ചേരുവകള്‍
- കോണ്‍ഫ്ളോര്‍ ഒരു കപ്പ്
 - പഞ്ചസാര – 2 കപ്പ്
 - വെള്ളം 3കപ്പ്
 - നാരങ്ങാനീര് – ഒരു ടീസൂണ്‍
 - കാഷ്യൂനട്ട് കിസ്മിസ് – അരപ്പിടി വീതം
 - മഞ്ഞള്‍പ്പൊടി/ ഫുഡ് കളര്‍ – ഒരു നുള്ള് / 2 തുള്ളി
 - പൈനാപ്പിള്‍ എസനസ് – 3 തുള്ളി
 - നെയ്യ് – ഒരു കപ്പ്
 
തയാറാക്കുന്ന വിധം
ഒരു നോണ്‍സ്റ്റിക് പാത്രത്തില്‍ രണ്ടു കപ്പ് പഞ്ചസാരയും രണ്ടു കപ്പ് വെള്ളവും ചേര്‍ത്ത് പാനിയാക്കുക. ഇതിലേക്ക് നാരങ്ങാനീരും ചേര്‍ക്കുക. നന്നായി തിളച്ചുവരുമ്പോള്‍ ഒരു കപ്പ് കോണ്ഫ്ളോറില് ഒരു കപ്പ് വെള്ളം ചേര്‍ത്ത് കട്ട കെട്ടാതെ ഇളക്കിയോജിപ്പിച്ച് ചേര്‍ത്ത് തുടരെ ഇളക്കുക. അതിലേക്ക് മഞ്ഞള്‍പ്പൊടി ഒരു നുള്ള് അല്ലെങ്കില്‍ ഫുഡ് കളര്‍ പൈനാപ്പിള്‍ എസന്‍സ് എന്നിവ ചേര്‍ത്ത് ഇളക്കികൊണ്ടിരിക്കുക. പാത്രത്തില്‍ നിന്ന് വിട്ടു തുടങ്ങുമ്പോള്‍ ഇടയ്ക്കിടയ്ക്ക് നെയ്യ് ചേര്‍ത്ത് കൊടുക്കണം.
ഇങ്ങനെ പകുതി നെയ്യ് ചേര്‍ത്ത ശേഷം കാഷ്യൂ, കിസ്മിസ് ചേര്‍ക്കുക. വീണ്ടും ഇടയ്ക്കിടയ്ക്ക് നെയ്യ് ചേര്‍ത്ത് ആറുമുതല്‍ ഒന്‍പത് മിനിട്ടുവരെ തുടരെ അടിയില്‍ പിടിക്കാതെ ഇളക്കി നെയ്യ് തടവിയ പാത്രത്തിലേക്ക് മാറ്റുക. ചതുരാകൃതിയിലുള്ള പാത്രത്തില്‍ മുറിച്ചെടുക്കാന്‍ എളുപ്പമാകും. തണുത്തതിനുശേഷം മുറിച്ച് ഉപയോഗിക്കാം.























 Previous Article
                    
                    
                    
                    

