ചേരുവകൾ
- ഏത്തപഴം - 4 എണ്ണം
- തേങ്ങാ - അറ മുറി
- ഈത്തപ്പഴം (ചെറുതായി അരിഞത്) - 5 എണ്ണം
- പഞ്ചസാര - 6 ടീ സ്പൂൺ
- ഏലക്ക പൊടി - അര ടീ സ്പൂൺ
- നെയ്യ് - ഒരു ടേബിൾ സ്പൂൺ
- അരിപൊടി - ഒരു കപ്പ്
- ഉപ്പു - രണ്ടു നുള്ളു
- എണ്ണ - ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഏത്തപഴം പുഴുങ്ങി ഉള്ളിലെ കുരു കളഞ്ഞു നന്നായി ഉടച്ചു വക്കുക.
ഫില്ലിങ് - തേങ്ങാ, ഈത്തപ്പഴം, പഞ്ചസാര, ഏലക്ക പൊടി എന്നിവ ഒരു പാനിൽ നെയ്യ് ചൂടാക്കി ഒന്നു വഴറ്റി എടുക്കുക.
അരി പൊടി, ഉപ്പു ചേർത്ത് ഇഡലി മാവിന്റെ പരുവത്തില്‍ കലക്കി വക്കുക.
പഴം പുഴുങ്ങിയതു കുറച്ചെടുത്തു കയ്യിൽ വച്ചു ചെറുതായി പരത്തി ഫില്ലിങ് വച്ച് ഉരുട്ടി ബാൾ ആക്കി കലക്കി വെച്ച അരിപൊടിയിൽ മുക്കി ചൂടായ എണ്ണയിൽ വറുത്തു കോരുക. സ്വീറ്റ് ബനാന ബാൾസ് റെഡി
(ലക്ഷ്മി പ്രശാന്ത്)
ലേബലുകള്‍:
Malayalam,
Snacks


Previous Article

