തിരുവനന്തപൂരം ദം ബിരിയാണി





ആവശ്യമുള്ള സാധനങ്ങള്‍

  • ബസ്‌മതി അരി - 1 1/2 കിലോ
  • ചിക്കന്‍ -2 1/2 കിലോ
  • നാടന്‌ നെയ്യ്‌ -250 ഗ്രാം
  • സവാള - 10 എണ്ണം
  • തക്കാളി - 10 എണ്ണം
  • പച്ചമുളക്‌ - 10/12 എണ്ണം
  • ഇഞ്ചി ചതച്ചത്‌ -1 ടേബിള്‍ സ്‌പൂണ്‍
  • വെളുത്തുളളി - 3/4 ചതച്ചത്‌
  • പൊതിനയില - 3 ഇതള്‍
  • മല്ലിയില - 3 ഇതള്‍
  • നാരങ്ങനീര്‌ - 2 ടീ സ്‌പൂണ്‍
  • അണ്ടിപ്പരിപ്പ്‌ - 25 ഗ്രാം
  • ഉണക്കമുന്തിരി - 25 ഗ്രാം
  • ഗരം മസാല -1 ടീ സ്‌പൂണ്‍
  • കറുവപ്പട്ട - 4 എണ്ണം
  • ഗ്രാമ്പൂ - 4 എണ്ണം
  • ഏലയ്‌ക്കാ - 5 എണ്ണം
  • റോസ്‌ വാട്ടര്‍ - 1 1/2 ടീ സ്‌പൂണ്‍
  • കുങ്കുമപ്പൂ -1/4 ഗ്രാം(പാലില്‍ കലക്കിയത്‌)

തയാറാക്കുന്ന വിധം

ഒരു പാത്രത്തില്‌ 50 ഗ്രാം നെയ്യൊഴിച്ച്‌ ചൂടാക്കുക. ചെറുതായി അരിഞ്ഞ സവാള ഇതിലേക്കിട്ട്‌ നന്നായി വഴറ്റുക. നല്ല ബ്രൗണ്‍ കളറാകുമ്പോള്‍ കോരിയെടുക്കുക. ബിസ്‌ത റെഡി.

ഇനി ഒരു പാത്രത്തില്‍ അരിഞ്ഞ്‌ വച്ചിരിക്കുന്ന തക്കാളി ഇട്ട്‌ എണ്ണയില്ലാതെ നന്നായി വഴറ്റുക. തക്കാളി നന്നായി വാടിയ ശേഷം ചതച്ച പച്ചമുളകും ഇഞ്ചിയും വെളുള്ളിയും ഇട്ട്‌ നന്നായി ഇളക്കുക. ഇത്‌ മൂത്ത്‌ വരുമ്പോള്‍ അതിലേക്ക്‌ ചിക്കന്‍ കഷണങ്ങള്‍ ഇടാം.

ഇറച്ചി വേവുന്നതിനാവശ്യമായ വെള്ളം ഒഴിച്ച്‌ ആവശ്യത്തിന്‌ ഉപ്പും, പൊതിനയും ഇട്ട്‌ അടച്ച്‌ വെച്ച്‌ വേവിക്കുക. വേവാകും വരെ വെള്ളം വറ്റി പോവാതെ നോക്കണം. ആവശ്യമെങ്കില്‍ വീണ്ടും വെള്ളം ഒഴിക്കാം.

ചിക്കന്‍ വെന്താല്‍ ഇതിലേക്ക്‌ കുറേശെ ബിസ്‌ത ഇട്ടു കൊടുക്കുക. എന്നിട്ട്‌ കുറച്ച്‌ നേരം കൂടി അടച്ച്‌ വയ്‌ക്കുക. അതിനു ശേഷം ഗരം മസാല, നാരങ്ങാ നീര്‌, ഒരു പിടി മല്ലിയില എന്നിവ ഇടുക. മല്ലിയില വാടുമ്പോള്‍ ഇറച്ചി അടുപ്പില്‍ നിന്നിറക്കാം.

ഇനി ബിരിയാണിക്കുള്ള അരി വേവിക്കലാണ്‌. രണ്ട്‌ ലിറ്റര്‍ വെള്ളം ഒരു പാത്രത്തിലെടുത്ത്‌ തീയില്‍ വയ്‌ക്കുക. ചൂടാകുമ്പോള്‍ അതിലേക്ക്‌ കറുവപ്പട്ട, ഗ്രാമ്പൂ, ഏലയ്‌ക്കാ എന്നിവ ഇടുക. വെള്ളം നന്നായി തിളയ്‌ക്കുമ്പോള്‍ അതിലേക്ക്‌ ബാക്കിയുള്ള നെയ്യ്‌ പകുതി ഒഴിക്കുക.

പാകത്തിന്‌ ഉപ്പും ചേര്‍ത്ത്‌ ഇളക്കിയ ശേഷം അരി നന്നായി കഴുകി വെള്ളത്തിലിടുക. 1 1/2 ടീ സ്‌പൂണ്‍ റോസ്‌ വാട്ടര്‍ കൂടി ചേര്‍ത്ത്‌ അടച്ച്‌ വെച്ച്‌ വേവിക്കുക.

വെള്ളം വറ്റി കഴിഞ്ഞാല്‍ പിന്നെ കുറച്ച്‌ നേരം ആവിയില്‍ വേവിക്കണം. ഏകദേശം എണ്‍പത്‌ ശതമാനം വെന്ത്‌ കഴിഞ്ഞാല്‍ അത്‌ തീയില്‍ നിന്നും മാറ്റി വയ്‌ക്കുക. ഇനി തയ്യാറാക്കി വച്ചിരിക്കുന്ന ഇറച്ചി അടുപ്പില്‍ വയ്‌ക്കുക.
ഇറച്ചിക്കു മുകളിലായി അല്‌പം ബിസ്‌തയും മല്ലിയിലയും ഇടുക. അതിന്‌ മുകളിലായി വെന്ത അരി ഇട്ട്‌ ഒന്ന്‌ തട്ടി നിരത്തിയിടുക. അതിലേക്ക്‌ പാലില്‍ കലക്കി വച്ചിരിക്കുന്ന കുങ്കുമപ്പൂ തളിക്കുക.
ബിരിയാണിക്ക്‌ കളര്‍ വരാനാണ്‌ ഇങ്ങനെ ചെയ്യുന്നത്‌. 

അണ്ടിപ്പരിപ്പും മുന്തിരിയും വറുക്കാതെ അതിന്‌ മുകളില്‍ നിരത്തുക. അതിന്‌ മുകളിലായി ബാക്കിയുള്ള ബിസ്‌ത കൂടി വിതറുക.
മൈദാ മാവ്‌ നനച്ച്‌ പാത്രത്തിന്റെ മൂടിയും പാത്രവും ചേര്‍ത്ത്‌ ആവി പോവാത്ത വിധം ഒട്ടിക്കുക. പാത്രത്തിന്‌ മുകളില്‍ കുറച്ചു കനല്‍ കൂടി വിതറിയാല്‍ നല്ലത്‌. ഭാരമുള്ള എന്തെങ്കിലും എടുത്ത്‌ വയ്‌ക്കുക. പത്ത്‌ മിനിറ്റ്‌ വേവിച്ചാല്‌ ദം ബിരിയാണി റെഡി.





 

Categories

Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38) ചമ്മന്തി (3) മീൻ (1)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs