ചെമ്മീന്‍ കറി (തേങ്ങാ അരച്ച് മാങ്ങയും മുരിങ്ങയ്ക്കയും ചേര്‍ത്തത്)



ചേരുവകൾ: 

  • ചെമ്മീന്‍ - 1 കിലോ
  • തേങ്ങാ തിരുമ്മിയത്‌ -ഒരു കപ്പ്‌ 
  • കുഞ്ഞുള്ളി - 4
  • വെളുത്തുള്ളി – 4 അല്ലി
  • പച്ചമുളക് – 5 (എരിവു കൂടണമെങ്കില്‍ കൂട്ടാം )
  • മാങ്ങാ – 1 ( മാങ്ങയ്ക്ക് പുളി കുറവ് ആണെങ്കില്‍ ഒരു തക്കാളി കൂടി ചേർക്കാം. മാങ്ങാ ഇല്ലെങ്കില്‍ 2 – 3 കുടംപുളി ഉപയോഗിക്കാം ) 
  • മുരിങ്ങക്കാ – 1
  • കാശ്മീരി മുളക് പൊടി - 1 ടീ സ്പൂണ്‍ 
  • മല്ലിപൊടി - 1 ടീസ്പൂണ്‍
  • പെരുംജീരകം – അര ടീസ്പൂണ്‍; പൊടിയ്ക്കാത്തത് വേണം.
  • ഇഞ്ചി – ഒരു ടീസ്പൂണ്‍ അരിഞ്ഞത് ( വേണമെങ്കില്‍ )
  • മഞ്ഞപ്പൊടി -½ ടീസ്പൂണ്‍ 
  • കറിവേപ്പില – 2 കതിര്‍
  • വെളിച്ചെണ്ണ – കടുക് വറക്കാന്‍ വേണ്ടി മാത്രം ഒരു സ്പൂണ്‍ എടുക്കുക
  • ഉപ്പ് – പാകത്തിന്
  • വറ്റല്‍ മുളക് - 2

തയാറാക്കുന്ന  വിധം:



ചെമ്മീന്‍ വൃത്തിയാക്കി കഴുകി മഞ്ഞപൊടിയും ഒരു നുള്ള് മുളകുപൊടിയും അല്പം ഉപ്പും പുരട്ടി വെയ്ക്കുക.

തേങ്ങാ തിരുമ്മിയതും രണ്ടു കുഞ്ഞുള്ളിയും മുളക് പൊടിയും മല്ലിപൊടിയും പെരുംജീരകവും മിക്സറില്‍ അല്പം വെള്ളം ചേര്ത്ത് അരച്ചെടുക്കുക.


ഒരു മണ്‍ചട്ടിയില്‍ ചെമ്മീനും, മുരിങ്ങക്കാ, മാങ്ങാ, വെളുത്തുള്ളി എന്നിവ അരിഞ്ഞതും ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും ചേർത്ത് ഒരു കപ്പ്‌ വെള്ളം ഒഴിച്ച് വേവിയ്ക്കുക. ചെമ്മീന്‍ മുക്കാല്‍ വേവ് ആകുമ്പോള്‍ തേങ്ങാ അരപ്പ് ചേർത്ത് ഇളക്കി ആവശ്യത്തിന് ഉപ്പും ചേർത്ത് തീയ് കുറച്ചു അടച്ചു വെച്ച് വേവിയ്ക്കുക. കറി വെന്തു ചാറു ഒന്ന് കുറുകട്ടെ. തീയ് അണയ്ക്കുക. ഇനി ഒരു ചീനച്ചട്ടിയില്‍ കടുകും കറി വേപ്പിലയും വറ്റല്‍ മുളകും താളിച്ച് ചേർകുക. തേങ്ങാ അരച്ച ചെമ്മീന്‍ കറി തയ്യാര്‍.

ടിപ്സ് :

ചെമ്മീന്‍ ഒരുപാട് വെന്തു പോകരുത്.
മാങ്ങാ ഇല്ലെങ്കില്‍ മാത്രം കുടംപുളി ചേര്‍ക്കുക.



 

Categories

Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38) ചമ്മന്തി (3) മീൻ (1)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs