ചേരുവകൾ
- മാങ്ങ പൾപ്പ് - 2 കപ്പ്
- പച്ചരി പൊടിച്ചത് - 1 കപ്പ്
- ശർക്കര പൊടിച്ചത് - 300 ഗ്രാം
- ഏലക്കപ്പൊടി-1 ടിസ്പൂൺ
- അണ്ടിപ്പരിപ്പ് നുറുക്കിയത് - 2 ടേ.സ്പൂൺ
- നെയ്യ്- 4-5 ടേ.സ്പൂൺ
- തേങ്ങ പൊടിയായി ചിരവിയത് - 1/2 മുറി
- വെള്ളം -3 കപ്പ്
തയ്യാറാക്കുന്ന വിധം
നല്ല പഴുത്ത മാങ്ങ തൊലിചെത്തി കഷണങ്ങൾ ആക്കി മിക്‌സിയിൽ നന്നായി അടിച്ചെടുക്കുക. അതിലേക്ക് അരിപ്പൊടിയും ചേർക്കുക. ഒരു ഉരുളിയിൽ മിക്‌സ് ചേർത്ത് വെള്ളവും ചേർത്ത് കലക്കി അതിന്റെ കൂടെ ശർക്കര പൊടിച്ചതും ചേർത്തു ചെറുതീയിൽ വെച്ച് വേവിക്കുക. നന്നായി ഇളക്കിക്കൊണ്ടിരിക്കണം. കട്ട പിടിക്കരുത്. പകുതി വേവ് പരുവത്തിൽ തേങ്ങ ചിരവിയതും ചേർത്ത് വഴറ്റണം. ഇടയ്ക്ക് ഇടയ്ക്ക് നെയ്യ് ഒഴിച്ചു കൊടുക്കണം. അണ്ടിപ്പരിപ്പും ഏലക്കയും ചേർത്ത് ബാക്കി നെയ്യും ചേർത്ത് പാത്രത്തിൽ നിന്ന് വിട്ടു വരുന്ന പാകത്തിൽ ഇറക്കി നെയ്യ് തടവിയ ഒരു പരന്ന പാത്രത്തിലേക്ക് പകർന്നു ചൂടാറിയാൽ മുറിച്ചു ഉപയോഗിക്കാം. 6 മാസം വരെ കേടു കൂടാതെ ഇരിക്കും.
(കമല രവീന്ദ്രൻ)
 ലേബലുകള്‍:
Dessert,
Halwa,
Malayalam,
Navaratri
ലേബലുകള്‍:
Dessert,
Halwa,
Malayalam,
Navaratri


 
 
 Previous Article
 Previous Article
 
 
 
 
 
 
 
 
 
 
                     
                     
                     
                     
 
 പോസ്റ്റുകള്‍
പോസ്റ്റുകള്‍
 
 

 
 
 
