ആവശ്യമുള്ള സാധനങ്ങള്‍
താറാവ് - ഒരെണ്ണം (1-3 കിലോ)കുരുമുളക്- ഒരു ടീസ്‌പൂണ്‍
ഉപ്പ്- ആവശ്യത്തിന്
ഉരുക്കിയ ബട്ടര്‍- അര കപ്പ്
തയാറാക്കുന്ന വിധം
ഓവന്‍ 190 ഡിഗ്രിയില്‍ ചുടാക്കുക. ഉപ്പും കുരുമുളകും താറാവിലേക്ക് തേച്ചു പിടിപ്പിക്കുക. റോസ്‌റ്റിംഗ് പാനില്‍ വച്ച് ഓവനില്‍ ഒരു മണിക്കൂര്‍ വച്ച് വേവിക്കുക. പുറത്തെടുത്ത് കാല്‍ കപ്പ് ബട്ടര്‍ തേച്ച് വീണ്ടും ഓവനില്‍ 45 മിനിറ്റ് വയ്‌ക്കുക. ശേഷം കാല്‍ കപ്പ് ബട്ടര്‍ തേച്ച് വീണ്ടും 15 മിനിറ്റ് വയ്‌ക്കുക. ഗോള്‍ഡണ്‍ ബ്രൗണ്‍ നിറമാകുമ്പോള്‍ ചൂടോടെ വിളമ്പാം.