ഹല്‍വ




ചേരുവകള്‍

  • കോണ്‍ഫ്ളോര്‍ ഒരു കപ്പ്
  • പഞ്ചസാര – 2 കപ്പ്
  • വെള്ളം 3കപ്പ്
  • നാരങ്ങാനീര് – ഒരു ടീസൂണ്‍
  • കാഷ്യൂനട്ട് കിസ്മിസ് – അരപ്പിടി വീതം
  • മഞ്ഞള്‍പ്പൊടി/ ഫുഡ് കളര്‍ – ഒരു നുള്ള് / 2 തുള്ളി
  • പൈനാപ്പിള്‍ എസനസ് – 3 തുള്ളി
  • നെയ്യ് – ഒരു കപ്പ്

തയാറാക്കുന്ന വിധം

ഒരു നോണ്‍സ്റ്റിക് പാത്രത്തില്‍ രണ്ടു കപ്പ് പഞ്ചസാരയും രണ്ടു കപ്പ് വെള്ളവും ചേര്‍ത്ത് പാനിയാക്കുക. ഇതിലേക്ക് നാരങ്ങാനീരും ചേര്‍ക്കുക. നന്നായി തിളച്ചുവരുമ്പോള്‍ ഒരു കപ്പ് കോണ്ഫ്ളോറില്‍ ഒരു കപ്പ് വെള്ളം ചേര്‍ത്ത് കട്ട കെട്ടാതെ ഇളക്കിയോജിപ്പിച്ച് ചേര്‍ത്ത് തുടരെ ഇളക്കുക. അതിലേക്ക് മഞ്ഞള്‍പ്പൊടി ഒരു നുള്ള് അല്ലെങ്കില്‍ ഫുഡ് കളര്‍ പൈനാപ്പിള്‍ എസന്‍സ് എന്നിവ ചേര്‍ത്ത് ഇളക്കികൊണ്ടിരിക്കുക. പാത്രത്തില്‍ നിന്ന് വിട്ടു തുടങ്ങുമ്പോള്‍ ഇടയ്ക്കിടയ്ക്ക് നെയ്യ് ചേര്‍ത്ത് കൊടുക്കണം.

ഇങ്ങനെ പകുതി നെയ്യ് ചേര്‍ത്ത ശേഷം കാഷ്യൂ, കിസ്മിസ് ചേര്‍ക്കുക. വീണ്ടും ഇടയ്ക്കിടയ്ക്ക് നെയ്യ് ചേര്‍ത്ത് ആറുമുതല്‍ ഒന്‍പത് മിനിട്ടുവരെ തുടരെ അടിയില്‍ പിടിക്കാതെ ഇളക്കി നെയ്യ് തടവിയ പാത്രത്തിലേക്ക് മാറ്റുക. ചതുരാകൃതിയിലുള്ള പാത്രത്തില്‍ മുറിച്ചെടുക്കാന്‍ എളുപ്പമാകും. തണുത്തതിനുശേഷം മുറിച്ച് ഉപയോഗിക്കാം.


[Read More...]


പ്രഷര്‍കുക്കര്‍ മസാല റൈസ്‌





ആവശ്യമുള്ള സാധനങ്ങള്‍

  • ബട്ടര്‍ - ഒരു ടേബിള്‍ സ്‌പൂണ്‍
  • പച്ച, ചുവപ്പ്‌, മഞ്ഞ നിറങ്ങളിലുള്ള ക്യാപ്‌സിക്കം - ഓരോന്നിന്റെയും പകുതി വീതം ചെറിയ ചതുരകഷ്‌ണങ്ങളാക്കിയത്‌.
  • കുരുമുളകുപൊടി - ഒരു ടേബിള്‍ സ്‌പൂണ്‍
  • ചിക്കന്‍ ക്യൂബ്‌സ് - നാലെണ്ണം
  • ബസുമതി അരി - രണ്ട്‌ കപ്പ്‌
  • ഉപ്പ്‌ - പാകത്തിന്‌

തയാറാക്കുന്ന വിധം

കുക്കറില്‍ ബട്ടര്‍ ഇട്ട്‌ ചൂടാകുമ്പോള്‍ ക്യാപ്‌സിക്കം വഴറ്റുക. ഇതിലേക്ക്‌ കുരുമുളക്‌ പൊടിയും ചിക്കന്‍ ക്യൂബ്‌സും ചേര്‍ക്കുക. ശേഷം അരിയും വെള്ളവും ചേര്‍ത്തിളക്കി ഒരു വിസില്‍ വരുന്നതുവരെ വേവിക്കുക. കുക്കര്‍ അടുപ്പില്‍ നിന്ന്‌ ഇറക്കി ആവി പോയശേഷം തുറന്ന്‌ പാകത്തിന്‌ ഉപ്പും ചേര്‍ത്ത്‌ ചൂടോടെ ഉപയോഗിക്കാം.


(റ്റോഷ്‌മ ബിജു വര്‍ഗീസ്‌)




[Read More...]


കറുത്ത ഹൽവ




ആവശ്യമുള്ള സാധനങ്ങൾ

  • അരിപ്പൊടി - 500gm
  • ശർക്കര - 2 കിലോ
  • തേങ്ങാ - 3 എണ്ണം
  • അണ്ടിപരിപ്പ് - അരക്കപ്പ്
  • ഏലക്ക - പത്തെണ്ണം
  • നെയ്യ്‌ - ആവശ്യത്തിനു
  • വെളിച്ചെണ്ണ - ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

ശർക്കര ഉരുക്കി പാനിയാക്കുക.തേങ്ങാ പിഴിഞ്ഞു പാൽഎടുക്കുക.ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ അരിപ്പൊടി തേങ്ങാപാൽ ശർക്കരപാനി ഏലക്കപൊടി ഇവ നന്നായി കലക്കുക.വെള്ളം കുറച്ചു കൂടിയാലുംകുറയരുത്.ഇത് അടുപ്പിൽ വെച്ച് കൈഎടുക്കാതെ ഇളക്കുക തിളച്ചു തുടങ്ങുമ്പോൾ തീ കുറച്ചു വച്ച് ഇളക്കുക.

