അടുക്കള നുറുങ്ങുകള്‍




അടുക്കള നുറുങ്ങുകള്‍

1. കേക്ക്‌ ഐസിങ്ങിനും മറ്റും ഉപയോഗിക്കുന്ന ലിക്വിഡ്‌ ഗ്ലൂക്കോസ്‌ എടുക്കാന്‍ അല്‍പം നനവുള്ള സ്‌പൂണ്‍ ഉപയോഗിക്കണം.

2. ജെല്ലിമോള്‍ഡ്‌ പ്ലേറ്റിലേക്ക്‌ കമഴ്‌ത്തും മുമ്പ്‌ ഏതാനും നിമിഷം ചൂടുവെള്ളത്തില്‍ മുക്കുക. എളുപ്പത്തില്‍ പാത്രത്തില്‍ നിന്നു വിട്ടുകിട്ടും.

3. സാലഡിനുള്ള ലെറ്റൂസ്‌ ഇല വാടിപ്പോയാല്‍ അത്‌ നാരങ്ങാനീരു ചേര്‍ത്ത തണുത്തവെള്ളത്തിലിട്ട്‌ ഒരു മണിക്കൂര്‍ ഫ്രിഡ്‌ജില്‍ വച്ചശേഷം ഉപയോഗിക്കുക.

4. പച്ചക്കായ കൈകാര്യം ചെയ്യുന്നതിനുമുമ്പ്‌ കൈയിലും കത്തിയിലും അല്‍പം എണ്ണ പുരട്ടിയാല്‍ കറപിടിക്കുകയില്ല.

5. പാസ്‌ത വേവിക്കുന്ന വെള്ളത്തില്‍ ഒലിവ്‌ ഓയില്‍ ഒഴിക്കരുത്‌. കാരണം പിന്നീട്‌ സോസ്‌ ചേര്‍ക്കുമ്പോള്‍ സോസ്‌ പാസ്‌തയില്‍ പിടിക്കില്ല.

6. ഇഞ്ചി-വെളുത്തുള്ളി പേസ്‌റ്റ് ഉണ്ടാക്കാന്‍ 60 ശതമാനം വെളുത്തുള്ളിക്ക്‌ 40 ശതമാനം ഇഞ്ചി എന്ന കണക്കില്‍ യോജിപ്പിക്കുക.

7. പൂരിക്കു കുഴയ്‌ക്കുന്ന മാവില്‍ അല്‍പം റവ ചേര്‍ത്താല്‍ കൂടുതല്‍ രുചിയുണ്ടാകും.

8. കസ്‌റ്റേര്‍ഡ്‌ ഉണ്ടാക്കിയ ശേഷം ചൂടാറാന്‍ വയ്‌ക്കുമ്പോള്‍ അതിനുമുകളില്‍ അല്‍പം പഞ്ചസാര വിതറിയാല്‍ പാട കെട്ടില്ല.

9. മുട്ടചിക്കിപ്പൊരിക്കുന്നതില്‍ റൊട്ടിപ്പൊടി ചേര്‍ത്താല്‍ രുചി കൂടുന്നതിനൊപ്പം അളവും കൂട്ടാം.

10. പാന്‍ കേക്കിനുള്ള മാവു തയ്യാറാക്കാന്‍ വെള്ളത്തിനു പകരം സോഡ ചേര്‍ത്താല്‍ പാന്‍കേക്കിനു കൂടുതല്‍ മയമുണ്ടാകും.

11. ഇഡ്‌ഡലിക്കും ദോശയ്‌ക്കുമുള്ള മാവില്‍ അല്‍പ്പം കരിക്കിന്‍ വെള്ളം ചേര്‍ത്താല്‍ മാവ്‌ എളുപ്പം പുളിക്കും. ഇഡ്‌ഡലി മൃദുവാകും.

12. ദോശയ്‌ക്കു മാവ്‌ കലക്കുമ്പോള്‍ ഒരു നുള്ള്‌ പഞ്ചസാര ചേര്‍ത്താല്‍ പെട്ടന്ന്‌ പുളിക്കും.

13. ഹല്‍വ, കേക്ക്‌ എന്നിവ കണ്ണാടിക്കടലാസിലോ ബട്ടര്‍ പേപ്പറിലോ പൊതിഞ്ഞു വച്ചാല്‍ ഈര്‍പ്പം നഷ്‌ടപ്പെടില്ല.

14. വഹിക്കാവുന്നതിലധികം ഭാരം മിക്‌സിയിലിടരുത്‌. ലോഡ്‌ കൂടിയാല്‍ ബ്ലേഡ്‌ കേടു വരും.

15. വൈദ്യുതോപകരണങ്ങള്‍ ഉപയോഗിച്ച്‌ അടുക്കളപ്പണി ചെയ്യുമ്പോള്‍ റബര്‍ സോള്‍ ചെരുപ്പേ ധരിക്കാവൂ, ഷോക്കേല്‍ക്കില്ല.

16. ബേക്ക്‌ ചെയ്യുമ്പോള്‍ ഓവന്‍ തുറക്കരുത്‌. തുറന്നാല്‍ ചൂട്‌ വായു പുറത്തേക്കും തണുത്തവായു അകത്തേക്കും കടക്കും.ഇതു പാചകസമയം കൂട്ടും.

17. ഇലക്‌ട്രിക്‌ സ്‌റ്റൗ,ഹോട്ട്‌ പ്ലേറ്റ്‌ എന്നിവയില്‍ പാചകം ചെയ്യുമ്പോള്‍ മരത്തവി ഉപയോഗിച്ചാല്‍ ഷോക്കേല്‍ക്കില്ല.

18. നനഞ്ഞ കൈകൊണ്ട്‌ ഒരിക്കലും ഇലക്‌ട്രിക്‌ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്‌.

19. ബീന്‍സ്‌,കാബേജ്‌,കാരറ്റ്‌ എന്നിവ കൂടുതല്‍ നേരം വെള്ളത്തിലിട്ടു വേവിച്ചാല്‍ ഗുണം കുറയും.

20.പ്ലാസ്‌റ്റിക്‌ കവറുകളില്‍ ദ്വാരമിട്ട്‌ ആപ്പിള്‍ അതിലിട്ട്‌ ഫ്രിഡ്‌ജില്‍ വച്ചാല്‍ കൂടുതല്‍ കാലം കേടുകൂടാതെയിരിക്കും.


***



 

Categories

Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38) ചമ്മന്തി (3) മീൻ (1)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs