ചക്ക നേന്ത്രപ്പഴം കുമ്പിളട




ആവശ്യമുള്ള സാധനങ്ങള്‍

പഴുത്ത ചക്കച്ചുള അരിഞ്ഞത്‌ - രണ്ട്‌ കപ്പ്‌
നേന്ത്രപ്പഴം ചെറുതായി അരിഞ്ഞത്‌ - ഒരു കപ്പ്‌
തേങ്ങ ചിരകിയത്‌ - ഒന്നരക്കപ്പ്‌
ഏലയ്‌ക്കാപ്പൊടി - ഒരു ടീസ്‌പൂണ്‍
ജീരകം- അര ടീസ്‌പൂണ്‍
ശര്‍ക്കര- 250 ഗ്രം
അരിപ്പൊടി വറുത്തത്‌ - രണ്ടരക്കപ്പ്‌
ഉപ്പ്‌- പാകത്തിന്‌
നെയ്യ്‌- ആവശ്യത്തിന്‌

തയാറാക്കുന്ന വിധം

നെയ്യില്‍ ചക്കച്ചുളയും പഴവും വഴറ്റണം. ഇതിലേക്ക്‌ തേങ്ങ ചിരകിയതും ജീരകം ഏലയ്‌ക്ക ഇവ പൊടിച്ചതും ചേര്‍ത്തിളക്കി അടുപ്പില്‍നിന്ന്‌ ഇറക്കി വയ്‌ക്കുക. ശര്‍ക്കര ചീകിയത്‌ ഈ കൂട്ടിലേക്ക്‌ ചേര്‍ത്തിളക്കുക.

ഇതിലേക്ക്‌ അരിപ്പൊടിയും പാകത്തിന്‌ വെള്ളവും ഉപ്പും ചേര്‍ത്ത്‌ കുഴയ്‌ക്കുക. ഇത്‌ അരമണിക്കൂര്‍ വച്ച ശേഷം വഴനയിലയോ വാഴയിലയോ കുമ്പിളുകളാക്കി അതില്‍ മാവ്‌ നിറച്ച്‌ അപ്പച്ചെമ്പില്‍ വച്ച്‌ ആവി കയറ്റുക. വെന്തുകഴിയുമ്പോള്‍ അടുപ്പത്തുനിന്നും മാറ്റി വിളമ്പാം.


[Read More...]


ചക്ക വരട്ടിയത്‌




ആവശ്യമുള്ള സാധനങ്ങള്‍

  • പഴുത്ത വരിക്കച്ചക്ക കുരു കളഞ്ഞ്‌ അരച്ചെടുത്തത്‌- ഏഴ്‌ കപ്പ്‌
  • ഉരുക്കിയ ശര്‍ക്കര-ഒരു കിലോ
  • നെയ്യ്‌- ഒരു ടേബിള്‍ സ്‌പൂണ്‍
  • ഏലയ്‌ക്കാപ്പൊടി- ഒരു ടീസ്‌പൂണ്‍

തയാറാക്കുന്ന വിധം


ഉരുളിയില്‍ നെയ്യൊഴിച്ച്‌ ഉരുക്കിയ ശര്‍ക്കര ചേര്‍ക്കുക. ചക്ക അരച്ചത്‌ ചേര്‍ത്ത്‌ ഇളക്കുക. ചെറിയ ചൂടില്‍ ഇളക്കി വരട്ടിയെടുക്കുക. വെള്ളം വറ്റി മിശ്രിതം ഉരുളിയില്‍നിന്ന്‌ വിട്ടുവരുന്ന പരുവമാകുമ്പോള്‍ ഏലയ്‌ക്ക പൊടിയും ചേര്‍ത്ത്‌ യോജിപ്പിച്ച്‌ വാങ്ങാം. പാത്രത്തിലേക്ക്‌ മാറ്റി ആവശ്യാനുസരണം ഉപയോഗിക്കാം.


[Read More...]


Raw Jackfruit pickle




Ingredients


  • 500gm raw jackfruit cut into small pieces and boiled
  • 8 Green chillies
  • 2 tbsp red chilli powder
  • Rock salt as required
  • 1 cup oil
  • ½ tsp turmeric powder
  • 1½ tsp dried mustard seeds (powdered)
  • 1 tsp mustard seeds
  • 1 tsp cumin seeds
  • 1½ tbsp lime juice
  • 1½ tbsp Vinegar

Preparation


Heat oil in a pan, add cumin seeds, mustard seeds, green chillies crushed along with rock salt and cook for 2 minutes

Add the boiled raw jack fruit pieces, turmeric powder, chilli powder, mustard seed powder, and cook for 5 minutes on medium flame
Remove from heat and add lime juice and vinegar and stir well

Pickle is ready to be serve
(by Saraswathy Viswanathan)
[Read More...]


ചക്ക തോരന്‍




ആവശ്യമുള്ള സാധനങ്ങള്‍

അധികം മൂക്കാത്ത ചക്ക-ഒരു കിലോ
മുളകുപൊടി- രണ്ടു ടീസ്‌പൂണ്‍
മഞ്ഞള്‍പ്പൊടി- ഒരു ടീസ്‌പൂണ്‍
ജീരകം- ഒരു ടീസ്‌പൂണ്‍
കടുക്‌- ഒരു ടീസ്‌പൂണ്‍
ഉപ്പ്‌- പാകത്തിന്‌
തേങ്ങ ചിരകിയത്‌- ഒരെണ്ണം
വെളിച്ചെണ്ണ - ഒരു ടേബിള്‍സ്‌പൂണ്‍

തയാറാക്കുന്ന വിധം

മുളകുപൊടി, മഞ്ഞള്‍പ്പൊടി, പാകത്തിന്‌ വെള്ളം, ഉപ്പ്‌ ഇവ ചേര്‍ത്ത്‌ ചക്ക വേവിക്കുക. തേങ്ങ ചിരകിയതില്‍ ജീരകം ചേര്‍ത്ത്‌ തരുതരിപ്പായി അരച്ച്‌ ഇതില്‍ ചേര്‍ത്ത്‌ തിളപ്പിക്കുക. കടുക്‌ പൊട്ടിച്ച്‌ വറ്റല്‍മുളകും കറിവേപ്പിലയും വഴറ്റി കറിക്ക്‌ മുകളില്‍ പകര്‍ന്ന്‌ വിളമ്പാം.

[Read More...]


മാമ്പഴപ്പുളിശേരി





ചേരുവകള്‍


പഴുത്ത നാടന്‍ മാങ്ങ (പുളിശേരിമാങ്ങ) - 4 എണ്ണം
തിരുമ്മിയ തേങ്ങ - മുക്കാല്‍ കപ്പ്
പച്ചമുളക് - ഒന്ന്
മുളകുപൊടി - കാല്‍ ടീ സ്പൂണ്‍
മഞ്ഞള്‍ - ആവശ്യത്തിന്
ജീരകം- കാല്‍ ടീ സ്പൂണ്‍
കട്ടത്തൈര് - ഒരു കപ്പ്
ഉപ്പ് - ആവശ്യത്തിന്
വെള്ളരിക്ക - കാല്‍ ഭാഗം
തൊണ്ടന്‍ മുളക് - രണേ്ടാ മൂന്നോ (ആവശ്യമുള്ളവര്‍ക്ക്)
ശര്‍ക്കര അല്ലെങ്കില്‍ പഞ്ചസാര - ഒരു ടേബിള്‍ സ്പൂണ്‍ (മധുരം വേണ്ടവര്‍ക്ക്)


തയാറാക്കുന്ന വിധം


പഴുത്ത നാടന്‍ മാങ്ങ തൊലി കളഞ്ഞശേഷം മഞ്ഞള്‍പൊടിയും മുളകുപൊടിയും ഉപ്പും ചേര്‍ത്ത് വേവിക്കുക. ഇനി അരപ്പു തയാറാക്കണം. അതിനായി തിരുമ്മിയ തേങ്ങയും പച്ചമുളകും ജീരകവും നന്നായി അരയ്ക്കണം. (പുളിശേരി പാകത്തില്‍) ഇനി വെന്ത പഴംമാങ്ങയിലേക്കും ഈ അരപ്പ് ചേര്‍ത്ത് ഇളക്കണം. അരപ്പു തിളച്ചശേഷം നല്ല കട്ടത്തൈര് ഉടച്ച് ചേര്‍ക്കണം. (നന്നായി ഉടച്ചില്ലെങ്കില്‍ ചെറിയ കട്ടകളായി കിടക്കും).

തൈര് ഒഴിച്ച് ഒന്നു ചൂടാകുമ്പോള്‍ വാങ്ങി വയ്ക്കണം. (തിളയ്ക്കുവാന്‍ പാടില്ല). കടുകു വറുക്കുമ്പോള്‍ അല്പം ഉലുവ കൂടി ചേര്‍ക്കണം. കറിവേപ്പില ധാരാളം ഇടുന്നതും കറിയുടെ രുചിയും മണവും കൂട്ടും. പഞ്ചസാരയോ ശര്‍ക്കരയോ ആവശ്യമെങ്കില്‍ ചേര്‍ക്കാം. വെള്ളരിക്കയും തൊണ്ടന്‍ മുളകും വേണമെന്നുള്ളവര്‍ക്കു കഷ്ണത്തിനൊപ്പം ഇവ ചേര്‍ക്കാവുന്നതാണ്.
[Read More...]


 

Categories

ചമ്മന്തി (3) മീൻ (1) Appam (11) Arabic (2) Beef (45) biriyani (27) Bread (2) Breakfast (7) Cake (47) Chicken (124) Chutney (5) Cooker (3) crab (3) Curry (3) Dessert (139) dosa (13) Drinks (38) Dryfish (2) Duck (10) Easter (7) egg (43) English (312) fish (95) fried rice (8) Halwa (8) Healthy (7) Icecream (1) Image (2) Jackfruit (1) Kabab (3) Lamb (3) LCHF (1) Liver (1) Malayalam (493) Mushroom (1) Mussel (5) mutton (21) Navaratri (2) Non-Veg (217) Noodles (3) oats (13) Onam (57) Paneer (3) Payasam (31) Pickle (28) Pizza (1) Pork (7) Prawn (39) pudding (25) Pulao (7) Ramadan (38) Rice (45) Salad (8) Sandwich (6) Sauce (1) Snacks (86) Soup (11) Squid (1) Tapioca (3) Tips (5) Turkey (3) veg (240) Video (1) Vishu (23) Wheat (2) Wine (9) Xmas (38)

..

..

Download Android App

Download Android App
Ruchikoottu Android App
Return to top of page Copyright © 2011 | Platinum Theme Converted into Blogger Template by Keve Softs