വെള്ളം പറ്റുന്നതനുസ്സരിച്ചു നെയ്യും വെളിച്ചെണ്ണയും ചേർത്ത് കൊടുക്കുക.വെള്ളം ഒരുവിതം പറ്റിവരുമ്പോൾ അണ്ടിപ്പരിപ്പ് നുറുക്കിയത് ചേർക്കുക.പാത്രത്തിൽ നിന്ന്‌ വിട്ടു എണ്ണ നന്നായി തെളിഞ്ഞു വരുമ്പോൾ വേറൊരു പാത്രത്തിൽ ഒഴിച്ച് നിരത്തി വെക്കുക നന്നായി തണുത്തു കഴിഞ്ഞാൽ കട്ടു ചെയ്തു ഉപയോഗിക്കാം.


[Read More...]


ചിക്കൻ അനാർക്കലി




ആവശ്യമായ സാധനങ്ങൾ

  • ഇഞ്ചി - ഒരു സ്പൂൺ (അരിഞ്ഞത്)
  • വെളുത്തുള്ളി - രണ്ട് സ്പൂൺ (അരിഞ്ഞത്)
  • തക്കാളി - രണ്ട് സ്പൂൺ  (അരിഞ്ഞത്) + രണ്ട് കഷ്ണം
  • പച്ചമുളക് - രണ്ട്  (അരിഞ്ഞത്)
  • സവാള - രണ്ട് ടീസ്പൂൺ
  • കസ്തൂരി മേത്തി - ആവശ്യത്തിന്
  • മുളക് പൊടി - ഒരു സ്പൂൺ
  • കുരുമുളക് പൊടി - 1/2 സ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • ഖരം മസാല - 1/2 സ്പൂൺ
  • മഞ്ഞൾപ്പൊടി - 1/2 സ്പൂൺ
  • തൊണ്ടൻ മുളക് - രണ്ട് എണ്ണം 
  • പാം ഓയിൽ - 50 ഗ്രാം
  • ചിക്കൻ - 300 ഗ്രാം 

തയ്യാറാക്കുന്ന വിധം 

ഒരു പാൻ അടുപ്പിൽ വെച്ച് അതിലേക്ക് പാം ഓയിൽ ഒഴിക്കുക.  സവാള,  വെളുത്തുള്ളി അരിഞ്ഞത്, ഇഞ്ചി അരിഞ്ഞത്,  പച്ചമുളക് അരിഞ്ഞത് എന്നിവ അതിലേക്ക് ഇടുക. അതിനുശേഷം  കസ്തൂരി മേത്തി,  തക്കാളി അരിഞ്ഞതും അതിലേക്ക് ചേർത്ത് വഴറ്റുക. അതിനുശേഷം അതിലേക്ക് 300 ഗ്രാം ചിക്കൻ ഇട്ട് ഇളക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക,  മഞ്ഞൾപ്പൊടി,  മുളക് പൊടി, കുരുമുളക് പൊടി, ഗരം മസാലയും ഒരു നുള്ള്. രണ്ട് തൊണ്ടൻ മുളക് തുടങ്ങിയവയും വേണം. തക്കാളിയുടെ രണ്ട് കഷ്ണം ആവാം. പാകത്തിന് വെള്ളം. അഞ്ച് മിനിട്ട് വേവിക്കുക. 
ചിക്കൻ അനാർക്കലി റെഡി.
[Read More...]


ഫുൾജാർ സോഡ



ആവശ്യമായ സാധനങ്ങൾ


  • പച്ചമുളക് ജ്യൂസ്
  • പുതിയിനയില ജ്യൂസ്
  • ഇഞ്ചി നീര്
  • നാരാങ്ങാ നീര്
  • കസ്കസ് കുതിർത്ത് വെച്ചത്.
  • ആവശ്യത്തിന് പ‌ഞ്ചസാര ലായനി
  • ആവശ്യത്തിന് ഉപ്പ്
  • സോഡ

തയ്യാറാക്കുന്ന രീതി

ആദ്യം വലിയൊരു ഗ്ലാസും അതിലിറങ്ങിക്കിടക്കുന്ന ചെറിയ ഗ്ലാസും(വെയ്ററുള്ള ഗ്ലാസായിരിക്കണം.) എടുക്കുക. വലിയ ഗ്ലാസിലേക്ക് സോഡ ഒഴിക്കുക. ചെറിയ ഗ്ലാസിലേക്ക് സോഡ ഒഴികെയുള്ള ചേരുവകൾ ഒഴിക്കുക. നമ്മുടെ രുചിക്കനുസരിച്ചാണ് ചേരുവകളാണ്‌ എടുക്കേണ്ടത്. ശേഷം വലിയ ഗ്ലാസിലേക്ക് ചെറിയ ഗ്ലാസ് വയ്ക്കുക.





[Read More...]


ഫ്രൈഡ് മട്ടണ്‍ ലിവര്‍



ആവശ്യമുള്ള സാധനങ്ങള്‍


  • മട്ടണ്‍ ലിവര്‍ കഷണങ്ങളാക്കിയത് - ഒരു കിലോ 
  • സവാള -1/2 കിലോ (ചെറിയ ചതുര കഷണങ്ങളാക്കിയത്) 
  • ഇഞ്ചി ചതച്ചത് - ഒരു കഷണം 
  • വെളുത്തുള്ളി ചതച്ചത് - 3 ടീസ്പൂണ്‍ 
  • പച്ചമുളക് നീളത്തില്‍ കീറിയത് - 5 എണ്ണം 
  • മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്, കറിവേപ്പില - ആവശ്യത്തിന് 
  • കുരുമുളക് ചതച്ചത് - ആവശ്യത്തിന് 
  • ഗരംമസാല - ഒരു ടീസ്പൂണ്‍ 
  • മല്ലിപ്പൊടി - ഒരു ടീസ്പൂണ്‍

തയാറാക്കുന്ന വിധം

ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് സവാള, ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി ഇവ വഴറ്റുക. ഈ സമയം കരള്‍ അല്‍പ്പം മഞ്ഞള്‍പ്പൊടി, മുളകുപൊടി കുറച്ച് വെള്ളം ഇവ ചേര്‍ത്ത് വേവിക്കുക. (കരള്‍ ഉപ്പിടാതെ വേണം വേവിക്കാന്‍. ഉപ്പിട്ടാല്‍ കല്ലിക്കും). വഴറ്റിയ  ചേരുവയില്‍ പൊടികളും ഇട്ട് വഴറ്റുക. ഇവ ബ്രൗണ്‍ നിറമാകുമ്പോള്‍ വെന്ത കരളും ചേര്‍ത്തിളക്കുക. പിന്നെയും വേകാനുണ്ടെങ്കില്‍ അല്‍പ്പം ചൂടുവെള്ളംകൂടി ചേര്‍ത്ത് ചെറുതീയില്‍ വേവിക്കുക.

വെന്ത ഇറച്ചിയില്‍ പച്ചമുളകും, ചതച്ച കുരുമുളകും ഉപ്പും കറിവേപ്പിലയും ഇട്ട് നന്നായി ഇളക്കി യോജിപ്പിച്ച് ഉലര്‍ത്തിയെടുക്കുകയോ ചെറിയ പിരളനാക്കിയെടുക്കുയോ ചെയ്യാം. ഇളക്കി ഒടുവില്‍ അല്‍പ്പം പച്ചവെളിച്ചെണ്ണയും ഒഴിച്ച് തട്ടിപ്പൊത്തി മൂടി വയ്ക്കുക.


(ആന്‍സമ്മ ഐസക് , വെട്ടൂര്‍)
[Read More...]


കടായി ചിക്കൻ





ആവശ്യമുള്ള സാധനങ്ങൾ


  • കോഴി - അര കിലോ(ചെറിയ കഷണങ്ങളാക്കിയത്)
  • വെളിച്ചെണ്ണ - രണ്ട് ടേബിൾ സ്പൂൺ
  • വെളുത്തുള്ളി - എട്ട് അല്ലി(ചെറുതായി അരിഞ്ഞത്)
  • ചിക്കൻ മസാല - രണ്ട് ടേബിൾ സ്പൂൺ
  • തക്കാളി - മൂന്നെണ്ണം(ചെറുതായി അരിഞ്ഞത്)
  • ഇഞ്ചി - ഒരു കഷണം(ചെറുതായി അരിഞ്ഞത്)
  • മല്ലിയില - കാൽ കപ്പ്(ചെറുതായി അരിഞ്ഞത്)
  • ഉപ്പ് - പാകത്തിന്
  • കസൂരിമേത്തി - ഒരു ടേബിൾ സ്പൂൺ
  • മല്ലിയില - ഒരു ടീസ്പൂൺ

തയാറാക്കുന്ന വിധം

ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് വഴറ്റി ചിക്കൻ മസാലപ്പൊടി ചേർത്തിളക്കാം. ശേഷം തക്കാളിയും മല്ലിയിലയും ചേർത്ത് വഴറ്റുക.

തക്കാളി വാടുമ്പോൾ ചിക്കനും പാകത്തിന് ഉപ്പും ചേർത്തിളക്കാം. വെള്ളം ചേർക്കാതെ പാത്രം അടച്ച് ചെറുതീയിൽ വേവിക്കുക. ചിക്കൻ വെന്തശേഷം കസൂരി മേത്തിയും മല്ലിയിലയും ചേർത്തിളക്കി വാങ്ങി വയ്ക്കാം.

(mangalam.com)



[Read More...]


ഫിഷ് കൊഫ്ത



ചേരുവകൾ:

  • മീന്‍ - ഒരു കിലോ അരിഞ്ഞത്
  • ബേലീഫ് - രണ്ടെണ്ണം
  • ഗ്രാമ്പൂ - ആറെണ്ണം
  • കുരുമുളക് പൊടി - അര ടീസ്പൂണ്‍
  • കടുക്, മഞ്ഞള്‍ - ഒരു ടീസ്പൂണ്‍ വീതം
  • പട്ട - ഒരു കഷണം
  • ഏലക്ക - അഞ്ചെണ്ണം
  • എണ്ണ - ഒന്നര കപ്പ്
  • സവാള - നാലെണ്ണം പൊടിയായരിഞ്ഞത്
  • മുട്ട - രണ്ടെണ്ണം
  • മൈദ - നാല് ടേ.സ്പൂണ്‍
  • മല്ലിയില, ജീരകം - ഒരു ടീസ്പൂണ്‍ വീതം
  • കശകള്‍, മല്ലി - രണ്ട് ടേ. സ്പൂണ്‍ വീതം
  • മല്ലിയില - കുറച്ച്, അലങ്കരിക്കാന്‍
  • തൈര് - ഒന്നേകാല്‍ കപ്പ്
  • വെളുത്തുള്ളി - ആറ് അല്ലി
  • ഇഞ്ചി - രണ്ട് കഷണം
  • ഉപ്പ് - പാകത്തിന്

പാകം ചെയ്യുന്ന വിധം:

മീന്‍ വലിയ ഒരു പാത്രത്തില്‍ ഇടുക. ഇതില്‍ ബേലീഫ്, ഗ്രാമ്പൂ, കുരുമുളക്, പട്ട, ഏലക്ക, ഉപ്പ് എന്നിവ ചേര്‍ത്ത് 500  മി.ലി. വെള്ളമൊഴിച്ച് തിളപ്പിക്കുക. ചെറുതീയില്‍ അടച്ചുവെച്ച് വേവിക്കുക. വാങ്ങി മീന്‍കഷണങ്ങള്‍ മാറ്റി മുള്ള് മാറ്റുക. ഇനിയത് നന്നായി ഉടക്കുക. ഒരു ടേ.സ്പൂണ്‍ എണ്ണ ഒരു പാനില്‍ ഒഴിച്ച് ചൂടാക്കി സവാളയില്‍ മൂന്നില്‍ ഒരുഭാഗമിട്ട് പൊന്‍നിറമാകും വരെ വഴറ്റുക. ഇതില്‍ മുട്ട, മൈദ, മല്ലിയില, ഒരു ടീസ്പൂണ്‍ ഇഞ്ചി അരച്ചത് എന്നിവ ചേര്‍ത്ത് വെക്കുക. കൈയില്‍ എണ്ണ തടവുക. ഇത് ചെറു ഉരുളകളാക്കി മാറ്റുക. ഇവ ചൂടെണ്ണയില്‍ വറുത്ത് കോരുക. നാല് ടേ. സ്പൂണ്‍ എണ്ണ ചൂടാക്കി മിച്ചമുള്ള സവാളയിട്ട് പൊന്‍നിറമാകും വരെ വറുക്കുക. ഒന്ന്-രണ്ട് മിനിറ്റ് ഇളക്കുക. രണ്ട്-നാല് ടീസ്പൂണ്‍ വെള്ളം തളിക്കാവുന്നതാണ്. വാങ്ങുക. ജീരകം, മല്ലി, കശകള്‍ എന്നിവ എണ്ണ ചേര്‍ക്കാതെ വറുത്ത് പൊടിച്ച് സവാളക്കൂട്ടില്‍ ചേര്‍ക്കുക. തൈര് അടിച്ചതും മഞ്ഞളുമായി ചേര്‍ക്കുക, എല്ലാം കൂടി ചേര്‍ത്ത് എണ്ണ തെളിയും വരെ അടുപ്പത്ത് വെച്ചശേഷം വാങ്ങുക. മീന്‍ വേവിച്ച വെള്ളം ഒഴിച്ച് 10 മിനിറ്റ് വേവിക്കുക. കൊഫ്തകള്‍ ചേര്‍ത്ത് 20-30 മിനിറ്റ് ചൂടാക്കി വാങ്ങി മല്ലിയിലയിട്ടലങ്കരിച്ച് ചോറിനൊപ്പം വിളമ്പുക.

[Read More...]


ചിക്കന്‍ ഫ്രൈ




ചേരുവകൾ:

  • കോഴി (ഇടത്തരം വലുപ്പമുള്ളത്) - ഒന്ന്
  • ഇഞ്ചി (അരച്ചത്) - ഒന്നര കഷണം
  • വെളുത്തുള്ളി (അരച്ചത്) - എട്ട് അല്ലി
  • മുട്ട - നാലെണ്ണം (അടിച്ചത്)
  • റൊട്ടിപ്പൊടി - ആവശ്യത്തിന്
  • ഉപ്പ്-പാകത്തിന്
  • എണ്ണ - വറുക്കാന്‍
  • കുരുമുളക് പൊടി - ഒരു ടേ.സ്പൂണ്‍

പാകം ചെയ്യുന്ന വിധം:

അരച്ചുവെച്ച ഇഞ്ചിയും വെളുത്തുള്ളിയും ഉപ്പും തമ്മില്‍ യോജിപ്പിക്കുക.  കോഴിയിറച്ചി ഇടത്തരം വലുപ്പമുള്ള കഷണങ്ങളാക്കി കഴുകി വൃത്തിയാക്കി ഈ അരപ്പും ചേര്‍ത്ത് പിടിപ്പിച്ച് കുരുമുളക് പൊടി വിതറി നന്നായിളക്കി വെക്കുക. ആവശ്യത്തിന് വെള്ളമൊഴിച്ച് വേവിച്ചു വാങ്ങുക. കഷണങ്ങള്‍ കോരിയെടുത്ത് മുട്ടയില്‍ മുക്കി, റൊട്ടിപ്പൊടിയില്‍ ഉരുട്ടി ചൂടെണ്ണയില്‍ വറുത്ത് കരുകരുപ്പാക്കി കോരുക.


[Read More...]


ക്രിസ്പി ലീവ്സ് വിത്ത് റോസ്റ്റഡ് ബീഫ് സലാഡ്




ചേരുവകൾ:

  • ബീഫ് അണ്ടര്‍കട്ട് - 100 ഗ്രാം
  • ഐസ് ബര്‍ഗ് ലെറ്റ്യൂസ് - 50 ഗ്രാം
  • റോമന്‍ ലെറ്റ്യൂസ് - 50 ഗ്രാം
  • പാര്‍സ്ലി ലീവ്സ് - 10 ഗ്രാം
  • ബ്ളാക്  ഒലിവ് - പത്ത് എണ്ണം
  • ചെറി ടൊമാറ്റോ നടുമുറിച്ചത് - അഞ്ച്
  • ചതച്ച കുരുമുളക് - ഒരു ടീസ്പൂണ്‍
  • ഉപ്പ് - പാകത്തിന്

പാകം ചെയ്യുന്ന വിധം:

കുരുമുളക് ചതച്ചതിന്‍െറ പകുതിയും ഉപ്പും ബീഫ് അണ്ടര്‍കട്ടില്‍ നന്നായി പുരട്ടിവെക്കുക. ഓവന്‍ 150 ഡിഗ്രി ചൂടാക്കുക. അതില്‍ തയാറാക്കിവെച്ച ബീഫ് പത്ത് മിനിറ്റ് റോസ്റ്റ് ചെയ്യുക. തണുക്കാനായി പുറത്തുവെക്കുക. അതിനുശേഷം രണ്ടുമുതല്‍ ആറു വരെയുള്ള ചേരുവകള്‍ പ്ലേറ്റില്‍വെച്ച് അലങ്കരിക്കുക. ഓവനില്‍ നിന്നെടുത്ത ബീഫ് ചെറുതായരിഞ്ഞ് പാത്രത്തില്‍വെക്കുക. അതിനുമുകളില്‍ കുരുമുളക് ചതച്ചത് വിതറി ഡ്രസിങ് തളിച്ച്  വിളമ്പാം.

ഡ്രസിങ്ങിന്

  • ബാള്‍സമിക് വിനീഗര്‍ - രണ്ട്  ടീസ്പൂണ്‍
  • ഒലിവ് ഓയില്‍ - രണ്ട് ടീസ്പൂണ്‍
  • വെളുത്തുള്ളി ചെറുതായരിഞ്ഞത് - കാല്‍ ടീസ്പൂണ്‍
  • മസ്റ്റാര്‍ഡ് പേസ്റ്റ് - കാല്‍ ടീസ്പൂണ്‍
  • ഉപ്പ് - പാകത്തിന്

ചേരുവകളെല്ലാം ഒന്നിച്ചാക്കി ഇളക്കി ചേര്‍ത്താല്‍ ഡ്രസിങ് റെഡിയായി.

[Read More...]


റോസ്‌റ്റഡ്‌ ചിക്കന്‍



ആവശ്യമുള്ള സാധനങ്ങള്‍

  • ചിക്കന്‍ -250 ഗ്രാം(ഇടത്തരം കഷണങ്ങളാക്കിയത്‌)
  • സവാള- രണ്ടെണ്ണം(ചെറുത്‌)
  • ഇഞ്ചി- വെളുത്തുള്ളി പേസ്‌റ്റ് (ഒന്നര ടേബിള്‍ സ്‌പൂണ്‍)
  • മുളകുപൊടി - നാല്‌ ടേബിള്‍ സ്‌പൂണ്‍
  • മല്ലിപ്പൊടി - രണ്ടര ടേബിള്‍ സ്‌പൂണ്‍
  • മഞ്ഞള്‍പൊടി - ഒരു ടേബിള്‍ സ്‌പൂണ്‍
  • കുരുമുളകുപൊടി - രണ്ട്‌ ടീസ്‌പൂണ്‍
  • ചിക്കന്‍മസാല - ഒന്നര ടീസ്‌പൂണ്‍
  • റിഫൈന്‍ഡ്‌ ഓയില്‍ -രണ്ട്‌ ടേബിള്‍ സ്‌പൂണ്‍
  • പച്ചമുളക്‌ -മൂന്നെണ്ണം
  • കറിവേപ്പില- മൂന്ന്‌ തണ്ട്‌
  • തൈര്‌- ആവശ്യത്തിന്‌
  • ഉപ്പ്‌- പാകത്തിന്‌

തയാറാക്കുന്ന വിധം

ചിക്കന്‍ കഴുകി വൃത്തിയാക്കി ഇഞ്ചി വെളുത്തുള്ളി പേസ്‌റ്റ് പുരട്ടി വയ്‌ക്കുക. മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി,കുരുമുളകുപൊടി, ചിക്കന്‍ മസാല ഇവ അരച്ചു വയ്‌ക്കുക. അല്‍പ്പ സമയം കഴിഞ്ഞ്‌ അരച്ചുവച്ച ചേരുവകളും തൈരും ഉപ്പും ചിക്കനില്‍ പുരട്ടി അരപ്പ്‌ പിടിക്കുന്നതിനായി അര മണിക്കൂര്‍ വയ്‌ക്കുക. ഒരു ചീനച്ചട്ടിയില്‍ ഓയില്‍ ചൂടാക്കിസവാളയും കറിവേപ്പിലയും ചേര്‍ത്ത്‌ വഴറ്റി ചിക്കനും വറുത്ത്‌ കോരിയെടുക്കാം.


 (റ്റോഷ്‌മ ബിജു വര്‍ഗീസ്‌)


[Read More...]


പൈനാപ്പിള്‍ കേക്ക്



Pine apple cake

ചേരുവകൾ 

  • പൈനാപ്പിള്‍ പൊടിയായി അരിഞ്ഞത് - ഒരു കപ്പ്
  • മൈദ - 800 ഗ്രാം
  • മഞ്ഞ ഫുഡ് കളര്‍ - ഒരു നുള്ള്
  • ബേക്കിങ് പൗഡര്‍ - ഒരു നുള്ള്
  • അണ്ടിപ്പരിപ്പ് പൊട്ട് - കാല്‍ക്കപ്പ്
  • ബദാം അരിഞ്ഞത് - പത്തെണ്ണം
  • കോഴിമുട്ട - മൂന്നെണ്ണം
  • വെണ്ണ - 400 ഗ്രാം
  • പഞ്ചസാര - 250 ഗ്രാം
  • നെയ്യ് - 50 മില്ലി

തയ്യാറാക്കുന്നവിധം


പൈനാപ്പിള്‍ പൊടിയായി അരിഞ്ഞത്‌ നെയ്യ് ചേര്‍ത്ത് ചെറിയ ചീനച്ചട്ടിയില്‍ വറുത്തെടുക്കുക. മൈദപ്പൊടി, ബേക്കിങ് പൗഡര്‍ എന്നിവ നന്നായി മിക്‌സാക്കി കുഴച്ചുവെക്കുക. കോഴിമുട്ടയില്‍ പഞ്ചസാര നന്നായിഅടിച്ച് പതപ്പിക്കുക.  അതിലേക്ക് വെണ്ണ, പൈനാപ്പിള്‍ എസന്‍സ്, അണ്ടിപ്പരിപ്പ് പൊട്ട്, ബദാം അരിഞ്ഞത് എന്നിവയും വറുത്തു വെച്ച പെനാപ്പിളും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്തതിനു ശേഷം ബട്ടര്‍പേപ്പര്‍ വിരിച്ച ബേക്കിങ് പാത്രത്തില്‍ പകര്‍ന്ന് ബേക്കിങ്  തട്ട് ഓവനില്‍ വെച്ച് 170 ഡിഗ്രി ചൂടില്‍ 50 മിനിറ്റ് വേവിക്കുക. പൈനാപ്പിള്‍ കേക്ക് റെഡിയായി.  

[Read More...]


കാരറ്റ് കേക്ക്



ചേരുവകൾ 

  • കാസ്റ്റര്‍ ഷുഗര്‍  - 450 ഗ്രാം
  • വെജിറ്റബിള്‍ ഓയില്‍  - 250 മില്ലി
  • മുട്ട  - നാല്
  • ഗ്രേറ്റ് ചെയ്ത കാരറ്റ് -  225 ഗ്രാം
  • മൈദ  - 225 ഗ്രാം
  • സോഡാപ്പൊടി  - ഒന്നര ടീസ്പൂണ്‍
  • ബേക്കിങ് പൗഡര്‍  -  ഒന്നര ടീസ്പൂണ്‍
  • മസാലക്കൂട്ട് പൊടിച്ചത് -  ഒരു ടീസ്പൂണ്‍
  • കറുവാപ്പട്ട പൊടിച്ചത് -  ഒരു ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഓവന്‍ 190 ഡിഗ്രിയില്‍ പ്രീഹീറ്റ് ചെയ്യുക. കേക്ക് ടിന്നില്‍ ബട്ടറും മാവും തൂകിവെക്കുക. കാസ്റ്റര്‍ ഷുഗര്‍, വെജിറ്റബിള്‍ ഓയില്‍, മുട്ട, കാരറ്റ് എന്നിവ മിക്‌സിങ് ബൗളിലിട്ട് രണ്ട് മിനുട്ട് യോജിപ്പിക്കുക. ബാക്കി ചേരുവ മറ്റൊരു പാത്രത്തിലിട്ട് യോജിപ്പിക്കുക. ഇതിലേക്ക് കാരറ്റിന്റെ കൂട്ട് ചേര്‍ത്ത് നന്നായി ഇളക്കുക. കേക്ക് ടിന്നില്‍ മാവ് നന്നായി നിരത്തി 35-45 മിനുട്ട് ബേക്ക് ചെയ്യുക. വയര്‍ റാക്കില്‍ കേക്ക് ടിന്‍ വെച്ച് 10 മിനുട്ട് തണുക്കാന്‍ അനുവദിക്കുക. ശേഷം കേക്ക് ടിന്നില്‍ നിന്ന് മാറ്റി വയര്‍ റാക്കില്‍തന്നെ വെച്ച് കേക്ക് നന്നായി തണുപ്പിക്കുക.

[Read More...]


ചെമ്മീന്‍ കറി




ചേരുവകള്‍:
  • വൃത്തിയാക്കിയ ചെമ്മീന്‍ - 1 കപ്പ്
  • തേങ്ങാപ്പാല്‍ -1/2 കപ്പ്
  • കുടംപുളി - 2
  • മല്ലിയില, ഉപ്പ്, എണ്ണ, കടുക്, വേപ്പില - ആവശ്യത്തിന്
  • ചുവന്നുള്ളി - 8
  • സവാള - 2 (ഗ്രേറ്റഡ്)
  • പച്ചമുളക് - 4 (വട്ടത്തില്‍)
  • വെളുത്തുള്ളി - 6 അല്ലി
  • മഞ്ഞള്‍പൊടി - 1/4 ടീസ്പൂണ്‍
  • തക്കാളി - 2

പാകം ചെയ്യുന്ന വിധം:

വൃത്തിയാക്കിയ ചെമ്മീന്‍ ഉപ്പും മഞ്ഞളും കുടംപുളിയുമിട്ട് വേവിച്ച് മാറ്റിവെക്കുക (കുടംപുളിയെടുത്ത് മാറ്റുക). എണ്ണ ചൂടാകുമ്പോള്‍ ഇഞ്ചി, വെളുത്തുള്ളി, ചുവന്നുള്ളി, സവാള, പച്ചമുളക്, തക്കാളി, ഉപ്പ് എന്നിവ ചേര്‍ത്ത് യഥാക്രമം വഴറ്റുക. ഇതിലേക്ക് അല്‍പം മഞ്ഞള്‍പൊടിയിടുക. പിന്നീട് തേങ്ങാപ്പാല്‍ ഒഴിച്ച് ആവി വരുമ്പോള്‍ വാങ്ങി മല്ലിയില വിതറി ഇളക്കുക. കടുകും കറിവേപ്പിലയും താളിച്ച് അലങ്കരിക്കുക.






[Read More...]


ഈത്ത​പ്പഴം ബിസ്‌കറ്റ് റോള്‍



ആവശ്യമുള്ള സാധനങ്ങള്‍


  • നെയ്യ് - 125 ഗ്രാം
  • ചിരകിയ ശര്‍ക്കര - 75 ഗ്രാം
  • ഏലയ്ക്കാപ്പൊടി - അര ടീസ്പൂണ്‍
  • കുരുകളഞ്ഞ ഈത്തപ്പഴം - 250 ഗ്രാം
  • മുട്ട - 1
  • പൊടിച്ച ബിസ്‌കറ്റ് - 200 ഗ്രാം
  • ചോക്ലേറ്റ് പേസ്റ്റ് - 50 ഗ്രാം
  • ഐസ്‌ക്രീം - നാല് സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ആദ്യം ശര്‍ക്കര ചൂടാക്കിയെടുക്കണം. ഇതിലേക്ക് മാറ്റിവെച്ച ഈത്തപ്പഴം ചേര്‍ത്ത് അഞ്ച് മിനിട്ടോളം ഇളക്കുക. തീ അണച്ച ശേഷം ഉടച്ചുവെച്ച മുട്ടയും ബിസ്‌കറ്റ് പൊടിയും ചേര്‍ത്ത് വെച്ച് ഉരുട്ടിവെക്കണം. ഇത് ഒരു റാപ്പിങ് ഷീറ്റിലേക്ക് മാറ്റി ചുരുട്ടിയ ശേഷം 15 മിനുട്ടുകൂടി ചൂടാക്കുക. ശേഷം ചോക്ലേറ്റില്‍ മുക്കി കട്ടിയാവാന്‍ വെക്കാം. അരമണിക്കൂര്‍ കഴിഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ച് ഉപയോഗിക്കാം.

[Read More...]


ചിക്കന്‍ ബട്ടര്‍ മസാല





ചേരുവകൾ 

  • എല്ലില്ലാത്ത ചിക്കന്‍ - അരക്കിലോ,
  • ബട്ടര്‍ - 100 ഗ്രാം,
  • ഇഞ്ചി - 2 ടീസ്‌പൂണ്‍,
  • വെളുത്തുള്ളി പേസ്റ്റ്‌ - 2 ടീസ്‌പൂണ്‍,
  • ഇഞ്ചി - 1 കഷ്‌ണം അരിഞ്ഞത്‌,
  • തക്കാളി - 3 എണ്ണം 
  • മുളകുപൊടി - 1 ടീസ്‌പൂണ്‍
  • മഞ്ഞള്‍പ്പൊടി - 1 ടീസ്‌പൂണ്‍
  • കസൂരി മേത്തി - 4 ടേബിള്‍സ്‌പൂണ്‍
  • ഫ്രഷ്‌ ക്രീം - 1 കപ്പ്‌
  • ഉപ്പ്‌ - ആവശ്യത്തിന് 

തയാറാക്കുന്ന വിധം: 

ഒരു പാനില്‍ എണ്ണ ചൂടാക്കുക.
ഇതിലേയ്‌ക്ക്‌ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്‌, ചിക്കന്‍ എന്നിവയിട്ട്‌ ഇളക്കണം. ചിക്കന്‍ ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുമ്പോള്‍ ബട്ടര്‍ ചേര്‍ത്തിളക്കുക. ഇതിലേയ്‌ക്ക്‌ തക്കാളി അരച്ചു ചേര്‍ക്കുക. ഇത്‌ നല്ലപോലെ ഇളക്കുക. ഇതിലേയ്‌ക്ക്‌ മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്‌ എന്നിവ ചേര്‍ത്തിളക്കണം.

ചിക്കന്‍ വെന്തു കഴിയുമ്പോള്‍ കസൂരി മേത്തി ചേര്‍ത്തിളക്കുക. പിന്നീട്‌ ഫ്രഷ്‌ ക്രീം, ഇഞ്ചി അരിഞ്ഞത്‌ എന്നിവ ചേര്‍ത്തിളക്കണം. ചിക്കന്‍ ബട്ടര്‍ മസാല തയ്യാര്‍. 

[Read More...]


കല്‍ത്തപ്പം




ചേരുവകള്‍

  • പച്ചരി - ഒരു കപ്പ്
  • ചോറ് - ഒരു കപ്പ്
  • ചെറിയ പഴം - ഒന്ന്
  • ശര്‍ക്കര - 500
  • ഉപ്പ് - ആവശ്യത്തിന്
  • ചെറിയ ഉള്ളി - 2 പോണ
  • തേങ്ങ കൊത്ത് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം.

അരി അര മണിക്കൂര്‍ വീതം വെള്ളത്തില്‍ ഇട്ട് കുതിര്‍ത്തുക. ശേഷം ശര്‍ക്കരയില്‍ അരച്ചെടുക്കുക ഇതിലേക്ക് പഴം ,ചോറ്, കുറച്ചു ഈസ്റ്റ് എന്നിവയും കൂടി ചേര്‍ത്ത് മിക്‌സിയില്‍ അടിച്ച് വെക്കുക. ഉപ്പും ചേര്‍ക്കുക. ദോശ മാവിന്റെ പരുവത്തില്‍ വേണം മാവ്.

ഒരു മണിക്കൂര്‍ കഴിഞ്ഞ് കുക്കറില്‍ നെയ്യ് തടവി തേങ്ങ, ഉള്ളി എന്നിവ ഇട്ട് വറുക്കുക അതിലേക്ക് ഈ മാവ് രണ്ടു കപ്പ് ഒഴിക്കുക. എന്നിട്ട് വിസില്‍ വെക്കാതെ പത്തു മിനിട്ട് ചെറു തീയില്‍ വേവിക്കുക.

(Achu Rajesh)
[Read More...]


മത്തി മുളകിട്ടത്




ചേരുവകൾ 

  •  മത്തി - 6 എണ്ണം 
  •  കാശ്മീരിചില്ലി പൌഡർ 3 അല്ലെങ്കിൽ 4 സ്പൂണ്‍ 
  •  മഞ്ഞൾ പൊടി -അര സ്പൂണ്‍ 
  •  ഉലുവ- ഒരു നുള്ള്
  •  കടുക് 
  •  ഇഞ്ചി - ചെറിയ കഷ്ണം
  •  കുഞ്ഞുള്ളി - 4 എണ്ണം
  •  വെളുത്തുള്ളി -3 എണ്ണം
  •  മല്ലിപൊടി -കാൽ സ്പൂണ്‍
  •  ഉപ്പ്‌ വെളിച്ചെണ്ണ്‍ , വേപ്പില
  •  ഉണക്ക മുളക് - 2 എണ്ണം
  •  കുടം പുളി -2 ചെറിയ കഷ്ണം (കുതിർത്തത് )

തയാറാക്കുന്നു വിധം 

ചൂടായ വെളിച്ചെണ്ണയിൽ, ഉലുവയും, കടുകും, ഉണക്ക മുളകും മൂപ്പിക്കുക, ഇഞ്ചി, ഉള്ളി, വെളുതുള്ളി അരിഞ്ഞത് ചേർത്ത്മൂക്കാൻ തുടങ്ങുബോൾ , പൊടികൾ ., ചേർത്ത് കരിയാതെ ഇളക്കുക . കുടമ്പുളിയും ,ആവശ്യത്തിനു വെള്ളവും ചേർത്ത് തിളക്കുബോൾ ,ഉപ്പു ചേര്ക്കുക . മത്തിയും , വേപ്പിലയും (കറി വേപ്പില) ചേർക്കുക. വെന്തു അല്പം കുറികിയ പരുവത്തിൽ ആകുമ്പോൾ , പച്ച വെളിച്ചെണ്ണയും , വേപ്പിലയും (കറിവേപ്പില) ചേർത്ത് വാങ്ങാം


[Read More...]


മൈസൂര്‍ ബോണ്ട




ചേരുവകള്‍


  • ഉരുളക്കിഴങ്ങ് ചെറിയ കഷ്ണമാക്കി വേവിച്ചത് - അരക്കപ്പ്
  • കോളിഫ്‌ളവര്‍ ചെറുതായി അരിഞ്ഞത് - ഒരുകപ്പ്
  • കടലപ്പൊടി - 500 ഗ്രാം
  • കോണ്‍ഫ്‌ലോര്‍ -200 ഗ്രാം
  • സവാള അരിഞ്ഞത് - അര കപ്പ്
  • വെളുത്തുള്ളി പേസ്റ്റ് - ഒരു ടേബിള്‍ സ്പൂണ്‍
  • മുളകുപൊടി - ഒരു ടീസ്പൂണ്‍ 
  • പച്ചമുളക് അരിഞ്ഞത് - എട്ടെണ്ണം
  • മല്ലിയില, കറിവേപ്പില, ഉപ്പ്, വെളിച്ചെണ്ണ - ആവശ്യത്തിന്

തയ്യാറാക്കുന്നവിധം

കടലപ്പൊടിയും കോണ്‍ഫ്‌ലോറും അല്പം വെള്ളവും  ഉപ്പും മഞ്ഞള്‍പൊടിയും ചേര്‍ത്ത് കുഴമ്പുപരുവത്തില്‍ കലക്കിയെടുക്കുക.

അല്പം വെള്ളവും  ഉപ്പും മുളക്‌പൊടിയും ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് കോളിഫ്‌ളവര്‍ വേവിക്കുക.

സവാള അരിഞ്ഞത്, പച്ചമുളക് ചീന്തിയത് എന്നിവ വെളിച്ചെണ്ണയില്‍ വഴറ്റിയശേഷം ഉരുളക്കിഴങ്ങ് വേവിച്ചത്, കോളിഫ്‌ളവര്‍വേവിച്ചത് എന്നിവ ചേര്‍ക്കുക. കുറച്ചുവെള്ളം കുടഞ്ഞ് ഇറച്ചിമസാലപ്പൊടി ചേര്‍ത്ത് ഇളക്കിയതിനുശേഷം  ആവശ്യത്തിന് ഉപ്പ്, മല്ലിയില, കറിവേപ്പില എന്നിവചേര്‍ത്തിളക്കിയാല്‍ മൈസൂര്‍ മസാല തയ്യാറായി. ഇത് ചൂടാറിയശേഷം പാകത്തിന് ഉരുളകളാക്കുക.  ഇത് നേരത്തേ കലക്കിവെച്ച മാവില്‍ മസാലയുരുള അല്‌പേനരം മുക്കിവെക്കുക.

ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഇളംചൂടാക്കി സാവധാനം വറുത്തു കോരിയാല്‍ മൈസൂര്‍ ബോണ്ട ചീറും.


(പ്രമോദ്കുമാർ വി.സി.)
[Read More...]


പാഷൻ ഫ്രൂട്ട് ജ്യൂസ്‌ വിത്ത് മിന്റ്




ചേരുവകൾ 


  • പാഷൻ ഫ്രൂട്ട് - 4 എണ്ണം 
  • വെള്ളം - 3 ഗ്ലാസ്‌ 
  • ഇഞ്ചി - ഒരു കഷ്ണം (ചെറുത് )
  • മിന്റ് - ആവശ്യത്തിന് 
  • ഉപ്പ് - 1 നുള്ള് 
  • പഞ്ചസാര - മധുരത്തിന് അനുസരിച്ചു 
  • മുളക് - 1 (ചെറുത് )
  • ഐസ് ക്യൂബ്സ് - ആവശ്യത്തിന് 

തയാറാക്കുന്ന വിധം 

പാഷൻ ഫ്രൂട്ട് പൾപ്പ് എടുത്തു ഒരു ജാറിൽ ഇടുക (ജ്യൂസ്‌ ജാർ) ബാക്കി ഐറ്റംസ് എല്ലാം ഇതിൽ തന്നെ ഇട്ടിട്ടു  മിക്സിയിൽ  വെള്ളം കൂടി ചേർത്തു അടിച്ചു ഐസ് ക്യൂബ്സ് ഇട്ടു എടുക്കുക. രുചികരമായ പാഷൻ ഫ്രൂട്ട് മിന്റ് ജ്യൂസ് റെഡി.

[Read More...]


 

Categories

Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38) ചമ്മന്തി (3) മീൻ (1)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs