തുര്‍ക്കിപ്പത്തിരി





ആവശ്യമുള്ള സാധനങ്ങള്‍


  • മൈദ- അര കിലോ
  • നെയ്യ്‌- ഒരു ടീസ്‌പൂണ്‍
  • ഉപ്പ്‌- ആവശ്യത്തിന്‌
  • എണ്ണ- വറുക്കാന്‍
  • ഫില്ലിംഗിന്‌
  • മുട്ട- 4 എണ്ണം
  • പഞ്ചസാര- ആവശ്യത്തിന്‌
  • കശുവണ്ടി- 3 ടേബിള്‍സ്‌പൂണ്‍
  • നെയ്യ്‌- ഒരു ടേബിള്‍സ്‌പൂണ്‍
  • സ്‌പൈസി മിക്‌സിംഗ്‌
  • ചിക്കന്‍- കാല്‍ കിലോ
  • ഉള്ളി(ചെറുതായി അരിഞ്ഞത്‌)- 4 എണ്ണം
  • പച്ചമുളക്‌- 6 എണ്ണം
  • ഇഞ്ചി-വെളുത്തുള്ളി പേസ്‌റ്റ്- ഒരു ടീസ്‌പൂണ്‍
  • മുളകുപൊടി- അര ടീസ്‌പൂണ്‍
  • മഞ്ഞള്‍പ്പൊടി- അര ടീസ്‌പൂണ്‍
  • ചിക്കന്‍ മസാല - ഒരു ടീസ്‌പൂണ്‍
  • ഗരംമസാല- ഒരു ടീസ്‌പൂണ്‍
  • ഉപ്പ്‌- ആവശ്യത്തിന്‌

തയാറാക്കുന്ന വിധം

നെയ്യൊഴിച്ച്‌ മൈദ ഇളക്കുക. ഉപ്പും വെള്ളവുമൊഴിച്ച്‌ നന്നായി കുഴച്ച്‌ ചപ്പാത്തി മാവിന്റെ പരുവത്തിലാക്കുക. നാരങ്ങാവലിപ്പത്തില്‍ ഉരുട്ടുക. പരത്തിയെടുക്കുക. ചൂടായ പാനില്‍ എണ്ണയൊഴിച്ച്‌ ഇത്‌ മൂപ്പിച്ചെടുക്കുക.

ചിക്കന്‍ കഷണങ്ങളില്‍ ഉപ്പ്‌, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ക്കുക. ചൂടായ പാനില്‍ എണ്ണയൊഴിച്ച്‌ ഉള്ളിയും പച്ചമുളകും ഇഞ്ചി-വെളുത്തുള്ളി പേസ്‌റ്റുമിട്ട്‌ മൂപ്പിക്കുക. മുളകുപൊടിയും ചിക്കന്‍ മസാലയും ഉപ്പും ചേര്‍ത്ത്‌ ഗോള്‍ഡണ്‍ ബ്രൗണ്‍ നിറമാകുന്നതു വരെ മൂപ്പിക്കുക.

മുട്ടയില്‍ പഞ്ചസാരയും കശുവണ്ടിയും ഇട്ട്‌ അടിക്കുക. മൈദയില്‍ ഈ മിശ്രിതമിട്ട്‌ കുഴച്ചെടുക്കുക. ചപ്പാത്തി പോലെ പരത്തിയെടുക്കുക. തയാറാക്കിയ മസാലക്കൂട്ട്‌ ഇതിനു മുകളില്‍ വയ്‌ക്കുക. മുകളില്‍ മൈദ മൂപ്പിച്ചത്‌ വയ്‌ക്കുക. ഇതിനു മുകളില്‍ മുട്ടയപ്പം വച്ച്‌ വശങ്ങള്‍ നന്നായി അമര്‍ത്തുക. ചൂടായ പാനില്‍ എണ്ണയൊഴിച്ച്‌ ഇത്‌ വറുത്തെടുക്കുക. ബ്രൗണ്‍ നിറമാകുമ്പോള്‍ വറുത്തെടുക്കുക.

[Read More...]


പാഷന്‍ഫ്രൂട്ട് പുഡിങ്



ചേരുവകള്‍


  • വെണ്ണ- 60 ഗ്രാം
  • പഞ്ചസാര- 3/4 കപ്പ്
  • മുട്ട- 2 എണ്ണം
  • ചെറുനാരങ്ങാനീര്- 2 ടേബിള്‍ സ്പൂണ്‍
  • പാഷന്‍ഫ്രൂട്ട് പള്‍പ്പ്- 1/2 കപ്പ്
  • പാല്‍- 1 കപ്പ്
  • മൈദ- 1/4 കപ്പ്
  • ചെറുനാരങ്ങയുടെ തൊലി (ഗ്രേറ്റ് ചെയ്തത്)- 1 നാരങ്ങയുടെ

തയ്യാറാക്കുന്ന വിധം

വെണ്ണയും പഞ്ചസാരയും ഒരു പാത്രത്തിലെടുത്ത നന്നായി അടിച്ചതിന് ശേഷം ഒരു മുട്ടയുടെ മഞ്ഞ ചേര്‍ത്ത് വീണ്ടും നന്നായി അടിച്ചെടുക്കുക. രണ്ടാമത്തെ മുട്ടയുടെ മഞ്ഞയും ഇതിലേക്ക് ചേര്‍ത്ത് വീണ്ടും നന്നായി യോജിപ്പിക്കുക.
ചെറുനാരങ്ങയുടെ തൊലി, നാരങ്ങാ ജ്യൂസ്, പാഷന്‍ ഫ്രൂട്ട്, പാല്‍, മൈദ എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. 180 ഡിഗ്രി സെല്‍ഷ്യസില്‍ ഓവന്‍ ചൂടാക്കി വെയ്ക്കണം. ഒരു പാത്രത്തില്‍ വെണ്ണ പുരട്ടി മിശ്രിതം അതിലേക്ക് പകര്‍ന്നതിന് ശേഷം ഓവനില്‍ 45 മിനിറ്റ് വേവിക്കുക. വെന്തതിന് ശേഷം പുറത്തെടുത്ത് ഐസിങ് വെച്ച് അലങ്കരിച്ചതിന് ശേഷം വിളമ്പാം.


[Read More...]


Mango Perukku



The perfect accompaniment to rice this summer, 
this mango curry dishes out the optimal flavor 
for the season—tangy, salty and slightly sweet.

Ingredients


  • 1 big green mango
  • ½ a coconut, grated
  • ½ tsp jeera
  • 5 green chillies
  • 1 tsp mustard seeds
  • ½ cup curd
  • 1 tbsp coconut oil
  • 2 dried red chillies
  • 2 sprigs of curry leaves
  • ½ tsp mustard for garnish

Preparation

Remove the skin of the mango, chop it into small pieces and crush it lightly
Grind into a coarse paste the coconut, jeera, green chillies and mustard seeds with a little water

Mix the chopped and crushed mango with the curd and the ground paste
Make a garnish with the oil, mustard, curry leaves and dried chillies
Add this to the mango-curd mix and serve
by Anandavalli Thekkinkattil


[Read More...]


ചക്ക അട





ആവശ്യമുള്ള സാധനങ്ങള്‍

അരിപ്പൊടി- അരക്കിലോ
ചക്ക വരട്ടിയത്‌-ആവശ്യത്തിന്‌
ഉപ്പ്‌- ഒരു നുള്ള്‌
ഏലയ്‌ക്ക- നാലെണ്ണം
തേങ്ങാക്കൊത്ത്‌- രണ്ട്‌ ടേബിള്‍ സ്‌പൂണ്‍
വെള്ളം- ആവശ്യത്തിന്‌

തയാറാക്കുന്ന വിധം

അരിപ്പൊടിയില്‍ ഉപ്പും ചക്കവരട്ടിയതും ചേര്‍ത്തിളക്കി അട പരത്തുന്ന പരുവത്തില്‍ കുഴയ്‌ക്കുക. ഇതിലേക്ക്‌ ഏലയ്‌ക്കയും തേങ്ങാക്കൊത്തും ചേര്‍ക്കണം. ആവശ്യമെങ്കില്‍ വെള്ളവും ചേര്‍ത്ത്‌ ഒന്നുകൂടി കുഴയ്‌ക്കാം. വാഴയില കഷണമാക്കി അതില്‍ പാകത്തിനുള്ള മാവ്‌ വച്ച്‌ ഇത്‌ കൈ കൊണ്ട്‌ പരത്തണം. ശേഷം നെടുവെ മടക്കി ആവി കയറ്റി വേവിച്ചെടുക്കാം.



[Read More...]


പച്ചകുരുമുളകു സാലഡ്




1    കാരറ്റ്          - ഒരു വലുത്,നീളത്തിൽ കനം കുറച്ചരിഞ്ഞത്
      സവാള       - ഒരു വലുത്,നീളത്തിൽ കനം കുറച്ചരിഞ്ഞത്
      കാബേജ്  നീളത്തിൽ കനം കുറച്ചരിഞ്ഞത്  -   ഒന്നരക്കപ്പ്
2    പച്ച ,മഞ്ഞ,ചുവപ്പ് കാപ്സിക്കം -  ഓരോന്ന് വീതം,നീളത്തിൽ കനം കുറച്ചരിഞ്ഞത്
3    റിഫൈൻഡ് ഓയിൽ                - രണ്ടു വലിയ സ്പൂണ്‍
4    ഇഞ്ചി നീളത്തിൽ അരിഞ്ഞത്  - ഒരു വലിയ സ്പൂണ്‍
      വെളുത്തുള്ളി നീളത്തിൽ അരിഞ്ഞത്   - രണ്ടു  വലിയ സ്പൂണ്‍
5    വിളഞ്ഞ പച്ചകുരുമുളകു ചതച്ചത്           - ഒരു വലിയ സ്പൂണ്‍
6    ഉപ്പ്                                                     - പാകത്തിന്
7    നാരങ്ങാനീര്                                       - രണ്ടു ചെറിയ സ്പൂണ്‍

പച്ചക്കറികൾ അരിഞ്ഞു വെവ്വേറെ വയ്ക്കുക .നൊണ്‍സ്റ്റിക്ക് പാത്രത്തിൽ എണ്ണ ചൂടാക്കി  ഇഞ്ചിയും  വെളുത്തുള്ളിയും അരിഞ്ഞു മൂപ്പിക്കുക.ഇതിലേക്ക് കുരുമുളകു ചതച്ചതും ചേർത്തിളക്കി ഒരു മിനിറ്റിനുശേഷം ഒന്നാമത്തെ ചേരുവ ചേർത്തു വഴറ്റുക .ഇതിലെ വെള്ളം വറ്റിയ ശേഷം കാപ്സിക്കം മൂന്നും അരിഞ്ഞതു ചേർത്തു വഴറ്റുക .മൂന്നു മിനിറ്റ് കുഴഞ്ഞു പോകാതെ വഴറ്റണം .പാകത്തിന് ഉപ്പ് ചേർത്തിളക്കി വിളമ്പാനുള്ള പാത്രത്തിലാക്കുക .ഏറ്റവും മുകളിൽ നാരങ്ങാനീരു തൂവി വിളമ്പാം . 
[Read More...]


 

Categories

ചമ്മന്തി (3) മീൻ (1) Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (7) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (493) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (86) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs