മിന്റ്‌ ലൈം സോഡ





ആവശ്യമുള്ള സാധനങ്ങള്‍

വെള്ളം – കാല്‍കപ്പ്‌
പുതിനയില – ഒരു ടീസ്‌പൂണ്‍ അരച്ചത്‌
ചെറുനാരങ്ങാനീര്‌ – അരക്കപ്പ്‌
പഞ്ചസാര – കാല്‍കപ്പ്‌
ഐസ്‌ പൊടിച്ചത്‌ – രണ്ട്‌ കപ്പ്‌
സോഡ – അരക്കപ്പ്‌


തയാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ സോഡ ഒഴികെയുള്ള എല്ലാ ചേരുവകളും എടുത്ത്‌ യോജിപ്പിക്കുക. ഇത്‌ ഒരു ഗ്ലാസിലേക്ക്‌ ആവശ്യത്തിന്‌ പകര്‍ന്ന്‌ മുകളില്‍ സോഡ ഒഴിച്ച്‌ വിളമ്പാം.
[Read More...]


പരിപ്പുവട




ആവശ്യമുള്ള സാധനങ്ങള്‍

കടല പരിപ്പ് - ഒരു കപ്പ്
ചെറിയ ഉള്ളി - 4 എണ്ണം
വറ്റൽ മുളക് - ഒന്ന്
ഇഞ്ചി - ചെറിയ ഒരു കഷണം
കറിവേപ്പില - ഒരു തണ്ട്
കായം - ഒരു നുള്ള്
ഉപ്പ് - ആവശ്യത്തിനു്


പാചകം ചെയ്യുന്ന വിധം

പരിപ്പ് വെള്ളത്തിലിട്ട് മൂന്നു നാലു മണിക്കൂർ കുതിർക്കുക. അതിനെ ചെറുതായി അരയ്ക്കുക. (അരപ്പിൽ ഇടയ്ക്കിടയ്ക്ക് പരിപ്പ് കഷണങ്ങൾ ഉള്ളതാണു് കൃത്യമായ പരുവം). അതിലേയ്ക്ക് ചെറിയ ഉള്ളിയും ഇഞ്ചിയും അരിഞ്ഞതും വറ്റൽമുളകു പൊട്ടിച്ചതും കറിവേപ്പിലയും ചേർത്ത് കുഴയ്ക്കുക. ആവശ്യത്തിനു ഉപ്പ് ചേർത്ത ശേഷം ഈ മിശ്രിതത്തിൽ നിന്നും ചെറിയ ഉരുളകൾ ഉണ്ടാക്കുക. ഉരുളകളെ കയ്യിൽ വച്ച് അമർത്തി പരന്ന രൂപത്തിലാക്കി എണ്ണയിൽ വറുത്തുകോരുക.
[Read More...]


മാമ്പഴ കാളന്‍





ആവശ്യമുള്ള സാധനങ്ങള്‍

പഴുത്ത്‌ കാമ്പുള്ള മാമ്പഴം -മൂന്നെണ്ണം (തൊലി കളഞ്ഞ്‌ വലിയ കഷണങ്ങളാക്കി മുറിച്ചത്‌)
പച്ചമുളക്‌ നീളത്തില്‍ അരിഞ്ഞത്‌- മൂന്നെണ്ണം
ഇഞ്ചി ചെറുതായരിഞ്ഞത്‌-ഒരു ടേബിള്‍ സ്‌പൂണ്‍
മുളകുപൊടി-ഒരു ടീസ്‌പൂണ്‍
ഉപ്പ്‌- പാകത്തിന്‌
തേങ്ങ ചിരകിയത്‌- ഒരു കപ്പ്‌
മഞ്ഞള്‍പ്പൊടി- അര ടീസ്‌പൂണ്‍
ജീരകം- അര ടീസ്‌പൂണ്‍
പുളിയുള്ള തൈര്‌-രണ്ട്‌ കപ്പ്‌
വെളിച്ചെണ്ണ- രണ്ട്‌ ടേബിള്‍ സ്‌പൂണ്‍
കടുക്‌- അര ടീസ്‌പൂണ്‍
ഉലുവ- അര ടീസ്‌പൂണ്‍
വറ്റല്‍മുളക്‌- മൂന്നെണ്ണം(കഷണങ്ങളാക്കിയത്‌)
കറിവേപ്പില- നാല്‌ തണ്ട്‌

തയാറാക്കുന്ന വിധം

മാങ്ങാ കഷണങ്ങളും മുക്കാല്‍ക്കപ്പ്‌ വെള്ളവും പച്ചമുളക്‌, ഇഞ്ചി, മുളകുപൊടി, ഉപ്പ്‌ ഇവയും ചേര്‍ത്ത്‌ വേവിക്കുക. മഞ്ഞള്‍പ്പൊടിയും ജീരകവും തേങ്ങയില്‍ ചേര്‍ത്ത്‌ അരച്ചെടുക്കുക. വേവിച്ച മാങ്ങാ കഷണങ്ങളിലേക്ക്‌ ഉടച്ച തൈരും തേങ്ങാകൂട്ടും ചേര്‍ത്ത്‌ തിളയ്‌ക്കുമ്പോള്‍ കറിവേപ്പില ചേര്‍ത്ത്‌ വാങ്ങാം. വെളിച്ചെണ്ണയില്‍ കടുക്‌, ഉലുവ, വറ്റല്‍മുളക്‌, കറിവേപ്പില മൂപ്പിച്ച്‌ കറിക്ക്‌ മുകളില്‍ പകരാം.

[Read More...]


Green Smoothie with Spinach, Pear, and Ginger




Ingredients


1 1/2 cups water (can substitute coconut water or milk of choice)
2 cups spinach, washed and dried
1 ripe pear, seeded and chopped
1 tablespoon fresh lemon juice
1 teaspoon freshly grated ginger
1 tablespoon ground flaxseed
Honey to taste, optional
Mint to garnish, optional

Preparation 

Place all ingredients in a blender and blend until smooth.

Notes:
To make a thicker smoothie, stir the ground flaxseed with 2 tablespoons of water and let stand at least 2 hours or overnight.

[Read More...]


ബീഫ് അസ്സാഡോ



പച്ചമുളകും വറ്റല്‍മുളകും ചേര്‍ത്തുണ്ടാക്കിയ ഗോവന്‍ ബീഫ് കറി

ആവശ്യമുള്ള സാധനങ്ങള്‍

01. ബീഫ് - ഒരു കിലോ
02. ഉപ്പ് - പാകത്തിന്
     വിനാഗിരി - 100 മില്ലി
     ഇഞ്ചി അരച്ചത് - 50 ഗ്രാം
     വെളുത്തുള്ളി അരച്ചത് - 50 ഗ്രാം
     ഗ്രാമ്പൂ - രണ്ടു ഗ്രാം
     കറുവാപ്പട്ട - രണ്ടു ഗ്രാം
     ജീരകം - രണ്ടു ഗ്രാം
     മഞ്ഞള്‍പ്പൊടി - രണ്ടു ഗ്രാം
03. എണ്ണ - 200 മില്ലി
04. സവാള അരിഞ്ഞത് - 100 ഗ്രാം
05. തക്കാളി അരിഞ്ഞത് - 100 ഗ്രാം
    പച്ചമുളക് അരിഞ്ഞത് - രണ്ടു ഗ്രാം
    വറ്റല്‍മുളക് അരിഞ്ഞത് - രണ്ടു ഗ്രാം

പാകം ചെയ്യുന്ന വിധം

01. ഇറച്ചി മുഴുവനോടെ തന്നെയെടുത്തു മൂര്‍ച്ചയുള്ള  കത്തികൊണ്ട് അങ്ങിങ്ങായി കുത്തിയശേഷം രണ്ടാമത്തെ 02. ചേരുവ പുരട്ടി, ഒരു രാത്രി മുഴുവന്‍ ഫ്രിഡ്ജില്‍ വയ്ക്കുക.
03. പിറ്റേന്ന് ഒരു വലിയ പാനില്‍ എണ്ണ ചൂടാക്കി, സവാള വഴറ്റുക. ഇതില്‍ അഞ്ചാമത്തെ ചേരുവ ചേര്‍ത്തു വഴറ്റുക.
04. നന്നായി വഴന്നശേഷം പുരട്ടിവച്ചിരിക്കുന്ന ബീഫ് ചേര്‍ത്ത് പുറംവശം ഗോള്‍ഡന്‍ബ്രൗണ്‍  നിറമാകും വരെ വറുക്കുക.
05. പിന്നീട് അടച്ചുവച്ച്, ചെറുതീയിലാക്കി വയ്ക്കുക. ബീഫില്‍ നിന്നുള്ള വെള്ളം ഊറിവരണം.
06. പിന്നീട്, അരലീറ്റര്‍ ചൂടുവെള്ളം ചേര്‍ത്തു വേവിക്കുക. ഉപ്പും എരിവും പാകത്തിനാക്കുക. ചൂടാറിയശേഷം, 07. മസാലയില്‍ നിന്നു പുറത്തെടുത്തു, കനംകുറച്ചു സ്ലൈസ് ചെയ്യുക.
08. ബീഫ് തയാറാക്കിയ മസാല, മുകളില്‍ ഒഴിച്ചു ബ്രെഡിനൊപ്പം വിളമ്പുക.
[Read More...]


 

Categories

ചമ്മന്തി (3) മീൻ (1) Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (7) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (493) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (86) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs