ചക്ക വേവിച്ചത്



ചക്ക വേവിച്ചത്

 

 

ആവശ്യമായ ചേരുവകള്‍

 

ചക്ക – 3 കപ്പ്‌ (വിളഞ്ഞ പച്ച ചക്ക)

ഉപ്പ് – പാകത്തിന്

അരപ്പിന് ആവശ്യമായ സാധനങ്ങള്‍

തേങ്ങ (തിരുമ്മിയത്‌) – 1 കപ്പ്

വെളുത്തുള്ളി – 7 – 8 അല്ലി

ജീരകം – അര സ്പൂണ്‍

മുളക് (കാന്താരി / വറ്റല്‍)- 5

മഞ്ഞള്‍പ്പൊടി – അര സ്പൂണ്‍

ഉപ്പ്‌ – പാകത്തിനു

മുളക് പൊടി – 2 സ്പൂണ്‍

കറിവേപ്പില – 1 തണ്ട്

തയ്യാറാക്കുന്ന വിധം

നല്ല പച്ച ചക്കചുള ചെറിയ കഷണങ്ങള്‍ ആക്കുക .ഇത് ആവശ്യത്തിന് (3 കപ്പിന് 1 കപ്പ്‌ വെള്ളം മതിയാകും ) വെള്ളവും തേങ്ങ അരച്ചതും പാകത്തിന് ഉപ്പും ചേര്‍ത്ത് തട്ടി പൊത്തി അടച്ച് വേവിക്കുക .ചക്ക പാകത്തിന് വെന്തു കഴിഞ്ഞാല്‍ തീ അണച്ച് നല്ലത് പോലെ ഒരു കട്ടിയുള്ള തവി കൊണ്ട് ഇളക്കി ചേര്‍ക്കുക .ചക്ക വേവിച്ചത് തയ്യാര്‍ .(2-3 ചക്കകുരു കൂടി ചെറിയ കഷണങ്ങള്‍ ആക്കിയത് ചേര്‍ത്താല്‍ നല്ലതാണ് )

ഇത് ചൂടോടെ നെയ്യ് അല്ലെങ്കില്‍ വെളിച്ചെണ്ണ ചേര്‍ത്ത് കുഴച്ചു കഴിക്കാന്‍ നല്ല സ്വാദാണ്

(സൂസന്‍ അലക്സ് പ്രവീണ്‍)

[Read More...]


കോഴിപ്പെരക്ക്‌ (ഓണസ്‌പെഷ്യല്‍)



 കോഴിപ്പെരക്ക്‌ (ഓണസ്‌പെഷ്യല്‍)




ചേരുവകള്‍ 

കോഴി - ഒന്ന്‌ ചെറുത്‌ (ചെറിയ കഷണങ്ങളാക്കിയത്‌)
വറ്റല്‍മുളക്‌ പിരിയന്‍ -15
നാടന്‍ - 15
മല്ലി - നാല്‌ ടേബിള്‍സ്‌പൂണ്‍
കുരുമുളക്‌ - ഒരു ടീസ്‌പൂണ്‍
വെളുത്തുള്ളി - ആറ്‌ അല്ലി
മഞ്ഞള്‍പ്പൊടി - അരടീസ്‌പൂണ്‍
ജീരകം - ഒരു ചെറിയസ്‌പൂണ്‍
പുളി - ഒരു ചെറിയ ഉരുള
തേങ്ങ ചിരവിയത്‌ - ഒരു മുറി (വലുത്‌)
സവാള - മൂന്നെണ്ണം (ചെറുതായരിഞ്ഞത്‌)
ഉപ്പ്‌, എണ്ണ - ആവശ്യത്തിന്‌

 തയാറാക്കുന്നവിധം 

ഒരു മണ്‍ചട്ടിയില്‍ ഒരു ടീസ്‌പൂണ്‍ എണ്ണ ചൂടാക്കി വറ്റല്‍മുളക്‌, രണ്ട്‌ ടീസ്‌പൂണ്‍ മല്ലി, കുരുമുളക്‌, തേങ്ങ ചിരകിയത്‌ എന്നിവ ഒന്നിച്ചാക്കി ബ്രൗണ്‍നിറമാകുന്നതുവരെ വയ്‌ക്കുക. ശേഷം ബാക്കിയിരിക്കുന്ന വറുക്കാത്ത മല്ലിയും ജീരകം, വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി, പുളി എന്നിവയും അരയ്‌ക്കാന്‍ ആവശ്യത്തിന്‌ അല്‍പ്പം വെള്ളം ഉപയോഗിച്ച്‌ അരകല്ലില്‍വച്ച്‌ നല്ല മഷിപോലെ അരച്ചെടുക്കുക. (കല്ല്‌ കഴുകിയ കട്ടിയുള്ള വെള്ളം എടുത്തുവയ്‌ക്കണം) 

ഒരു ഇരുമ്പ്‌ ചീനച്ചട്ടിയില്‍ അല്‍പ്പം എണ്ണ ചൂടാക്കി സവാള വഴറ്റുക. ഇതിലേക്ക്‌ കോഴിക്കഷണങ്ങള്‍ ചേര്‍ത്ത്‌ അഞ്ചുമിനിറ്റ്‌ വഴറ്റുക. ശേഷം കല്ല്‌ കഴുകിയ അരപ്പ്‌ വെള്ളവും പാകത്തിനുള്ള ഉപ്പും ചേര്‍ത്ത്‌ അടച്ചുവേവിക്കുക. മുക്കാല്‍ വേവാവുമ്പോള്‍ അരച്ചുവച്ചിരിക്കുന്ന അരപ്പുചേര്‍ത്ത്‌ നന്നായി ഇളക്കിയിളക്കി കോഴിക്കഷണങ്ങള്‍ വേവിക്കുക. അരപ്പ്‌ നന്നായി കോഴിയില്‍ പിടിച്ച്‌ മൂക്കുന്നതുവരെ ഇങ്ങനെ അരപ്പിലിട്ട്‌ ഇളക്കിക്കൊണ്ടിരിക്കണം. അരപ്പ്‌ നന്നായി കോഴിക്കഷണങ്ങളില്‍ പിടിച്ചുകഴിഞ്ഞാല്‍ അടുപ്പില്‍നിന്ന്‌ ഇറക്കി ഉപയോഗിക്കാം. -

[Read More...]


പഴം പ്രഥമന്‍





ചേരുവകൾ

  • ഏത്തപ്പഴം (വലുത്) അഞ്ചെണ്ണം
  • നെയ്യ് 100 മില്ലി
  • ശര്‍ക്കര 500 ഗ്രാം
  • അണ്ടിപ്പരിപ്പ് അര കപ്പ്
  • ഉണങ്ങിയ തേങ്ങ
  • കൊത്തിയരിഞ്ഞത് അര കപ്പ്
  • ജീരകപ്പൊടി ഒരു ടീസ്പൂണ്‍
  • മൂന്ന് നാളികേരം പിഴിഞ്ഞെടുത്ത
  • ഒന്നാം പാല്‍ ഒരു കപ്പ്
  • രണ്ടാം പാല്‍ ഒരു ലിറ്റര്‍
  • മൂന്നാം പാല്‍ ഒന്നര ലിറ്റര്‍

തയ്യാറാക്കുന്ന വിധം: 

ഏത്തപ്പഴം തൊലിയും നാരും കളഞ്ഞ് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒരു കുക്കറില്‍ മൂന്ന് വിസില്‍ വരുന്നതുവരെ വേവിക്കുക. ഇത് ഒരു മിക്‌സിയില്‍ അടിച്ചെടുത്ത് അടി കട്ടിയുള്ള പാത്രത്തില്‍ 50 മില്ലി നെയ്യ് ഒഴിച്ച് അതിലേക്ക് പകര്‍ന്ന് വഴറ്റിക്കൊണ്ടിരിക്കുക. വെള്ളം വറ്റി കട്ടിയായി വരുമ്പോള്‍ ശര്‍ക്കര ഉരുക്കി അരിച്ചെടുത്തത് അതില്‍ ചേര്‍ത്ത് വീണ്ടും ഇളക്കുക. നല്ലവണ്ണം കട്ടിയായി വരുമ്പോള്‍ മൂന്നാം പാല്‍ ചേര്‍ത്ത് തിളപ്പിക്കുക. കുറുകി വരുമ്പോള്‍ ജീരകപ്പൊടി രണ്ടാം പാലില്‍ ചേര്‍ത്ത് ഇതിലൊഴിച്ച് ഇളക്കി തിളപ്പിച്ച് കുറുകി വരുമ്പോള്‍ തീ കെടുത്തി ഒന്നാം പാല്‍ ചേര്‍ക്കുക. ബാക്കിയുള്ള 50 മില്ലി നെയ്യില്‍ അണ്ടിപ്പരിപ്പും തേങ്ങാക്കൊത്തും ചുവക്കുന്നതുവരെ വറുത്ത് ഇതില്‍ ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. തണുത്തതിനു ശേഷം ഉപയോഗിക്കുക.


[Read More...]


പരിപ്പ് പ്രഥമന്‍



പരിപ്പ് പ്രഥമന്‍

ആവശ്യമുള്ള സാധനങ്ങള്‍:

ചെറുപയര്‍ പരിപ്പ് -1250 ഗ്രാം.
ശര്‍ക്കര -500 ഗ്രാം
നെയ്യ് -100 ഗ്രാം
തേങ്ങ - 2
ഉണങ്ങിയ തേങ്ങ -ഒരു മുറി
ഏലക്കാപ്പൊടി -5 ഗ്രാം
ചുക്കുപൊടി -5 ഗ്രാം
അണ്ടിപ്പരിപ്പ്‌ -50 ഗ്രാം
കിസ്‌മിസ് -25 ഗ്രാം

തയാറാക്കുന്നവിധം

പരിപ്പ് കഴുകി വറുത്ത ശേഷം നന്നായി വേവിക്കുക. ഇതിലേക്ക് ശര്‍ക്കര ഉരുക്കിയരിച്ചത് ചേര്‍ത്തു വെള്ളം നന്നായി വറ്റുമ്പോള്‍ പകുതി നെയ്യൊഴിച്ച് വരട്ടുക. തേങ്ങാ ചിരകി ഒന്നാംപാല്‍ മാറ്റി വയ്ക്കുക. 6 കപ്പ്‌ വെള്ളത്തില്‍ രണ്ടാം പാല്‍ പിഴിഞ്ഞ് വരട്ടിയെടുത്ത പരിപ്പിലേക്ക് ചേര്‍ത്തു നന്നായിളക്കി യോജിപ്പിക്കുക. വെള്ളം വറ്റി വരുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്തു ഏലക്കാപ്പൊടി ചുക്കുപൊടി എന്നിവ ചേര്‍ത്തു നന്നായി ചൂടാക്കി വാങ്ങുക. ചെറുതായരിഞ്ഞ കൊട്ടത്തേങ്ങ, അണ്ടിപ്പരിപ്പ്‌, കിസ്‌മിസ് ഇവ ബാക്കിയുള്ള നെയ്യില്‍ വറുത്തു ചേര്‍ക്കുക.

[Read More...]


രസം



രസം

ചേരുവകള്‍

1,വലിയ തക്കാളി ചെറുതായി മുറിച്ചത് – ഒരു കപ്പ്

2,കായം – ചെറിയ കഷ്ണം

3,വാളന്‍പുളി ചെറിയ നെല്ലിക്കാ വലുപ്പം വെളളത്തില്‍ കലക്കിയത് – 4,രണ്ടു കപ്പ്

5,രസപോടി – ഒരു ടിസ്പൂണ്‍

6,തുവരപ്പരിപ്പ് – അര കപ്പ്

7,ഉപ്പ് – പാകത്തിന്

8,വെളിച്ചെണ്ണ – മുന്നു ടിസ്പൂണ്‍

9,കടുക് – അര ടിസ്പൂണ്‍

10,കറിവേപ്പില, ഉണക്കമുളക്‌, മല്ലിയില – ഒരു പിടി വീതം

 

തയാറാക്കുന്നവിധം

പുളി പിഴിഞ്ഞ്‌ 2 കപ്പ് വെളളത്തില്‍ തക്കാളിയും കായവും ചേര്‍ത്ത് തിളപ്പിക്കണം, തുവരപ്പരിപ്പ് വേവിച്ചു ഉടചെടുത്തു മാറ്റിവെക്കുക, രസം തിളച്ചതിനു ശേഷം രസപോടിയും ഉപ്പും ചേര്‍ത്ത് വാങ്ങുക. അതില്‍ ഉടച്ച പരിപ്പ് ചേര്‍ക്കുക, ചുടായ എണ്ണയില്‍ കടുക്‌, ഉണക്കമുളക്‌, കറിവേപ്പില ഇവ ക്രമത്തില്‍ ചേര്‍ത്ത് മുത്താലുടന്‍ രസത്തില്‍ ഒഴിക്കണം, മല്ലിയിലയും ചേര്‍ക്കുക..!!

(രസപൊടി ഉണ്ടാക്കുന്ന വിധം)

ഉണക്കമുളക്‌ – 6 എണ്ണം

ഉന്നക്ക മല്ലി – അര കപ്പ്

ജീരകം – ഒരു ടീസ്പൂന്‍

കുരുമുളക് – 16 എണ്ണം

ഇവയെല്ലാം കൂടി വെയിലത്ത്‌ അര മണിക്കൂര്‍ ഉണക്കി തരു തരുപ്പായി പ്പൊടിച്ച് കുപ്പിയിലാക്കി സൂക്ഷിക്കാം..

[Read More...]


 

Categories

ചമ്മന്തി (3) മീൻ (1) Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (7) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (493) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (86) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs