ഓലന്‍





ചേരുവകള്‍


  • വന്‍പയര്‍ – അര കപ്പ്‌
  • വെള്ളം – അര കപ്പ്‌
  • കുമ്പളങ്ങ കഷണങ്ങളാക്കിയത്‌ – ഒരു കപ്പ്‌
  • പച്ചമുളക്‌ കുറുകെ പിളര്‍ന്നത്‌ – 3 എണ്ണം
  • ചെറിയ ഉള്ളി നീളത്തില്‍ അരിഞ്ഞത് – 3-4 എണ്ണം
  • ഉപ്പ്‌ – പാകത്തിന്‌
  • തേങ്ങാപ്പാല്‍ – ഒരു കപ്പ്‌ (കൊക്കനട്ട് മില്‍ക്ക് പൌഡര്‍ ആണ് എങ്കില്‍ ഒരു കപ്പു ചൂട് വെള്ളത്തില്‍ 2 ടേബിള്‍സ്പൂണ്‍ പൌഡര്‍ ചേര്‍ത്ത് ഇളക്കുക.)
  • കറിവേപ്പില – 2 തണ്ട്
  • വെളിച്ചെണ്ണ – 11/2 ടേബിള്‍ സ്പൂണ്‍

പാകം ചെയ്യേണ്ട വിധം


വന്‍പയര്‍ ആറു മണിക്കൂര്‍ എങ്കിലും വെള്ളത്തില്‍ കുതിര്‍ത്ത്‌ എടുക്കുക. ഇത് നികക്കെ വെള്ളം ഒഴിച്ച് ഉപ്പും ചേര്‍ത്ത് കുക്കറില്‍ 5 മിനിറ്റ് വേവിക്കുക. ആവി പോയി കഴിയുമ്പോള്‍ തുറന്നു ഇതിലേക്ക് കുമ്പളങ്ങ, പച്ചമുളക്‌, ചെറിയ ഉള്ളി, അര കപ്പ്‌ വെള്ളം ആവശ്യമെങ്കില്‍ ഉപ്പ് എന്നിവ ചേര്‍ത്ത്‌ 2 വിസില്‍ വരുന്നത് വരെ വേവിക്കുക. ആവി പോയി കഴിയുമ്പോള്‍ വീണ്ടും തുറന്നു തേങ്ങാപ്പാല്‍ ഒഴിച്ച്‌ ചെറുതീയില്‍ ചൂടാക്കുക. അതിനുശേഷം വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്ത്‌ വാങ്ങിവയ്ക്കുക. ഓലന്‍ റെഡി. 




[Read More...]


Kumbilappam / Therali Appam



Ingredients 

• Roasted rice flour - 2 cups
• Grated Jaggery - 1 - 1 ½ cup
• Small banana - 3-4 Nos
• Grated coconut - ½ cup
• Cardamom powder - 2 Teaspoon
• Bay leaves ~ Vayana leaves as required for wrapping
• Coconut leaf sticks as required
• Water if required
• Serving 4-5 people

Directions

1.Wash and clean the bay leaves.
2.Take each bay leaf and fold it to make to a cone shape and pin it with coconut leaf stick and set aside.
3.In a pan add roasted rice flour, grated jaggery and mix well.
4.Then add the smashed bananas, grated coconut and cardamom powder to rice-jaggery mix and combine well without any lumps ( add little water if required, at this stage ).
5.Now fill the prepared mix to each bay leaf mould, steam for about 20-30 minutes or when its done.
6.Allow it to cool and remove the leaf mould before serving.
[Read More...]


തിരുവനന്തപൂരം ദം ബിരിയാണി





ആവശ്യമുള്ള സാധനങ്ങള്‍

  • ബസ്‌മതി അരി - 1 1/2 കിലോ
  • ചിക്കന്‍ -2 1/2 കിലോ
  • നാടന്‌ നെയ്യ്‌ -250 ഗ്രാം
  • സവാള - 10 എണ്ണം
  • തക്കാളി - 10 എണ്ണം
  • പച്ചമുളക്‌ - 10/12 എണ്ണം
  • ഇഞ്ചി ചതച്ചത്‌ -1 ടേബിള്‍ സ്‌പൂണ്‍
  • വെളുത്തുളളി - 3/4 ചതച്ചത്‌
  • പൊതിനയില - 3 ഇതള്‍
  • മല്ലിയില - 3 ഇതള്‍
  • നാരങ്ങനീര്‌ - 2 ടീ സ്‌പൂണ്‍
  • അണ്ടിപ്പരിപ്പ്‌ - 25 ഗ്രാം
  • ഉണക്കമുന്തിരി - 25 ഗ്രാം
  • ഗരം മസാല -1 ടീ സ്‌പൂണ്‍
  • കറുവപ്പട്ട - 4 എണ്ണം
  • ഗ്രാമ്പൂ - 4 എണ്ണം
  • ഏലയ്‌ക്കാ - 5 എണ്ണം
  • റോസ്‌ വാട്ടര്‍ - 1 1/2 ടീ സ്‌പൂണ്‍
  • കുങ്കുമപ്പൂ -1/4 ഗ്രാം(പാലില്‍ കലക്കിയത്‌)

തയാറാക്കുന്ന വിധം

ഒരു പാത്രത്തില്‌ 50 ഗ്രാം നെയ്യൊഴിച്ച്‌ ചൂടാക്കുക. ചെറുതായി അരിഞ്ഞ സവാള ഇതിലേക്കിട്ട്‌ നന്നായി വഴറ്റുക. നല്ല ബ്രൗണ്‍ കളറാകുമ്പോള്‍ കോരിയെടുക്കുക. ബിസ്‌ത റെഡി.

