തക്കാളി സൂപ്പ്‌




ആവശ്യമുള്ള സാധനങ്ങള്‍


  • തക്കാളി - 3 എണ്ണം
  • വെള്ളം -രണ്ടര കപ്പ്‌
  • പാല്‍ - രണ്ട്‌ കപ്പ്‌
  • മൈദ - രണ്ട്‌ ടേബിള്‍സ്‌പൂണ്‍
  • വെണ്ണ - രണ്ട്‌ ടേബിള്‍സ്‌പൂണ്‍
  • സോഡാപ്പൊടി - ഒരു നുള്ള്‌
  • ഉപ്പ്‌, കുരുമുളകുപൊടി - പാകത്തിന്‌

തയാറാക്കുന്നവിധം

തക്കാളി വെള്ളത്തിലിട്ടു വേവിച്ച്‌ അരച്ചെടുക്കുക. ഈ സത്തിലേക്ക്‌ സോഡാപ്പൊടി ചേര്‍ത്ത്‌ വാങ്ങുക. കട്ടിയുള്ള പാത്രത്തില്‍ വെണ്ണയിട്ട്‌ ഉരുകുമ്പോള്‍ മൈദയിടുക. പതഞ്ഞുവരുമ്പോള്‍ തീ കുറച്ച്‌ പാല്‍ കുറേശ്ശെയായി ഒഴിച്ചിളക്കി കൊഴുത്തുതുടങ്ങുമ്പോള്‍ തക്കാളിസത്തിലേക്ക്‌ ഒഴിക്കുക. (പിരിയാതിരിക്കാനാണ്‌ സോഡാപ്പൊടി ചേര്‍ക്കുന്നത്‌) ഉപ്പ്‌, കുരുമുളക്‌ എന്നിവ ചേര്‍ത്ത്‌ ചൂടോടെ കഴിക്കാം. 

[Read More...]


ഫിഷ്‌ കട്‌ലറ്റ്‌ (നാടൻ)





ആവശ്യമുള്ള സാധനങ്ങള്‍


  • മത്തി- ഒരു കിലോ
  • ഉരുളക്കിഴങ്ങ്‌ വേവിച്ച്‌ പൊടിച്ചത്‌-രണ്ട്‌ കപ്പ്‌
  • സവാള നീളത്തില്‍ അരിഞ്ഞത്‌-ഒന്നരക്കപ്പ്‌
  • പച്ചമുളക്‌ വട്ടത്തില്‍ അരിഞ്ഞത്‌-അഞ്ചെണ്ണം
  • ഇഞ്ചി പൊടിയായി അരിഞ്ഞത്‌ -വലിയ കഷണം
  • കറിവേപ്പില അരിഞ്ഞത്‌- രണ്ട്‌ തണ്ട്‌
  • മസാലപ്പൊടി- ഒരു ടീസ്‌പൂണ്‍
  • കുരുമുളകുപൊടി- കാല്‍ ടീസ്‌പൂണ്‍
  • മുട്ട- ഒരെണ്ണം
  • റൊട്ടിപ്പൊടി- ഒരു കപ്പ്‌
  • ഉപ്പ്‌, എണ്ണ- പാകത്തിന്‌

തയാറാക്കുന്ന വിധം

മീന്‍ മുള്ളുകളഞ്ഞ്‌, ഉപ്പ്‌ കുരുമുളകുപൊടി എന്നിവ ചേര്‍ത്ത്‌ വേവിക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച്‌് സവാള, പച്ചമുളക്‌, ഇഞ്ചി കറിവേപ്പില എന്നിവ വഴറ്റി മസാലപ്പൊടി ചേര്‍ത്തിളക്കുക. ശേഷം മീനും ഉരുളക്കിഴങ്ങും ചേര്‍ത്ത്‌ ഒരുമിച്ച്‌ ഇളക്കുക. ആറിയ ശേഷം ഓരോ ഉരുളകളായി എടുത്ത്‌ അല്‍പ്പം കനത്തില്‍ കൈവെള്ളയില്‍വച്ച്‌ പരത്തി മുട്ടവെള്ളയില്‍ മുക്കി റൊട്ടിപ്പൊടിയില്‍ ഉരുട്ടിയെടുത്ത്‌ എണ്ണയില്‍ വറുത്തെടുക്കാം.


[Read More...]


സ്വീറ്റ്‌കോണ്‍ ചിക്കന്‍ സൂപ്പ്‌




ആവശ്യമുള്ള സാധനങ്ങള്‍


  • ടിന്നില്‍ കിട്ടുന്ന സ്വീറ്റകോണ്‍ - ഒരു കപ്പ്‌
  • ചിക്കന്‍ സ്‌റ്റോക്ക്‌ - നാല്‌ കപ്പ്‌
  • അജിനോമോട്ടോ - ഒരു നുള്ള്‌
  • കുരുമുളകുപൊടി - ഒരു ടീസ്‌പൂണ്‍
  • പഞ്ചസാര - ഒന്നരടീസ്‌പൂണ്‍
  • ഉപ്പ്‌ - ആവശ്യത്തിന്‌
  • ഇഞ്ചി അരച്ചത്‌ - ഒരു ടീസ്‌പൂണ്‍
  • വേവിച്ച കോഴി പിച്ചിക്കീറിയത്‌ - കാല്‍ കപ്പ്‌
  • കോണ്‍ഫ്‌ളോര്‍ - നാല്‌ ടേബിള്‍സ്‌പൂണ്‍
  • വെള്ളം - ഒരു കപ്പ്‌
  • മുട്ട - രണ്ടെണ്ണം

അലങ്കരിക്കുന്നതിന്‌

കനം കുറച്ചരിഞ്ഞ സ്‌പ്രിങ്‌ ഒനിയന്‍, കാരറ്റ്‌, മല്ലിയില എന്നിവ രണ്ട്‌ ടേബിള്‍സ്‌പൂണ്‍ വീതം.

തയാറാക്കുന്നവിധം

സ്വീറ്റ്‌കോണ്‍, ചിക്കന്‍ സ്‌റ്റോക്ക്‌, അജിനോമോട്ടോ, കുരുമുളകുപൊടി, പഞ്ചസാര, ഉപ്പ്‌, ഇഞ്ചി അരച്ചത്‌ എന്നീ ചേരുവകള്‍ യോജിപ്പിച്ച്‌ തിളയ്‌ക്കുമ്പോള്‍ തീ കുറച്ച്‌ മൂന്നു മിനിറ്റ്‌ വേവിക്കുക. കോഴി പിച്ചി പിച്ചിക്കീറിയത്‌ ചേര്‍ത്ത്‌ നന്നായി ഇളക്കുക. കോണ്‍ഫ്‌ളോര്‍ ഒരു കപ്പ്‌ വെള്ളത്തില്‍ യോജിപ്പിച്ച്‌ നന്നായി ഇളക്കുക. സൂപ്പ്‌ കുറുകി വരുമ്പോള്‍ തീയില്‍ നിന്നെടുക്കുക. മുട്ട ചെറുതായി അടിച്ചശേഷം, കുറേശ്ശയായി പതുക്കെ നൂലുപോലെ, ഫോര്‍ക്ക്‌ വച്ച്‌ നന്നായി ഇളക്കി ചേര്‍ക്കുക. അലങ്കരിച്ച്‌ ചൂടോടെ വിളമ്പുക.

[Read More...]


അരി ലഡ്ഡു



ചേരുവകള്‍


  • അരി -1 ഗ്ലാസ്‌
  • തേങ്ങ -1 വലിയ മുറി 
  • ശര്‍ക്കര -150 ഗ്രാം 
  • കശുവണ്ടി -15 എണ്ണം 
  • ഏലക്കാ പൊടിച്ചത് -3 എണ്ണം
  • എള്ള് -ഒരു സ്പൂണ്‍

പാകം ചെയ്യുന്ന വിധം 

അരി വറുത്തു പൊടിക്കുക
തേങ്ങ ചിരകിയതും കശുവണ്ടിയും കുറേശ്ശെ മിക്സിയിലോ ഉരലിലോ പൊടിച്ച്‌ ശര്‍ക്കര ചീകിയതും,എള്ളും , ഏലക്കാപൊടിയും,അരിപ്പൊടിയും ചേര്‍ത്ത് യോജിപ്പിക്കുക.
ഈ മിശ്രിതം കുറേശ്ശെ പൊടിച്ച്‌ എല്ലാം കൂടി ഒന്നിച്ചാക്കി ചെറു ഉരുളകളാക്കുക.
[Read More...]


പുതിന - പച്ചമാങ്ങ ജ്യൂസ്‌





ആവശ്യമുള്ള സാധനങ്ങള്‍

മൂവാണ്ടന്‍ മാങ്ങ തൊണ്ട്‌ ചെത്താതെ
അരിഞ്ഞെടുത്തത്‌ – ഒരെണ്ണം
പഞ്ചസാര – അരക്കപ്പ്‌
വെള്ളം – ഒരു കപ്പ്‌
പുതിനയില അരടീസ്‌പൂണ്‍

തയാറാക്കുന്ന വിധം


മാങ്ങയും പഞ്ചസാരയും വെള്ളവും മിക്‌സിയില്‍ അരയ്‌ക്കുക. ഇത്‌ ഒരു ഗ്ലാസിലേക്ക്‌ അരിച്ചൊഴിച്ച്‌ തണുപ്പിച്ചശേഷം പുതിനയില വിതറി വിളമ്പാം.

[Read More...]


 

Categories

ചമ്മന്തി (3) മീൻ (1) Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (7) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (493) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (86) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs