ഹെല്‍‌തി ഉന്നക്കായ..






കുട്ടിക്കാലത്ത്  നോമ്പുതുറയ്ക്ക് അടുത്തുള്ള മുസ്ലീം വീട്ടില്‍ ചെന്നാല്‍ കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്നത് ഇതിന്റെ വരവും നോക്കിയാണ്. കുട്ടിക്കാലം പോട്ടെ, ഇപ്പം ചെന്നാലും യാതൊരു നാണവുമില്ലാതെ 'ഉമ്മാ  ഉന്നാക്കാപ്പം ഇല്ലേ..' എന്ന് ആക്രാന്തത്തോടെ ചോദിക്കാനും തയ്യാറ്. ഒരുബാല്യകാലനൊസ്റ്റിപലഹാരം.

ഞാനുണ്ടാക്കീത്:


നേന്ത്രപ്പഴം  പുഴുങ്ങി ഒരു സ്പൂണ്‍ ഗോതമ്പു പൊടീം ചേര്‍‌ത്ത് നന്നായി കുഴച്ചു.  (പഴത്തിന്റെ അകത്തെ ആ കറുപ്പ് നാരൊക്കെ എടുത്തുകളയേണ്ടതാണ്. പിന്നേ..ഇത്രേമൊക്കെ മെനക്കെടാന്‍ വെറെ ആളെ നോക്കണം). എന്നിട്ട് അതിനെ  കൊഴുക്കട്ടക്ക് ഉരുട്ടുന്നതു പോലെ ഉരുട്ടി കുഴിച്ച് ഫില്ലിംഗ് നിറച്ച് ഉന്നക്കയുടെ (പഞ്ഞിക്കാ) ഷേപ്പില്‍ നല്ല സ്റ്റൈലില്‍ ആക്കിയെടുക്കുക. (ന്നിട്ട് ഈ പടത്തില്‍ കാനുന്ന സാധനത്തിന്റെ ഷേപ്പ് വേറെയാണല്ലോ എന്നൊക്കെ ചോദിച്ച് എന്നെ വേദനിപ്പിക്കരുത് പ്ലീസ്).ആ ഉന്നക്കകളെ എടുത്ത് ഒരു പരന്ന  പ്ലേറ്റില്‍ നിരത്തി മൈക്രോവേവില്‍ വച്ച് പുറം ഒന്ന് കട്ടിയാക്കി എടുക്കുക. ഓവറാക്കണ്ട. അതിന്റെ വയറു പൊട്ടി പണ്ടം പുറത്തു വരും. ശരിക്കും ഇത് ഗോള്‍ഡന്‍ ബ്രൗണ്‍ കളറാകുന്നതു വരെ എണ്ണയില്‍ ഡീപ്ഫ്രൈ ചെയ്യുകയാണു വേണ്ടത്. അങ്ങനത്തെ മഹാപാപമൊന്നും ചെയ്യാന്‍ എനിക്ക് താല്പര്യമില്ലാത്തതു കൊണ്ടാണ് മൈക്രോവേവ് പ്രയോഗം.


ഫില്ലിംഗിന് മുട്ടവെള്ള നന്നായി ചിക്കിപ്പൊരിച്ച്, തേങ്ങയും ശര്‍ക്കരയും ജീരകവും കരുവാപ്പട്ട പൊടിയും,പിന്നെ അണ്ടിപ്പരിപ്പ്,കശുവണ്ട്യാദികളും ചേര്‍ത്ത് നന്നായി ചൂടാക്കി മിക്സ് ചെയ്തെടുത്തു 
ശരിക്കും ഇതു രണ്ടായി മുറിക്കുമ്പോള്‍  പഞ്ഞിക്കായില്‍ നിന്ന് പഞ്ഞി പുറത്ത് ചാടുന്നതു പോലെ നല്ല വെളുത്ത  ഫില്ലിംഗ് പുറത്തേക്കു വരണമെന്നാണ്. അതിന് ശര്‍ക്കരയ്ക്ക് പകരം പഞ്ചസാര തന്നെ ഉപയോഗിക്കണം. പഞ്ചാരവിരോധിയായതു കൊണ്ട് തല്‍ക്കാലം ഇത്തിരി മുഷിഞ്ഞ  പഞ്ഞി പുറത്തുവനനല്‍ മതിയെന്ന് ഞാനങ്ങു തീരുമാനിച്ചു. ഹല്ല പിന്നെ!

(ആരൊടും പറയണ്ട. ഒരിത്തിരി കറുമുറു ആവാന്‍ വേണ്ടി ഞാനാ കുഴച്ചതില്‍ ശകലം അവലോസ് പൊടീം ചേര്‍‌ത്തിട്ടുണ്ട് :-D)


(കൊച്ചു ത്രേസ്യ)


 

Categories

Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38) ചമ്മന്തി (3) മീൻ (1)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs