പഴ പ്രഥമന്‍



പഴ പ്രഥമന്‍


ചേരുവകള്‍‌:

(10 കപ്പ് പായസത്തിന്)

ഏത്തപ്പഴം രണ്ടു കിലോ
ശര്‍ക്കര ഒരു കിലോ
തേങ്ങാപ്പാല്‍ ഒന്നാം പാല്‍ അര ലിറ്റര്‍
രണ്ടാം പാല്‍ ഒന്നര ലിറ്റര്‍
തേങ്ങ നാലെണ്ണം
നെയ്യ് 150 ഗ്രാം
കൊട്ടത്തേങ്ങ 10 ഗ്രാം
അണ്ടിപ്പരിപ്പ്, കിസ്മിസ്, ബദാം 10 ഗ്രാം വീതം
ഏലയ്ക്കാപ്പൊടി ഒരു ഗ്രാം
ചുക്കുപൊടി ഒരു ഗ്രാം
ചുണ്ണാമ്പ് ഒരു നുള്ള്

പാകം ചെയ്യുന്നവിധം:

ഉരുളിയില്‍ മൂന്നു ലിറ്റര്‍ വെള്ളത്തില്‍ ഏത്തപ്പഴം തൊലിച്ച് മൂന്നു കഷണങ്ങളായി തിളച്ച വെള്ളത്തില്‍ ഇടുക. ഏത്തപ്പഴം തിളച്ചുവരുമ്പോള്‍ ഒരു നുള്ള് ചുണ്ണാമ്പ് വെള്ളത്തില്‍ കലക്കി അതില്‍ ഒഴിക്കുക. (ഏത്തപ്പഴം നന്നായി വെന്തുകിട്ടാനും ചുവന്ന കളര്‍ കിട്ടാനും ഏത്തപ്പഴത്തിലെ അരി കലങ്ങിപ്പോകാനും) ഉദ്ദേശം ഒരു മണിക്കൂറെങ്കിലും വെന്തുകിട്ടിയാല്‍ മാത്രമേ അരച്ചെടുക്കാന്‍ പറ്റുകയുള്ളു.

ഉരുളിയില്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ ശര്‍ക്കര ഉരുക്കി അരിച്ചെടുക്കുക. അരിച്ചെടുത്തതിനു ശേഷം ആ ശര്‍ക്കരപ്പാനി വീണ്ടും വറ്റിച്ചെടുക്കുക. കുറുകിവരുമ്പോള്‍ ഏത്തപ്പഴം അരച്ചെടുത്തത് അതില്‍ ചേര്‍ക്കുക. ചേര്‍ത്തിളക്കി വരട്ടിയെടുക്കുക. വരട്ടിയെടുക്കുമ്പോള്‍ പകുതി നെയ്യ് ചേര്‍ത്ത് വീണ്ടും വരട്ടുക.

തേങ്ങ അരച്ച് അര ലിറ്റര്‍ വെള്ളത്തില്‍ തോര്‍ത്ത് വെച്ച് അരിച്ചെടുക്കുക. ഒന്നാം പാല്‍ കട്ടിക്ക് ഇരിക്കണം. വീണ്ടും ആ പീര ചതച്ചെടുത്ത് ഒന്നര ലിറ്റര്‍ വെള്ളത്തില്‍ തോര്‍ത്ത് വെച്ച് അരിച്ചെടുക്കുക.

വരട്ടിവെച്ച പഴത്തില്‍ രണ്ടാം പാല്‍ ഒഴിച്ച് തിളപ്പിച്ച് വറ്റിച്ചെടുക്കുക. വറ്റിവരുമ്പോള്‍ ഒന്നാം പാല്‍ ഒഴിച്ച് ഏലയ്ക്കാപ്പൊടിയും ചുക്കുപൊടിയും ചേര്‍ത്ത് ഇളക്കി ഇറക്കിവെക്കുക. അണ്ടിപ്പരിപ്പ്, കിസ്മിസ്, ബദാം, കൊട്ടത്തേങ്ങ നെയ്യില്‍ വറുത്തത് അതില്‍ ചേര്‍ക്കുക.

[Read More...]


Chakkakkuru manga curry (Jackfruit seeds and mango curry)



Chakkakkuru manga curry (Jackfruit seeds and mango curry)


Ingredients

2 cups jackfruit seeds, de-skinned retaining the red skin, pound lightly in a pestle and mortar

To grind 

1 cup grated coconut
1 tsp jeera
1 tsp turmeric powder
3 green chillies

To season


2 dsp oil
½ tsp mustard
1 sprig curry leaves
2-3 dried red chilli

Preparation

In a pressure cooker, cook the jackfruit seeds and mango pieces, along with water and salt for 20 minutes. Wait for 2 whistles

Once it is cooked, crush the jackfruit seeds with a ladle inside the cooker

Grind together, grated coconut, jeera, shallots and turmeric powder

Add this ground mix to the cooked jackfruit seeds curry Take off the flame

For the seasoning, heat 2 dsp coconut oil in a pan, and add mustard, red chillies and curry leaves to it

Pour it into the jackfruit seed mango curry and relish it with hot rice

(by Mrs K. M Mathew)
[Read More...]


കാരമല്‍ പൈനാപ്പിള്‍ പുഡ്ഡിങ്



കാരമല്‍ പൈനാപ്പിള്‍ പുഡ്ഡിങ്


ചേരുവകള്‍


ടിന്‍ഡ് പൈനാപ്പിള്‍ അര കപ്പ്
പാല്‍ 300 മില്ലി
മുട്ട മൂന്നെണ്ണം
കസ്റ്റാര്‍ഡ് പൗഡര്‍ മൂന്ന് ടീസ്​പൂണ്‍
പഞ്ചസാര മൂന്ന് ഡിസേര്‍ട്ട് സ്​പൂണ്‍
വാനില എസന്‍സ് കാല്‍ ടീസ്​പൂണ്‍
കാരമല്‍, ബട്ടര്‍ മൂന്ന് സ്​പൂണ്‍ വീതം

പാകം ചെയ്യുന്ന വിധം


ചുവട് കട്ടിയുള്ള പാത്രത്തില്‍ ബട്ടര്‍ ചൂടാക്കുക. അതിലേക്ക് പഞ്ചസാര കാരമലൈസ് ചെയ്യുക. പുഡ്ഡിങ് ട്രേയിലേക്ക് ഈ കാരമല്‍ ഒഴിക്കുക. അതിലേക്ക് ചെറുതായരിഞ്ഞ പൈനാപ്പിള്‍ നിരത്തുക. പാലില്‍ കസ്റ്റാര്‍ഡ് പൗഡര്‍, മുട്ട, വാനില എസന്‍സ് എന്നിവ ചേര്‍ക്കുക. എന്നിട്ട് പൈനാപ്പിള്‍ നിറച്ച ട്രേയിലേക്ക് ഇതൊഴിച്ച് ഓവനില്‍ ബേക്ക് ചെയ്യുക. അല്ലെങ്കില്‍ ആവിയില്‍ പുഴുങ്ങിയെടുക്കുകയുമാവാം.



[Read More...]


മീന്‍ മപ്പാസ്



മീന്‍ മപ്പാസ്


ചേരുവകള്‍

ആവോലി അരക്കിലോ
സവാള അരിഞ്ഞത് 150 ഗ്രാം
തേങ്ങയുടെ ഒന്നാംപാല്‍ 150 മില്ലി
പച്ചമുളക് പിളര്‍ന്നത് നാലെണ്ണം
ഇഞ്ചി അരിഞ്ഞത് രണ്ട് ടീസ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് പന്ത്രണ്ടല്ലി
കുടംപുളി കുതിര്‍ത്തത് ആവശ്യത്തിന്
കടുക് പത്ത് ഗ്രാം
ഉലുവ പത്ത് ഗ്രാം

പാകം ചെയ്യുന്ന വിധം

നാല് ടേബിള്‍സ്പൂണ്‍ വെള്ളത്തില്‍ അര ടീസ്പൂണ്‍ വീതം കുരുമുളക്‌പൊടി, മഞ്ഞള്‍പ്പൊടി,മുളക്‌പൊടി, രണ്ട് ടീസ്പൂണ്‍ മല്ലിപ്പൊടി എന്നിവ ചേര്‍ത്ത് ഇളക്കിവെയ്ക്കുക. ഇതിലേക്ക് മഞ്ഞള്‍, മുളക് പൊടികളും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും ഉപ്പും ചേര്‍ത്ത് മീനില്‍ പിടിപ്പിക്കുക. ശേഷം എണ്ണയില്‍ പൊരിച്ചെടുക്കാം. മറ്റൊരു പാത്രത്തില്‍ എണ്ണ ചൂടാക്കി, കടുക്,ഉലുവ,വെളുത്തുള്ളി,ഇഞ്ചി,പച്ചമുളക്,കറിവേപ്പില എന്നിവ ചേര്‍ക്കുക. സവാള ചേര്‍ത്ത് വഴറ്റുക. മസാല ചേര്‍ത്ത് വീണ്ടും വഴറ്റുക. കുടംപുളി സത്ത് ഒഴിച്ച് ഗ്രേവി കട്ടിയാവുംവരെ തിളപ്പിക്കുക. മീന്‍ ചേര്‍ത്ത് കുറച്ചുനേരംകൂടി ചെറുതീയില്‍ വേവിക്കുക. തേങ്ങാപ്പാല്‍ ഒഴിച്ച് ഒന്നുകൂടി വേവിച്ച് വാങ്ങാം.


[Read More...]


വെണ്ടയ്ക്ക മസാല



വെണ്ടയ്ക്ക മസാല

ചേരുവകള്‍

  1. പിഞ്ചു വെണ്ടയ്ക്ക -കാല്‍ കിലോ
  2. വറ്റല്‍മുളക് -5
  3. പെരുംജീരകം -1 ടീസ്പൂണ്‍
  4. ഉലുവ -1 ടീസ്പൂണ്‍
  5. മല്ലി -2 ടേബിള്‍സ്പൂണ്‍
  6. പുളി - 1 ചെറു നാരങ്ങാ വലിപ്പത്തില്‍
  7. ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

വെണ്ടയ്ക്ക കഴുകി കത്തികൊണ്ട് ചീന്തി വെയ്ക്കുക.അഗ്രഭാഗങ്ങള്‍ വേര്‍പെട്ടുപോകരുത്. മുളക്, മല്ലി, പെരുംജീരകം, ഉലുവ എന്നിവ ചൂടാക്കിയ ശേഷം അരച്ചെടുക്കുക. പുളിയും അരയ്ക്കണം. കുറച്ച് എണ്ണ അടുപ്പില്‍ വെച്ചു ചൂടായാല്‍ വെണ്ടയ്ക്ക അതിലിട്ട് ഇളക്കുക. ഒന്നു വാടിയ ശേഷം മസാല അരച്ചതും ഉപ്പും അല്പം വെള്ളവും ചേര്‍ത്ത് അടച്ചുവെച്ചു വേവിക്കുക. അലപസമയം കഴിഞ്ഞ് മസാലക്കൂട്ട്കഷണങ്ങളില്‍ പുരണ്ടിരിയ്ക്കുന്ന അവസരത്തില്‍ വാങ്ങി വെച്ചു ചൂടോടെ ഉപയോഗിക്കാം.





[Read More...]


 

Categories

ചമ്മന്തി (3) മീൻ (1) Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (7) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (493) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (86) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs