ചേരുവകള്‍:
- 10 കപ്പ് പായസത്തിന്
- ചെമ്പാ പച്ചരി 150 ഗ്രാം
- പാല്‍ രണ്ടു ലിറ്റര്‍
- പഞ്ചസാര 200 ഗ്രാം
- നെയ്യ് 50 ഗ്രാം
- വെണ്ണ 50 ഗ്രാം
- ഏലയ്ക്കാപ്പൊടി ഒരു ഗ്രാം
- വെള്ളം രണ്ടു ലിറ്റര്‍
- വാഴയില 10 എണ്ണം
പാകം ചെയ്യുന്നവിധം:
ഉരുളിയില്‍ ഒരു ലിറ്റര്‍ വെള്ളം തിളപ്പിക്കുക. തിളച്ച വെള്ളത്തില്‍ രണ്ടു ലിറ്റര്‍ പാല്‍ ഒഴിച്ച് തിളപ്പിക്കുക. ഒരു മണിക്കൂറോളം പാട പിടിക്കാതെ തിളപ്പിക്കുക. അതില്‍ പഞ്ചസാരയും ചേര്‍ക്കുക. കളര്‍ മാറി പാലും പഞ്ചസാരയും കുറുകിവരുമ്പോള്‍ നുറുക്കിയ അട ചേര്‍ത്ത് തിളപ്പിക്കുക. 30 മിനുട്ട് കഴിയുമ്പോള്‍ വെണ്ണയും ഏലയ്ക്കാപ്പൊടിയും ചേര്‍ക്കുക. പാലടപ്രഥമന്‍ തയ്യാറായി.
ലേബലുകള്‍:
Dessert,
Malayalam,
Onam,
Payasam


Previous Article

