് ഒഴിച്ച് കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കി കൊണ്ടിരിക്കണം. കശുവണ്ടി അരച്ചത് ചേര്‍ത്ത് വീണ്ടും തിളപ്പിക്കുക. അതില്‍ ക്രീം ചേര്‍ത്ത് ചൂടാകുമ്പോള്‍ സ്പ്രിംഗ് ഒനിയന്‍, സെലറി അരിഞ്ഞത് എന്നിവ ചേര്‍ത്ത് ചൂടോടെ വിളമ്പുക.
(ജോയ്‌സ് വല്‍സന്‍)
ലേബലുകള്‍:
Chicken,
Malayalam,
Soup


 Previous Article
                    
                    
                    
                    

