കടലപ്രഥമൻ
ചേരുവകൾ
കടലപ്പരിപ്പ് 150 ഗ്രാം
ശർക്കര 300 ഗ്രാം
തേങ്ങാപ്പാല് (ഒന്നാം പാല്) ഒരു കപ്പ്
(രണ്ടാം പാല്) മൂന്നു കപ്പ്
(നേർത്ത മൂന്നാം പാല് ) രണ്ട് കപ്പ്
ഏലക്കപ്പൊടി സ്വാദിന്
ചുക്കുപൊടി ഒരുനുള്ള്
ചൗവ്വരി (കുതിർത്തത് )
തേങ്ങാക്കൊത്ത് (ചെറുതായി നുറുക്കിയത്) ഒരു ടേബിൾ സ്പൂൺ
അണ്ടിപ്പരിപ്പ് (പൊട്ടിച്ചത്) രണ്ട് ടേബിൾ സ്പൂൺ
നെയ്യ് രണ്ട് ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം:
കടലപ്പരിപ്പ് വേവിച്ച് മിക്സിയിൽ അടിച്ചെടുക്കുക. ശർക്കര കുറച്ച് വെള്ളമൊഴിച്ച് പാനിയാക്കി അരിച്ചെടുത്ത് കടലപ്പരിപ്പും ചേർത്ത് ഒന്നര സ്പൂൺ നെയ്യും ഒഴിച്ച് വരട്ടുക. ഇതിലേക്ക് കുതിർത്ത ചൗവ്വരിയും മൂന്നാം പാലും ഒഴിച്ച് തിളപ്പിക്കുക. രണ്ടാം പാലിൽ ഏലക്കാപ്പൊടിയും ചുക്കുപൊടിയും കലക്കി ഒഴിച്ച് പായസം തിളച്ച് പാകമാകുമ്പോൾ വാങ്ങി ഒന്നാം പാല് ഒഴിക്കുക. തേങ്ങാക്കൊത്ത് അണ്ടിപ്പരിപ്പും നെയ്യിൽ വറുത്തിടുക.
(ശാരദാ വർമ)
 ലേബലുകള്‍:
Dessert,
Malayalam,
Onam,
Payasam
ലേബലുകള്‍:
Dessert,
Malayalam,
Onam,
Payasam

 
 
 Previous Article
 Previous Article
 
 
 
 
 
 
 
 
 
 
                     
                     
                     
                     
 
 പോസ്റ്റുകള്‍
പോസ്റ്റുകള്‍
 
 

 
 
 
