മധുരക്കിഴങ്ങ്-ചീരോംലെറ്റ്+ സ്പൈസി വഴുതിനങ്ങ...




മധുരക്കിഴങ്ങു  ഗ്രേറ്റ് ചെയ്തതു ചീര കുഞ്ഞുകുഞ്ഞായി അരിഞ്ഞതും പിന്നെ ശകലം കാരറ്റ്, ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തതും( പാവങ്ങളല്ലേ, വല്യ ഉപദ്രവമൊന്നുമില്ലാതെ അവടെ കിടന്നോളും‌ന്നേ :-D) മുട്ടവെള്ളയും കുരുമുളകു പൊടീം ഉപ്പും ഇട്ട് അന്തം വിട്ട് ഇളക്കി യോജിപ്പിക്കുക. ന്നിട്ട് പാനിലൊഴിച്ച് ഓംലെറ്റ് ആക്കിയെടുക്കുക.

(പ്ലീസ് നോട്ടേ: ഓംലെറ്റും അടുപ്പത്തു വച്ചിട്ട് 'മന്ത്രികൊച്ചമ്മ വരുന്നുണ്ടേ ആര്‍പ്പോ ഇറ്‌റോ' എന്ന പാട്ട് ലയിച്ചു നിന്ന്  പാടിക്കൊണ്ടിരുന്നാല്‍ ഓംലെറ്റ് എപ്പം കരിഞ്ഞൂന്നു ചോദിച്ചാല്‍ മതി. ഞാനാ പാട്ടു പാടി ഒരു ഓംലെട്ടിനെ വിജയകരമായി കരിച്ചേടുത്താരുന്നു)

സ്പൈസി
വഴുതിനങ്ങയ്ക് കുഞ്ഞി കുഞ്ഞി ക്യൂട്ട് ക്യൂട്ട് വഴുതനങ്ങകളെടുത്ത്  നെടുകയും കുറുകയും ഒന്നു കീറുക. അങ്ങ്ന ആത്മാര്‍‌ത്ഥമായിട്ടു കീറണ്ട, അറ്റം  ഒട്ടിപ്പിടിച്ചു തന്നെ ഇരുന്നോട്ടേ. ന്നിട്ട് മുളകുപൊടി,മല്ലിപ്പൊടി,  ജീരകപ്പൊടി,ഗരം മസാല, ചാട് മസാല, ഉപ്പ്, നാരങ്ങാനീന് എല്ലാം കൂടി മിക്സ്  ചെയ്ത് കുഴമ്പു രൂപത്തിലാക്കി വഴുതിനങ്ങാസിനെ അതിലിട്ട് ഉരുട്ടിയെടുക്കുക. ആ  കീറിയതിനുള്ളിലും തേച്ചു പിടിപ്പിക്കണം. അതിന് വല്യ മല്‍‌പ്പിടിത്തമൊന്നും വേണ്ട. ഉന്തുവണ്ടി പേരയ്ക്കാചേട്ടന്‍‌മാരും മാങ്ങാചേട്ടന്മാരുമൊക്കെ  കത്തീം കൊണ്ട് മസാല എടുത്ത് പേരയ്ക്കാ/മാങ്ങാ വിള്ളലില്‍ തേച്ചു  പിടിപ്പിക്കുന്നതു കണ്ടിട്ടില്ലേ. അതു പോലെ. മസാലാധാരിയായി കുറച്ചു സമയം  ഇരുത്തീട്ട് വഴുതിനങ്ങാസിനെ എടുത്ത് മൈക്രോവേവില്‍ വച്ച് ഒരു 4-5 മിനിട്ട്  വേവിച്ചെടുക്കുക. അതിന്റെ ഉള്ള് നല്ലോണം ജ്യൂസി ആയിരിക്കും. നല്ല ടേസ്റ്റീം
:-D :-D

(കൊച്ചു ത്രേസ്യ)



 

Categories

Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (6) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (492) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (85) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38) ചമ്മന്തി (3) മീൻ (1)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs