(കേരളീയര്‍ക്ക് ഒഴിച്ചുകൂടാന്‍ വയ്യാത്തവയാണ് കടല്‍ വിഭവങ്ങള്‍, ചെമ്മീനും, ഞണ്ടുമൊക്കെ കാണുമ്പോഴേ വായില്‍ വെള്ളമൂറുന്നവരാണ് നമ്മളിലെ മാംസാഹാരികള്‍.
ചെമ്മീന്‍ വിലയില്‍ അല്‍പം മുന്നിലാണെങ്കിലും ഇതുകൊണ്ടുണ്ടാക്കാന്‍ കഴിയുന്ന വിഭവങ്ങള്‍ക്ക് കയ്യും കണക്കുമില്ല. മുളകിട്ട് കറിവച്ചും, തേങ്ങയരച്ചുവച്ചും പൊരുച്ചും വറുത്തമെല്ലാം നമ്മള്‍ ചെമ്മീന്‍ കഴിയ്ക്കാറുണ്ട്.
അതുപോലെതന്നെ ബിരിയാണിയുണ്ടാക്കാനും ചെമ്മീന്‍ മുമ്പനാണ്. പുറത്തുനിന്നും കഴിച്ച ചെമ്മീന്‍ ബിരിയാണിയുടെ രുചി നാവിലൂറുന്നില്ലേ, മടിക്കേണ്ട വീട്ടില്‍ പരീക്ഷിച്ചുകളയാം. എല്ലാ സാധനങ്ങളുമുണ്ടെങ്കില്‍ വെറും 30മിനിറ്റുകൊണ്ട് ചെമ്മീന്‍ ബിരിയാണിറെഡി )
ലേബലുകള്‍:
biriyani,
Prawn





Previous Article