ഇനി ഒരു പാത്രത്തില്‍ അരിഞ്ഞ്‌ വച്ചിരിക്കുന്ന തക്കാളി ഇട്ട്‌ എണ്ണയില്ലാതെ നന്നായി വഴറ്റുക. തക്കാളി നന്നായി വാടിയ ശേഷം ചതച്ച പച്ചമുളകും ഇഞ്ചിയും വെളുള്ളിയും ഇട്ട്‌ നന്നായി ഇളക്കുക. ഇത്‌ മൂത്ത്‌ വരുമ്പോള്‍ അതിലേക്ക്‌ ചിക്കന്‍ കഷണങ്ങള്‍ ഇടാം.

ഇറച്ചി വേവുന്നതിനാവശ്യമായ വെള്ളം ഒഴിച്ച്‌ ആവശ്യത്തിന്‌ ഉപ്പും, പൊതിനയും ഇട്ട്‌ അടച്ച്‌ വെച്ച്‌ വേവിക്കുക. വേവാകും വരെ വെള്ളം വറ്റി പോവാതെ നോക്കണം. ആവശ്യമെങ്കില്‍ വീണ്ടും വെള്ളം ഒഴിക്കാം.

ചിക്കന്‍ വെന്താല്‍ ഇതിലേക്ക്‌ കുറേശെ ബിസ്‌ത ഇട്ടു കൊടുക്കുക. എന്നിട്ട്‌ കുറച്ച്‌ നേരം കൂടി അടച്ച്‌ വയ്‌ക്കുക. അതിനു ശേഷം ഗരം മസാല, നാരങ്ങാ നീര്‌, ഒരു പിടി മല്ലിയില എന്നിവ ഇടുക. മല്ലിയില വാടുമ്പോള്‍ ഇറച്ചി അടുപ്പില്‍ നിന്നിറക്കാം.

ഇനി ബിരിയാണിക്കുള്ള അരി വേവിക്കലാണ്‌. രണ്ട്‌ ലിറ്റര്‍ വെള്ളം ഒരു പാത്രത്തിലെടുത്ത്‌ തീയില്‍ വയ്‌ക്കുക. ചൂടാകുമ്പോള്‍ അതിലേക്ക്‌ കറുവപ്പട്ട, ഗ്രാമ്പൂ, ഏലയ്‌ക്കാ എന്നിവ ഇടുക. വെള്ളം നന്നായി തിളയ്‌ക്കുമ്പോള്‍ അതിലേക്ക്‌ ബാക്കിയുള്ള നെയ്യ്‌ പകുതി ഒഴിക്കുക.

പാകത്തിന്‌ ഉപ്പും ചേര്‍ത്ത്‌ ഇളക്കിയ ശേഷം അരി നന്നായി കഴുകി വെള്ളത്തിലിടുക. 1 1/2 ടീ സ്‌പൂണ്‍ റോസ്‌ വാട്ടര്‍ കൂടി ചേര്‍ത്ത്‌ അടച്ച്‌ വെച്ച്‌ വേവിക്കുക.

വെള്ളം വറ്റി കഴിഞ്ഞാല്‍ പിന്നെ കുറച്ച്‌ നേരം ആവിയില്‍ വേവിക്കണം. ഏകദേശം എണ്‍പത്‌ ശതമാനം വെന്ത്‌ കഴിഞ്ഞാല്‍ അത്‌ തീയില്‍ നിന്നും മാറ്റി വയ്‌ക്കുക. ഇനി തയ്യാറാക്കി വച്ചിരിക്കുന്ന ഇറച്ചി അടുപ്പില്‍ വയ്‌ക്കുക.
ഇറച്ചിക്കു മുകളിലായി അല്‌പം ബിസ്‌തയും മല്ലിയിലയും ഇടുക. അതിന്‌ മുകളിലായി വെന്ത അരി ഇട്ട്‌ ഒന്ന്‌ തട്ടി നിരത്തിയിടുക. അതിലേക്ക്‌ പാലില്‍ കലക്കി വച്ചിരിക്കുന്ന കുങ്കുമപ്പൂ തളിക്കുക.
ബിരിയാണിക്ക്‌ കളര്‍ വരാനാണ്‌ ഇങ്ങനെ ചെയ്യുന്നത്‌. 

അണ്ടിപ്പരിപ്പും മുന്തിരിയും വറുക്കാതെ അതിന്‌ മുകളില്‍ നിരത്തുക. അതിന്‌ മുകളിലായി ബാക്കിയുള്ള ബിസ്‌ത കൂടി വിതറുക.
മൈദാ മാവ്‌ നനച്ച്‌ പാത്രത്തിന്റെ മൂടിയും പാത്രവും ചേര്‍ത്ത്‌ ആവി പോവാത്ത വിധം ഒട്ടിക്കുക. പാത്രത്തിന്‌ മുകളില്‍ കുറച്ചു കനല്‍ കൂടി വിതറിയാല്‍ നല്ലത്‌. ഭാരമുള്ള എന്തെങ്കിലും എടുത്ത്‌ വയ്‌ക്കുക. പത്ത്‌ മിനിറ്റ്‌ വേവിച്ചാല്‌ ദം ബിരിയാണി റെഡി.



[Read More...]


Chicken Korma




Ingredients:


  • Chicken – 1 whole, made into pieces after being deboned
  • Onions – 2, chopped
  • Turmeric powder – 1 tsp
  • Coriander seeds powder – 1 tsp
  • Red chilli powder – 1 tsp
  • Ginger – 1 inch piece, chopped
  • Garlic – 8, minced
  • Curd – 1 cup, fresh
  • Garam masala – 1/2 tsp
  • Almonds – 5, chopped
  • Cashew nuts – 10, chopped
  • Lemon juice – a dash
  • Coriander leaves – for garnishing
  • Water – 2 cups
  • Ghee – 3 tbsp
  • Salt as per taste

Method:

1. Add the chicken pieces with turmeric and salt in the curd after it is whipped sufficiently. Let the mixture set for about half an hour.
2. Now, heat the ghee and add the onions, garlic and ginger till they turn to a light brown colour.
3. Once that is done, add the red chilli powder and the coriander and allow the mixture to simmer for some more time.
4. To this add the chicken mixture and let it fry for another 5 minutes. You should also add around two cups of water so that the chicken does not stick.
5. Cover the chicken and allow it to cool till tender. You must wait to see that all the water has been absorbed and the dish is dry.
6. Finally, add the garam masala and salt.
7. To garnish, add all the dry fruits and the coriander leaves to the prepared dish.
  Shahi chicken korma is ready

[Read More...]


ഇഞ്ചി പച്ചടി



ചേരുവകൾ:


  • ഇഞ്ചി - ഒരു വലിയ കക്ഷണം( ചെറുതായി കൊത്തിയരിഞ്ഞത്‌)
  • പച്ചമുളക് - 3
  • ജീരകം - ഒരു നുള്ള്
  • കുഞ്ഞുള്ളി - 5 അല്ലി
  • വെളുത്തുള്ളി - 2 അല്ലി
  • ഇഞ്ചി - ഒരു ചെറിയ കഷണം
  • തേങ്ങാ തിരുമ്മിയത്‌ - 1/4 കപ്പ്‌
  • വറ്റല്‍ മുളക് - 2
  • കടുക് - 1/4 ടീസ്പൂണ്‍
  • ഉപ്പ് - പാകത്തിന്
  • വെളിച്ചെണ്ണ - ആവശ്യത്തിന്
  • കറി വേപ്പില - ഒരു കതിര്

‍തയ്യാറാക്കുന്ന വിധം :

പച്ചമുളക് ,ഇഞ്ചി,കുഞ്ഞുള്ളി, വെളുത്തുള്ളി എന്നിവ തീരെ ചെറുതായി അരിയുക.
തേങ്ങയും ജീരകവും ഒരു കുഞ്ഞുള്ളിയും കൂടി മിക്സറില്‍ നല്ല നേര്‍മയായി അരച്ചെടുക്കുക.
ഒരു ടീസ്പൂണ്‍ കടുക് ചതച്ചു മാറ്റി വെക്കുക. 
ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുകും കറി വേപ്പിലയും വറ്റല്‍ മുളകും താളിച്ചു ഇഞ്ചിയും കുഞ്ഞുള്ളിയും പച്ചമുളകും വെളുത്തുള്ളിയും അരിഞ്ഞതു ഇട്ടു നന്നായി വഴറ്റുക, വഴന്നു കഴിയുമ്പോള്‍ ആവശ്യത്തിനു ഉപ്പ് ചേര്‍ക്കാം.
ഇതിലേക്ക് തേങ്ങാ അരപ്പും കടുക് ചതച്ചതും ചേര്‍ത്തു ഇളക്കുക.ഒന്നു ചൂടായതിനു ശേഷം തീ അണയ്ക്കുക. ആവശ്യത്തിനു തൈരും നന്നായി ഇളക്കി ചേര്‍ക്കുക.
ഇഞ്ചി പച്ചടി തയ്യാര്‍. ചൂടു ചോറിന്റെ കൂടെ കഴിയ്ക്കാം .

[Read More...]


 

Categories

ചമ്മന്തി (3) മീൻ (1) Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (7) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (493) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (86) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs